Thursday 5 April 2018

2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ താരം ഒത്തുകളി അന്വേഷണം നേരിടുന്നു; കോഴയില്‍ മുങ്ങി ടി 20 ടൂര്‍ണമെന്റ്കള്‍


ഫീല്‍ഡ് അംപയര്‍മാരുടെ വോക്കി ടോക്കികള്‍ വഴിയാണ് ഒത്തുകളിയുടെ ആളുകളായ സ്‌പോട്ടര്‍മാര്‍ കളിക്കാരുമായി ആശയവിനിമയം നടത്തുന്നതെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന താരത്തിനെതിരെ ഒത്തുകളി ആരോപണത്തില്‍ അന്വേഷണം. ഈ മാച്ച് ഫിക്‌സിംഗ് സിന്‍ഡിക്കേറ്റ് കഴിഞ്ഞ ജൂലായില്‍ ജയ്പൂരില്‍ ഒരു ട്വന്റി 20 ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. രാജ്പുത്താന പ്രീമിയര്‍ ലീഗ് (ആര്‍പിഎല്‍) എന്ന ടൂര്‍ണമെന്റ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ബിസിസിഐയുടെ ആന്റി കറപ്ഷന്‍ സെക്യൂരിറ്റി യൂണിറ്റ് അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് ബിസിസിഐയുടെ പരാതിയില്‍ രാജസ്ഥാന്‍ പൊലീസ് അന്വേഷണം തുടങ്ങുകയും പൊലീസിലെ സിഐഡി വിഭാഗത്തിന് അന്വേഷണം കൈമാറുകയും ചെയ്തു.
അവസാന ഓവറില്‍ ബൗളര്‍ മനപൂര്‍വം എട്ട് വൈഡുകള്‍ ഉണ്ടാക്കിയതുള്‍പ്പടെയുള്ള ഒത്തുകളിയുടെ ഉദാഹരണമാണ് പുറത്തുവരുന്നത്. ടൂര്‍ണമെന്റിന്റെ സംഘാടകര്‍, കളിക്കാര്‍, അംപയര്‍മാര്‍ തുടങ്ങിയവരടക്കം 14 പേരെ കഴിഞ്ഞ ജൂലായില്‍ ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ താരത്തെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് കോള്‍ രേഖകള്‍ പരിശോധിച്ചു വരുകയാണ്. ഫീല്‍ഡ് അംപയര്‍മാരുടെ വോക്കി ടോക്കികള്‍ വഴിയാണ് ഒത്തുകളിയുടെ ആളുകളായ സ്‌പോട്ടര്‍മാര്‍ കളിക്കാരുമായി ആശയവിനിമയം നടത്തുന്നതെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വോക്കി ടോക്കികളും മറ്റും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ഒത്തുകളി നടന്നതായി സംശയിക്കുന്ന ആറോളം ടി 20 ടൂര്‍ണമെന്റുകള്‍ ബിസിസിഐ പരിശോധിക്കുന്നുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം




ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജിതയുടെ സുവര്‍ണ നേട്ടം. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു. 
ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വര്‍ണ വേട്ടയ്ക്കു തുടക്കം കുറിച്ചത്. വ്യാഴാഴ്ച നടന്ന 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സുവര്‍ണ നേട്ടം. 110 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റിക്കാര്‍ഡോടെയാണ് മീരാഭായി സ്വര്‍ണം കരസ്ഥമാക്കിയത്. നിലവിലെ ലോക ചാന്പ്യനാണ് മീരാഭായ്. 
നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തില്‍ പി.ഗുരുരാജ വെള്ളി മെഡല്‍ നേടിയിരുന്നു.

ഐലീഗ് ടീമിനോട് തോറ്റു വീണ്ടും ഒരു ഐഎസ്എൽ ടീം കൂടി.. ഇത്തവണ പരാജയം രുചിച്ചത് മുംബൈ സിറ്റി..

വീണ്ടും ഐലീഗ് ടീമിന് വിജയം .. സൂപ്പര്‍ കപ്പ് മുംബൈ സിറ്റിയെ തകര്‍ത്തു ഈസ്റ്റ് ബ൦ഗാൾ കോട്ടറിൽ പ്രവേശിച്ചു.

ഹീറോ സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റി എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനലിൽ കടന്നു . എഡിസിമ്പി മുബൈ സിറ്റി എഫ് സിക്ക് 22 ആം മിനിറ്റിൽ ലീഡ് നേടിയെങ്കിലും അധിക നേരം ലീഡ് തുടരാൻ ആയില്ല , 26 ആം മിനിറ്റിൽ തന്നെ കത്സൂമി യൂസയിലൂടെ ഈസ്റ്റ് ബംഗാൾ തിരിച്ചടിക്കുകയായിരുന്നു .ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 1-1. മികച്ച പ്രകടനം കാഴ്ച്ച വെച്ച് 73ആം മിനിറ്റിൽ മഹ്മൂദുൽ അംനയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വിജയ ഗോൾ നേടി കൊടുത്തത് . നാളെ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ കേരള ബ്ലാസ്റ്റേർസ് നെറോക്ക എഫ് സിയെ നേരിടും .

ഡൽഹി ഡൈനാമോസിന് കനത്ത തിരിച്ചടി.. ഐപിഎല്ലിൽ സൂപ്പര്‍ താര൦ കളിക്കില്ല. .


ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച്ച തുടങ്ങാനിരിക്കെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദയ്‌ക്കേറ്റ പരിക്കാണ് ഡല്‍ഹിയെ കുഴക്കുന്നത്. 4.2 കോടി രൂപ മുടക്കിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളറെ ടീമിലെത്തിച്ചത്. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ റബാദയ്ക്ക് കടുത്ത പുറംവേദന അനുഭവപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കാന്‍ റബാദയ്ക്ക് കഴിയില്ല. 
ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ സീസണിലും റബാദ ഡല്‍ഹി നിരയില്‍ തന്നെയായിരുന്നു കളിച്ചിരുന്നത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഡല്‍ഹിക്ക്് അവസരമുണ്ട്. ഏപ്രില്‍ എട്ടിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.