Thursday 11 October 2018

അവന്‌ കൂടുതൽ അവസരങ്ങൾ നൽകും ; മലയാളി താരത്തെ പുകഴ്ത്തി ജെയിംസ്



അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് മലയാളി മധ്യനിരതാരം സഹൽ അബ്ദുൾസമദ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളിലുമായി ഇതിനോടകം 116 മിനുറ്റുകൾ കളിച്ച സഹൽ ഫുട്ബോൾപ്രേമികളുടെ നിറഞ്ഞ കൈയ്യടിയാണ് ഇരു മത്സരങ്ങളിലും വാങ്ങിയത്. പരിശീലകൻ ഡേവിഡ് ജെയിംസിനും സഹലിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്.
സഹൽ, എ ടി കെയ്ക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. പ്രീസീസണിലെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഇതിന് കാരണം. ഇത്തവണ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോളേക്കും, കഴിഞ്ഞ സീസണിൽ മൊത്തം കളിച്ചതിനേക്കാൾ‌ കൂടുതൽസമയം അവൻ കളത്തിലിറങ്ങി. വളരെയധികം കഴിവുകളുള്ള താരമാണ് സഹൽ.
ഇനിയും അദ്ദേഹത്തിൽ നിന്ന് ഒത്തിരി മികച്ച പ്രകടനം വരാനുണ്ട്‌. അവൻ ചെറുപ്പമാണ്, എന്നാൽ പ്രായമല്ല ഒരാളുടെ ടീം സെലക്ഷന്റെ മാനദണ്ഡം പരിശീലനത്തിലും കളിയിലും ഒരാൾ എങ്ങനെയാണെന്നത് മാത്രം നോക്കിയാണ് ടീം സെലക്ഷ‌ൻ നടത്തുന്നത്, വരും മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ സഹലിന് നൽകും”. ജെയിംസ് പറഞ്ഞുനിർത്തി‌.

Saturday 6 October 2018

അത്ഭുതമാണ് ഈ മഞ്ഞകടൽ!! എതിരാളികള്‍ പോലും പറയുന്നു



കേരളത്തില്‍ കനത്ത മഴയും കാറ്റും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുംബൈ സിറ്റി നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. സാധാരണ പ്രകൃതിക്ഷോഭങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മത്സരം നടന്നാല്‍ ഗ്യാലറികള്‍ ശുഷ്‌കമായിരിക്കും. എന്നാല്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മുംബൈ ടീം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കളിക്കിടെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരും ഫുട്‌ബോളിനെ പ്രണയിക്കുന്ന ഈ ജനത തങ്ങളെ ഞെട്ടിച്ചെന്ന് തുറന്നുപറഞ്ഞു.

കേരളത്തില്‍ പലയിടത്തും അത്യാവശ്യം നല്ലരീതിയില്‍ മഴ പെയ്തിരുന്നു. ഈ കനത്ത മഴയെയും മോശം കാലവസ്ഥയെയും റോഡിലെ അപകടങ്ങളെയുമെല്ലാം അവഗണിച്ചായിരുന്നു ആരാധകര്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ്  ആരാധകര്‍ കൂടുതല്‍ സംഘടിതരാകുന്ന കാഴ്ചയ്ക്കാണ് ആദ്യ മത്സരം സാക്ഷ്യംവഹിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ഗ്യാലറിയില്‍ കണ്ടത്. ടീമിന്റെ ഉണര്‍ത്തുപാട്ടിലും ഇടയ്ക്കു മൊബൈല്‍ തെളിച്ച് ആവേശം പങ്കിടുമ്പോഴും ഒരേ താളം ഒരേ ഭാവം, ബ്ലാസ്‌റ്റേഴ്‌സ്. പ്രളയത്തില്‍ വിറങ്ങലിച്ച ഒരു ജനതയ്ക്ക് തിരിച്ചുവരാനുള്ള മരുന്നുകൂടിയായാണ്.

ഫുട്ബാൾ എന്നത് ജയം മാത്രമല്ല അത് ആസ്വാദകരെ ത്രിപ്തിപ്പെടുത്തുന്ന ഒരു കലയാണ് അതിൽ നമ്മുടെ ടീം ഒരു 70%ത്തോളം വിജയിച്ചു എന്നു തന്നെ പറയാം അതിൽ ജയവും പരാജയവും സമനിലയും ഉണ്ടാകാം. സ്ഥിരമായി ജയിച്ചവരായി ആരുമുണ്ടാകില്ല. ഇനിയും നല്ല പ്രകടനങ്ങളും വിജയവും നമ്മുടെ ടീമിൽനിന്നും പ്രതീക്ഷിക്കാം