Sunday 18 March 2018

ക്രിക്കറ്റ് മത്സരം കൊച്ചിയിൽ തന്നെ നവംബര്‍ ഒന്നിന്..ഐഎസ്എൽ മത്സരത്തിന് പാരയാകുമോ?? ..

ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിൽ തന്നെ നടത്താൻ കെസിഎ യു൦ ജിസിഡിഎ യു൦ തമ്മില്‍ ഇന്ന് നടന്ന ചർച്ചയിൽ തീരുമാനമായി.. നവംബര്‍ ഒന്നിനാണ് മത്സരം... മത്സരത്തിന് വേണ്ട എല്ലാ സൌകര്യങ്ങളു൦ ഒരുക്കി നൽകാമെന്ന് ജിസിഡിഎ ചെയർമാൻ കെസിഎ ക്ക് ഉറപ്പ് നൽകി...

എന്നാല്‍ നവംബര്‍ തന്നെയാണ് ഐഎസ്എൽ തുടങ്ങുന്നത്... അത് വളരെ ആശങ്ക പരത്തുകയു൦ സോഷ്യല്‍ മീഡിയ ചർച്ചകൾ ഏറ്റെടുക്കുകയു൦ ചെയ്തിരുന്നു.. എന്നാല്‍ ഒന്ന് മറ്റൊന്നിന് തടസ്സം ആകില്ല എങ്കില്‍ ഐഎസ്എല്ലു൦ ക്രിക്കറ്റു൦ കൊച്ചിയിൽ നടത്താമെന്ന് ജിസിഡിഎ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് നടന്ന ചർച്ച കെസിഎ അ൦ഗീകരിച്ചത്.. എന്നാല്‍ നിലവില്‍ ഫുട്ബോള്‍ മത്സരങ്ങൾക്ക് വേണ്ടി ക്രിക്കറ്റ് പിച്ച് മാറ്റിയത് നവംബര്‍ മുന്‍പ് പുനസ്ഥാപിക്കുക എന്നത് കെസിഎ ക്ക് കനത്ത വെല്ലുവിളി തന്നെയാണ്.

കേരളം കള൦ പിടിക്കാൻ ഇന്ന് കൊൽക്കത്തയിൽ ബൂട്ടണിയു൦...

സന്തോഷ് ട്രോഫി : ഫൈനൽ റൌണ്ട് ആദ്യ മത്സരം കേരളം ചണ്ഡീഗഢ് പോരാട്ടം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ അരങ്ങേറും...

ഗ്രൂപ്പ് എ യിലാണ് കേരളം ബ൦ഗാൾ, മണിപ്പൂർ, ചണ്ഡീഗഢ് എന്നിവരാണ് ഗ്രൂപ്പ് എ യിലെ മറ്റു ടീമുകള്‍.. ഗ്രൂപ്പിലെ ദുർബലർ എന്നറിയപ്പെടുന്ന ചണ്ഡീഗഢിനെ തോൽപ്പിച്ച് തുടക്കം വിജയത്തോടെ അടിത്തറ പാകാനാണ് കേരള നീക്കം അതിനായി ആക്രമണ ഫോർമേഷൻ തന്നെ ഉപയോഗിക്കൂ എന്നും എന്നാല്‍ ലൈനപ്പ് ഇന്നേ പറയാന്‍ കഴിയൂ എന്നും കോച്ച് സതീവൻ ബാലൻ പറഞ്ഞു കൂടാതെ പരിക്കുകളു൦ മറ്റു പ്രശ്‌നങ്ങളു൦ ഇല്ലാത്തത് കൊണ്ട് ദക്ഷിണ മേഖല ചാമ്പ്യന്‍ഷിപ്പ് മികച്ച പ്രകടനം കാഴ്ച വച്ച ടീമില്‍ നിന്ന് വലിയ മാറ്റങ്ങളെ വരുത്തില്ലന്നു൦ കൂട്ടി ചേർത്തു...

മണിപ്പൂരിനു൦ ബ൦ഗാളിനു൦ എതിരെ കളിക്കാൻ ഇറങ്ങു൦ മുമ്പ് ഇന്നത്തെ വിജയം കൊണ്ട് ഗ്രൂപ്പിലെ ശക്തരാവുക എന്നതാണ് ജയ൦ മാത്രമാണ് ലക്ഷ്യം എന്ന കളിക്കാരുടെ വാക്കുകളിലു൦ തെളിയുന്നത്... മുന്നേറ്റ നിരയിലു൦ മധ്യനിരയിലും ഒരേപോലെ മികച്ച പ്രകടനം നടത്തുന്ന കെ പി രാഹുല്‍..  ഗോളടിച്ചു മിടുക്ക് തെളിയിച്ച വി കെ അഫ്ദാൽ, മുഹമ്മദ് പാറക്കോട്ടിൽ എന്നിവരടങ്ങുന്ന ആക്രമണ നിരയാണ് കേരളത്തിന്റെ വജ്രായുധ൦... ക്യാപ്റ്റൻ രാഹുല്‍ വി രാജ് നയിക്കുന്ന പ്രതിരോധ നിരയാണ് മറ്റൊരു ശക്തി ഗോളി മിഥുന്‍ മികച്ച ഫോമിലാണ് എന്നതും കേരളത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നു... കാത്തിരിക്കാ൦ വൈകിട്ട് മൂന്ന് മണിവരെ .

ഐഎസ്എൽ അടുത്ത സീസൺ കൊച്ചിക്ക് നഷ്ടമാവുമോ??.. അവകാശവാദം ഉന്നയിച്ചു കേരള ക്രീക്കറ്റ് അസോസേഷ്യൻ.

2018 ൽ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ വെസ്റ്റ് ഇന്റീസ് ഏകദിന മത്സരം നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ നീക്കം .. 2018 ൽ നടക്കുന്ന ഏകദിന പരമ്പരയിലെ ഒരു മത്സരം ബിസിസിഐ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന് അനുവദിച്ചിരുന്നു... തിരുവനന്തപൂര൦ കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്താനാണ് ആദ്യം തീരുമാനം എടുത്തത് കാണികളുടെ കാര്യത്തിൽ ആശങ്കയുണ്ട്.. എന്നാല്‍ കൊച്ചി സ്റ്റേഡിയത്തിൽ വരുന്ന കാണികളുടെ എണ്ണ കൂടുതല്‍ ആണ് കെസിഎ യെ ഇങ്ങനൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് മത്സരം നടത്തുന്ന വേദി മാറ്റാന്‍ കെസിഎ ക്ക് അധികാരം ഉണ്ട് എന്നതും കൊച്ചി സ്റ്റേഡിയത്തിന് പത്തു കോടി രുപ മുൻകൂർ നൽകിയിരിക്കുന്നതു൦ ജിസിഡിഎ ക്ക് മേൽ സമ്മർദ്ദ൦ ചെലുത്തുന്നതിന് കാരണ൦..

എന്നാല്‍ നിലവില്‍ ഫുട്ബോള്‍ വേണ്ടി സ്റ്റേഡിയ൦ നവീകരിച്ചിരിക്കുന്നതിനാലു൦ ഒക്ടോബര്‍ തന്നെ ഐഎസ്എൽ അടുത്ത സീസൺ ആര൦ഭിക്കുന്നതിനാലു൦ ജിസിഡിഎ യു൦ കേരള ഫുട്ബോള്‍ അസോസിയേഷനു൦ ഇത് അ൦ഗീകരിച്ച് കൊടുക്കാൻ സാധ്യത കുറവാണ് .

ഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം


 കാര്‍ത്തിക് മാന്‍ ഓഫ് ദ മാച്ച്, വാഷിംഗ്ടണ്‍ സുന്ദര്‍ മാന്‍ ഓഫ് ദ സിരീസ്

കൊളംബോ: എന്ത് പറയും ഈ വിജയത്തെ……. മാസ്മരികമായ വ്യക്തിഗത പ്രകടനത്തില്‍ ദിനേശ് കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ ഇന്ത്യക്ക് സമ്മാനിച്ചത് ടി-20 ക്രിക്കറ്റിലെ അല്‍ഭുത വിജയങ്ങളിലൊന്ന്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ട ഘട്ടത്തില്‍ പന്തിനെ ഗ്യാലറിയിലെത്തിച്ച് നാല് വിക്കറ്റ് വിജയം സമ്മാനിച്ച കാര്‍ത്തിക് കളം നിറഞ്ഞ പ്രേമദാസ സ്‌റ്റേഡിയം ബംഗ്ലാദേശിന്റെ കണ്ണീര്‍കായലായി. ആവേശം വാനോളമുയര്‍ന്ന മല്‍സരത്തിന്റെ അവസാനത്തില്‍ കടുവകള്‍ കിരീടമുറപ്പിച്ചിരുന്നു. കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ അവസാന രണ്ട് ഓവറില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് 12 പന്തില്‍ വേണ്ടത് 34 റണ്‍സ്. റൂബല്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്‌സറുകളും അത്രയും ബൗണ്ടറിയും പായിച്ച കാര്‍ത്തിക് 22 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ഇതിലേറെ മാരകമായി കളിച്ചു. അവസാന പന്തില്‍ അഞ്ച് റണ്‍സ് എന്ന ലക്ഷ്യത്തില്‍ ഗ്യാലറി കണ്ണടച്ച് നില്‍ക്കവെ സൗമ്യ സര്‍ക്കാരിന്റെ പന്ത് കാര്‍ത്തിക് ഗ്യാലറിയിലെത്തിച്ചു. ഇന്ത്യക്ക് അതിശയകരമായ ജയം. കളിയിലെ കേമന്‍ മറ്റാരുമല്ല- എട്ട് പന്തില്‍ പുറത്താവാതെ 29 റണ്‍സ് നേടിയ ചെന്നൈക്കാരന്‍. പരമ്പരയിലെ കേമനായത് മറ്റൊരു ചെന്നൈക്കാരന്‍-സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍.



ടോസ് ഇന്ത്യക്കായിരുന്നു. സ്വന്തം ബാറ്റിംഗ് കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ബൗളിംഗായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം. ചാമ്പ്യന്‍ഷിപ്പിലെ ആറ് മല്‍സരങ്ങളില്‍ അഞ്ചിലും സ്‌ക്കോര്‍ പിന്തുടര്‍ന്നവരാണ് ജയിച്ചതെന്ന യാഥാര്‍ത്ഥ്യവും രോഹിതിന്റെ തീരുമാനത്തിന് കാരണമായി. ഇന്ത്യന്‍ സംഘത്തില്‍ ഒരു മാറ്റമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ് സിറാജിന് പകരം ജയദേവ് ഉത്കണ്ഠിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. കളിച്ച അവസാന മല്‍സരത്തില്‍ സിറാജ് നാലോവറില്‍ അമ്പത് റണ്‍സ് വഴങ്ങിയിരുന്നു. ബംഗ്ലാദേശ് സംഘത്തില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. അവസാന മല്‍സരത്തില്‍ ലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ അവര്‍ നിലനിര്‍ത്തി.
ഞെട്ടിക്കുന്നതായിരുന്നു കടുവകളുടെ തുടക്കം. തമീം ഇഖ്ബാലും ലിട്ടണ്‍ ദാസും ചേര്‍ന്ന് ജയദേവ് ഉത്കണ്ഠനെ കാര്യമായി മര്‍ദ്ദിച്ചു. തുടക്കത്തില്‍ പന്തിനെ ഗ്യാലറിയിലെത്തിച്ച ദാസിനെ പക്ഷേ പരമ്പരയിലുടനീളം മികച്ച സ്പിന്‍ ആക്രമണം നടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ വീഴ്ത്തി. ആദ്യ വിക്കറ്റ് നഷ്ടമായത് കാര്യമാക്കാതെ തമീം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍ അത്യുഗ്രന്‍ ക്യാച്ചുമായി ശ്രദ്ധാല്‍ ഠാക്കൂര്‍ വിസ്മയമായി. യൂസവേന്ദ്ര ചാഹല്‍ എറിഞ്ഞ പന്ത് സിക്‌സറിലേക്കാണ് തമീം പായിച്ചത്. പക്ഷേ അതിര്‍ത്തികരികില്‍ കാവല്‍ നിന്ന ഠാക്കൂര്‍ ഉയര്‍ന്ന പന്തിനെ വ്യക്തമായ നിയന്ത്രണത്തിവല്‍ കരങ്ങളിലാക്കിയപ്പോല്‍ ടി-20 ക്രിക്കറ്റ് ദര്‍ശിച്ച മനോഹരമായ ക്യാച്ചായി അത് മാറി. പിറകെ സൗമ്യ സര്‍ക്കാരും വീണപ്പോള്‍ സബീര്‍ റഹ്മാന്റെ ഊഴമായി. മികച്ച ഫോമിലായിരുന്നു യുവതാരം. നാല് തവണ അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഏഴ് തവണ അതിര്‍ത്തി ഷോട്ടുകളും. ഞൊടിയിടയില്‍ അദ്ദേഹം അര്‍ധശതകം പൂര്‍ത്തിയാക്കി. അതിനിടെ മിന്നലടിക്കാരന്‍ മുഷ്ഫിഖുര്‍ റഹീം പുറത്തായത് ഇന്ത്യക്ക് വലിയ ആശ്വാസമായി. നായകന്‍ മഹമുദ്ദുല്ല രണ്ട് ബൗണ്ടറികള്‍ പായിച്ചു. പക്ഷേ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. വാലറ്റത്തില്‍ മെഹ്ദി ഹസന്‍ മിറാസ് ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി പുറത്താവാതെ 19 റണ്‍സ് നേടിയപ്പോള്‍ കടുവകളുടെ സ്‌ക്കോര്‍ 166 ലെത്തി. 18 റണ്‍സിന് മൂന്ന് വിക്കറ്റുമായി ചാഹല്‍ ഒന്നാമനായി. സുന്ദര്‍ പതിവ് പോലെ അച്ചടക്കം പാലിച്ചു- ഇരുപത് റണ്‍സിന് ഒരു വിക്കറ്റ്.

മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അതിവേഗതയില്‍ കളിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അല്‍പ്പം മങ്ങിയിരുന്ന നായകന്‍ നിര്‍ണായക മല്‍സരങ്ങളില്‍ കരുത്തനായി തിരിച്ചു വരുന്ന കാഴ്ച്ച. സ്‌ക്കോര്‍ 32 ല്‍ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഷാക്കിബ് അല്‍ഹസന്റെ പന്തില്‍ പുറത്താവുമ്പോള്‍ പത്ത് റണ്‍സാണ് ധവാന്‍ നേടിയത്. പിറകെ വന്ന സുരേഷ് റൈനയുടെ വിക്കറ്റ് പെട്ടെന്ന് നിലംപതിച്ചു. മൂന്ന് പന്ത് മാത്രം നേരിട്ട റൈനക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റിയില്ല. രോഹിതിന് കൂട്ടായി കെ.എല്‍ രാഹുല്‍ വന്നപ്പോള്‍ സ്‌ക്കോര്‍ നിരക്ക് വീണ്ടും ഉയര്‍ന്നു. അതിനിടെ രോഹിത് അര്‍ധശതകം പൂര്‍ത്തിയാക്കി. അദ്ദേഹം പുറത്തായത് മറ്റൊരു ആഘാതമായി. പകരമെത്തിയ മനീഷ് പാണ്ഡെ അക്രമണോത്സുകത കാണിച്ചെങ്കിലും ദിനേശ് കാര്‍ത്തിക്കിന് മുമ്പേ വന്ന വിജയ് ശങ്കര്‍ നിരാശപ്പെടുത്തി. നിര്‍ണായക ഘട്ടത്തില്‍ മുസ്താഫിസുര്‍ റഹ്മാന്‍ തകര്‍പ്പന്‍ ബൗളിംഗ് നടത്തിയപ്പോള്‍ പതിനേഴാം ഓവറിലെ നാല് പന്തുകളില്‍ ശങ്കറിന് പന്ത് തൊടാന്‍ പോലുമായില്ല. ഇന്ത്യ തോല്‍വി മുഖത്ത് നില്‍ക്കുമ്പോള്‍ ടീമിന്റെ ഭാഗ്യത്തിന് മനീഷ് പാണ്ഡെ (28) പുറത്താവുന്നു. പകരം വന്നത് ദിനേശ് കാര്‍ത്തിക്- ദീര്‍ഘകാലമായി ഇന്ത്യന് ക്രിക്കറ്റില്‍ അവഗണിക്കപ്പെട്ട് കിടന്ന ആ വിക്കറ്റ് കീപ്പര്‍ എല്ലാ ശൗര്യവും പുറത്തെടുത്ത് അരങ്ങ് തകര്‍ത്തപ്പോള്‍ മല്‍സരം ചരിത്രമായി. നാല് സിക്‌സറും മൂന്ന് ബൗണ്ടറികലും ഹരം പകര്‍ന്ന ഗംഭീര ഇന്നിംഗ്‌സ്.

ഇറ്റലിയുടെ വല കാക്കാന്‍ ബഫണ്‍ വീണ്ടും

ട്യൂറിന്‍: ലോകംകണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ഗ്യാന്‍ ല്യൂയിജി ബഫണ്‍ വീണ്ടും ഇറ്റലിയുടെ വലകാക്കും. ലോകകപ്പ്‌ ഫുട്‌ബോളിനു മുന്നോടിയായി ഇംഗ്ലണ്ടിനും അര്‍ജന്റീനയ്‌ക്കുമെതിരായ സൗഹൃദ മത്സരത്തിലാണ്‌ ബഫണ്‍ ഇറ്റാലിയന്‍ ജഴ്‌സിയണിയുക.
ഇറ്റലിയുടെ ഇടക്കാല പരിശീലകന്‍ ല്യുയിജി ഡി ബിയാജിയോയുടെ ആവശ്യപ്രകാരമാണ്‌ ബഫണിന്റെ മടങ്ങിവരവ്‌.
ഇറ്റലിക്ക്‌ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന്‌ ടിക്കറ്റ്‌ ലഭിച്ചിരുന്നില്ല. സ്വീഡനെതിരായ യോഗ്യതാ മത്സരത്തില്‍ തോറ്റ്‌ ഇറ്റലി പുറത്താകുകയായിരുന്നു. ഇതിനു പിന്നാലെ ബഫണ്‍ രാജ്യാന്തര കരിയറിന്‌ വിരാമമിട്ടിരുന്നു.
ഈ മാസം 23-നും 27-നുമണ്‌ ഇറ്റലിയുടെ സൗഹൃദ മത്സരങ്ങള്‍. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സൗഹൃദ മത്സരത്തില്‍ കളിക്കുന്നതിനെക്കുറിച്ച്‌ ബഫണ്‍ സൂചന നല്‍കിയിരുന്നു. സൗഹൃദ മത്സരത്തില്‍ കളിക്കു ശേഷം അദ്ദേഹത്തിന്‌ ഉചിതമായ യാത്രയയപ്പ്‌ നല്‍കാനാണ്‌ തീരുമാനം.

ത്രിരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റ്‌ : ഇന്ത്യക്ക്‌ നാടകീയ ജയം

കൊളംബോ: നിദാഹാസ്‌ ട്രോഫിക്കു വേണ്ടിയുള്ള ത്രിരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റ്‌ ഫൈനലില്‍ ഇന്ത്യക്ക്‌ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ഇന്നലെ അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി ദിനേഷ്‌ കാര്‍ത്തിക്കാണ്‌ ഇന്ത്യക്ക്‌ ജയമൊരുക്കിയത്‌.
12 പന്തില്‍ ജയിക്കാന്‍ 34 റണ്‍സ്‌ വേണ്ടിയിരിക്കെ ക്രീസിലെത്തിയ കാര്‍ത്തിക്‌ റൂബല്‍ ഹൊസൈന്‍ എറിഞ്ഞ 19-ാം ഓവറില്‍ 22 റണ്‍സാണ്‌ അടിച്ചു കൂട്ടിയത്‌. തുടര്‍ന്ന്‌ അവസാന ഓവറിലേക്കു കളി നീണ്ടപ്പോള്‍ ഒരു പന്തു ശേഷിക്കെ ജയത്തിന്‌ അഞ്ചു റണ്‍സ്‌ എന്ന നിലയിലായിരുന്നു ഇന്ത്യ.
സൗമ്യ സര്‍ക്കാര്‍ എറിഞ്ഞ പന്ത്‌ കവറിനു മീതേ സിക്‌സറിനു പായിച്ചു കാര്‍ത്തിക്‌ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. എട്ടു പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 29 റണ്‍സുമായി കാര്‍ത്തിക്‌ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലാദേശ്‌ എട്ടു വിക്കറ്റിന്‌ 166 റണ്‍സാണ്‌ നേടിയത്‌. ഇതു പിന്തുടര്‍ന്ന്‌ ഇന്ത്യക്കുവേണ്ടി അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത്‌ ശര്‍മയാണ്‌ പോരാട്ടം നയിച്ചത്‌.രോിഹത്‌ 42 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 56 റണ്‍സ്‌ നേടി. മനീഷ്‌ പാണ്ഡെ(28), കെ.എല്‍. രാഹുല്‍(24), വിജയ്‌ശങ്കര്‍(17) എന്നിവരാണ്‌ ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയ്‌ക്കു ശേഷം സാബിര്‍ റഹ്‌മാന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയുടെ മികവിലാണ്‌ അവര്‍ മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്‌.
തന്റെ കരിയറിലെ നാലാം അര്‍ധസെഞ്ചുറിയാണു സാബിര്‍ ഇന്നലെ നേടിയത്‌. 50 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെ 77 റണ്‍സാണ്‌ ബംഗ്ലാ താരം നേടിയത്‌. സാബിറിനു പുറമേ ബാറ്റിങ്‌ നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല. 16 പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 21 റണ്‍സ്‌ നേടിയ മഹ്‌മദുള്ളയാണ്‌ രണ്ടാമത്തെ മികച്ച സ്‌കോറര്‍.
ഓപ്പണര്‍ തമീം ഇഖ്‌ബാല്‍ (13 പന്തില്‍ 15), ലിറ്റന്‍ ദാസ്‌ (ഒന്‍പത്‌ പന്തില്‍ 11), സൗമ്യ സര്‍ക്കാര്‍( രണ്ട്‌ പന്തില്‍ ഒന്ന്‌), മുഷ്‌ഫിഖര്‍ റഹീം (12 പന്തില്‍ ഒന്‍പത്‌), ഷാക്കിബ്‌ അല്‍ ഹസന്‍ ( ഏഴു പന്തില്‍ ഏഴ്‌), റുബല്‍ ഹുസൈന്‍ (പൂജ്യം) എന്നിവരാണ്‌ ബംഗ്ലദേശ്‌ നിരയില്‍ പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.
ഇന്ത്യക്കു വേണ്ടി നാലോവറില്‍ വെറും 18 റണ്‍സ്‌ മാത്രം വഴങ്ങി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലാണ്‌ ബൗളിങ്ങില്‍ തിളങ്ങിയത്‌. രണ്ടു വിക്കറ്റുമായി ജയ്‌ദേവ്‌ ഉനാദ്‌കടും ഒരു വിക്കറ്റുമായി വാഷിങ്‌ടണ്‍ സുന്ദറും ചഹാലിനു മികച്ച പിന്തുണ നല്‍കി.

മിക്കുവിനെ റാഞ്ചാൻ ചൈനീസ് ക്ലബ് ..വൻ തുക ഓഫറുമായി ര൦ഗത്ത്...

ഐഎസ്എൽ:  ബെംഗളൂരു എഫ് സി യുടെ ടോപ്പ് സ്‌കോറർ ആയ മിക്കുവിന് വമ്പൻ ഓഫറുമായി ചൈനീസ് ക്ലബ്ബ് . മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഈ സീസണിൽ 15 ഗോളുകളാണ് താരം ബെംഗളുരുവിന് നേടി കൊടുത്തത് . ബെംഗളൂരു നൽകുന്നതിനേക്കാൾ ഏഴ് ഇരട്ടി തുക ചൈനീസ് ക്ലബ്ബ് നൽകാൻ തയ്യാറാണെന്ന് മികു ഇ എസ്‌ പി എൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി . ബംഗ്ളൂരിന് തന്നെ വിൽക്കാൻ താൽപ്പര്യം ഇല്ലെന്നും ,പക്ഷെ ഇത്ര നല്ല ഓഫർ ഉള്ളപ്പോൾ ഇന്ത്യയിൽ തുടരാൻ ബി എഫ് സി തനിക്ക് വലിയൊരു ഓഫർ നൽകേണ്ടി വരുമെന്ന് താരം കൂട്ടി ചേർത്തു .

ടെന്നീസിലെ ഗ്ലാമര്‍ റാണി ഷറപ്പോവയുടെ കരിയര്‍ അവസാനിക്കുന്നുവോ?; വീണ്ടും പുറത്ത്




ന്യൂയോര്‍ക്ക്: കളിയഴകും മേനിയഴകും കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ടെന്നീസിലെ ഗ്ലാമര്‍ റാണി മരിയ ഷറപ്പോവയുടെ കരിയര്‍ അവസാനിക്കുകയാണോ?. ആരാധകലോകത്തെ ആശങ്കയിലാഴ്ത്തി ഷറപ്പോവ ഒരിക്കല്‍ക്കൂടി പരിക്കിന്റെ പിടിയിലാകുമ്പോള്‍ പ്രായം വിലങ്ങുതടിയായ അവര്‍ക്ക് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍. മരുന്നടിയുടെ പേരില്‍ 15 മാസം വിലക്കുനേരിട്ട ഷറപ്പോവ തിരിച്ചവന്നെങ്കിലും ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പിന്നാലെ കോച്ചുമായി വഴിപിരിയുകയും ചെയ്തു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെയാണ് പരിക്ക് ഒരിക്കല്‍ക്കൂടി വില്ലനായി ഷറപ്പോവയെ വലയ്ക്കുന്നത്.

ഇടതുകൈയ്ക്ക് പരിക്കേറ്റ ഷറപ്പോവ മിയാമി ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ചുവണ ഗ്ലാന്റ് സ്ലാം സ്വന്തമാക്കിയ മുന്‍ ലോക ഒന്നാം നമ്പറിന് ഇപ്പോള്‍ ഗ്ലാമര്‍ മാത്രമാണ് ശേഷിക്കുന്നത്. കളിയഴക് നഷ്ടപ്പെട്ട അവര്‍ ഏതുനിമിഷവും അന്താരാഷ്ട്ര ടെന്നീസില്‍നിന്നും വിരമിച്ചേക്കാം. ഒട്ടേറെ പരസ്യക്കമ്പനികളുമായി കരാറുള്ളതുകൊണ്ടുമാത്രമാണ് ഷറപ്പോവ വിരമിക്കല്‍ നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. കളിയില്‍ നിന്നുള്ളതിനേക്കാള്‍ പരസ്യങ്ങളിലൂടെ സമ്പാദിക്കുന്ന മുപ്പതുകാരിയായ ഷറപ്പോവയും പരിക്കില്‍ അസ്വസ്ഥയാണ്. തിരിച്ചുവരാനുള്ള ശ്രമമെല്ലാം നടത്തുമെന്നാണ് അവരുടെ പ്രതികരണം.

റിനോ ആന്റോ ഇനി ബാംഗ്ലൂരിന് വേണ്ടി കളിക്കും.

കൊച്ചി : പ്രതിരോധ താരം റിനോ ആന്റോ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയിലേക്കാണ് താരം മടങ്ങിപോകുന്നത്. തൃശൂര്‍ക്കാരനായ പുള്‍ബാക്കും ബെംഗളൂരു എഫ്‌സിയും ഇതിനോടകം തന്നെ ധാരണയിലെത്തിയെന്നാണ് വിവരങ്ങള്‍.

ഈ സീസണില്‍ ഡ്രാഫ്റ്റ്‌ വഴി കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു റിനോ. എന്നാല്‍ പരുക്ക് കാരണം താരത്തിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരുക്ക് പറ്റാന്‍ സാധ്യതയുള്ള താരവുമായ് കരാര്‍ തുടരേണ്ടതില്ല എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നിലപാട്. അതേസമയം ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകലിലൊരാളായ റിനോയെ മടക്കിയെത്തിക്കാന്‍ മുന്‍ ക്ലബ് താത്പര്യപ്പെടുകയായിരുന്നു. ബെംഗളൂരുവുമായ് താരം കരാറില്‍ എത്തിക്കഴിഞ്ഞു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിന് ലഭിക്കുന്ന സൂചനകള്‍.

ഐഎസ്എല്ലിന് വേണ്ടി താരങ്ങളെ വിട്ടുകൊടുക്കേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ ബെംഗളൂരു റിനോയുമായ്‌ കരാര്‍ അവസാനിപ്പിക്കുന്നത്. ഒരു ടീമിന് രണ്ട് മുതിര്‍ന്ന താരങ്ങളെ നിലനിര്‍ത്താം എന്ന ധാരണപ്രകാരം സുനില്‍ ഛേത്രി, ഉദാന്താ സിങ് എന്നീ മുന്നേറ്റനിര താരങ്ങളെ ബെംഗളൂരു എഫ്‌സി നിലനിര്‍ത്തുകയായിരുന്നു. 2013 മുതല്‍ 2017 വരെ ബെംഗളൂരുവില്‍ ചെലവിട്ട റിനോ ടീമിന്റെ നായകസ്ഥാനംവരെ അലങ്കരിച്ചിട്ടുണ്ട്. സൂപ്പര്‍ കപ്പ്‌ മത്സരങ്ങള്‍ കഴിയുന്നതോടെ റിനോയും ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കും.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശപ്പെട്ട പ്രകടനം സൂപ്പര്‍ കപ്പിലൂടെ മറികടക്കാം എന്ന പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ് ഏതാനും സൈനിങ്ങുകള്‍ നടത്തിയിട്ടുണ്ട്. മുന്നേറ്റതാരങ്ങളായ ലെന്‍ ഡൗങ്കല്‍, ഹാളിചരണ്‍ നസാരി, മധ്യനിര താരം സേത്യസെന്‍ സിങ്, സകീര്‍ മുണ്ടംപാറ എന്നിവരുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരുന്നത്. എന്നാല്‍ എടുത്ത് പറയത്തക്ക റെക്കോഡ്‌ ഒന്നുമില്ലാത്ത താരങ്ങളുമായാണ് ടീം പുതുതായ് കരാറില്‍ എത്തിയിരിക്കുന്നത് എന്നുള്ള വിമര്‍ശനം ടീമിനകത്ത്‌ നിന്ന് തന്നെ ഉയരുന്നുണ്ട്. റിനോ ആന്റോയെ നിലനിര്‍ത്താത്തതും സികെ വിനീതിനോടുള്ള താത്പര്യക്കുറവും ടീമില്‍ വിമര്‍ശനമാകുന്നുണ്ട്.

ബെംഗളൂരുവിലേക്കുള്ള മടങ്ങിപ്പോക്ക് മുപ്പതുകാരനായ റിനോയ്ക്ക് ഗുണംചെയ്യും. മുന്‍ ക്ലബ്ബിലേക്കുള്ള മടങ്ങിപോക്ക് എന്നതിനോടൊപ്പം എഎഫ്‌സി കപ്പ്‌ കൂടി കളിക്കാനുള്ള വഴിഒരുങ്ങുന്നതാകും ഈ ക്ലബ് മാറ്റം. ബെംഗളൂരുവിന് വേണ്ടി അറുപതോളം കളികളില്‍ റിനോ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും SIL MEDIA

മഞ്ഞപ്പട പൊളിയുന്നോ??? ബ൦ഗ്ലുരു ഉയരുന്നോ?? ഇതിനു കാരണം ഗോകുലം കേരളയുടെ വരവോ???

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധകരുടെ ബലം കുറയുന്നതായി കണക്ക് അതേസമയം ബ൦ഗ്ലുരു , , ചെന്നൈ , , പൂനെ എന്നിവ൪ കുതിച്ചു കയറുകയാണ് ... അനുസരിച്ച് അവരുടെ ആരാധകരുടെ നിലവാരം ഉയര്‍ന്നു വരുകയും നേരെ മറിച്ച്‌ മഞ്ഞപ്പടയുടെ നിലവാരം കുറയുന്നു എന്ന ആരോപണവു൦ ഉയര്‍ന്നു വരുന്നു തങ്ങളുടെ ടീമിന്റെ മോശം അവസ്ഥ അവരുടെ നില തെറ്റിച്ചു എന്നു൦ പറയപ്പെടുന്നു...

അതുപോലെ കേരളത്തിന്റ പുതിയ ടീമായ ഗോകുലം കേരള എഫ് സിയുടെ കടന്ന് വരവും ഉയ൪ച്ചയു൦ മികച്ച പ്രകടനവു൦ ആരാധക രീതി എല്ലാ൦ കേരളത്തിലെ മഞ്ഞപ്പട ആരാധകര്‍ അവരിലേക്ക് മാറുന്നതായി കണക്കുകള്‍ കാട്ടുന്നു...  സ്റ്റേഡിയത്തില് ഗോകുലം കേരള എഫ് സിക്ക് കൂടി കൂടി വരുന്ന ആരാധക കൂട്ട൦ തെളിയിക്കുന്നു...
അതുപോലെ മഞ്ഞപ്പട ആരാധകരുടെ എണ്ണം സ്റ്റേഡിയത്തില് കുറയുന്നത് കണക്ക് കൂട്ടലാവുന്നു... ഇത് മനസ്സിലാക്കി തരുന്നത് കൊച്ചി സ്റ്റേഡിയത്തിൽ നിറയുന്ന ആരാധകർ മഞ്ഞപ്പട അല്ല മറിച്ച് കേരള ഫുട്ബോള്‍ ആരാധകരാണ് എന്ന് തന്നെയാണ്...

ആദ്യ കാലങ്ങളിൽ മഞ്ഞപ്പട ആരാധകരുടെ ടീമിന് വേണ്ടിയുളള അകമഴിഞ്ഞ ഹോം ആന്റ് എവേ സപ്പോർട്ട് ആണ് ലോക ശ്രദ്ധ നേടിയത് പക്ഷേ അത് കേരളം പോലെ ഇന്ത്യയിലെ ഫുട്ബോള്‍ നിറഞ്ഞ സ൦സ്ഥാനത്ത് ആണ് എന്നതാണ്  അതേസമയം ഫുട്ബോള്‍ വേരോട്ടമില്ലാത്ത ബ൦ഗ്ലുരു,, ചെന്നൈ , , പൂനെ എന്നിവരുടെ ഹോം ആന്റ് എവേ സപ്പോർട്ട് അത്ഭുതകരമാണ്....

കൂടാതെ ടീം മോശം പ്രകടനം നടത്തുമ്പോഴു൦ മറ്റുള്ള ടീമുകളെ സോഷ്യല്‍ മീഡിയകളിലൂടെ കളിയാക്കിയു൦ വെല്ലുവിളി നടത്തിയു൦ ചീത്ത വിളിച്ചു൦ ടീം വിട്ട് പിരിഞ്ഞു പോയ കളിക്കാരെ തെറിയഭിഷേക൦ നടത്തിയു൦ ആത്മ സ൦തൃപ്തി അടയുന്നു എന്ന്... എന്തിനധികം ഇന്നേവരെ തമ്മില്‍ ഒരു മത്സരം കളിക്കുക പോലും ചെയ്യാത്ത വരുന്ന സൂപ്പര്‍ കപ്പിലെ എതിരാളി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അവരുടെ സോഷ്യല്‍ മീഡിയകളിലൂടെ കയറി വെല്ലുവിളി , ചീത്ത വിളി നടത്തിയത് ഇന്ത്യയിലെ ഏറ്റവും നല്ല ആരാധകര്‍ എന്ന് പേര് നേടിയ മഞ്ഞപ്പട ആരാധകര്‍ അത് ഞങ്ങള്‍ക്ക് ചേരുന്നതല്ല എന്ന് തെളിയിക്കുകയാണ്....എന്നാല്‍ അത് ഓൺലൈൻ വോട്ട് വഴി ലഭിച്ച അ൦ഗീകാര൦ ആണെന്നും അത് ഇത്രയും അധികം ഫുട്ബോള്‍ ആരാധകര്‍ ഉള്ള കേരള ടീമായത് കൊണ്ട് നേടിയതാണ് എന്നും അതുകൊണ്ട് അതില്‍ പ്രാധാന്യം ഇല്ല എന്ന് മറ്റുള്ളവർ ആരോപിക്കുന്നു...ഓൺലൈൻ വഴി നടത്തുന്ന തിരഞ്ഞെടുപ്പിൽ മുഴുവന്‍ കേരളം നേടുന്നത് ഇത് ശരി വയ്ക്കുന്നു... വെറുതെ കിട്ടിയ അ൦ഗീകാര൦ എന്ന് കളിയാക്കുന്നവരു൦ ഉണ്ട് എന്നാലും അതില്‍ കനത്ത വെല്ലുവിളി ഉയർത്തിയ ബ൦ഗ്ലുരു ശ്രദ്ധേയമായി...

കേരളത്തിൽ വേറേയും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മ ഉള്ളത് മഞ്ഞപ്പടയുടെ പ്രവർത്തന രീതിയോട് വിയോജിപ്പ് ഉള്ളത് കൊണ്ടാണെന്ന് ചൂണ്ടി കാണിക്കുന്നു അവരെ പോലും വളരാന്‍ അനുവദിക്കാതെ സോഷ്യല്‍ മീഡിയ വഴി ആക്രമിക്കുക പതിവാണ് എന്നും പറയുന്നു... എന്നാല്‍ മഞ്ഞപ്പട ആരാധകരുടെ കൂട്ടായ്മ അല്ലെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്ന ബിസിനസ് തന്ത്രമാണെന്നു൦ ചിലര്‍ ആരോപിക്കുന്നു ഇതിനായി കുറച്ചു ആരാധകരെ ഉപയോഗിക്കുകയാണ് എന്നും പറയുന്നു.. ആദ്യ കാലം മുതലേ മനേജ്മെന്റ് അവർക്ക് നൽകിവരുന്ന പ്രത്യേക പരിഗണനയും കൊച്ചി സ്റ്റേഡിയത്തിലെ സുരക്ഷ അവർക്ക് മാത്ര൦ ബാധകമല്ലാത്തതു൦ മറ്റുള്ള ആരാധകരെ മാനേജ്മെന്റ് അവഗണിച്ചു സ്റ്റേഡിയത്തിൽ ഒരു കുറച്ചു സ്ഥലത്ത് മാത്ര൦ ഒതുങ്ങുന്ന ഇവരോട് കാണിക്കുന്ന സമീപനം ഉദാഹരണമായി പറയുന്നു...ഇവരുടെ പ്രധാനികൾ ഒഴിച്ച് മറ്റുള്ളവർക്ക് ആർക്കും ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും അറിയാത്തത് ഇതിന് തെളിവാണ് ... മാനേജ്മെന്റ് നൽകുന്ന ടിക്കറ്റ് പല ജില്ലകളിൽ നിന്ന് ബസ്സ് , ടിക്കറ്റ് ചാർജ് ഈടാക്കി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയാണെന്നു൦ ആരോപിക്കുന്നു....  അതിനാല്‍ തന്നെ അധിക കാലം മുന്നോട്ട് പോവുകയില്ല എന്ന് കരുതപ്പെടുന്നു...

അതേ സ്ഥാനത്ത് ബ൦ഗ്ലുരു, ചെന്നൈ , പൂനെ തുടങ്ങിയ ആരാധകര്‍ അച്ചടക്കം , സപ്പോർട്ട് എന്നിവ കൊണ്ട് എന്താണ് ആരാധകര്‍ എന്ന് തെളിയിക്കുകയാണ് അവരുടെ ടീമുകളും അവരോട് നീതി പുല൪ത്തുന്നു ഇതില്‍ ഇപ്പോള്‍ മുന്നില്‍ നിൽക്കുന്നത് ബ൦ഗ്ലുരു തന്നെയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ടീമിന്റെ വിജയവു൦..ഹോം ആന്റ് എവേ മത്സരം  ആരാധകരുടെ സമീപനം എന്നിവ വളരെയേറെ പ്രശ൦സനീയമാണ്....നിലവില്‍ എന്ത്കൊണ്ടു൦ മഞ്ഞപ്പട ടീമിന് മുകളില്‍ തന്നെയാണ് മറ്റുള്ളവർ...