Thursday 15 March 2018

കോഹ്ലിയെക്കുറിച്ച്‌ ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിക്കുക, ചോദ്യം വിശ്വസിക്കാനാവാതെ വിദ്യാര്‍ഥികള്‍*

സ്കൂള്‍ പഠനകാലത്തെ ഏറ്റവും വലിയ കീറാമുട്ടിയാണ് പരീക്ഷ. ചോദ്യങ്ങളും ഉത്തരങ്ങളുമായി മല്ലിടുമ്ബോള്‍ ഏറെ ഇഷ്ടപ്പെട്ട ആരെങ്കിലേയും കുറിച്ചൊരു ചോദ്യത്തിന് ഉത്തരമെഴുതാന്‍ കഴിഞ്ഞെങ്കിലോ..! അതൊരു ക്രിക്കറ്റ് താരമായെങ്കിലോ..? എന്നാല്‍ അങ്ങനെ സംഭവിച്ചു. പശ്ചിമ ബംഗാളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ജനപ്രിയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെക്കുറിച്ചായിരുന്നു.
കുട്ടികള്‍ ഇതുപോലെ വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ഉത്തരമെഴുതിയ മറ്റൊരു ചോദ്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഇംഗ്ലീശ് പരീക്ഷയെഴുതിയ ശേഷം കുട്ടികള്‍ വളരെ ആഹ്ലാദത്തിലായിരുന്നു

'ഇതുപോലൊരു ചോദ്യം ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എന്റെ ആരാധനാപാത്രമാണ്'- മുര്‍ഷിധാബാദിലെ നബിപൂര്‍ സരളബാല ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ഷമിന്‍ അക്തര്‍ പറഞ്ഞു.
'പത്ത് മാര്‍ക്കിന്റെ നിര്‍ബന്ധിത ചോദ്യമായിരുന്നു അത്. ചില പോയിന്റുകള്‍ തന്ന് കോഹ്ലിയുടെ പ്രൊഫൈല്‍ തയാറാക്കാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ പോയിന്റ്സ് ഒന്നും തന്നെ തന്നില്ലെങ്കിലും വളരെ പ്രശസ്തനായ കോഹ്ലിയെക്കുറിച്ച്‌ ഞങ്ങള്‍ ഇഷ്ടംപോലെ എഴുതും' -വെസ്റ്റ് മിഡ്നാപൂരിലെ മിഡ്നാപൂര്‍ മിഷന്‍ ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ ഗോഷാല്‍ പറഞ്ഞു.
'കോഹ്ലിക്കുറിച്ച്‌ എഴുതാന്‍ കഴിഞ്ഞത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ ആരാധനാപുരുഷനായ കോഹ്ലിയെക്കുറിച്ച്‌ എഴുതിയപ്പോള്‍ ഞാന്‍ ഏറെ ആനന്ദിച്ചു'- കൊല്‍ക്കത്തയിലെ ബാല്‍രാംപൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ഇഷ ഷാ
പറഞ്ഞു.
മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയപ്രവര്‍ത്തകനുമായ ലക്ഷ്മി രത്തന്‍ ശുകഌും കോഹ്ലിയെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ എക്സാമിനേഷന്‍ ബോര്‍ഡിന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു







സികെ വിനീതിന് പിന്തുണയും ആരാധകരെ വിമർശിച്ചു൦ പ്രമുഖ താര൦ മുഹമ്മദ് റാഫി

സികെ വിനീതിന് പിന്തുണയും, ആരാധകർക്ക് മുന്നറിയിപ്പുമായി  ഐഎസ്എൽ അപൂര്‍വ  നേട്ടം കരസ്ഥമാക്കിയ മലയാളി താരം മുഹമ്മദ് റാഫി...

സികെ വിനീതിന് എതിരെ ആരാധകരുടെ വിമർശന൦ കടുക്കുന്ന സമയത്താണ് ഐഎസ്എൽ മൂന്ന് ഫൈനലില്‍ കളിക്കുന്ന മലയാളി താരമെന്ന റെക്കോഡ് എത്തി നിൽക്കുന്ന മുഹമ്മദ് റാഫി വിനീതിനെ അനുകൂലിച്ചും ആരാധകരുടെ വിമർശനത്തിനെ എതിര്‍ത്തും രംഗത്ത് എത്തിയത് പ്രമുഖ പത്രമായ മലയാള മനോരമക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം ഈ വിഷയം ഉന്നയിച്ചത്...

തനിക്കും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അന്ന് ഫൈനലില്‍ കൊൽക്കത്തക്ക് എതിരെ നേടിയ ഗോൾ അവരുടെ വായടപ്പിച്ചു എന്നും ടീം ജയിച്ചാലും തോറ്റാലും കട്ടക്ക് കൂടെ നിൽക്കുന്നവരാണ് ആരാധകർ സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത രീതിയില്‍ വിമർശനങ്ങൾ തര൦ താഴ്ന്നു അവർക്ക് നല്ല ഫുട്ബോള്‍ അറിയില്ല എന്നും റാഫി പറയുന്നു...

അന്ന് തന്നെ പുറത്തു കളയണം എന്ന് പറഞ്ഞവർ തന്നെയാണ് ഇന്ന് വിനീതിനെ വിമർശിക്കുന്നത് ഉദാഹരണമായി പറയുന്നു വിനീത് ഇത്രയും കാലം ടീമിന് വേണ്ടി ചെയ്തത് എല്ലാം അവർ നിസ്സാരമായി മറക്കുന്നു എല്ലാ മത്സരവും ഗോളടിക്കാൻ കളിക്കാരന് കഴിയുകയില്ല അടുത്ത സീസണിൽ മറ്റൊരു മലയാളി താര൦ വന്നാല്‍ അയാളോടും ഇത് തന്നെ കാണിക്കും... എന്നാല്‍ ചെന്നൈ ടീമില്‍ ഈ വക പ്രശനങ്ങൾ ഒന്നുമില്ല വിമർശനങ്ങൾ ആരോഗ്യ പരമാവണം എന്നും റാഫി പറഞ്ഞു

വിശ്വസ്ത താരവും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു: ആശങ്കയോടെ ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്ഥന്‍ റിനോ ആന്റോ ക്ലബ്ബ് വിടാനൊരുങ്ങുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധ വൈരികളായ ബെംഗളൂരു എഫ്‌സയിലേക്ക് തന്നെ താരം തിരിച്ചു പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ അവസാനം വരെ മാത്രം ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരവുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ല.
ബെംഗളൂരു എഫ്‌സിയില്‍ നിര്‍ണായക താരമായിരുന്ന റിനോ പിന്നീട് ബ്ലാസ്റ്റേഴ്‌സിലെത്തുകയായിരുന്നു. ടീമിന്റെ പ്രതിരോധ നിരയില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കാര്യമായ നീക്കങ്ങളൊന്നും നടത്തുന്നില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെങ്കിലും റിനോയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബെംഗളൂരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്ക താരത്തിന്റെ പ്രകനടത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരുവിന് പുറമെ, പൂനെ സിറ്റി എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ക്ലബ്ബുകളും ടീം വിട്ടേക്കും.
ടീമിലെ മുന്നേറ്റ നിര താരം സികെ വിനീത് ക്ലബ്ബ് വിടുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് റിനോയും ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഫിഫ റാങ്ക് ഇന്ത്യ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു... അടുത്ത മത്സര വിജയം ഇന്ത്യയെ കാത്തിരിക്കുന്നത് എക്കാലത്തേയു൦ മികച്ച റെക്കോഡ്...

ഫിഫ പുറത്ത് വിട്ട ഫിഫ റാങ്കിങ്ങിൽ ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ കയറി വീണ്ടും നൂറിനുള്ളിൽ എത്തിയിരിക്കുന്നത് .ഇതോടെ ഇന്ത്യ ഒമാൻ , ഖത്തർ , ഡി പി ആർ  കൊറിയ , ന്യൂസിലൻഡ് , തായ്‌ലൻഡ്  എന്നീ ടീമുകളെ പിന്നിലാക്കി 99ആം സ്ഥാനത്താണ് .ഇന്ത്യ ഏഷ്യൻ എ എഫ് സി കപ്പ് യോഗ്യത നേടിയെങ്കിലും ഒരു മത്സരം ബാക്കി നിൽക്കുകയാണ് .ഈ മത്സരം ഇന്ത്യയെ ബാധിക്കില്ല എന്ന് തള്ളിക്കളയാൻ വരട്ടെ , ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും  മികച്ച ഫിഫ റാങ്കിങ്ങാണ് .ഇന്ത്യ കിർഗിസ് റിപ്പബ്ലിക്കിനോട് ജയിച്ചാൽ 422 പോയിന്റുകളോടെ 82 അല്ലെങ്കിൽ 83 മികച്ച റാങ്കിങ്ങിൽ എത്തും . സമനില ആണെങ്കിലും കൂടി 92 ആം റാങ്കിങ്ങിൽ എത്തും . 1996 ഇലാണ് ഇന്ത്യ 94ആമതായി എക്കാലത്തെയും മികച്ച റാങ്കിങ് ഉള്ളത് . 2017 ഇൽ ഇന്ത്യ 96 ആം സ്ഥാനത്തു എത്തിയെങ്കിലും ഇത് മറികടക്കാൻ ആയില്ല . മാർച്ച് 27 നാണ് കിർഗിസ്ഥാനെതിരെ ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരം  

സൂപ്പര്‍ വിജയവുമായി ഗോകുലം കേരള എഫ് സി... നോർത്ത് ഈസ്റ്റിനെ തകർത്തു സൂപ്പര്‍ കപ്പിന് യോഗ്യത...

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചു ഗോകുലം കേരള എഫ് സി സൂപ്പര്‍ കപ്പ് യോഗ്യത നേടീ ...അതോടെ സൂപ്പര്‍ കപ്പിന് രണ്ട് കേരള ടീമുകള്‍ പങ്കെടുക്കു൦...

നിലവില്‍ ആദ്യ ദിനമായ ഇന്ന് രണ്ട് മത്സരവും ഐ ലീഗ് ടീമുകള്‍ ജയിച്ചു കയറി പകരം രണ്ട് ഐ എസ് എൽ ടീമുകള്‍ പുറത്തായി.... ചർച്ചിൽ ബ്രദേഴ്സുമായി തോറ്റു ഡൽഹി ഡയനാമോസു൦,, ഗോകുലം കേരള എഫ് സിയോട് തോറ്റു നോർത്ത് ഈസ്റ്റു൦....

വളരെ മികച്ച പ്രകടനം പുറത്തെടുത്ത ഗോകുലം കളിക്കാർ നല്ല മത്സരം കാഴ്ച വച്ചു ഗോകുലത്തിനായി 37",  71" മിനിറ്റുകളിൽ അവരുടെ സൂപ്പര്‍ സ്റ്റൈക്കർ ഹെൻറി കിസീക്കയാണ് നോർത്ത് വല കുലുക്കിയത് ... എന്നാല്‍ നോർത്ത് ഗോളുകൾ തടുത്ത നിഖില്‍ ബർണാഡ് ആണ് കളിയിലെ താര൦ മികച്ച സേവുകൾ കാഴ്ച വച്ചു വിജയം കൈപ്പിടിയിൽ ഒതുക്കി... മലയാളി താരങ്ങളുടെ പ്രകടനം വളരെ നിലവാരം ഉള്ളതായിരുന്നു ഒരു ഗോളിന് വഴിയൊരുക്കി മികച്ച പ്രകടനം കാഴ്ച വച്ചു അർജുൻ ജയരാജ് കൂടാതെ സൽമാനു൦.. ശക്തമായ പ്രതിരോധം തീർക്കാൻ പ്രതിരോധ നിരയ്ക്ക് കഴിഞ്ഞു...

ഇനി സൂപ്പര്‍ കപ്പില്‍ എതിരാളി ഐ എസ് എല്ലിലെ നിലവില്‍ ഫൈനലിസ്റ്റ് ആയ ബ൦ഗ്ലുരു എഫ് സി യുമായാണ്

ഡൽഹിയെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേഴ്സ് ....സൂപ്പര്‍ കപ്പ് യോഗ്യത നേടി. .

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ആദ്യ മത്സരം ഡൽഹി ഡയനാമോസിനെ ഒന്നിനു എതിരെ രണ്ടു ഗോളിന്റെ വിജയം കരസ്ഥമാക്കി ചർച്ചിൽ ബ്രദേഴ്സ്
നിശ്ചിത സമയത്ത് 1-1 സമനില തുടര്‍ന്ന ടീമുകള്‍ രണ്ടാം എക്സ്ട്രാ സമയത്ത് ആണ് ചർച്ചിൽ വിജയ ഗോൾ നേടിയത് ആദ്യ 6ാം മിനിറ്റ് കാലു ഉച്ചയിലൂടെ ഡൽഹി ഒരു ഗോളിന് മുന്നില്‍ എത്തിയെങ്കിലു൦ 35ാം മിനിറ്റ് വില്ലിസ് പ്ലാസയിലൂടെ ചർച്ചിൽ സമനില പിടിച്ചു... തുടര്‍ന്ന് നിശ്ചിത സമയം മുഴുവന്‍ ഇരു ടീമിനും ഗോൾ നേടാനായില്ല രണ്ടാം എക്സ്ട്രാ സമയത്ത് വില്ലിസ് പ്ലാസ തന്നെ ചർച്ചിൽ വിജയ ഗോൾ നേടീ കളിയിലെ താരമായി ... ഇതോടെ ഡൽഹിയുടെ സൂപ്പര്‍ കപ്പ് മോഹ൦ തീർന്നു ചർച്ചിൽ സൂപ്പര്‍ കപ്പ് യോഗ്യതയും നേടീ...

ബ്ലാസ്റ്റേഴ്സ് ടീമിന് വീണ്ടും തീരിച്ചടി... മറ്റൊരു സൂപ്പര്‍ താര൦ കൂടി കളിക്കില്ല എന്നുറപ്പായി....

കഷ്ടകാലം ഒഴിയാതെ കേരള ബ്ലാസ്റ്റേഴ്സ് ...
ഈ സീസണിൽ പ്രതിസന്ധിയിൽ പെട്ട് ഉലയുകയാണ് മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ....  താരങ്ങളുടെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ആതിന് ആക്ക൦ കൂട്ടുകയാണ് ഇപ്പോള്‍ പുറത്തു വന്ന വിവരം...
മലയാളികളുടെ പ്രിയ താര൦ ബ്ലാസ്റ്റേഴ്സ് കൂന്തമുനയായ ഇയാന്‍ ഹ്യൂ൦ സൂപ്പര്‍ കപ്പ് കളിക്കില്ല എന്ന് ...  താര൦ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാ൦ വഴി വിവരം പുറത്തു വിട്ടത് . . .
ഈ സീസണില്‍ മുട്ട് കാലിന് പരിക്കേറ്റ ഹ്യൂ൦ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു .. എന്നാലും തിരിച്ചു നാട്ടില്‍ പോകാതെ തന്റെ ടീമിന് പിന്തുണ നൽകി ഇവിടെ തുടരുകയായിരുന്നു.. എന്നാല്‍ തന്റെ പരിക്ക് ഭേദമായിട്ടില്ല എന്നും സൂപ്പര്‍ കപ്പ് കളിക്കാൻ കഴിയില്ല... അടുത്ത isl സീസണില്‍ കളിക്കു൦ എന്നും താര൦ അറിയിച്ചത്...

കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചു ബ്ലാസ്റ്റേഴ്‌സ്

പുതിയ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് വരും സീസണുകളില്‍ മികച്ച ടീമിനെ പടുത്തുയര്‍ത്താനുള്ള നീക്കത്തിലാണ്. നേരത്തെ നോര്‍ത്ത് ഈസ്റ്റ് താരങ്ങളായ ഹോളിചരണ്‍ നര്‍സാരിയെയും സെമിന്‍ലന്‍ ഡംഗലിനെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ, സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച മണിപ്പൂര്‍ മധ്യനിര താരം സെയ്ത്യാസെന്‍ സിംഗുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരിക്കുകയാണ്. ഗോള്‍.കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വര്‍ഷത്തെ കരാറാണ് 26കാരനായ താരവുമായി ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 80 ലക്ഷം രൂപയുടെ വാര്‍ഷിക പ്രതിഫലമാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് നല്‍കാനിരിക്കുന്നത്. സീസണില്‍ ഡല്‍ഹിക്കായി 11 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും മൂന്നു അസിസ്റ്റുകളുമാണ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച സെയ്ത്യാസെന്‍ സിംഗ് ഇന്ത്യന്‍ ദേശീയ ടീം ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

നേരത്തെ കോച്ച് ഡേവിഡ് ജെയിംസുമായും പ്രതിരോധതാരം ലാല്‍റുവാത്താരയുമായും ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയിരുന്നു. ഐ എസ് എല്ലില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും നടക്കാനിരിക്കുന്ന സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏപ്രില്‍ ഏഴിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ സുപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം.

ഇന്ത്യയുടെ മികച്ച ഫുട്ബോള്‍ ടീം ബ൦ഗ്ലുരു തന്നെ ! .

ബ൦ഗ്ലാദേശ് ക്ലബ് ഡാക്ക അബഹാനിക്കെതിരെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആയിരുന്നു ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം .. ഡാനിയേല്‍ ലാല്‍ഹി൦പൂയയാണ് ബ൦ഗ്ലൂരുവിന് വേണ്ടി വിജയ ഗോൾ നേടിയത് . . .
രണ്ടാം പകുതിയില്‍ 72ാം മിനിറ്റ് ആണ് ഗോൾ നേടിയത് എങ്കിലും കളിയില്‍ ഉടനീളം ബ൦ഗ്ലുരുവിന്റെ ആധിപത്യം ആയിരുന്നു . . നിരവധി ഗോളവസര൦ ബ൦ഗ്ലുരുവിന്റെ ഭാഗത്ത് നീന്ന് ഉണ്ടാക്കിയത് ധാക്ക ക്ലബിനെ പൂർണ്ണമായി പ്രതിരോധത്തിലേക്ക് വലിയാൻ നിർബന്ധിതമാക്കി. .
ആൽവിൻ ജോർജ്ജിൽ നിന്ന് സ്വികരിച്ച പാസ് സെഗോവിയ തല കൊണ്ട് മറിച്ച് ഡാനിയേലിന് നൽകി കൃത്യമായ ഫിനിഷിങ് ഡാനിയേല്‍ വിജയ ഗോൾ നേടി. . . സമനില പിടിക്കാൻ ധാക്ക ക്ലബ് കിണഞ്ഞു പരിശ്രമം നടത്തിയേലു൦ മത്സരം 1-0 ന് ബ൦ഗ്ലുരു. സ്വന്തമാക്കി. . .