Monday 26 March 2018

ഏഷ്യാൻ കപ്പ് ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം. ഇന്ന് ഇന്ത്യ കിർഗിസ്ഥാനെ നേരിടു൦.

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് ഇന്ത്യ കിർഗിസ്ഥാനെ നേരിടു൦. ഇന്നത്തെ മത്സരം കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പല റെക്കോഡുകൾ.

അവസാന ഗ്രൂപ്പ് മത്സരത്തിൽ കിർഗിസ്ഥാനെ തോല്പിക്കാൻ തന്നെ ആവും ഇന്ത്യ ഇന്ന് ബൂട്ടണിയുന്നത്. 13 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് മത്സര ഫലം അപ്രസക്തമാണേലു൦ ജയിക്കുക വഴി തുടർച്ചയായ 13 മത്സരം തോൽക്കാതെ എന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തം. കൂടാതെ റാങ്കില്‍ ചരിത്ര പരമായ നേട്ടം കൈവരിക്കും . നിലവില്‍ 99ാം സ്ഥാനക്കാരാണ് ഇന്ത്യ. ഇന്നത്തെ ജയ൦ 82ാം സ്ഥാന൦ എന്ന ചരിത്ര നേട്ടത്തിൽ എത്തിക്കും.

സുനില്‍ ചേത്രി ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത് എന്നത് ചെറിയ ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ കിർഗിസ്ഥാനുമായുള്ള മത്സരം സുനില്‍ ചേത്രിയുടെ ഒരു ഗോളിനാണ് ജയിച്ചത്. എന്നാല്‍ isl ൽ കഴിവ് തെളിയിച്ച പുതിയ താരങ്ങളുടെ പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരം വൈകിട്ട് 3.30 ന് സ്റ്റാര്‍ സ്പോർട്സ് 2, എച്ച് ഡി 2, ചാനലുകളില് തത്സമയ സപ്രേക്ഷണ൦ ഉണ്ടാവു൦.

ഇന്ന് കേരള ബ൦ഗാൾ പോരാട്ടം .. സന്തോഷ് ട്രോഫി ഇന്ന് ഗ്രൂപ്പ് ചാമ്പ്യനാവാനുള്ള പോരാട്ടം .

കൊൽക്കത്ത: ഗ്രൂപ്പിലെ രണ്ട് ശക്തമായ ടീമുകളുടെ പോരാട്ടമാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം പൊടിപാറു൦ എന്നുറപ്പ്.

നിലവില്‍ ഒരേ പോയിന്റാണ് ഇരു ടീമുകള്‍ക്കു൦ എങ്കിലും ഗോൾ ശരാശരിയിൽ കേരളം വളരെയധികം മുന്നില്‍ ആണ് അതിനാല്‍ തന്നെ സമനില മതിയാവും കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്‍ ആവാൻ.

എന്നാല്‍ സെമി ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി അവരെ സെമിയിലേക്ക് കരുതി വയ്ക്കാൻ സാധ്യത ഉണ്ട്. അങ്ങനെയാണേല് കേരളം വിങ്ങർമാരെ മാറ്റി പരീക്ഷിക്കാനു൦ ബ൦ഗാൾ മുന്നേറ്റ നിരയെ മാറ്റി പരീക്ഷിക്കാനു൦ ആണ് സാധ്യത.

എന്നാല്‍ ജയിക്കാന്‍ തന്നെയാവും ഇന്ന് കളത്തില്‍ ഇറങ്ങുന്നത് എന്ന് ഇരു ടീമുകളുടേയു൦ പരിശീലകർ പറയുന്നു പറയുന്നു. അതേസമയം ആക്രമണ ശൈലി കാഴ്ച വയ്ക്കുന്ന ഇരു ടീമുകളുടേയു൦ മത്സരം ആവേശകരമാവു൦ എന്ന പ്രതീക്ഷയിലാണ് ആരാധകർ വൈകിട്ട് മൂന്ന് മണിക്ക് മോഹന്‍ ബഗാൻ സ്റ്റേഡിയത്തിൽ ആണ് മത്സരം .

ലോക ക്രിക്കറ്റിനെ നാണം കെടുത്തി ഓസ്‌ട്രൈലിയ. ICCയുടെ നിലപാടിലെ വംശീയ താത്പര്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു ഭാജി.

"Sandpapergate is going to be monster"  

കെവിൻ പീറ്റേഴ്സണിന്റെ ഈ ട്വീറ്റ് ഓസ്‌ട്രൈലിയയുടെ ഏറ്റവും വലിയ ദുഃസ്വപ്നം ആയി മാറുമെന്ന് ഒരുപക്ഷേ ആരും കരുതികാണുകില്ല..  കേയ്പ്ടൗണിൽ നടക്കുന്ന ദക്ഷിണാഫിക്ക ഓസ്‌ട്രൈലിയ  മൂന്നാം ടെസ്റ്റിൽ ലോക ക്രിക്കറ്റിനെ ചൊടിപ്പിച്ച സംഭവ വികാസങ്ങൾ അരങ്ങേറിയത്. ക്രിക്കറ്റ് ബോളിൽ കൃത്രിമം ആസൂത്രണം ചെയ്തു നടപ്പാക്കിയത്തിന്റെ പേരിൽ ഓസ്‌ട്രൈലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് 100% മാച്ച് ഫിയും ഒരു മത്സരം വിലക്കും ആണ് നിലവിൽ ഐസിസി നിർകർശിച്ചിട്ടുള്ളത്.

പക്ഷെ ക്രിക്കറ്റ് ലോകത്തുനിന്നും ഓസ്‌ട്രൈലിയൻ ക്രിക്കറ്റ് മഹാർഥന്മാരില്നിന്നും വരെ പ്രധിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഡെപ്യൂട്ടി ഡേവിഡ് വാർണറിനും ആജീവനാന്ത വിലക്ക് ലഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ 100% മാച്ച് ഫീയും 1 മാച്ച് വിലക്കും നേരിടുന്ന സ്റ്റീവ് സ്മിത്ത് ഇതിനോടകം തന്നെ കുറ്റം ഏറ്റുപറയുകയും 2 ഡിമെറിറ്റ് പോയിന്റുകൾ ലഭിക്കുകയും ചെയ്തു. ഇതുൽപ്പടെ 4 ഡിമെറിറ്റ് പോയിന്റുകളുണ്ട് സ്മിത്തിന്റെ ക്രിക്കറ്റ് കരിയറിൽ. ലോക ക്രിക്കറ്റിന്റെ മഹത്തായ ടീമായ ഓസ്‌ട്രൈലിയ പോലൊരു രാജ്യത്തിന്റെ നായക പദവി ഇത്തരത്തിൽ അവഹേളിച്ചതിനു മാപ്പില്ലെന്നും ക്രിക്കറ്റ് നിർത്തി ഇറങ്ങിപ്പോകാനുമാണ് ഓസ്‌ട്രൈലിയൻ ക്രിക്കറ്റിൽ നിന്നും തന്നെയുള്ള മറുപടികൾ.

2014 മൈക്കിൾ ക്ലാർക്കിന് നിന്നും ക്യാപ്റ്റൻ സ്ഥാനം സ്വീകരിച്ച സ്റ്റീവ് സ്മിത്ത് വളരെ നല്ല റെക്കോർഡുകൾ നൽകിപ്പോന്നിരുന്ന ഒരു ക്യാപ്റ്റൻ ആയിരുന്നു. എന്നിരുന്നാലും ഇപ്പോൾ നടന്നത് "മാന്യന്മാരുടെ കളി"യുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്ന മുറിവാണെന്നും പ്രധികരണങ്ങൾ ശക്തം. ഇതിനെല്ലാം പുറമെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയ ഓസ്‌ട്രൈലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റിന് മാച്ച് ഫീയുടെ 75% പിഴയും 3 ഡീമെറിറ്റ്  പോയിന്റും മാത്രം ശിക്ഷ വിധിച്ചത് മറ്റൊരു വിവാദത്തിനു കൂടി തുടക്കമിട്ടിരിക്കുകയാണ്.. എന്നാൽ ഏറ്റവും ശ്രെദ്ധേയമായത് ഓസ്‌ട്രൈലിയൻ പ്രൈം മിനിസ്റ്റർ മാൽകം ടേൺബിൽ അതിശക്തമായി സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്കെതിരെ രംഗത്തുവന്നതാണ്.

ഐസിസിയുടെ വംശീയത വളരെ പുച്ഛത്തോടെ കാണുന്നുവെന്നാണ് ഹർഭജൻ സിംഗിന്റെ ട്വീറ്റ്, കാരണം അമിതമായി അപ്പീൽ ചെയ്തു എന്ന കാരണത്താൽ താനുൽപ്പടെ ആറ് കളിക്കാർക്ക് എതിരെ മുൻപൊരിക്കൽ നടന്ന മത്സരത്തിൽ നൽകിയത് എത്ര മാച്ചിന്റെ സസ്പെന്ഷൻ ആണെന്നും ആളുകൾ മാറുമ്പോൾ ഐസിസിയുടെ നിയമങ്ങളും മാറുമോയെന്നും ആണ് ഭാജി പ്രതികരിച്ചത്. എന്നാൽ അറിഞ്ഞുകൊണ്ട് ഒരു തുടക്കക്കാരനായ ബാൻക്രോഫ്റ്റിനെ ഇതിൽ വലിച്ചിട്ട സീനിയർ താരങ്ങളെ വിമര്ശിച്ചാണ് ആർ പി സിങ് രംഗത്തു വന്നത്. ഈ നടന്നതെല്ലാം ഒരു ദുസ്വപ്നമായിരുന്നെന്ന് ആരെങ്കിലും പറയു എന്നു പറഞ്ഞാണ് മുൻ നായകൻ മൈക്കിൾ ക്ലാർക്ക് വാചാലനായത്.

കുറ്റസമ്മതം നടത്തിക്കഴിഞ്ഞും ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സ്മിത്ത് തയ്യാറല്ലായിരുന്നു.. എന്നാൽ സംഭവം കൂടുതൽ വഷളായതും പ്രമുഖർ തന്നെ രംഗത്തു വന്നതും രാജി വെയ്ക്കാൻ ക്യാപ്ടനെയും വൈസ് ക്യാപ്റ്റൻ വാർണരേയും നിർബന്ധിതനാക്കി.  എന്നാൽ രാജികൊണ്ടു ഇത് തീരില്ല എന്നാണ് കാര്യങ്ങളുടെ അവസ്ഥ കാട്ടിത്തരുന്നത്..

അന്വേഷണം മുഴുവൻ ടീം സ്ക്വാഡിലോട്ടും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിനാൽ കൂടുതൽ പേർ ഇതിൽ ഇടപെട്ടിട്ടുണ്ടോ എന്ന് തെളിയും. അങ്ങനെ തെളിഞ്ഞാൽ വഴിവെക്കുക സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവരുടെ ആജീവനാന്ത ക്രിക്കറ്റ് വിലക്കിലേയ്ക്കവും.