Tuesday 7 August 2018

യെമനേയു൦ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ കുട്ടിപ്പട ജൈത്രയാത്ര തുടരുന്നു..



യെമനെയും ഗോള്‍ മഴയില്‍ മുക്കി ഇന്ത്യന്‍ കുട്ടിപ്പട
യെമനെതിരെ നടന്ന അണ്ടര്‍ 16 വാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ കുട്ടിപ്പട യെമനെ തകര്‍ത്തത്. ഹര്‍പ്രീത് സിംഗ്, റിഡ്ജ് ഡെമെലല്ലോ, രോഹിത് ദാനു എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ യെമന്‍ ഗോള്‍വല കുലുക്കിയത്.
ആദ്യപകുതിയില്‍ ഹര്‍പ്രീത് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. മുപ്പത്തിയെട്ടാം മിനുട്ടില്‍ ഗിവ്‌സണ്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ തല വെച്ചാണ് ഹര്‍പ്രീത് ഗോള്‍ നേടിയത്. നാല്പത്തിയേഴാം മിനുട്ടില്‍ റിഡ്ജ് ഡെമെല്ലോ രണ്ടു ഗോളും രണ്ടു മിനുട്ടിനുള്ളില്‍ രോഹിത് ധാനു മൂന്നാം ഗോളും നേടി.
വാഫ് ടൂര്‍ണ്ണമെന്റില്‍ ജപ്പാനെതിരെ മാത്രമാണ് ഇന്ത്യ ഇതുവരെ പരാജയപ്പെട്ടത്. 2-1നായിരുന്നു ആ തോല്‍വി. ടൂര്‍ണ്ണമെന്റിലെ മറ്റു മത്സരങ്ങളില്‍ ജോര്‍ദാനെ 4-0ത്തിനും കരുത്തരായ ഇറാഖിനെ 1-0ത്തിനും ഇന്ത്യന്‍ കുട്ടിപ്പട പരാജയപ്പെടുത്തി. അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യ കഴിഞ്ഞ ദിവസം അര്‍ജന്റീനയെയും തോല്പിച്ചിരുന്നു.

ഇന്ത്യൻ u16 ടീമിന്റെ പ്രതിരോധ നായകൻ മലപ്പുറ൦ സ്വദേശി...


ഇന്ത്യൻ U16 ടീമിന്റെ പ്രതിരോധ നായകൻ മലപ്പുറം കൊണ്ടോട്ടിഅരിമ്പ്ര സ്വദേശി"ഷബാസ് അഹമ്മദ്"
ഇന്ത്യൻ U16 ടീം സെർബിയയിൽ ജോർദാനേയും തജാകിസ്ഥാനേയും സെർബിയയേയും കീഴടക്കി കീരിടമുയർത്തുമ്പോൾ ഇന്ത്യൻ പ്രതിരോധം ഭദ്രമായി കാത്തു സൂക്ഷിച്ചതിൽ വലിയ പങ്കുവഹിച്ച താരമാണ് ഷബാസ്. ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ തജാകിസ്ഥാനെതിരെ ഗോൾ നേടാനും താരത്തിനു കഴിഞ്ഞു.കഴിഞ്ഞ വർഷം U16 സാഫ് കപ്പിൽ ഇന്ത്യ കിരീടമുയർത്തുമ്പോൾ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തി താരം ടീമിലുണ്ടായിരുന്നു.
  അരിമ്പ്ര മുത്തേടത്ത് ബഷീർ - സൗദ ദമ്പതികളുടെ മൂത്തമകനാണ് ഷബാസ്.സഹോരൻ ഷിബിലുദ്ധീൻ ഗോകുലം എഫ്.സിക്കു വേണ്ടി U13 ഐ-ലീഗ് കളിച്ച താരമാണ്. അരിമ്പ്ര മിഷൻ സോക്കർ അക്കാഡമിയിലൂടെയാണ് താരം വളർന്നു വന്നത്.
ഷബാസിലെ പ്രതിഭയെ ഇന്ത്യൻ U16 ടീം കോച്ച് ബിബിയാനോ ഫെർണാൻടസ് തന്റെ തന്ത്രങ്ങൾ കൊണ്ട് മിനുക്കിയെടുത്തപ്പോൾ നമുക്ക് ലഭിക്കാൻ പോകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി കാവൽ ഭടനെയാണ്.ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന AFC U16 ഏഷ്യൻ കപ്പിൽ ബൂട്ടുകെട്ടാൻ ഈ മലപ്പുറത്തുകാരനും ഉണ്ടാകും.ടീം മാനേജർ റോക്കി കുമാറിനും ഷഹബാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രം.