Friday 10 August 2018

മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..

മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..

അഞ്ചാം ഐ എസ് എൽ സീസണിലേക്കു വേണ്ടി മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി.കാർലോസ് കാൽവോ ,പാബ്ലോ മൊര്‍ഗാഡോ ,സെർജിയോ സിഡോഞ്ച എന്നിവരെയാണ് ജംഷഡ്പൂര്‍ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ലാ ലീഗ ക്ലബ്ബായ ഗ്രാനഡയിൽ കളിച്ചുപരിചയമുള്ള താരമാണ് കാർലോസ് കാൽവോ.മിഡ്‌ഫീൽഡറായും വിങ്ങറായും കളിക്കുന്ന കാൽവോ സീരിയ എ ക്ലബ്ബായ ഉദിനെസെയിൽ നിന്നാണ് ജംഷഡ്പൂറിലേക്കെത്തുന്നത്.

മുന്‍ അത്‌ലറ്റികോ അക്കാദമി താരമായ സെർജിയോ സിഡോഞ്ച മിഡ്‌ഫീൽഡിൽ അധ്വാനിച്ച് കളിക്കുന്ന താരമാണ്.അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിൽ കളിച്ചതിനു ശേഷം ലാ ലീഗ രണ്ടാം ഡിവിഷൻ ക്ലബ്ബുകളായ റയൽ സരഗോസയിലും ആൽബാസെറ്റയിലും പന്തു തട്ടിട്ടുണ്ട് ഈ ഇരുപത്തിയെട്ടുകാരൻ.ലാ ലിഗ ക്ലബ് വലന്‍സിയ എഫ് സിയുടെ അക്കാദമിയിലൂടെ കളി തുടങ്ങിയ താരമാണ് പാബ്ലോ മൊര്‍ഗാഡോ.മികച്ച മുന്നേറ്റനിര താരമായി പേരുകേട്ട മൊര്‍ഗാഡോ വിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ്.ജംഷഡ്പൂര്‍ എഫ് സിയുടെ പുതിയ പരിശീലകനായ സീസർ ഫെറാണ്ടോയുടെ ശിഷ്യൻ കൂടിയാണ് ഈ ഇരുപത്തിയൊൻപതുകാരൻ.

ഇംഗ്ലീഷ് പരിശീലകൻ സ്റ്റീവ് കോപ്പലിൻറ്റെ കീഴിൽ കഴിഞ്ഞ ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സീസർ ഫെറാണ്ടോ എത്തിയതോടെ ജംഷഡ്പൂര്‍ എഫ് സി അടിമുടി മാറുകയാണ്.ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റികോ മഡ്രിഡിൻ്റെ സഹകരണവും ലഭിച്ച ജംഷഡ്പൂര്‍ സ്‌പെയിനിലാണ് പരിശീലനങ്ങൾ സങ്കടിപ്പിച്ചിരിക്കുന്നത്.