Saturday 17 March 2018

കേരളം നാളെ ഫൈനൽ റൌണ്ടിന് കൊൽക്കത്തിയിൽ...

സന്തോഷ് ട്രോഫി ഫൈനൽ റൌണ്ട് മത്സരം കളിക്കാൻ കേരളം നാളെ കൊൽക്കത്തിയിൽ ബൂട്ട് കെട്ടും.. കേരളത്തിന്റെ ആദ്യ എതിരാളി ചണ്ഡീഗഢ് ആണ്...

നാളെ രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ ആണ് കേരള ചണ്ഡീഗഢ് മത്സരം... തുടര്‍ന്ന് 23ന് മണിപ്പൂരുമായു൦, 25ന് മഹാരാഷ്ട്രയുമായു൦, 27ന് ആതിഥേയരായ ബ൦ഗാളുമായു൦ ആണ് മത്സരങ്ങൾ...

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ട്രെയിന്‍ മാർഗ്ഗം എത്തിയ കേരള ടീം ഇന്നലെ മകരന്ദ് യൂണിയന്‍ ക്ലബ് ഗ്രൌണ്ടിൽ വൈകിട്ട് മൂന്ന് മണിക്ക് പരിശീലനം നടത്തി... മത്സര സമയം വൈകിട്ട് മൂന്ന് മണി ആയതിനാല്‍ ആണ് പരിശീലനം നടത്താൻ തീരുമാനിച്ചത് എന്നും കേരളത്തിലെ കാലാവസ്ഥ ആയതിനാല്‍ വലിയ ബുദ്ധിമുട്ട് ഇല്ലെന്നു കോച്ച് സതീവൻ ബാലൻ പറഞ്ഞു... ദക്ഷിണ മേഖല ചാമ്പ്യന്‍ഷിപ്പ് മികച്ച പ്രകടനം കാഴ്ച വെച്ച ആത്മ വിശ്വാസമായാണ് നാളെ അങ്കത്തിനിറങ്ങുന്നത് കേരള ടീം .

ഇന്ന് ഫൈനൽ.. ഇന്ത്യ ബ൦ഗ്ലാദേശ് പോരാട്ടം... ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റ് ഫൈനലില്‍ ഇന്ത്യ ഗ്ലാദേശിനെ നേരിടു൦

ശ്രീലങ്ക, കൊള൦ബോ : ഇന്ന് നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ ബ൦ഗ്ലാദേശ് പോരാട്ടം.. തുടർച്ചയായി വിജയിച്ച ആത്മ വിശ്വാസം കൈമുതലാക്കി ഇന്ത്യ ഇറങ്ങുമ്പോൾ മറുവശത്ത് അപ്രതീക്ഷിത വിജയങ്ങളുടെ ചുവടു പിടിച്ചാണ് ബ൦ഗ്ലാദേശ് കളത്തില്‍ ഇറങ്ങുന്നത് ..!

ക്രിക്കറ്റിൽ ഇപ്പോള്‍ ഇന്ത്യയെ പ്രധാന വൈരാഗികളായാണ് ബ൦ഗ്ലാദേശ് കാണുന്നത് 2015 ഏകദിന ലോകകപ്പ് മുതൽ അതിനു തുടക്കമായി ... ബ൦ഗ്ലാദേശ് ആരാധകര്‍ വളരെ വീറും വാശിയോടു൦ കൂടിയാണ് ഇന്ത്യയുമായുള്ള മത്സരത്തെ സമീപിക്കുന്നത് .. ഇന്ത്യന്‍ താരങ്ങളുടെ പകുതി ഷേവ് ചെയ്ത പോസ്റ്ററുകൾ ധാക്ക തെരുവുകളിൽ പതിച്ച സ൦ഭവങ്ങൾ വരെ അരങ്ങേറി.. അതിനാല്‍ തന്നെ ഇന്നത്തെ ഫൈനലില്‍ വീറും വാശിയും പൊടിപാറു൦ എന്ന് ഉറപ്പാണ്... മത്സരം തത്സമയം ഡി സ്പോർട്സ് വൈകിട്ട് 7 ന് .

പി വി സിന്ധു സെമി ഫൈനലില്‍ പുറത്ത്



ഇന്ത്യയുടെ പി വി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റന്‍ സെമി  ഫൈനലില്‍ പുറത്തായി . ജപ്പാന്‍ സ്വദേശി യാമഗുചിയോട്   സെമി ഫൈനല്‍ മത്സരത്തില്‍ തോറ്റാണ് സിന്ധു  പുറത്തായത് . ആദ്യ സെറ്റിന്‍റെ ആദ്യ നിമിഷങ്ങളില്‍ സിന്ധു മുന്നിട്ട് നിന്നെങ്കിലും  അവസാന നിമിഷങ്ങളില്‍ യാമഗുചി തിരിച്ചടിച്ചു .എങ്കിലും 21-19 എന്നാ സ്കോറില്‍ സിന്ധു സെറ്റ് പിടിച്ചടക്കി. രണ്ടാം സെറ്റില്‍ ആദ്യ നിമിഷംമുതല്‍ മുന്നിട്ട് നിന്ന യാമഗുചി 19-21 എന്ന സ്കോറിന് സെറ്റ് കരസ്ഥമാക്കി. സിന്ധു ലീഡ് കരസ്ഥമാക്കി മുന്നേറിയ അവസാന സെറ്റ്  അവസാന  നിമിഷങ്ങളിലെ ഉജ്വല കളിയിലൂടെ യാമഗുചി 21-18 എന്ന സ്കോറിന്  കരസ്ഥമാക്കി.  യാമഗുചി ഞായറാഴ്ച നടക്കുന്ന  ഫൈനലില്‍  തായിലാന്‍റ താരമായ തായി  ത്സു  യിംഗ് നെ നേരിടും.


ചെന്നൈക്ക് ഐഎസ്എൽ കിരീടം... നാലാം സീസണിൽ രണ്ടാം കിരീടം ഉയർത്തി ചെന്നൈ സൂപ്പര്‍ മച്ചാൻസ്...



ഐഎസ്എൽ നാലാം കിരീടം ചെന്നൈ എഫ് സിക്ക് അവരുടെ രണ്ടാം കിരീടം കൂടിയാണ് ഇത്... രണ്ടിന് എതിരെ മൂന്ന് ഗോളിനാണ് ചെന്നൈ കിരീടം ഉയർത്തിയത്...
അഞ്ച് ഗോളുകൾ പിറന്ന വളരെ ആവേശകരമായ ഫൈനലില്‍ ബ൦ഗ്ലുരു ആണ് 9ാം മിനിറ്റ് സുനില്‍ ചേത്രിയിലൂടെ മൂന്നില്‍ എത്തിയത്. . എന്നാല്‍ 16ാം മിനിറ്റ് മെയില്‍സൺ ആൽവസിലൂടെ സമനില പിടിച്ചു തുടര്‍ന്ന് 45ാം മിനിറ്റ് മെയില്‍സൺ വീണ്ടും ചെന്നൈയുടെ ലീഡ് ഉയർത്തി അതോടെ വീറോടെ പൊരുതിയ ബ൦ഗ്ലുരുവിന്റെ വീര്യം കെടുത്തി 66ാം മിനിറ്റ് ചെന്നൈ റാഫേല്‍ അഗസ്റ്റോയിലൂടെ കളി കൈക്കലാക്കി ... അതോടെ സമ്മർദ്ദത്തിലായ ബ൦ഗ്ലുരു കിട്ടിയ അവസരങ്ങള്‍ പാഴാക്കി അവസാനം 92ാം മിനിറ്റ് മിക്കുവിലൂടെ ഒരു ആശ്വാസ ഗോൾ കൂടി നേടി പക്ഷേ വിജയം ചെന്നൈ കരസ്ഥമാക്കിയിരുന്നു...
രണ്ട് ഗോളുകളും ആയി കള൦ നിറഞ്ഞ മെയില്‍സൺ ആൽവസാണ് ഹീറേ ഓഫ് ദി മാച്ച് ... അങ്ങനെ രണ്ട് കിരീടവും നേടി ചെന്നൈ കൊൽക്കത്തക്ക് ഒപ്പം.ഹീറോ ഓഫ് ദി സീസൺ സുനില്‍ ചേത്രി, എമർജിങ് പ്ലയർ ലാല്‍റുവത്താര (ബ്ലാസ്റ്റേഴ്സ് )എന്നിവരായി  ഇനി അടുത്ത ഐഎസ്എൽ സീസണിനായി കാത്തിരിക്കാ൦.

പി എസ് ജി യുമായി അസ്വാരസ്യം. നെയ്മറിന് ബാഴ്‌സയിലേക്ക് വരാൻ താല്പര്യം.

പാരീസ്: ബാര്‍സിലോണയിലേക്ക് മടങ്ങി വരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും അടുത്ത സീസണില്‍ ബാര്‍സയില്‍ തിരിച്ചുവരാനാണ് താല്‍പ്പര്യമെന്നും ബ്രസീല്‍ നായകന്‍ അറിയിച്ചതായ റിപ്പോര്‍ട്ട് സ്പാനിഷ് മാധ്യമങ്ങള്‍ളാണ് പുറത്തുവിട്ടത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തിനിടെ പി.എസ്.ജിയുമായുണ്ടായ അസ്വാരസ്യമാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. ഫ്രഞ്ച് ലീഗിനോട് വിമുഖത പ്രകടിപ്പിച്ച് നെയ്മര്‍ രംഗത്തെത്തിയതായാണ് വിവരം. ഫ്രഞ്ച് ലീഗിന് നിലവാരമില്ലെന്നും ലാലീഗ വിടുമ്പോള്‍ ഇത്രത്തോളം ദയനീമാവും കാര്യങ്ങളെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് കപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ നെയ്മര്‍ ഇപ്പോള്‍ ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയില്‍ സര്‍ജറിക്ക് ശേഷം വിശ്രമിക്കുകയാണ്.

അതേസമയം സൂപ്പര്‍ താരത്തിന്റെ നിലപാട് പി.എസ്.ജിക്ക് വലിയ ഷോക്കായിട്ടുണ്ട്. ബാര്‍സയില്‍ നിന്നും ലോക റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മറിനെ പി.എസ്.ജിയിലേക്ക് വിലക്കെടുത്തത്. ലിയോ മെസിയുടെ നിഴലില്‍ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു കൂടുമാറ്റത്തിന്റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാസല്‍ പി.എസ്.ജി.യിലെത്തിയപ്പോള്‍ ഉറുഗ്വേ മുന്നേറ്റ താരം എഡ്ഗാര്‍ കവാനിയുമായുണ്ടായ പ്രശ്‌നങ്ങള്‍ നെയ്മറിനെ വിവാദത്തിലാക്കുകയായിരുന്നു.

അടുത്ത താരകൈമാറ്റ ജാലകത്തില്‍ ബാര്‍സയുടെ ബന്ധവൈരികളായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വാര്‍ത്തകള്‍. അതേസമയം പുതിയ റിപ്പോര്‍ട്ടിന് മേല്‍ പി.എസ്.ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ യുവ ബൌളർ സിറാജിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് മുഹമ്മദ് സിറാജെന്ന ഹൈദരാബാദ് താരം ടീം ഇന്ത്യയില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ രാജ്യന്തര ക്രിക്കറ്റില്‍ നിഴലായി മാത്രം ഒതുങ്ങാനാണ് മുഹമ്മദ് സിറാജിന്റെ വിധി.

നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോഴും സിറാജ് റണ്‍സ് വിട്ട് കൊടുത്തതില്‍ പിശുക്ക് കാട്ടിയില്ല. നാല് ഓവറുകളില്‍ 50 റണ്‍സാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനെതിരെയും റണ്‍ വഴങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡും യുവതാരത്തെ തേടിയെത്തി.

അന്താരാഷ്ട്ര ടി-20യില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമായി സിറാജ്. കരിയറിലെ ആദ്യ മൂന്നു ടി20 മത്സരങ്ങളില്‍ നിന്ന് ആകെ 148 റണ്‍സാണ് സിറാജ് വഴങ്ങിയത്. 130 റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയന്‍ താരം ആദം മില്‍നെയായിരുന്നു ഇതുവരെ ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നത്. മുഹമ്മദ് അഷ്‌റഫുള്‍ (129), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (128), നഥാന്‍ കോള്‍ട്ടര്‍നൈല്‍ (127), ജോഷ് ഹേസല്‍വുഡ് (125) എന്നിവരാണ് നാണക്കേടിന്റെ ഈ റെക്കോര്‍ഡ് പട്ടികയിലുള്ളത്.

ന്യൂസിലാന്‍ഡിനെതിരെ 2017ല്‍ അരങ്ങേറിയ സിറാജ് ആ മത്സരത്തില്‍ വഴങ്ങിയത് 53 റണ്‍സാണ്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച രണ്ടാം മത്സരത്തില്‍ 45 റണ്‍സും വഴങ്ങി. മൂന്നു മത്സരങ്ങളിലും താരം ഓരോ വിക്കറ്റുകളും.

അവസരങ്ങള്‍ ലഭിച്ചിട്ടും മോശം ഫോം കാഴ്ചവെയ്ക്കുന്ന ഈ യുവതാരത്തെ ഇനിയും നിലനിര്‍ത്തണമോയെന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്.