Thursday 9 August 2018

ജിങ്കനെ വെല്ലുവിളിച്ച് അനസ് .. ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി...

ജിങ്കനെ വെല്ലുവിളിച്ച് അനസ് ...  ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി..

ഇന്ത്യൻ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തരായ കാവൽക്കരാണ്‌ മലയാളി താരം അനസ് ഇടത്തൊടികയും മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ സന്ദേശ് ജിങ്കനും. ഇരുവരും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിലും ഒന്നിക്കാനിരിക്കെ ജിങ്കനെ വെല്ലുവിളിച്ചുള്ള അനസിന്റെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ സ്വദേശമായ മുണ്ടപ്പലത്ത് ചെളിയിൽ ഫുട്ബോൾ കളിക്കാനാണ് അനസിന്റെ വെല്ലുവിളി. സഹതാരത്തിന്റെ വെല്ലുവിളി ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ജിങ്കൻ. ചണ്ഡിഗഡിൽ നിന്നും തന്റെ ഗ്യാങ്ങുമായി അനസിനെ നേരിടാനെത്തുമെന്നാണ് താരത്തിന്റെ മറുപടി.

തോൽക്കുന്നവർ തുണി കഴുകിത്തരണമെന്നും അനസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഡയനാമോസിൽ തന്റെ സഹകളിക്കാരനായിരുന്ന ഫ്രഞ്ച് സൂപ്പർ താരം ഫ്ലോറന്റ് മലൂദയെയും ടാഗ് ചെയ്തുകൊണ്ടാണ് അനസിന്റെ ട്വീറ്റ്. നേരത്തെ അനസിന്റെ നാട്ടിൽ ചെളിയിൽ കാൽപന്ത് തട്ടണമെന്ന ആഗ്രഹം മലൂദയും പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന ചോദിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പർ താരത്തെ അനസ് ടാഗ് ചെയ്തിരിക്കുന്നത്.

എന്തായാലും അനസിന്റെ വെല്ലുവിളി ജിങ്കൻ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ. അന്താരാഷ്ട്ര താരങ്ങൾ കേരളത്തിലെ പാടത്തും പറമ്പത്തും പന്ത് തട്ടുന്നത് സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു അവർ. ജിങ്കന്റെ വരവിനെ അനസും സ്വാഗതം ചെയ്തതോടെ ആരൊക്കെയാകും മലപ്പുറത്തേക്ക് എത്തുന്നതെന്നും കാത്തിരിക്കുകയാണ് ആരാധകർ.

വനിതാ ഫുട്‌ബോളില്‍ ഗോള്‍മഴ തീർത്ത് ഇന്ത്യൻ പെൺപുലികൾ.. നേടിയത് 12 ഗോളുകള്‍..

വനിതാ ഫുട്‌ബോളില്‍ ഗോള്‍മഴയുമായി ഇന്ത്യ; നേടിയത് 12 ഗോളുകള്‍..

സാഫ് അണ്ടര്‍ 15 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ. എതിരില്ലാത്ത 12 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ലങ്കയെ തകര്‍ത്തത്. കളി തുടങ്ങി ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി, അവസാന മിനുട്ടിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.

ക്യാപ്റ്റന്‍ ഷില്‍കി ദേവി ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. 1, 20, 44 മിനുട്ടുകളിലായിരുന്നു ഷില്‍കിയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ ആറു ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ലിന്‍ഡ കോം (6ാം മിനുട്ട്), അവിക സിംഗ് (13, 58) സുനിത മുണ്ഡ (42, 79), ക്രിതിനി ദേവി (47), കിരണ്‍ (72), അഞ്ജു (87, 90). 13ന് ഭൂട്ടാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കേരളഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..


കേരളഫുട്ബോളില് ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..
കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് പുതിയൊരു പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം കൂടി പിറവിയെടുക്കുന്നു. ഗ്രീന്‍ഫീല്‍ഡ് എഫ്സി എന്ന് പേരിട്ടിരിക്കുന്ന ഈ ഫുട്ബോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ആരാധകര്‍ തന്നെയായിരിക്കും ടീമിന്റെ ഉടമകള്‍ എന്നതാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലുള്ളത് പോലെ ആരാധകര്‍ കൂട്ടായി ചേര്‍ന്നാകും ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. ഈ മാസാവസാനം ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഭാവിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുക എന്നതാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രധാന ലക്ഷ്യം. സ്റ്റേറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാരവാഹികളായ സിജിന്‍ ബിടിയും, ജിബു ഗിബ്സണുമാണ് ഗ്രീന്‍ഫീല്‍ഡ് ടീമിന്റെ രൂപീകരണ ആശയത്തിന് പിന്നില്‍.
റയല്‍ മാഡ്രിഡിനെയും, ബാഴ്സലോണയേയും, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും പോലെ ആരാധകരുടെ സ്വന്തം ക്ലബ്ബ് എന്ന നിലയിലാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയും രൂപീകരിക്കുക എന്ന് ഇവര്‍ പറയുന്നു. നേരത്തെ എവര്‍ഗ്രീന്‍ എഫ്സി എന്ന പേരില്‍ തിരുവനന്തപുരത്ത് പുതിയൊരു പ്രോഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ അത് പിന്നീട് അടച്ച്‌ പൂട്ടുകയായിരുന്നു.
തുടക്കത്തില്‍ രണ്ട് ലക്ഷം അംഗങ്ങളെ ടീമുമായി സഹകരിപ്പിക്കാനാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സി ലക്ഷ്യമിടുന്നത്. പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ ഇക്കാര്യത്തിലെ ഗിന്നസ് ‌റെക്കോര്‍ഡ് തകര്‍ക്കുകയെന്നതും ടീമിന്റെ പ്രധാന അജണ്ടകളില്‍ ഒന്നാണ്. 160,398 ക്ലബ്ബ് അംഗങ്ങളാണ് ബെനഫിക്ക ടീമിനായി പണം മുടക്കുന്നത്. ഇത് പോലെ രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്ന് ക്ലബ്ബുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ പ്രധാന അന്താരാഷ്ട്ര സ്റ്റേഡിയമായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും ടീമിന്റെ ഹോം ഗ്രൗണ്ട്.

ഇന്ത്യന്‍ യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം... മുതിർന്ന ടീമുകളുമായി കളിക്കാൻ താത്പര്യവു൦...


ഇന്ത്യന് യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം...
അര്‍ജന്റീനാ അണ്ടര്‍ 20 ടീമിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ യുവനിരയെ പ്രശംസിച്ച് ഇതിഹാസതാരം പാബ്ലോ അയ്മര്‍. സ്‌പെയിനില്‍ നടന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയത്. ഇന്ത്യയോട് തോറ്റെങ്കിലും കോട്ടിഫ് കപ്പില്‍ അര്‍ജന്റീന കിരീടം നേടിയിരുന്നു. സ്‌പെയിനില്‍ അര്‍ജന്റീനാ അണ്ടര്‍ 20 ടീമിനൊപ്പം ടെക്ക്‌നിക്കല്‍ ഡയറക്ടറായി പാബ്ലോ അയ്മറും ഉണ്ടായിരുന്നു.
‘ ഇന്ത്യയുടെ മറ്റു ഏജ് ഗ്രൂപ്പ് ടീമുകളുമായി കളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്, ഞങ്ങള്‍ക്കെതിരെ ഇന്ത്യന്‍ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്, വിജയിക്കാനുള്ള ആവേശമുണ്ടായിരുന്നു അവരുടെ കളിയില്‍’ – അര്‍ജന്റീനക്ക് വേണ്ടി 52 മത്സരങ്ങള്‍ കളിച്ച് 8 ഗോളുകള്‍ നേടിയ അയ്മര്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയ ടീമിനെതിരെ സമീപഭാവിയില്‍ അര്‍ജന്റീനയിലോ ഇന്ത്യയിലോ വെച്ച് കളിക്കാന്‍ തയ്യാറാണെന്നും അയ്മര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടിഫ് കപ്പില്‍ അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിച്ച ലയണല്‍ സ്‌കലോനിയും ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നു. രണ്ടു താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് സ്‌കലോനി മത്സരത്തെ കുറിച്ച് സംസാരിച്ചത്. ‘ ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് ഞങ്ങള്‍ക്കെതിരെ മികച്ച രീതിയിലാണ് കളിച്ചത്, അതു പോലെ തന്നെ മൗര്‍ഷിയക്കെതിരെ ജീക്‌സണ്‍ സിംഗും നല്ല കളിയാണ് പുറത്തെടുത്തത്. നിലവില്‍ അര്‍ജന്റീനാ സീനിയര്‍ ടീമിന്റെ താല്‍ക്കാലിക പരിശീലക ചുമതല സ്‌കലോനിക്കും അയ്മറിനും നല്‍കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍