Monday 13 August 2018

ഇന്ത്യൻ ഫുട്ബാളിനെ ഇനി കൗമാരകാർ നയിക്കട്ടെ


കായികരംഗത്ത് ജയവും തോൽവിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ, ചില വിജയങ്ങൾ മാറ്റിമറിക്കുന്നത് ടീമിന്റെയോ, അത് പ്രതിനിധാനം ചെയ്യുന്ന കായികയിനത്തി​െന്റയോ തലവരയായിരിക്കും.
സ്പെയിനിലെ വലൻസിയയിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ കൗമാരസംഘം ലോകശക്തികളായ അർജന്റീനയുടെ പുത്തൻ തലമുറയെ കീഴടക്കുമ്പോൾ ഭാവിയിലേക്കുള്ള വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
       അതേദിവസം തന്നെ അണ്ടർ-16 ഫുട്‌ബോളിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെയും ഇന്ത്യ തോൽപ്പിച്ചപ്പോൾ കൗമാര ഫുട്‌ബോളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്ന സൂചനയും ലഭിക്കുന്നു.
അർജന്റീനയ്ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യയുടെ പരിശീലകൻ ഫ്ളോയ്ഡ് പിന്റോ പറഞ്ഞത്‌ കേൾക്കുക - മത്സരപരിചയവും പിന്തുണയുമുണ്ടെങ്കിൽ ലോകഫുട്‌ബോളിലെ ഏത് ശക്തിയോടും പൊരുതി നിൽക്കാൻ ഇന്ത്യൻ ടീമിനാകും. ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവും മികച്ച മത്സരപരിചയം കിട്ടിയ ടീമാണ് അർജന്റീനയെ അട്ടിമറിച്ചത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ടീമാണ് സ്പെയിനിൽ കളിച്ചത്. ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുകയും മുന്തിയ ടീമുകളുമായി കളിച്ച് അനുഭവജ്ഞാനം നേടുകയും ചെയ്തവരാണ് ടീമിലെ ഭൂരിഭാഗവും. ഇതിനൊപ്പം ലോകകപ്പിലെ മത്സരപരിചയം കൂടിയായപ്പോൾ ഏത് ടീമിനോടും പൊരുതാനുള്ള ശേഷി ടീമിന് കൈവന്നു.
ലോകകപ്പിൽ ടീമിനെ ഒരുക്കിയിറക്കിയ പോർച്ചുഗൽ പരിശീലകൻ ലൂയി നോർട്ടൻ മാത്തോസിന്റെ പിൻഗാമിയായി ചുമതലയേറ്റ പിന്റോയുടെ കീഴിൽ ടീം കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്.
ഇന്ത്യൻ ഫുട്‌ബോളിൽ താഴെത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ രണ്ട് വിജയവും. ഇന്ത്യൻ പരിശീലകരുടെ കീഴിലാണ് ചരിത്രജയം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ഒരു ഉത്സാഹം ഇന്ത്യൻ ഫുട്‌ബോളിന് കൈവന്നിട്ടുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് താഴെത്തട്ടിലാണ്. കഴിഞ്ഞവർഷം ഈ തലത്തിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള പുരസ്കാരം ലഭിച്ചത് കേരള ഫുട്‌ബോൾ അസോസിയേഷനായിരുന്നു. രജിസ്റ്റർ ചെയ്ത 5000-ത്തോളം കുട്ടികളും ആയിരത്തോളം മത്സരങ്ങളുമാണ് കേരള​െത്ത ഒന്നാമതെത്തിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്നവന്ന ഫുട്‌ബോൾ കമ്പവും മഹാരാഷ്ട്ര, ബംഗാൾ, കർണാടക തുടങ്ങിയ പരമ്പരാഗത ഫുട്‌ബോൾ കേന്ദ്രങ്ങൾ താഴെത്തട്ടിലുള്ള ഫുട്‌ബോൾ വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതും ഇനിയുമേറെ വിജയങ്ങൾ കൊണ്ടുവരാൻ പര്യാപ്തമാണ്. ഇതിനൊപ്പം വിവിധ പ്രായപരിധിയിൽ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഫുട്‌ബോൾ ലീഗുകൾ ആരംഭിച്ചതും നല്ല നീക്കമാ​യി.
ഇന്ത്യൻ ഫുട്‌ബോളിൽ വരുന്ന മാറ്റങ്ങളിൽ രണ്ട് വിദേശികൾക്കും പങ്കുണ്ട്; ഫിഫയുടെ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കും ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻ ഡയറക്ടർ ഡച്ചുകാരനായ റോബ് ബാനും. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഫുട്‌ബോൾ വളർന്നാലുള്ള വികസനസാധ്യതകൾ കൃത്യമായി മനസ്സിലാക്കി ബ്ലാറ്റർ നടത്തിയ ഇടപെടലാണ് അണ്ടർ-17 ലോകകപ്പ്‌ വേദി ഇന്ത്യയ്ക്ക്‌ നേടിക്കൊടുത്തത്‌. ആ നീക്കം ഇന്ത്യൻ ഫുട്‌ബോൾ രംഗത്തുണ്ടാക്കിയ മാറ്റം വലുതാണ്.
ഫുട്‌ബോളിലെ മാസ്റ്റർ ടെക്‌നീഷ്യനായ ബാനാണ് ഇന്ത്യൻ ഫുട്‌ബോളിലെ പരിശീലകസമ്പ്രദായം പൊളിച്ചെഴുതിയത്. പരിശീലകർക്ക് വിവിധ തലത്തിലുള്ള ലൈസൻസുകളും നിരന്തരം നവീകരിക്കുന്നതിനായി ക്ലാസുകളും സെമിനാറുകളും ബാൻ ആവിഷ്കരിച്ച് നടപ്പാക്കി. ഇന്ത്യൻ ഫുട്‌ബോളിന്റെ റൂട്ട് മാപ്പ് എന്ന് വിശേപ്പിക്കുന്ന 'ലക്ഷ്യപദ്ധതി' തയ്യാറാക്കിയതും ബാൻ തന്നെ. ഇന്ന് നടപ്പാക്കുന്ന താഴെത്തട്ട്‌ പരിഷ്കാരങ്ങളുടെ അടിസ്ഥാനം 'ലക്ഷ്യ'യാണ്.
മികച്ച പരിശീലകരിലൂടെ മികച്ച കളിക്കാരെയും കളിയെയും വാർത്തെടുക്കുന്ന യൂറോപ്യൻ രീതിയിലേക്ക് ഇന്ത്യൻ ഫുട്‌ബോൾ മാറിത്തുടങ്ങിയെന്നാണ് പുതിയ രീതികൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യക്ഷമമായി ഇടപെട്ടാൽ മാത്രമേ പരിശീലകർക്ക്‌ ലൈസൻസ് നിലനിർത്താൻ കഴിയുകയുള്ളൂ. മികച്ച ഫലം തരുന്ന ഇത്തരം തീരുമാനങ്ങളിലൂടെ മാത്രമേ ഫുട്‌ബോളിനെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയൂ.
രാജ്യത്തെ ഫുട്‌ബോൾ പരിശീലകരുടെ എണ്ണം വർധിപ്പിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള 11 പരിശീലകർ മാത്രമാണ് ഇന്ത്യയിലുള്ളത്. ജപ്പാനിൽ 459 പേരും ഇറാനിൽ 40 പേരുമുണ്ട്. എ ലൈൻസുള്ള 132 പരിശീലകരാണ് ഇന്ത്യയിലുള്ളതെങ്കിൽ ജപ്പാനിൽ 1816 പേരും ഇറാനിൽ 1100 പേരുമുണ്ട്. ജപ്പാനും ഇറാനും ലോകഫുട്‌ബോളിൽ മേൽവിലാസമുണ്ടാക്കുന്നതിന്റെ ചെറിയ ഉദാഹരണമാണിത്. മികച്ച പരിശീലകരുടെ എണ്ണം വർധിച്ചാൽ അത് ഫുട്‌ബോളിനെ കാര്യമായി സ്വാധീനിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഫുട്‌ബോൾ കളിക്ക് ലഭിച്ച ജനപ്രീതിയും അതുവഴി അടിസ്ഥാനതലത്തിലുണ്ടായ വളർച്ചയ്ക്കും കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ തലമുറ നേടിത്തന്ന ജയം. അതിന് ഭാവിയിലേക്ക് ഉപകാരമാകുന്ന വിധത്തിൽ മാറ്റിയെടുക്കുന്നതിനാണ് അധികൃതർ ശ്രമിക്കേണ്ടത

ബാഴ്സലോണയായി ഏറ്റുമുട്ടാൻ ബാംഗളൂർ എഫ് സി


ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ ഇന്ത്യയിലെ മുന്‍കിട ക്ലബ്ബ് ബെംഗളുരു എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ വിയ്യാറയല്‍ ബി ടീമുമായും ബെംഗളുരു കളിക്കും. ബെംഗളുരു എഫ്‌സിയുടെ ട്വിറ്ററിലൂടെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
ഇരു സ്പാനിഷ് ടീമുകളുടെയും റിസര്‍വ് ടീം ആയിരിക്കും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയും വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് കളി നടക്കുകയെന്ന കാര്യം അറിയിച്ചിട്ടില്ല. ഓഗസ്ത് 22 മുതല്‍ 29 വരെ നടക്കുന്ന എഎഫ്‌സി ഇന്റര്‍ സോണ്‍ സെമി ഫൈനലില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബ്ബുമായി ബെംഗളുരു കളിക്കുന്നുണ്ട്.
ഇതിന് മുന്നോടിയായി വലന്‍സിയിലെ മാസിയ ലാ ഗ്രാവയില്‍ ബെംഗളുരു എഫ്‌സി പരിശീലനത്തിനിറങ്ങും. സ്പാനിഷ് ലീഗിലെ രണ്ടാം ഡിവിഷനിലെ ക്ലബ്ബുമായി ഇവിടെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഐഎസ്എല്ലിന് മുന്നോടിയായി കെട്ടുറപ്പുള്ള ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബാൾ ഫാൻസിന് സന്തോഷവാർത്ത ; ഫിഫ അണ്ടർ 20 ലോകകപ്പ് ഇന്ത്യയിൽ നടനേക്കും


കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്. അതിന് ശേഷം 2019ലെ അണ്ടര്‍ 20 ലോകകപ്പ് നടത്താന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പോളണ്ടിനെ ഫിഫ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫിഫ കൗണ്‍സില്‍ മീറ്റിംഗില്‍ നടന്ന വോട്ടെടുപ്പില്‍ പോളണ്ട് അഞ്ചിനെതിരെ ഒമ്പതു വോട്ടുകള്‍ക്കാണ് ഇന്ത്യയെ പിന്നിലാക്കിയത്.
എന്നാലിപ്പോള്‍ 2020ലെ അണ്ടര്‍ 20 വനിതാ ലോകകപ്പ് നടത്താന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. അതേ വര്‍ഷം തന്നെ അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ സംഘടിപ്പിക്കുന്നുണ്ട്. ഈ രണ്ട് ടൂർണ്ണമെൻ്റുകൾക്കായി വേദിയാവാൻ താൽപ്പര്യമുള്ളവർ ഈ മാസം 24ന് ഫിഫയെ അറിയിക്കേണ്ടതുണ്ട്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019 ആദ്യ പകുതിയിൽ ഫിഫ വേദികൾ പ്രഖ്യാപിക്കും.  ഒരു അസോസിയേഷന് രണ്ട് ലോകകപ്പുകള്‍ക്ക് വേണ്ടിയും ബിഡ് സമര്‍പ്പിക്കാമെങ്കിലും രണ്ട് വ്യത്യസ്ത വേദികളെ ഫിഫ പ്രഖ്യാപിക്കും.
ഈ ലോകകപ്പുകളില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യ നടത്തുന്നത് വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അതിന് യോജിച്ച വേദിയാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് 2017 അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണ്ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി. നിലവില്‍ മറ്റു രാജ്യങ്ങളൊന്നും താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അണ്ടര്‍ 20 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് എ ഐ എഫ് എഫും ആരാധകരും. അങ്ങനെയെങ്കിൽ രണ്ടു വർഷം കൂടി കാത്തിരുന്നാൽ ഫിഫയുടെ മറ്റൊരു ഫുട്ബോൾ ടൂർണ്ണമെൻ്റും ഇന്ത്യൻ ആരാധകർക്ക് നേരിട്ട് ആസ്വദിക്കാനാവും.

ഐ എസ് എലിൽ പുതിയ ഒരു സ്പാനിഷ് താരം കൂടി


2018-19 isl സീസണിൽ കച്ചമുറുക്കി ഡൽഹി ഡൈനാമോസ്.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡൊറന്‍സോറോ സാഞ്ചസിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ലോര്‍സ എഫ് സിയുടെ താരമായിരുന്നു 33കാരനായ ഡൊറന്‍സോറോ. ലീഗില്‍ 21ാം സ്ഥാനത്തായിരുന്ന ലോര്‍സ ഇക്കുറി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഡൊറന്‍സോറോയെ ടീമിലെത്തിച്ച വിവരം ഡല്‍ഹി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബ് റയല്‍ സരഗോസയുടെ അക്കാദമിയിലൂടെയാണ് ഡൊറൻസോറോ വളർന്നു വന്നത്. . സ്‌പെയിനിലെ വിവിധ ഡിവിഷന്‍ ക്ലബുകളായ സി ഡി അല്‍കോയാനോ, അല്‍കോര്‍ക്കോണ്‍, ആല്‍ബസെറ്റ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി താരം ഗോള്‍വല കാത്തിട്ടുണ്ട്. ലോര്‍സ എഫ് സിയുമായി കരാര്‍ അവസാനിച്ചതോടെ ഫ്രീ ഏജന്റായി മാറിയ താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന് പുലികുട്ടികൾ സെമി ഫൈനലിൽ


അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ആതിഥേരായ ഭൂട്ടനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യൻ പെണ്ണ് പുലികുട്ടികൾ സെമി ഫൈനലിൽ..
ഇന്ന് നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ആണ് ആതിഥേയരായ ഭുട്ടനെ പരാജയപെടുത്തി  ഇന്ത്യ സെമിയിൽ കടന്നത്
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ ഷിൽകി ദേവിയാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.
നേപ്പാൾ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാകും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ

സബ്ജൂനിയർ ഫുട്ബോൾ, ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച് കേരളം കുതിപ്പ് തുടങ്ങി


ദക്ഷിണ മേഖല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്നലെ തെലുംഗാനയിൽ നടന്ന മത്സരത്തിൽ ആന്ധ്രാപ്രദേശിനെ ആണ് കേരളം ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
29ആം മിനുട്ടിൽ ജാസിം, 65ആം മിനുട്ടിൽ ഇർഫാദ്, 82ആം മിനുട്ടിൽ മിഷാൽ എന്നിവരാണ് കേരളത്തിനായി ഇന്നലെ സ്കോർ ചെയ്തത്. 16ആം തീയതി തമിഴ്‌നാടിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം.