Friday 16 March 2018

ലക്ഷ്യം ഐലീഗ്, എഫ്‌സി കേരള കളത്തിലേക്ക്

തൃശൂരില്‍ നിന്നുള്ള പ്രെഫഷണല്‍ ഫുട്‌ബോള്‍ ക്ലബായ എഫ്‌സി കേരള ഐലീഗ് സ്വപ്നങ്ങളുമായി ഇന്ന് കളത്തില്‍. രണ്ടാംഡിവിഷന്‍ ഐലീഗിലെ ആദ്യ മത്സരത്തില്‍ ഫത്തേ ഹൈദരാബാദാണ് എതിരാളികള്‍. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
എഫ്‌സി കേരളയുടെ അഞ്ച് ഹോംമത്സരങ്ങളും കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഭോപ്പാല്‍ ടീമായ മധ്യഭാരത് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഓസോണ്‍ ബംഗളുരു, എഫ്‌സി ഗോവ എന്നീ ടീമുകളുമായാണ് എഫ്‌സി കേരളയുടെ മത്സരങ്ങള്‍. ഏപ്രില്‍ 12നാണു കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം. പ്രീസീസണില്‍ രണ്ട് അഖിലേന്ത്യാ ട്രോഫികള്‍ നേടി എഫ്‌സി കേരള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
മുന്‍ ഇന്ത്യന്‍ കോച്ചും എഫ്‌സി കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടറുമായ നാരായണ മേനോന്‍, ചീഫ് കോച്ച് ടി.ജി. പുരുഷോത്തമന്‍, മാനേജര്‍ നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. തയാറെടുപ്പുകള്‍. രണ്ടു വിദേശികളും ഇതര സംസ്ഥാന കളിക്കാരുമടക്കം മികച്ച സീനിയര്‍ ടീമിനെ തിരഞ്ഞെടുത്തിരുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ക്കാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക. ആദ്യ മത്സരത്തില്‍ ഓസോണ്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനെ തോല്പിച്ചിരുന്നു.

ISL ഫൈനൽ ; ബെംഗളുരു പേടിക്കേണ്ടത് നിര്‍ഭാഗ്യത്തെ!


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരങ്ങളില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ആരും കിരീടം അണിഞ്ഞിട്ടില്ല. 2015ല്‍ ഗോവയില്‍ നടന്ന മത്സരത്തില്‍ ഗോവ ചെന്നൈയോട് തോല്‍ക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം കൊച്ചിയില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സും മുട്ടുമടക്കി.
ഈ വര്‍ഷം ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരുവിന് ജേതാക്കളാകാന്‍ കഴിയുമോ. ബംഗളൂരു എഫ്സി ചരിത്രം മാറ്റിയെഴുതുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബംഗളൂരു ജയിച്ചാലും അത് ചരിത്രമാകും. ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുകളില്‍ സ്ഥാനം പിടിച്ച ടീമും ഇതുവരെ കിരീടം നേടിയിട്ടില്ല.
ടൂര്‍ണ്ണമെന്റിലെ ഫേവറിറ്റുകളാണ് ബംഗളൂരു എഫ്സി. ചെന്നൈയില്‍ എഫ്സി ഒരു തവണ കിരീടം നേടിയവരും. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണിവര്‍. ശനിയാഴ്ച ബംഗളൂരിവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അതുകൊണ്ട് തന്നെ തീപ്പാറും. ആദ്യമായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ദക്ഷിണേന്ത്യന്‍ ഡര്‍ബി.
‘ഏഎഫ്സി കപ്പ് മത്സരങ്ങള്‍ ഉള്ളതിനാല്‍ മറ്റു ടീമുകളേക്കാള്‍ നേരത്തെ തന്നെ ഞങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നു. അത് കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി ഒരു പടി കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. ആരാധകരുടെ പിന്തുണ എപ്പോഴും ഞങ്ങള്‍ക്കുണ്ട്. ശനിയാഴ്ചത്തെ മത്സരം കടുത്തതാകും. മികച്ച ടീമാണ് ചെന്നൈ. ഈ സീസണിലെ ഏറ്റവും കടുത്ത മത്സരമാകും ഇത്.’- ബംഗളൂരു എഫ്സി കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.
ലീഗില്‍ ഇത്തവണത്തെ മികച്ച ടീമാണ് ബംഗളൂരു. ആകെ 38 ഗോളുകള്‍ അവര്‍ സ്‌കോര്‍ ചെയ്തു. 20 മത്സരങ്ങളില്‍ നിന്നും അവര്‍ വാങ്ങിയ ഗോളുകള്‍ 17 എണ്ണം മാത്രവും. മറ്റുള്ളവരില്‍ നിന്നും ബംഗളൂരുവിനെ വ്യത്യസ്ഥമാക്കുന്നത് ഇതാണ്. ബാറിന് കീഴില്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടക്കാന്‍ ഏത് ടീമിനും പ്രയാസമാകും. അവസാനത്തെ പത്ത് മത്സരങ്ങളും പരാജയമെന്തെന്നറിയാത്ത ടീമാണ്.
ചെന്നൈയില്‍ എഫ്സിയും മോശക്കാരല്ല. ബംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ 2-1 ന് പരാജയപ്പെടുത്തിയ ടീമാണ്. ധന്‍പാല്‍ ഗണേശിന്റെ അവസാന മിനുട്ട് ഗോളാണ് ചെന്നൈയ്ക്ക് ഗുണമായത്. എങ്ങിനെ കളി ജയിക്കണമെന്ന് അവരുടെ കോച്ച് ജോണ്‍ ഗ്രിഗറിയ്ക്ക് നന്നായി അറിയാം. ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിര്‍ത്തിയ അവര്‍ക്ക് സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാന്‍ പ്രയാസമുണ്ടാവില്ല. മിക്കുവും ഛേത്രിയും കൂടിയാണ് ബംഗളൂരുവിന്റെ 38 ഗോളുകളില്‍ 27 ഉം സ്‌കോര്‍ ചെയ്തത്.
‘ഞങ്ങള്‍ ചെന്നൈയിന്‍ എഫ്സിയാണ്. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല. ഏറെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഫൈനലില്‍ കളിക്കുക. ബംഗളൂരിവില്‍ നേരത്തെ ഞങ്ങള്‍ വിജയിച്ചതാണ്. അവരുടെ നേട്ടത്തെ ഞങ്ങള്‍ കുറച്ച് കാണുന്നുമില്ല’.- ചെന്നൈയില്‍ എഫ്സി കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിങ്, എന്നിവരൊക്കെ 2015ലെ ഫൈനലില്‍ ചെന്നൈ ടീമിന് വേണ്ടി കളിച്ചതാണ്. അന്ന് കിരീടം നേടിയ അതേ കളി കളിക്കാനായിരിക്കും ഇവരുടെ ശ്രമം.

ISL ജേതാക്കളെ ഇന്നറിയാം.!

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യു​​ടെ ഫു​​ട്ബോ​​ൾ ആ​​വേ​​ശ​​മാ​​യ ഐ​​എ​​സ്എ​​ലി​​ന് ഇ​​ന്ന് ക​​ലാ​​ശ​​ക്കൊ​​ട്ട്. കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ന് ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യും ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യും ഏ​​റ്റു​​മു​​ട്ടും. ഒ​​രു ക​​ർ​​ണാ​​ട​​ക - ത​​മി​​ഴ്നാ​​ട് യു​​ദ്ധ​​മാ​​കും പോ​​രാ​​ട്ടം. രാ​​ത്രി എ​​ട്ടി​​ന് ബം​​ഗ​​ളൂ​​രു​​വി​​ലെ ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. 

ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ക​​ന്നി ഐ​​എ​​സ്എ​​ൽ ആ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ചെ​​ന്നൈ​​യി​​ൻ ഒ​​രു ത​​വ​​ണ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ര​​ണ്ടാം കി​​രീ​​ട​​മാ​​ണ് അ​​വ​​രു​​ടെ ല​​ക്ഷ്യം. 2015ൽ ​​ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ചെ​​ന്നൈ​​യി​​ന്‍റെ ക​​ന്നി കി​​രീ​​ട നേ​​ട്ടം. അ​​തേ​​സ​​മ​​യം, ഐ​​എ​​സ്എ​​ലി​​ലെ ക​​ന്നി​​ക്കി​​രീ​​ട​​മാ​​ണ് ബം​​ഗ​​ളൂ​​രു ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച് സീ​​സ​​ണു​​ക​​ളി​​ലും ചു​​രു​​ങ്ങി​​യ​​ത് ഒ​​രു ക​​പ്പ് എ​​ങ്കി​​ലും സ്വ​​ന്ത​​മാ​​ക്കി​​യ ച​​രി​​ത്ര​​മാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​നു​​ള്ള​​ത്. 

ഐ​​ലീ​​ഗ് മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ബം​​ഗ​​ളൂ​​രു​​ ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. വ​​ന്പ​​ൻ താ​​ര​​പ്ര​​ഭ​​യു​​മാ​​യെ​​ത്തി​​യ ഐ​​എ​​സ്എ​​ൽ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ തു​​ട​​ക്ക​​ക്കാ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ളൊ​​ന്നും ബം​​ഗ​​ളൂ​​രു കാ​​ണി​​ച്ചി​​ല്ല. മി​​ക​​ച്ച ക​​ളി കാ​​ഴ്ച​​വ​​ച്ച് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് അ​​വ​​ർ പ്ലേ ​​ഓ​​ഫി​​ലേ​​ക്ക് ക​​യ​​റി​​യ​​ത്. 13 വി​​ജ​​യ​​ങ്ങ​​ളാ​​ണ് ഇ​​വ​​ർ നേ​​ടി​​യ​​ത്. 35 ഗോ​​ളു​​ക​​ളും നേ​​ടി.


ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ ഇ​​രു​​വ​​രും ഹോം ​​ഗ്രൗ​​ണ്ടി​​ൽ തോ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു​​വി​​ൽ ആ​​ദ്യം ചെ​​ന്നൈ​​യി​​ൻ ജ​​യി​​ച്ച​​പ്പോ​​ൾ ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ബം​​ഗ​​ളൂ​​രു ജ​​യി​​ച്ചു. ഇന്നു വീണ്ടും ബംഗളൂ രുവിന്‍റെ തട്ടകത്തിലാണ് പോരാട്ടം

ഇന്ത്യക്ക് തിരിച്ചടി . . U20 ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായി . . കാരണം പലത്. .

U20 ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായി . . അങ്ങനെ ഒരിക്കല്‍ കൂടി ഫുട്ബോള്‍ ലോകകപ്പ് വേദിയാകാനുള്ള ഇന്ത്യയുടെ മോഹ൦ പൊലിഞ്ഞു . . പകരം പോളണ്ട് വേദിയായി ഫിഫ കൊളമ്പിയയിലെ ബൊഗോട്ടയിൽ നടന്ന നറുക്കെടുപ്പിൽ തീരുമാനമായി. . .

ഇന്ത്യക്ക് ലഭിച്ചിരുന്നേൽ യോഗ്യതാ മത്സരം കളിക്കാതെ നേരിട്ട് പ്രവേശനം ലഭിക്കുമായിരുന്നു. . ഇന്ത്യയു൦ പോളണ്ടു൦ മാത്രമാണ് മത്സര ര൦ഗത്തുണ്ടായിരുന്നത് . . കൂടാതെ പോളണ്ട് ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത് 2013 ന് ശേഷം U20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് പോളണ്ട് . .

U17 ലോകകപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് U20 ലോകകപ്പ് വേദിക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചത് . . എന്നാല്‍ മത്സര൦ നടക്കുന്ന സമയത്ത് ഇന്ത്യയിൽ കനത്ത ചൂട് ആയിരിക്കും എന്നത് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നു മത്സരം ടിവിയിൽ  ടെലികാസ്റ്റ് ഉള്ളതിനാൽ വൈകിട്ട് നാലിനോ, അഞ്ചിനോ നടത്തേണ്ട വരു൦ ഇത് കളിക്കാരെ ബാധിക്കും എന്നും പറയുന്നു . . കൂടാതെ ഭൂരിഭാഗം U20 കളിക്കാരും യൂറോപ്യന്‍ ലീഗുകളിൽ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവരായിരിക്കു൦ ക്ലബുകള്‍ അവരെ വിട്ടു കൊടുക്കാൻ തയ്യാറാവുകയുമില്ല. . അതുകൊണ്ട് പ്രധാന മത്സരങ്ങളില്ലാത്ത മെയ് , ജൂണ്‍ മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് തീരുമാനം ആ സമയം ഇന്ത്യയിലെ കാലാവസ്ഥ കളിക്കു അനുയോജ്യമല്ല എന്ന് ഫിഫ വിലയിരുത്തി . . അതോടെ ഇന്ത്യയുടെ ഫുട്ബോള്‍ വികസനത്തിന് ഉപകാരപ്രദമാകുന്ന U20 ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായത് വൻ തിരിച്ചടിയായി.

ഓർമയിലെ പത്താൻ സഹോദരങ്ങൾ

ക്രിക്കറ്റില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് മത്സരങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടാവും. അങ്ങനെ ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു ഇന്നിംഗ്സ് പത്താന്‍ സഹോദരന്‍മാര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം T20 കളിക്കുന്ന യൂസഫ് പത്താനും സഹോദരൻ ഇർഫാൻ പത്താനും ചേർന്നു നടത്തിയ അവിസ്മരണീയമായ കൂട്ടുകെട്ടിലൂടെ ശ്രീലങ്കയെ കെട്ടുകെട്ടിച്ച മത്സരം..

അതെ, 10-2-2009, ഇന്ത്യ ശ്രീലങ്ക മത്സരം, പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്നു. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദില്‍ഷന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുന്നു. 32 കാരന്‍ ദില്‍ഷനും 39 കാരന്‍ ജയസൂര്യയും ചേര്‍ന്ന ടി-ട്വന്റിയിലെ ഏറ്റവും പ്രായം കൂടിയ ഓപ്പണിംഗ് കൂട്ട്കെട്ട്. പക്ഷേ വെടിക്കെട്ട് തുടക്കത്തിന് പ്രായം ഒരു തടസമേ ആയിരുന്നില്ല. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 17 പന്തില്‍ 39 റണ്‍സെടുത്ത് ജയസൂര്യ പവര്‍പ്ലേ നന്നായി മുതലെടുത്തു. പിന്നീട് സ്പിന്നര്‍മാരായ യൂസുഫും ജഡേജയും റണ്ണൊഴുക്ക് തടയുന്നതില്‍ വിജയിച്ചു. മധ്യ ഓാവറുകളില്‍ ഏറെ വിഷമിച്ച ദില്‍ഷന്‍ അവസാനം 17 ആമാത്തെ ഓവറില്‍ അര്‍ധശതകം തികച്ചു. പിന്നീട് തുടരെ ഫോറും സിക്സും അടിച്ച് റണ്‍സിന് വേഗത കൂട്ടാനുള്ള ശ്രമത്തില്‍ പുറത്തായി. തുടര്‍ന്ന് വന്നവര്‍ക്ക് കൂടുതലൊന്നും ചെയ്യാനായില്ല. നിശ്ചിത ഓവറില്‍ 171 റണ്‍സെന്ന മാന്യമായ സ്കോറില്‍ ശ്രീലങ്ക ഫിനിഷ് ചെയ്തു.

പ്രഥമ ടി-ട്വന്റി ചാമ്പ്യന്‍മാരായ ഇന്ത്യക്ക് സാമാന്യം എളുപ്പത്തില്‍ ചേസ് ചെയ്യാവുന്ന ടാര്‍ഗറ്റ്.  മാലിങ്കക്കെതിരെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി നേടി ഗംഭീറിലൂടെ ഇന്ത്യ തുടങ്ങി. പക്ഷേ ആദ്യ ഓവറിലെ അവസാന പന്തില്‍  അനാവശ്യ റണ്ണൗട്ടിലൂടെ സെവാഗിന്റ് വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറിലെ ആദ്യപന്തില്‍ തന്നെ ഗംഭീറും ഔട്ടായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. നാലാമനായി ക്രീസിലെത്തിയ യുവരാജും ബൗണ്ടറിയിലൂടെയാണ് തുടങ്ങിയത്. മാലിങ്കയെ ഫോറിനും തുശാരയെ സിക്സിനും പറത്തി യുവരാജ് റണ്‍റേറ്റ് നിലനിര്‍ത്തി. രണ്ട് ബൗണ്ടറി നേടി റൈനയും മികച്ച പിന്തുണ നല്‍കി ഇന്ത്യയുടെ സ്കോര്‍ പതുക്കെ മുന്നോട്ട് നീക്കി.

പാര്‍ട്ണര്‍ഷിപ്പ് 41 പന്തില്‍ 67 നേടിയപ്പോള്‍ ക്യാപ്റ്റന്‍ ദില്‍ഷന്‍ സ്പിന്‍ ബൗളിംഗിനായി മുബാറക്കിനെ ദൗത്യം ഏല്‍പിച്ചു. ആദ്യപന്തില്‍ തന്നെ യുവിയുടെ വിക്കറ്റ് നേടി ശ്രീലങ്കക്ക് ബ്രേക്ക് ത്രൂ നല്‍കി. ധോണിയും ബൗണ്ടറി നേടി തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ബണ്ടാരയുടെ ഓവറില്‍ റൈന നല്‍കിയ അവസരം പാഴാക്കിയ കീപ്പര്‍ ദില്‍ഷന് അടുത്ത പന്തില്‍ തന്നെ റൈന നേടിയ സിക്സര്‍ ഏറെ നിരാശ പടര്‍ത്തി. എന്നാല്‍ ബണ്ടാരയുടെ ബൗളിംഗിലെ വേരിയേഷന്‍ മനസിലാക്കാതെ വീണ്ടും സിക്സിന് ശ്രമിച്ച റൈനക്ക് പിഴച്ചു. ഡീപ്പില്‍ ക്യാച്ച്. ഏഴിന് മുകളില്‍ റണ്‍റേറ്റ് ആവശ്യമായ ഇന്ത്യക്ക് അടുത്ത അഞ്ച് ഓവറില്‍ 16 ഡോട്ട് പന്തുകള്‍ അടക്കം നേടനായത് വെറും 16 റണ്‍സ്. ധോണി, രോഹിത്, ജഡേജ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു.

വിജയലക്ഷ്യം 29 പന്തില്‍ നിന്നും 57 റണ്‍സ് എന്ന നിലയിലേക്കെത്തി. 3 വിക്കറ്റ് മാത്രം ശേഷിക്കേ വിജയം ഉറപ്പിച്ച ശ്രീലങ്കന്‍ ടീമും കാണികളും ആഹ്ലാദപ്രകടനങ്ങള്‍ക്ക് തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. എന്നാല്‍ പത്താന്‍ സഹോദരങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നൊരു സത്യം അവര്‍ മനസിലാക്കിയിരുന്നില്ല.

മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട്കൊടുത്ത ബണ്ടാരയുടെ അവസാന ഓവറില്‍ രണ്ട് കൂറ്റന്‍ സിക്സും ഒരു ബൗണ്ടറിയുമടക്കം യൂസുഫ് അടിച്ചത് 17 റണ്‍സ്. എന്നാല്‍ വേലിയിരിക്കുന്നതിനേക്കാള്‍ ഉഗ്രവിഷമാണ് കടിച്ച് പിടിച്ചത് എന്ന രീതിയില്‍  ആയിരുന്നു ഇര്‍ഫാന്‍ പത്താന്‍. അടുത്ത രണ്ട് ഓവറുകളില്‍ ഫെര്‍ണാണ്ടോയേയും മലിംഗയേയും ഓരോ സിക്സും ഫോറും വീതം അടിച്ച് പറത്തി വെറും 16 പന്തില്‍ നിന്നും പുറത്താകാതെ 33 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്. 20 ആം ഓവറിലെ രണ്ടാമത്തെ പന്തില്‍ മിഡ് വിക്കറ്റിലേക്ക് ഒരു മൂളിപ്പാട്ട് പോലെ ഫ്ലാറ്റ് സിക്സ് അടിച്ച് ശ്രീലങ്കയില്‍ നിന്നും വിജയം തട്ടിപ്പറിക്കുമ്പോള്‍ പവലിയനില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം ആവേശത്തോടെ തുള്ളിച്ചാടുന്ന രംഗം ഇന്നും മനസിലോര്‍ക്കുന്നു. അതോടൊപ്പം കാണികള്‍ തലയില്‍ കൈവെച്ച് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അന്തം വിട്ട് നില്‍ക്കുന്ന കാഴ്ചയും കാണാമായിരുന്നു. കളി കഴിഞ്ഞ് പത്താന്‍ സഹോദരന്‍മാര്‍ പവലിയിനിലേക്ക് ആഹ്ലാദഭരിതരായി തിരിച്ച് നടക്കുമ്പോള്‍ അവര്‍ക്ക് അകമ്പടിയായി ശ്രീലങ്കന്‍ ഫാന്‍ അവരുടെ ദേശീയപതാകയുമായി അകമ്പടി പോകുന്ന കൗതുകകരമായ സംഭവത്തിനും  പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു...

ഇന്ന് ഇര്‍ഫാനും യൂസൂഫും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. എത്ര ഫോം ഔട്ടിന്റെ പേരില്‍ പുറത്താക്കിയാലും അവരിലെ പ്രതിഭയോട് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ നീതി പുലര്‍ത്തിട്ടുണ്ടോ എന്ന് ഇന്നും സംശയമാണ്...

സൂപ്പര്‍ കപ്പ് . . . യോഗ്യതാ മത്സരം ഇന്ന് രണ്ട് ഐഎസ്എൽ ടീമുകള്‍ വിജയിച്ചു യോഗ്യത നേടീ. .

ആദ്യ മത്സരം ഒന്നിനു എതിരെ രണ്ട് ഗോളിന് ഇന്ത്യന്‍ ആരോസിനെ മുംബൈ കീഴടക്കി . . രണ്ടാം മത്സരം ചെന്നൈ സിറ്റിയെ ഒന്നിനു എതിരെ നാല് ഗോളിന് തകര്‍ത്തു കൊൽക്കത്തയു൦ യോഗ്യത നേടി. .
കൊൽക്കത്തയോട് ചെന്നൈ ദയനീയമായി പരാജയം ഏറ്റൂ വാങ്ങിയപ്പോൾ മുംബൈ ടീമിനെ 102 മിനിറ്റ് വരെ സമനില കളിപ്പിച്ചാണ് ഇന്ത്യയുടെ ഭാവി തലമുറയുടെ പരാജയം . .ആരോസിനായി മലയാളി താര൦ രാഹുല്‍ ആണ് ഗോൾ നേടിയത് 

ഗോകുലത്തിന് അർജന്റീന കോച്ച് , കളിക്കാർ എത്തുന്നു....

ഐ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷം നോർത്ത് ഈസ്റ്റിനെ തകർത്തു സൂപ്പര്‍ കപ്പിന് യോഗ്യത നേടിയ ഗോകുലം കേരള എഫ് സിക്ക് പുതിയ കോച്ച്  അർജന്റീനയിൽ നിന്ന് വരുന്നു കൂടാതെ രണ്ടു കളിക്കാരും...

നിലവില്‍ മലയാളി കോച്ച് ബിനോ ജോർജിന്റെ കീഴില്‍ മികച്ച പ്രകടനവും പുരോഗതിയു൦ കാഴിച വച്ച ഗോകുലം സൂപ്പര്‍ കപ്പിന് കച്ച മുറുക്കുന്നതിനാണ് പുതിയ വിദേശ കോച്ചിനേയു൦ , കളിക്കാരേയു൦ തേടിയത്.... അർജന്റീന രണ്ടാം ഡിവിഷന്‍ ക്ലബ് പരിശീലകനായ കോച്ചും കളിക്കാരും ആണ് ധാരണയായി കൊണ്ട്  വരുന്നതെന്നാണ് അടുത്ത വൃത്തങ്ങള് സൂചിപ്പിക്കുന്നത്... എന്നാലും നിലവിലെ കോച്ച് ബിനോ ജോർജിനെ ടെക്നിക്കലോ, അസിസ്റ്റന്റ് കോച്ചോ ആയി നിലനിർത്താനാണ് തീരുമാനവും എന്നറിയുന്നു..എന്നാല്‍ ഔദ്യോഗികമായി ഒന്നും പുറത്തു വിട്ടിട്ടില്ല... തൊട്ടടുത്ത ദിവസം തന്നെ ഗോകുലം ആരാധകർക്ക് സന്തോഷ വാർത്ത വരുമെന്ന് ഉറപ്പിക്കാ൦