Monday 13 August 2018

ഇന്ത്യൻ ഫുട്ബാളിനെ ഇനി കൗമാരകാർ നയിക്കട്ടെ


കായികരംഗത്ത് ജയവും തോൽവിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ, ചില വിജയങ്ങൾ മാറ്റിമറിക്കുന്നത് ടീമിന്റെയോ, അത് പ്രതിനിധാനം ചെയ്യുന്ന കായികയിനത്തി​െന്റയോ തലവരയായിരിക്കും.
സ്പെയിനിലെ വലൻസിയയിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ കൗമാരസംഘം ലോകശക്തികളായ അർജന്റീനയുടെ പുത്തൻ തലമുറയെ കീഴടക്കുമ്പോൾ ഭാവിയിലേക്കുള്ള വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
       അതേദിവസം തന്നെ അണ്ടർ-16 ഫുട്‌ബോളിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെയും ഇന്ത്യ തോൽപ്പിച്ചപ്പോൾ കൗമാര ഫുട്‌ബോളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്ന സൂചനയും ലഭിക്കുന്നു.
അർജന്റീനയ്ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യയുടെ പരിശീലകൻ ഫ്ളോയ്ഡ് പിന്റോ പറഞ്ഞത്‌ കേൾക്കുക - മത്സരപരിചയവും പിന്തുണയുമുണ്ടെങ്കിൽ ലോകഫുട്‌ബോളിലെ ഏത് ശക്തിയോടും പൊരുതി നിൽക്കാൻ ഇന്ത്യൻ ടീമിനാകും. ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവും മികച്ച മത്സരപരിചയം കിട്ടിയ ടീമാണ് അർജന്റീനയെ അട്ടിമറിച്ചത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ടീമാണ് സ്പെയിനിൽ കളിച്ചത്. ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുകയും മുന്തിയ ടീമുകളുമായി കളിച്ച് അനുഭവജ്ഞാനം നേടുകയും ചെയ്തവരാണ് ടീമിലെ ഭൂരിഭാഗവും. ഇതിനൊപ്പം ലോകകപ്പിലെ മത്സരപരിചയം കൂടിയായപ്പോൾ ഏത് ടീമിനോടും പൊരുതാനുള്ള ശേഷി ടീമിന് കൈവന്നു.
ലോകകപ്പിൽ ടീമിനെ ഒരുക്കിയിറക്കിയ പോർച്ചുഗൽ പരിശീലകൻ ലൂയി നോർട്ടൻ മാത്തോസിന്റെ പിൻഗാമിയായി ചുമതലയേറ്റ പിന്റോയുടെ കീഴിൽ ടീം കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്.
ഇന്ത്യൻ ഫുട്‌ബോളിൽ താഴെത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ രണ്ട് വിജയവും. ഇന്ത്യൻ പരിശീലകരുടെ കീഴിലാണ് ചരിത്രജയം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ഒരു ഉത്സാഹം ഇന്ത്യൻ ഫുട്‌ബോളിന് കൈവന്നിട്ടുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് താഴെത്തട്ടിലാണ്. കഴിഞ്ഞവർഷം ഈ തലത്തിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള പുരസ്കാരം ലഭിച്ചത് കേരള ഫുട്‌ബോൾ അസോസിയേഷനായിരുന്നു. രജിസ്റ്റർ ചെയ്ത 5000-ത്തോളം കുട്ടികളും ആയിരത്തോളം മത്സരങ്ങളുമാണ് കേരള​െത്ത ഒന്നാമതെത്തിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്നവന്ന ഫുട്‌ബോൾ കമ്പവും മഹാരാഷ്ട്ര, ബംഗാൾ, കർണാടക തുടങ്ങിയ പരമ്പരാഗത ഫുട്‌ബോൾ കേന്ദ്രങ്ങൾ താഴെത്തട്ടിലുള്ള ഫുട്‌ബോൾ വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതും ഇനിയുമേറെ വിജയങ്ങൾ കൊണ്ടുവരാൻ പര്യാപ്തമാണ്. ഇതിനൊപ്പം വിവിധ പ്രായപരിധിയിൽ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഫുട്‌ബോൾ ലീഗുകൾ ആരംഭിച്ചതും നല്ല നീക്കമാ​യി.
ഇന്ത്യൻ ഫുട്‌ബോളിൽ വരുന്ന മാറ്റങ്ങളിൽ രണ്ട് വിദേശികൾക്കും പങ്കുണ്ട്; ഫിഫയുടെ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കും ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻ ഡയറക്ടർ ഡച്ചുകാരനായ റോബ് ബാനും. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഫുട്‌ബോൾ വളർന്നാലുള്ള വികസനസാധ്യതകൾ കൃത്യമായി മനസ്സിലാക്കി ബ്ലാറ്റർ നടത്തിയ ഇടപെടലാണ് അണ്ടർ-17 ലോകകപ്പ്‌ വേദി ഇന്ത്യയ്ക്ക്‌ നേടിക്കൊടുത്തത്‌. ആ നീക്കം ഇന്ത്യൻ ഫുട്‌ബോൾ രംഗത്തുണ്ടാക്കിയ മാറ്റം വലുതാണ്.
ഫുട്‌ബോളിലെ മാസ്റ്റർ ടെക്‌നീഷ്യനായ ബാനാണ് ഇന്ത്യൻ ഫുട്‌ബോളിലെ പരിശീലകസമ്പ്രദായം പൊളിച്ചെഴുതിയത്. പരിശീലകർക്ക് വിവിധ തലത്തിലുള്ള ലൈസൻസുകളും നിരന്തരം നവീകരിക്കുന്നതിനായി ക്ലാസുകളും സെമിനാറുകളും ബാൻ ആവിഷ്കരിച്ച് നടപ്പാക്കി. ഇന്ത്യൻ ഫുട്‌ബോളിന്റെ റൂട്ട് മാപ്പ് എന്ന് വിശേപ്പിക്കുന്ന 'ലക്ഷ്യപദ്ധതി' തയ്യാറാക്കിയതും ബാൻ തന്നെ. ഇന്ന് നടപ്പാക്കുന്ന താഴെത്തട്ട്‌ പരിഷ്കാരങ്ങളുടെ അടിസ്ഥാനം 'ലക്ഷ്യ'യാണ്.
മികച്ച പരിശീലകരിലൂടെ മികച്ച കളിക്കാരെയും കളിയെയും വാർത്തെടുക്കുന്ന യൂറോപ്യൻ രീതിയിലേക്ക് ഇന്ത്യൻ ഫുട്‌ബോൾ മാറിത്തുടങ്ങിയെന്നാണ് പുതിയ രീതികൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യക്ഷമമായി ഇടപെട്ടാൽ മാത്രമേ പരിശീലകർക്ക്‌ ലൈസൻസ് നിലനിർത്താൻ കഴിയുകയുള്ളൂ. മികച്ച ഫലം തരുന്ന ഇത്തരം തീരുമാനങ്ങളിലൂടെ മാത്രമേ ഫുട്‌ബോളിനെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയൂ.
രാജ്യത്തെ ഫുട്‌ബോൾ പരിശീലകരുടെ എണ്ണം വർധിപ്പിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള 11 പരിശീലകർ മാത്രമാണ് ഇന്ത്യയിലുള്ളത്. ജപ്പാനിൽ 459 പേരും ഇറാനിൽ 40 പേരുമുണ്ട്. എ ലൈൻസുള്ള 132 പരിശീലകരാണ് ഇന്ത്യയിലുള്ളതെങ്കിൽ ജപ്പാനിൽ 1816 പേരും ഇറാനിൽ 1100 പേരുമുണ്ട്. ജപ്പാനും ഇറാനും ലോകഫുട്‌ബോളിൽ മേൽവിലാസമുണ്ടാക്കുന്നതിന്റെ ചെറിയ ഉദാഹരണമാണിത്. മികച്ച പരിശീലകരുടെ എണ്ണം വർധിച്ചാൽ അത് ഫുട്‌ബോളിനെ കാര്യമായി സ്വാധീനിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഫുട്‌ബോൾ കളിക്ക് ലഭിച്ച ജനപ്രീതിയും അതുവഴി അടിസ്ഥാനതലത്തിലുണ്ടായ വളർച്ചയ്ക്കും കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ തലമുറ നേടിത്തന്ന ജയം. അതിന് ഭാവിയിലേക്ക് ഉപകാരമാകുന്ന വിധത്തിൽ മാറ്റിയെടുക്കുന്നതിനാണ് അധികൃതർ ശ്രമിക്കേണ്ടത

No comments:

Post a Comment