Saturday 24 March 2018

സുനില്‍ ചേത്രി ഇല്ലാതെ ഇന്ത്യ ഏഷ്യന്‍ കപ്പിന്.. കിർഗിസ്ഥാനെതിരെ ഉള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു റോബിന്‍ സിങ് ടീമില്‍ ഇട൦ നേടിയില്ല.

ഏഷ്യാ കപ്പ് യോഗ്യത ഉറപ്പിച്ചെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. 27ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി കളിക്കില്ല.മുന്നേറ്റ താര൦ റോബിന്‍ സിങും ഇല്ല.  മ്യാന്‍മറിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സുനില്‍ ഛേത്രിക്ക് തിരിച്ചടിയായത്.

അന്ന് മത്സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. മ്യാന്‍മറിനെതിരെ തന്നെ ഇന്ത്യ 1-0ന് വിജയിച്ച ഗ്രൂപ്പിലെ ആദ്യ മത്സരത്തിലും ഛേത്രിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഛേത്രിയാണ്. 97 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് ഛേത്രി നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 6 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ ഛേത്രിയുടെ പ്രകടനമികവിലാണ് ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത കരസ്ഥമാക്കിയത്.

യോഗ്യത നേടിയെങ്കിലും അവസാന മത്സരം കൂടി വിജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഇന്ത്യ കിര്‍ഗിസ്ഥാനെതിരെ ഇറങ്ങുന്നത്. എന്നാല്‍ സുനില്‍ ഛേത്രിയില്ലാത്തത് മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്

 24 അംഗ ടീം : ഗോൾകീപ്പർസ് : ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കൈത്. പ്രിതിരോധം : സുഭാഷിഷ് ബോസ്, നിഷു കുമാർ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ , സലാം രഞ്ജൻ സിംഗ്, ലാൽരാതാര , ജെറി ലാൽരിൻസുല, നാരായൺ ദാസ്.
മിഡ്ഫീൽഡർമാർ: ഉധന്ത സിംഗ്, ധണപാൽ ഗണേഷ്, എം.ഡി. റഫീഖ്, അനിരുത് താപ്പ, റൌൾൻ ബോർഗ്സ്, ഹലിചരൻ നർസറി, ബിക്കാഷ് ജയ്രു. ഫോർവേഡുകൾ: ബൽവന്ത് സിംഗ്, ജെജെ ലാൽപെഖ്ലുവാ , സീമിൻലെൻ ഡൗങ്കൽ, അലൻ ഡിയോറി ,മൻവീർ സിങ് ,ഹിതേഷ്  ശർമ്മ .

സൂപ്പര്‍ കപ്പ് കിസീറ്റോ ഇല്ലാതെ ബ്ലാസ്റ്റേഴ്സ്.. അഞ്ച് വിദേശ താരങ്ങളുമായി സൂപ്പര്‍ കപ്പ് നേടാന്‍ സാധിക്കുമോ?.

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താര൦ കെറിസോൺ കിസീറ്റോ സൂപ്പര്‍ കപ്പ് കളിക്കില്ല എന്ന് വിവരങ്ങള്‍ പുറത്തു വരുന്നു അതോടെ വെറും അഞ്ച് വിദേശ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ്.. ആശങ്ക വിട്ടുമാറാതെ ആരാധകർ.

ഹീറോ സൂപ്പർ കപ്പിലേക്ക് രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ ലിസ്റ്റിൽ കേസിറോൺ കിസിറ്റോയും ഇയാൻ ഹ്യൂമും ഇല്ല. കിസിറ്റോയെ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് , പക്ഷെ താരം കഴിഞ്ഞ ദിവസം ബ്ലാസ്റ്റേർസ് ഒഫീഷ്യൽ പേജിൽ പുറത്തു വിട്ട ചിത്രത്തിൽ ട്രെയിനിങ് ചെയ്തതായി  കാണപ്പെട്ടിരുന്നു . ഇയാൻ ഹ്യൂമും പരുക്കിൽ നിന്ന് പൂർണമായി തിരിച്ചു വരാത്തതിനാൽ സൂപ്പർ കപ്പിൽ കളിക്കില്ല .നിലവിൽ ബ്ലാസ്റ്റേഴ്സിനായി രെജിസ്റ്റർ ചെയ്‌ത വിദേശ താരങ്ങൾ - കരേജ്‌ പെകുസൺ , വെസ് ബ്രൗൺ ,വിക്ടർ പുൾഗ ,പോൾ രാഹുബ്ക്ക ,നെമഞ്ചാ ലേകിക് പേസിക് .

കോമൺവെൽത്ത് ഗെയിംസിന് പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തു൦.


2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റിയോ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയ ആതിഥ്യമരുളുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ യോഗത്തിലാണ് പതാകവഹിക്കുന്നത് സംബന്ധിച്ച തീരുമാനമായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. നേരത്തെ 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.

ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍, ബാഡ്മിന്റണ്‍, ബോക്‌സിംഗ്, ഹോക്കി, ഷൂട്ടിംഗ് തുടങ്ങി 15 കായിക ഇനങ്ങളില്‍ നിന്ന് 222 അത്‌ലറ്റുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി പങ്കെടുക്കുന്നത്.