Sunday 25 March 2018

സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാർണർക്കും ആജീവനാന്ത വിലക്കിന് സാധ്യത തെളിയുന്നു ..


ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് മൽസരത്തിനിടെ പന്തിൽ കൃത്രിമം കാട്ടാൻ കൂട്ടുനിന്ന ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ആജീവനാന്ത വിലക്കു ലഭിക്കാൻ സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റ് മത്സരത്തിലെ സസ്പെൻഷനും മാർച്ച് ഫീയുടെ 100 ശതമാനം പിഴയുമാണു വിധിച്ചിരിക്കുന്നത്.
എന്നാൽ ഇത്രയും വലിയ കൃത്യവിലോപം കാണിച്ചതിനു സ്മിത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു വിലയിരുത്തൽ. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനങ്ങൾക്ക് ആജീവനാന്ത വിലക്കാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് നിയമത്തിലുള്ളത്. ഓസ്ട്രേലിയൻ സർക്കാരിനും ക്രിക്കറ്റ് ഭരണസമിതിക്കും സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന അഭിപ്രായമാണ്. അതിനാൽതന്നെ അസോസിയേഷന്റെ അന്വേഷണത്തിനു ശേഷം ഇരുതാരങ്ങൾക്കും വിലക്കേർപ്പെടുത്തുമെന്നാണു വിലയിരുത്തൽ.


ആറടിച്ച് മിന്നും വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം.. ഇനി കേരള പ്രീമിയര്‍ ലീഗിലും മത്സരിക്കു൦.

ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം ആറ് ഗോളിന് മധ്യ ഭാരത് ടീമിനെ തകര്‍ത്തു. കൂടാതെ വരുന്ന കേരള പ്രീമിയര്‍ ലീഗിന് കേരള ബ്ലാസ്റ്റേഴ്സ് ടീം കളിക്കു൦ എന്ന് ഉറപ്പായി.

ഇന്നലത്തെ മത്സരത്തിൽ അനന്തു മുരളിയിലൂടെ പന്ത്രണ്ടാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വേട്ട ആര൦ഭിച്ചു തുടര്‍ന്ന്  16* 38* 54* മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനായി ഷെയിബോർലങ് കാർപ്പൻ ഹാട്രിക് നേടി കൂടാതെ സഹൽ അബ്ദുല്‍ സമദ് 50* 81* മിനിറ്റുകളിൽ അവരുടെ വല ചലിപ്പിച്ചതോടെ മധ്യ ഭാരത് ടീം തകർന്നടിഞ്ഞു. വളരെ മികച്ച പ്രകടനം ആയിരുന്നു ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ കളിയില്‍ മുഴുനീള൦ ആദിപത്യ൦ പിടിച്ചു ഗോളുകളുടെ എണ്ണം കുറയ്ക്കാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു മധ്യ ഭാരത്. ഉറച്ച  മൂന്ന് നാല് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടപ്പെടുത്തി ഇല്ലേൽ ഇതിലും ദയനീയമായിരുന്നേനെ മധ്യ ഭാരതിന്റെ തോൽവി.

കേരള പ്രീമിയര്‍ ലീഗ് മത്സരിക്കാൻ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമു൦ ഉണ്ടാവു൦ എന്നതാണ് പുതിയ തീരുമാനം. ഇതോടെ കേരള പ്രീമിയര്‍ ലീഗില് 12 ടീമുകള്‍ പങ്കെടുക്കു൦. ബാക്കി നിലവില്‍ ഉള്ള ഗോകുലം കേരള, എഫ് സി കേരള, സാറ്റ് തിരൂര്‍ തുടങ്ങിയ കഴിഞ്ഞ വർഷത്തെ 11 ടീമുകളും പങ്കെടുക്കു൦. ഏപ്രില്‍ മാസം തന്നെ ലീഗ് ആര൦ഭിക്കു൦ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. കെ എസ് ഇ ബി ആണ് നിലവിലെ ചാമ്പ്യന്മാർ. മത്സരക്രമ൦ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഔദ്യോഗികമായി പുറത്തു വിടും.

കേരളം സെമിഫൈനലിൽ.. സന്തോഷ് ട്രോഫി മഹാരാഷ്ട്രയെ തകർത്തു കേരളം സെമി ഫൈനലില്‍ കടന്നു..

തുടർച്ചായ മൂന്നാം വിജയത്തോടെ കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചു.. എതിരില്ലാത്ത മൂന്ന് ഗോളിന് മഹാരാഷ്ട്രയെ തകര്‍ത്താണ് കേരളം സെമി ഫൈനലില്‍ കടന്നത്.

ക്യാപ്റ്റൻ രാഹുൽ രാജ് 23ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ കേരളത്തിന് ആദ്യ ഗോൾ നേടി . ആദ്യ പകുതിക്ക് മുൻപായി 38ആം മിനിറ്റിൽ ജിതിൻ എം എസ്‌ കേരത്തിന് രണ്ടാം ഗോൾ നേടി കൊടുത്തു . രണ്ട്‌ ഗോളിന്റെ ലീഡിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ കേരളം രാഹുൽ കെ പി യിലൂടെ 57ആം മിനിറ്റിൽ മൂന്നാമത്തെ തവണ മഹാരാഷ്ട്രയുടെ വല കുലുക്കി .ഇഞ്ചുറി ടൈമിൽ കേരളത്തിന് നാലാം ഗോൾ നേടാനുള്ള അവസരം അഫ്ദൽ വി കെ നഷ്ടപ്പെടുത്തി . മൂന്ന് മത്സരങ്ങൾ ജയിച്ച് കേരളം ഇതോടെ സെമി ഉറപ്പിച്ചു .

മാർച്ച് 27ന് കേരളം ഗ്രൂപിലെ അവസാന മത്സരത്തിൽ ബംഗാളിനെ നേരിടും. ഈ മത്സരം കേരളത്തെ ബാധിക്കില്ല എങ്കിലും ഒരു തോൽവി പോലും വഴങ്ങാതെ സെമി ഫൈനലില്‍ പ്രവേശിക്കുക എന്നതാണ് കേരള ടീമിന്റെ ലക്ഷ്യം.