Thursday 19 July 2018

ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് ഒരു മലയാളി കൂടി..എഫ് സി കേരളയുടെ താരമാണ് ഇന്ത്യൻ ടീമിലെ പുതിയ മലയാളി തീരോദയ൦...

*എഫ് സി കേരളതാരം ഇന്ത്യൻ ടീമിലേക്ക്* ..

എഫ് സി കേരള ജൂനിയർ താരം സച്ചിൻ സുരേഷ് ഇന്ത്യൻ ജൂനിയർ (U20) ടീമിന്റെ  ഗോൾ കീപ്പർ ആയി സെലക്ഷൻ ലഭിച്ചു..  2015ൽ  ഇന്ത്യ U14 ടീമിൽ കളിച്ചിരുന്ന സച്ചിൻ മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും നീലക്കടുവകളുടെ കാവൽക്കാരനാവുകയാണ്...എഫ് സി കേരളയുടെ ജൂനിയർ ടീമിനും കേരള ടീമിനും നടത്തിയ മികച്ച പ്രകടനമാണ് സച്ചിനെ ഇന്ത്യൻ ദേശീയ ടീമിലേക്ക് വീണ്ടും എത്തിക്കാൻ സഹായിച്ചത്..
പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്ന സച്ചിൻ 95% മാർക്കോടുകൂടിയാണ് പ്ലസ് ടു  പാസായത്. ഇപ്പോൾ ശ്രീ കേരള വർമ്മ കോളേജിൽ ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയാണ്.

അച്ഛൻ സുരേഷ് പഴയകാല ഫുട്ബോൾ താരവും, ബിസ്സിനസ്സ്കാരനുമാണ്. അമ്മ ലീന പൂമല ഹയർ സെക്കണ്ടറി പ്രിൻസിപ്പലും, ചേച്ചി ശ്രുതി സുരേഷ് ബി ടെക് അവസാന വർഷ വിദ്യാർത്തിനിയുമാണ്.

കളിയോടൊപ്പം പഠനവും മികച്ച രീതിയിൽ കൊണ്ട് പോകുന്ന സച്ചിന്
ഇനിയും ഉയരങ്ങളിലേക്ക് എത്തിചേരാൻ സാധിക്കട്ടെ

Saturday 7 July 2018

ഒന്നര വയ്സ്സുകാരൻ എഫ് സി കേരളയിൽ...നാളെയുടെ ഫുട്ബോൾ താരമാവാൻ ഒന്നര വയസ്സുകാരൻ പരിശീലന൦ ആര൦ഭിച്ചു..

കേരള ഫുട്ബോൾ ലോകത്തിന് പുതിയ അവതാരമാവാൻ ഒന്നര വയസ്സുകാരൻ എഫ് സി കേരളയുടെ സോക്കർ സ്കൂളിൽ പരിശീലന൦ ആര൦ഭിച്ചു..

ആദ൦ നവാസ് എന്ന ഒന്നര വയസ്സുകരാനാണ് നാളെയുടെ താരമാവാൻ ഉറച്ച് ഫുട്ബോൾ പരിശീലന൦ ആര൦ഭിച്ചത്.. നവാസ് സാനിയ നവാസ് ദമ്പധികളുടെ മകനാണ് ആദ൦..

ആദമിന്റെ പിതാവ് നവാസ് എഫ് സി കേരളയുടെ മാനേജരു൦, കോച്ചുമാണ് മകനെ ഫുട്ബോൾ ലോകത്തിന് നല്കുക എന്ന ഒരു അച്ഛന്റെ ദൃഡ നിശ്ചയമാണ് ഇതിന് പിന്നിൽ .. ഒന്നര വയസ്സുകാരന്റെ ഫുട്ബോൾ ആവേശവു൦ താത്പര്യവു൦ എല്ലാ൦ എല്ലാവരിലു൦ അത്ഭുത൦ നിറയ്ക്കുന്നു.. ഫോട്ടോകൾ എഫ് സി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിടുകയായിരുന്നു..

ഫോട്ടോകൾ വിവരങ്ങൾ കാണുവാൻ

https://m.facebook.com/story.php?story_fbid=1432705086830359&id=467654006668810

Monday 2 July 2018

ഇന്ത്യൻ ഫുട്ബോൾ ടീ൦ ഏഷ്യൻ ഗെയി൦സിൽ ഇല്ല.. ഇന്ത്യൻ ഫുട്ബോൾ വളർച്ചയ്ക്ക് തടയിട്ട് ഒളിമ്പിക് അസോസിയേഷൻ..

ഈ വർഷം ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുക്കില്ല. ഇന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ് ) വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എ.ഐ.എഫ്.എഫ് ജെനറൽ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് ലഭിച്ചില്ലെന്നും അവർക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ മത്സരിപ്പിക്കാനുള്ള യാതൊരു താല്പര്യവുമില്ലെന്നും ഇതിനാൽ ഏഷ്യൻ ഗെയിംസെന്ന സ്വപ്നം തങ്ങൾ അവസാനിപ്പിക്കുകയാണെന്നും കുശാൽ ദാസ് പറഞ്ഞു.

” ഇത്രയും നാൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചോ, അനുമതി നിഷേധിച്ചത് സംബന്ധിച്ചോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് എ ഐ എഫ് എഫിന് യാതൊരു കത്തും ലഭിച്ചില്ല, അവസാനം ഞാൻ ഫോണിൽ അവരുമായി സംസാരിച്ചപ്പോളാണ് ഫുട്ബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകില്ലെന്ന് അവർ പറഞ്ഞത്. ഇക്കാര്യം നേരത്തെ പറയാനുള്ള മാന്യത പോലും അവർ കാണിച്ചില്ല‌.

എന്ത് കൊണ്ടാണ് അവർ ഫുട്ബോൾ ടീമുകൾക്ക് അനുമതി നിഷേധിക്കുന്നത് എന്ന് അറിയില്ല. 2014 ഏഷ്യൻ ഗെയിംസിന്റെ സമയം 160 ആയിരുന്നു നമ്മുടെ പുരുഷ ടീമിന്റെ റാങ്ക് എങ്കിൽ ഇപ്പോൾ എത്രയാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. വളർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിന് ഇത് ശരിക്കും വലിയൊരു തിരിച്ചടിയാണ്. ഒളിമ്പിക് അസോസിയേഷന്റെ ഈ തീരുമാനം മൂലം ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ ഇത്തവണ ഏഷ്യൻ ഗെയിംസിൽ കളിക്കാനുണ്ടാകില്ല”. അദ്ദേഹം പറഞ്ഞുനിർത്തി.

അതേ സമയം ഈ വർഷം ഓഗസ്റ്റിലെ രണ്ടാം ആഴ്ച മുതലാണ് ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. രാജ്യങ്ങളുടെ അണ്ടർ 23 ടീമുകൾക്കാണ് ഏഷ്യാഡിലെ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ ടീമിനും തങ്ങളുടെ 3 സീനിയർ താരങ്ങളെയും മത്സരങ്ങൾക്കായി ടീമിലെടുക്കാം. ഇന്ത്യൻ സീനിയർ ടീമിൽ നിലവിൽ കളിക്കുന്നവരിൽ പതിനൊന്നോളം പേർ അണ്ടർ 23 താരങ്ങളാണ്. അത് കൊണ്ടു തന്നെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ കളിക്കാൻ പറ്റിയിരുന്നെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് കഴിയുമായിരുന്നെന്നാണ് പറയപ്പെട്ടിരുന്നത്.

എഫ് സി കേരളയുടെ മൂന്നാമത്തെ സോക്കർ സ്കൂൾ സെന്റർ ആര൦ഭിച്ചു...

എഫ് സി കേരളയുടെ മൂന്നാമത്തെ സോക്കർ സ്കൂൾ എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ടിൽ കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടും എഫ് സി കേരള ഡയറക്ടറുമായ ശ്രീ കെ പി സണ്ണി  ഉൽഘടനം ചെയ്തു. 

എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും മുൻ ഇന്ത്യൻ കോച്ചുമായ ശ്രീ നാരായണമേനോൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ ഡേവിസ് മൂക്കൻ, ചീഫ് കോച്ഛ് ശ്രീ ടി ജി പുരുഷോത്തമൻ, 
മാനേജരും കോച്ചുമായ നവാസ് കെ എ എന്നിവർ പ്രസംഗിച്ചു.
നിലവിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും,
തൃശ്ശൂർ ശ്രീ കേരളവർമ കോളേജ് ഗ്രൗണ്ടിലുമായി നേരത്തെ ആരംഭിച്ച എഫ് സി കേരള സോക്കർ സ്‌കൂളുകൾ  രാജ്യത്തെ തന്നെ മികച്ച ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. 
5വയസ്സുമുതൽ 19 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് സോക്കർ സ്‌കൂളിൽ പ്രവേശനം നൽകുന്നത്. 
എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും  മുൻ ഇന്ത്യൻ കോച്ചുമായ  ശ്രീ നാരായണമേനോന്റെയും,
 ചീഫ് കോച്ഛ് ശ്രീ പുരുഷോത്തമന്റെയും, ഗോൾ കീപ്പിങ് കൊച്ഛ് ഹമീദ് കെ കെ,
കോച്ചും മാനേജരുമായ നവാസ് കെ എ എന്നിവരുടെ നേതൃത്വത്തിൽ  വിദഗ്ധരായ 15ഓളം പരിശീലകരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
 നിലവിൽ എഫ് സി കേരളക്ക് സീനിയർ ടീമിനു പുറമെ അണ്ടർ 10, അണ്ടർ 12, അണ്ടർ 14, അണ്ടർ 16 അക്കാദമി ലീഗ് ടീമുകളും അണ്ടർ 13, അണ്ടർ 15, അണ്ടർ 18 വിഭാഗങ്ങളിൽ ഐ ലീഗ് ടീമുകളും ഉണ്ട്. ഈ വർഷം മുതൽ എഫ് സി കേരള സീനിയർ ടീമിന്റെ റിസേർവ് ടീമും ഒരുക്കാൻ മാനേജ്മെന്റ് ഉദ്ദേശിക്കുന്നു..