Sunday 8 April 2018

ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ... ടേബിള്‍ ടെന്നിസ് സ്വർണ൦ നേടി ഇന്ത്യന്‍ വനിതകളുടെ ചരിത്രം..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക്‌ ആദ്യമായി സ്വര്‍ണത്തിളക്കം. സിംഗപ്പുരിനെ 3-1 നു തോല്‍പ്പിച്ചാണ്‌ ഇന്ത്യ കന്നി സ്വര്‍ണം നേടിയത്‌.

2010 ലെ ഡല്‍ഹി ഗെയിംസില്‍ ഫൈനലില്‍ കടന്നതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.
ലോക നാലാം നമ്പര്‍ ടിയാന്‍വി ഫെങിനെ 11-8, 8-11, 7-11, 11-9, 11-7 എന്ന സ്‌കോറിനു തോല്‍പ്പിച്ച്‌ മണിക ബാത്ര ഇന്ത്യക്കു വിജയത്തുടക്കം നല്‍കി.
മെങ്‌യു യു മധുരിക പാട്‌കറിനെ 13-11, 11-2, 11-6 എന്ന സ്‌കോറിനു തോല്‍പ്പിച്ചു സിംഗപ്പുര്‍ തിരിച്ചടിച്ചു. ഡബിള്‍സില്‍ മൗമ ദാസ്‌- മധുരിക ജോഡി യിഹാന്‍ സു - മെങ്‌യു ജോഡിയെ 11-7, 11-6, 8-11, 11-7 എന്ന സ്‌കോറിനു തോല്‍പ്പിച്ചതോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി.
നിര്‍ണായകമായ അവസാന മത്സരത്തില്‍ യിഹാന്‍ സൂവിനെ മണിക കീഴടക്കി. സ്‌കോര്‍: 11-7, 11-4, 11-7. ഇംഗ്ലണ്ടിനെ 3-0 ത്തിനു തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഫൈനലില്‍ കടന്നത്‌.

സെമി പ്രതീക്ഷ നിലനിർത്തി ഇന്ത്യൻ വനിതകൾ... ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ സെമി സാധ്യത സജീവമായി..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷ സജീവമായി. പൂള്‍ എയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ്‌ ഇന്ത്യ സെമി സാധ്യത വര്‍ധിപ്പിച്ചത്‌.
നായിക അലക്‌സാന്‍ഡ്ര ഡാന്‍സണ്‍ ഒന്നാം മിനിട്ടില്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട്‌ നവനീത്‌ കൗര്‍, ഗുര്‍ജീത്‌ കൗര്‍ എന്നിവരുടെ ഗോളുകളിലാണ്‌ അടിയറ പറഞ്ഞത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 നു നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കളിക്കാം.

പുരുഷ വിഭാഗത്തില്‍ ഇന്ത്യ വെയ്‌ല്‍സിനെ 4-3 നു തോല്‍പ്പിച്ചു. എസ്‌.വി. സുനില്‍, ദില്‍പ്രീത്‌ സിങ്‌, മന്‍ദീപ്‌ സിങ്‌, ഹര്‍മന്‍പ്രീത്‌ സിങ്‌ എന്നിവരാണ്‌ ഇന്ത്യക്കു വേണ്ടി ഗോളടിച്ചത്‌.
വെയ്‌ല്‍സിനു വേണ്ടി ഗാരേത്‌ ഫര്‍ലോങ്‌ ഹാട്രിക്കടിച്ചു. ഗാരേതിന്റെ മൂന്നു ഗോളുകളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്‌താനോട്‌ 2-2 നു സമനില നേടിയ ഇന്ത്യക്ക്‌ വെയ്‌ല്‍സിനെ തോല്‍പ്പിക്കേണ്ടത്‌ അനിവാര്യമായിരുന്നു.

ഉന്ന൦ തെറ്റാത്ത ഈ പതിനാറുകാരി ഇന്ത്യയുടെ അഭിമാനം... ഷൂട്ടിംഗ് പിഴക്കാത്ത ഉന്നവുമായി പതിനാറുകാരി മനുഭാക്കർ നടന്നു കയറുന്നത് ചരിത്രത്തിലേക്ക്...

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഷൂട്ടിങില്‍ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങിയതു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ പതിനാറുകാരി മനു ഭാക്കറിലൂടെ സ്വര്‍ണവും ഹീന സിദ്ധുവിലൂടെ വെള്ളിയും നേടിയാണ്‌ ഇന്ത്യ തുടങ്ങിയത്‌.

ഹരിയാനക്കാരിയായ മനു ഭാക്കറിന്റെ കന്നി ഗെയിംസാണിത്‌. ബെല്‍മോണ്ട്‌ ഷൂട്ടിങ്‌ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഹീന അടക്കമുള്ള വെറ്ററന്‍ താരങ്ങളെ മറികടക്കാന്‍ മനുവിനായി. ആകെ 240.9 പോയിന്റ്‌ നേടിയാണു മനു സ്വര്‍ണമണിഞ്ഞത്‌.
യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ ഹീന ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 234 പോയിന്റുമായാണ്‌ 28 വയസുകാരിയായ ഹീന വെള്ളി നേടിയത്‌. ഓസ്‌ട്രേലിയയുടെ യെലേന ഗാലിബോവിച്‌ 214.9 പോയിന്റുമായി വെങ്കലം നേടി. അവസാന ഷോട്ടില്‍ 10.4 പോയിന്റ്‌ നേടിയതോടെയാണു മനു സ്വര്‍ണം നേടിയത്‌.

ഷൂട്ടിങ്‌ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍, മിക്‌സഡ്‌ ടീം പിസ്‌റ്റള്‍ ഇനത്തിലും സ്വര്‍ണം നേടിയാണു മനു കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെത്തിയത്‌. ഹരിയാനയിലെ ഝാജാര്‍ ജില്ലക്കാരിയാണു മനു ഭാസ്‌കര്‍.
ഗോരിയ ഗ്രാമത്തിലെ യൂണിവേഴ്‌സല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണു മനു. ഹീന സിദ്ധു 2010 ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്‌തിഗതമായി വെള്ളിയും നേടി.

2014 ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഫൈനലില്‍ കടന്നെങ്കിലും മെഡല്‍ നേടിയില്ല. പുരുഷ വിഭാഗം എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം നേടി. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്‌ഥാനക്കാരനായ രവി കുമാര്‍ ഫൈനലിലും മികച്ച പോരാട്ടം നടത്തി. സഹതാരം ദീപക്‌ കുമാര്‍ ആദ്യം തന്നെ പുറത്തായെങ്കിലും രവി കുമാറിനെ ബാധിച്ചില്ല.
രവി കുമാര്‍ 224.1 പോയിന്റുമായാണു വെങ്കലം നേടിയത്‌. ഓസ്‌ട്രേലിയയുടെ ഡാനെ സാംസണ്‍ സ്വര്‍ണവും ബംഗ്ലാദേശിന്റെ അബ്‌ദുള്ള ഹെല്‍ ബാകി വെള്ളിയും നേടി.

ഇടിച്ചു മുന്നേറി ഇന്ത്യ... ഇടിക്കൂട്ടിലു൦ മെഡല്‍ ഉറപ്പിച്ചു ഇന്ത്യ.. മേരികോ൦ സെമിയിൽ..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വനിതാ വിഭാഗം ബോക്‌സിങില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കി. അഞ്ചുവട്ടം ലോക ചാമ്പ്യനായ മേരി കോം 48 കിലോ വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നതോടെയാണ്‌ മെഡല്‍ ഉറപ്പായത്‌.
പുരുഷന്‍മാരുടെ 75 കിലോ വിഭാഗത്തില്‍ വികാസ്‌ കൃഷ്‌ണന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതും മെഡല്‍ പ്രതീക്ഷയുണര്‍ത്തി.
സ്‌കോട്ട്‌ലന്‍ഡിന്റെ മെഗാന്‍ ഗോര്‍ഡനിനെ 5-0 ത്തിന്‌ ഇടിച്ചിട്ടാണു മേരിയുടെ മുന്നേറ്റം. ബോക്‌സിങിലെ ആദ്യ മെഡലാണ്‌ മേരിയിലൂടെ ഇന്ത്യ ഉറപ്പാക്കിയത്‌. 35 വയസുകാരിയായ മേരി കോം രാജ്യസഭാംഗം കൂടിയാണ്‌.
11 നു നടക്കുന്ന സെമിയില്‍ ശ്രീലങ്കയുടെ അനുഷ നില്‍റുക്ഷിയാണ്‌ മേരിയെ നേരിടുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ഓപ്പണിലും സ്വര്‍ണം നേടിയ മേരി കോം ബള്‍ഗേറിയയില്‍ നടന്ന സ്‌ട്രാന്‍ജ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ വെള്ളി നേടിയാണ്‌ ഗോള്‍ഡ്‌ കോസ്‌റ്റിലേക്കു വിമാനം കയറിയത്‌

ഇതേ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ്‌ വികാസും കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇടിക്കാനിറങ്ങിയത്‌. ഓസ്‌ട്രേലിയയുടെ കാംബല്‍ സോമര്‍വീലിനെയാണു വികാസ്‌ ഇടിച്ചിട്ടത്‌ (സ്‌കോര്‍ 5-0).

സന്തേഷ് ജിങ്കാൻ കൊൽക്കത്തയിലേക്കോ.. പ്രതിഫലം 1.5 കോടി രൂപ... ജിങ്കാനെ റാഞ്ചാൻ കൊൽക്കത്ത ഗത്ത്..

ഐഎസ്എൽ: സന്തേഷ് ജിങ്കാനെ റാഞ്ചാൻ കൊൽക്കത്ത ര൦ഗത്ത്. ഈ സീസണിൽ വളരെ മോശമായ നിലയില്‍ സീസൺ അവസാനിപ്പിച്ച ടീമാണ് കൊൽക്കത്ത രണ്ട് കോച്ചിനെ മാറ്റി പരീക്ഷിക്കുകയു൦ അവസാനം മാർകീ താരമായി വന്ന റോബീ കീനെ കോച്ചായി നിലനിർത്തുകയു൦ ചെയ്തു . റോബീ കീനിന് കീഴില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനു൦ അവർക്ക് സാധിച്ചു .

എന്നാല്‍ ഇപ്പോള്‍ ഐഎസ്എല്ലിലെ മികച്ച താരങ്ങളെ നോട്ടമിടുകയാണ് റോബീ കീനിന്റെ നേതൃത്വത്തിൽ കൊൽക്കത്ത. അതിന് തെളിവായി ആണ് ഇപ്പോള്‍ സന്തേഷ് ജിങ്കാനെ സമീപിച്ചിരിക്കുന്നത്. അതിന് ഒന്നര കോടി രൂപ പ്രതിഫലം വാഗ്ദാനം നൽകിയതായി പറയുന്നു . നേരത്തെ സികെ വിനീത് കൊൽക്കത്തിയിൽ പോകുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

അങ്ങനെ സ൦ഭവിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയാവു൦ എന്നാണ് കണക്ക് കൂട്ടൽ. ഐഎസ്എൽ തുടക്കം സീസൺ മുതൽ നാല് സീസണിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ വൻ മതിൽ ആയിരുന്നു സന്തേഷ് ജിങ്കാൻ. ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് നായകനും ആയിരുന്നു . മറ്റൊരു ഇന്ത്യൻ ഡിഫറന്ററായ അനസ് എടത്തൊടികയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതു൦ ഇതിന്റെ ഭാഗമാണ് എന്ന് കരുതുന്നു .                           

ഐപിഎൽ തിരുവനന്തപൂരത്തേക്ക്.. ചെന്നൈയുടെ ഹോം മത്സരങ്ങൾ കേരളത്തിലേക

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഞായറാഴ്ച്ച രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടിയതിന് പിന്നാലെ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ 94 കിലോഗ്രാം ഭാരോദ്വാഹനത്തില്‍ വികാസ് ഠാക്കൂറാണ് വെങ്കലം നേടിയത്.

പഞ്ചാബില്‍ നിന്നുള്ള 24-കാരന്‍ ആകെ 351 കിലോഗ്രാം ഭാരമാണുയര്‍ത്തിയത്. 370 കിലോഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോഡോടെ പപ്പുവ ന്യൂ ഗിനിയയുടെ സ്റ്റീവന്‍ കാരി സ്വര്‍ണം നേടിയപ്പോള്‍ 369 കിലോഗ്രാമുയര്‍ത്തിയ കാനഡയുടെ ബോഡി സാന്റാവിക്കാണ് വെള്ളി മെഡല്‍

. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന ഗെയിംസില്‍ 85 കിലോഗ്രാം വിഭാഗത്തില്‍ ഠാക്കൂര്‍ വെള്ളി നേടിയിരുന്നു. ഗെയിംസില്‍ ഇന്ത്യയുടെ 11-ാം മെഡലാണിത്.  നേരത്തെ ആറു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യ നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ നിന്ന് മാത്രമായി ഇന്ത്യ ഒമ്പത് മെഡലുകളാണ് നേടിയത്. രണ്ടെണ്ണം ഷൂട്ടിങ്ങിലും ലഭിച്ചു.

പതിനൊന്ന് സ്വർണവുമായി ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു..

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഞായറാഴ്ച്ച രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടിയതിന് പിന്നാലെ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ 94 കിലോഗ്രാം ഭാരോദ്വാഹനത്തില്‍ വികാസ് ഠാക്കൂറാണ് വെങ്കലം നേടിയത്.

പഞ്ചാബില്‍ നിന്നുള്ള 24-കാരന്‍ ആകെ 351 കിലോഗ്രാം ഭാരമാണുയര്‍ത്തിയത്. 370 കിലോഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോഡോടെ പപ്പുവ ന്യൂ ഗിനിയയുടെ സ്റ്റീവന്‍ കാരി സ്വര്‍ണം നേടിയപ്പോള്‍ 369 കിലോഗ്രാമുയര്‍ത്തിയ കാനഡയുടെ ബോഡി സാന്റാവിക്കാണ് വെള്ളി മെഡല്‍

. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന ഗെയിംസില്‍ 85 കിലോഗ്രാം വിഭാഗത്തില്‍ ഠാക്കൂര്‍ വെള്ളി നേടിയിരുന്നു. ഗെയിംസില്‍ ഇന്ത്യയുടെ 11-ാം മെഡലാണിത്.  നേരത്തെ ആറു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യ നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ നിന്ന് മാത്രമായി ഇന്ത്യ ഒമ്പത് മെഡലുകളാണ് നേടിയത്. രണ്ടെണ്ണം ഷൂട്ടിങ്ങിലും ലഭിച്ചു.