Monday 10 September 2018

ജിംഗനെ പോലെ അവണം; ഇന്ത്യൻ യുവ താരം മനസ്സ് തുറക്കുന്നു


എതിർ നിരയെ ശക്തമായും, വിജയകരമായും പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഈ മിന്നും താരം ഗോളടിയുടെ കാര്യത്തിൽ മോശമൊന്നുമല്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെയും, ഇന്ത്യൻ നാഷണൽ ടീമിന്റെയും പ്രതിരോധത്തിലെ നെടും തൂണും, രാജ്യത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളുമാണ് സന്ദേശ് ജിങ്കൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം എഡിഷനിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച് എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരത്തിന് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്ത് വളർന്ന് വരുന്ന ഒരു പാട് ഫുട്ബോൾ താരങ്ങളുടെ റോൾ മോഡലും, ഇൻസ്പിറേഷനും ഒക്കെയാണ് ജിങ്കൻ ഇപ്പോൾ.
"സന്ദേശ് ജിങ്കനാണ് എന്റെ റോൾ മോഡൽ! ഞങ്ങളുടെ ടീമിലുള്ള ഒരുപാട് പേരുടെ റോൾ മോഡൽ അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തിൽ പ്രചോദിതനായത് അദ്ദേഹത്തിൻറെ കളിയുടെ ശൈലി കാരണമാണ് - ഭയമില്ലാത്ത - അത് പോലെയാണ് എനിക്കും കളിക്കേണ്ടത്. ഞാൻ വലുതായിട്ട് അദ്ദേഹത്തെ പോലെ കളിക്കാൻ കഴിഞ്ഞാൽ ഏറ്റവും സന്തോഷമുള്ളതാവും അത്" ഇന്ത്യൻ അണ്ടർ 16 താരം ഹർപ്രീത് സിംഗ് സ്പോർട്സ്സ്റ്റാർ ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എനിക്ക് എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ് വിജയിക്കണം. ഞങ്ങൾക്ക് ചരിത്രം കുറിക്കണം. അണ്ടർ 17 വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാവണം. ജേതാക്കളാവണം." താരം കൂട്ടിച്ചേർത്തു.
"അത് നേടൽ കുറച്ചു പ്രയാസമാണ്. പക്ഷെ ഞങ്ങൾ കഠിനമായി പരിശീലിക്കുന്നു. ഞങ്ങളുടെ സിസ്റ്റത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും, ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും വിചാരിക്കുന്നു." താരം കൂട്ടിച്ചേർത്തു.