Thursday 29 March 2018

ബ്ലാസ്റ്റേഴ്സിൽ എന്ത്കൊണ്ട് മലയാളി താരങ്ങളുടെ അവസരം ലഭിക്കുന്നില്ല??.. കാരണം വെളിപ്പെടുത്തി ഗോകുലത്തിന്റെ താര൦ അർജുൻ ജയരാജ്..

ബ്ലാസ്‌റ്റേഴ്‌സില്‍ മലയാളി താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല; കാരണം വ്യക്തമാക്കി ഗോകുലത്തിന്റെ സൂപ്പര്‍ താരം
:-അർജുൻ ജയരാജ്

       ഗോകുലത്തിന്റെ മാനേജ്‌മെന്റും പരിശീലകനുമെല്ലാം കേരളത്തില്‍ നിന്നുള്ളവരായത് കൊണ്ട് മലയാളി താരങ്ങള്‍ക്ക് മികച്ച അവസരം ലഭിച്ചുവെന്നും എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അര്‍ജുന്‍ പറയുന്നു. ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പരിശീലകനും ടീം മാനേജ്‌മെന്റ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും കേരളത്തിന് പുറത്തുള്ളവരാണ്. അത് കൊണ്ട് തന്നെ മലയാളി താരങ്ങള്‍ക്ക് അവസരം കുറയുകയാണ്’ – അർജുൻ ജയരാജ് (ഗോകുലം)

ഫുട്ബോള്‍ പ്രതിഭകള്‍ക്ക് സുവര്‍ണ അവസരം.. സായി റീജണല്‍ ഫുട്ബോള്‍ അക്കാദമിയിലേക്ക് ...


തിരുവനന്തപുരം∙ സായി എൽഎൻസിപിഇ ക്യാംപസിൽ പ്രവർത്തിക്കുന്ന സായി റീജ്യനൽ ഫുട്ബോൾ അക്കാദമിയിലേക്ക് പ്രവേശനം നേടാൻ കുട്ടികൾക്ക് അവസരം. 2018-19 ബാച്ചിലേക്കുള്ള സിലക്‌ഷനാണ് ഏപ്രിൽ 5,6,7 തീയതികളിൽ സായി എൽഎൻസിപിഇയിൽ നടക്കുന്നത്. സംസ്ഥാന–ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള 17, 18 പ്രായമുള്ള ആൺകുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം.

ഡിഫൻഡർ, മിഡ്ഫീൽഡർ, സ്‌ട്രൈക്കർ എന്നീ  നിലകളിലേക്കായിരിക്കും സിലക്‌ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്കു താമസമുൾപ്പടെ എല്ലാ സൗകര്യങ്ങളും സായി റീജ്യനൽ ഫുട്ബോൾ അക്കാദമി നൽകും. സിലക്‌ഷനിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

താല്പര്യമുള്ളവർ തങ്ങൾക്കാവശ്യമായ സ്പോർട്സ് കിറ്റ്, ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, മെറിറ്റ് സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മേൽപറഞ്ഞ ദിവസങ്ങളിൽ രാവിലെ ഏഴു മണിക്ക് തിരുവനന്തപുരം സായി എൽഎൻസിപിഇ ഫുട്ബോൾ ഗ്രൗണ്ടിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 99957 68259, 95677 85284 എന്നീ നമ്പറുകളിൽ വിളിക്കാം.