Monday, 19 November 2018
പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ച് എഫ് സി കേരള...ലക്ഷ്യം ഐ ലീഗിലേക്ക് ചുവട് വയ്പ്പ്.,അഫ്ഗാൻ യുവ താരം ഇസ്മായീൽ അസീൽ ഇനി എഫ് സി കേരളക്ക് വേണ്ടി ബൂട്ട് കേട്ടും.
Monday, 2 July 2018
എഫ് സി കേരളയുടെ മൂന്നാമത്തെ സോക്കർ സ്കൂൾ സെന്റർ ആര൦ഭിച്ചു...
കോച്ചും മാനേജരുമായ നവാസ് കെ എ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരായ 15ഓളം പരിശീലകരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
Tuesday, 8 May 2018
എന്തുകൊണ്ട് ഗോകുലം തെരഞ്ഞെടുത്തു, ജെര്‍മെയ്ന്‍ പറയുന്നു
കേരള ബ്ലാസ്റ്റേഴ്‌സിനായി രണ്ടു സീസണുകളില്‍ കളിച്ച താരമാണ് അന്റോണിയോ ജെര്‍മെയ്ന്‍. ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോയിട്ടും കേരളത്തിലെ ആരാധകരുമായി തുടര്‍ച്ചയായി സോഷ്യല്‍മീഡിയയിലുടെ സംവദിച്ച ജെര്‍മെയ്ന്‍ വീണ്ടും മലയാളക്കരയിലേക്ക് എത്തുകയാണ്. അടുത്ത ഐലീഗ് സീസണില്‍ ഗോകുലം കേരള എഫ്‌സിക്കായി പന്തുതട്ടാനൊരുങ്ങുന്ന ജെര്‍മെയ്ന്‍ താന്‍ എന്തുകൊണ്ട് ഈ ടീമിനൊപ്പം ചേര്‍ന്നെന്ന കാര്യം വ്യക്തമാക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പോയശേഷം മറ്റൊരു ക്ലബിനായി കളിക്കേണ്ടി വന്നത് വലിയ വേദനയായിരുന്നു. കാരണം ഈ ടീമിനെയും ആരാധകരെയും അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷം. ബ്ലാസ്‌റ്റേഴ്‌സിലേക്ക് അല്ല തിരിച്ചുവരുന്നതെങ്കിലും ഗോകുലത്തിനായി കളിക്കുന്നതില്‍ നിറഞ്ഞ സന്തോഷമാണ്- ജെര്‍മെയ്ന്‍ പറയുന്നു.
ഗോകുലത്തെ അടുത്ത സീസണില്‍ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ പറയുന്നു. ലീഗില്‍ എനിക്ക് ടോപ് സ്‌കോറര്‍ ആകണം. ഒപ്പം ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും വേണം. പുതിയ വെല്ലുവിളിയെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയാണെന്നും ജെര്‍മെയ്ന്‍ പറയുന്നു. ഗോകുലത്തിന്റെ പ്രീസീസണ്‍ ക്യാമ്പ് ജൂണ്‍ അവസാനം തുടങ്ങുമെന്നാണ് സൂചന.
Sunday, 6 May 2018
ഐ ലീഗിലെ ടോപ്സ്കോററാവുക ലക്ഷ്യം ; ജെർമ്മൻ
അടുത്ത വർഷത്തെ ഐലീഗിൽ ടോപ്സ്കോററാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗോകുലം കേരള എഫ് സി താരം അന്റോണിയോ ജെർമ്മൻ. കഴിഞ്ഞ ദിവസം ഗോകുലവുമായി കരാറിലെത്തിയ താരം ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ലക്ഷ്യം വെളിപ്പെടുത്തിയത്. രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചജെർമ്മൻ കേരളത്തിലേക്കുള്ള തന്റെ തിരിച്ചു വരവിന്റെ സന്തോഷവും മറച്ചു പിടിച്ചില്ല.
”ഗോകുലത്തിനോടൊപ്പമുള്ള പുതിയ വെല്ലുവിളി തന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നു, ഇന്ത്യ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സ്ഥലമാണ്, കേരളവും. ഇവിടേക്ക് തിരിച്ച് വരാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. തന്റെ പുതിയ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാസ്റ്റേഴ്സല്ലാതെ മറ്റൊരു ക്ലബ്ബ് തിരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാൽ ഇന്ത്യയിൽ തിരിച്ചെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു”. ജെർമ്മൻ പറഞ്ഞു. ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും, ഐ ലീഗിലെ ടോപ്സ്കോർ പദവിയാണ് താൻ സ്വപ്നംകാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.
അതേ സമയം 2015 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജെർമ്മൻ 23 മത്സരങ്ങളിൽ അവർക്കായി കളത്തിലിറങ്ങി. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ആറ് ഗോളുകൾ നേടിയ ജെർമ്മൻ അഞ്ചെണ്ണത്തിന് വഴിയുമൊരുക്കി. ഗോളുകൾ നേടാനും. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഏറെ മികവ് പുലർത്തുന്ന ജെർമ്മൻ, ഗോകുലത്തിൽ നിന്ന് പോയ സൂപ്പർ താരം ഹെൻ റി കിസേക്കയുടെ ഒഴിവ് നികത്താൻ കഴിവുള്ള താരമാണ്. മുൻ ക്യൂ.പി.ആർ താരം കൂടിയായ ജെർമ്മനെ ടീമിലെത്തിച്ചത് ഗോകുലത്തിന്റെ മികച്ച നീക്കങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
Saturday, 5 May 2018
ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഗോകുലം കേരള എഫ് സിയിലോട്ട്
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മ്മന്‍ ഗോകുലം കേരള എഫ് സിയുമായി കരാറിലെത്തി. അല്‍പ്പസമയം മുമ്പ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ താരം ഗോകുലവുമായി ചര്‍ച്ചയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സീസണില്‍ ഗോകുലത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ഉഗാണ്ടന്‍ താരം ഹെന്റി കിസ്സേക്ക മോഹന്‍ ബഗാനിലേക്ക് കൂടുമാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് ജര്‍മ്മനുമായി ഗോകുലം കരാറിലെത്തിയിരിക്കുന്നത്.
2015-16 സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളാണ് ജര്‍മ്മന്‍ കളിച്ചത്. ആറു ഗോളുകളും അഞ്ചു അസിസ്റ്റുകളും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ ഇംഗ്ലീഷ് താരം സ്വന്തമാക്കി. പിന്നീട് ബ്ലാസ്റ്റേഴ്‌സിലും കേരളത്തിലും തിരിച്ചെത്താനുള്ള താല്‍പ്പര്യം താരം ഇടക്കിടെ പ്രകടിപ്പിച്ചിരുന്നു. എന്തായാലും ഇക്കാര്യത്തിലുള്ള ആശങ്കകളെല്ലാം ഇപ്പോള്‍ അകന്നിരിക്കുകയാണ്. അടുത്ത ഐ ലീഗ് സീസണില്‍ ഗോകുലത്തിന്റെ കരുത്തായി അന്റോണിയോ ജര്‍മ്മന്‍ ഉണ്ടാവുമെന്നറിയുന്നതോടെ ആരാധകരും ആവേശത്തിലാണ്.
ഇക്കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു ഗോകുലം. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മിനര്‍വ്വ പഞ്ചാബ് തുടങ്ങിയ വമ്പന്‍മാരെ കേരള ടീം പരാജയപ്പെടുത്തിയിരുന്നു . പിന്നീട് സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ഗോകുലം പ്രീ ക്വാര്‍ട്ടറില്‍ ബെംഗളുരുവിനോട് പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിലെ അഞ്ചാം ഡിവിഷന്‍ ക്ലബ് എബ്‌സ്ഫ്‌ളീറ്റ് യുണൈറ്റഡിന് വേണ്ടിയാണ് ജര്‍മ്മന്‍ അവസാനം കളിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ക്ലബ് വിട്ട ജർമ്മൻ ഫ്രീ ഏജൻ്റായിരുന്നു നിലവിൽ.
Thursday, 3 May 2018
ഇന്ത്യൻ ലീഗ് ഫുട്ബോള്‍ ഒത്തുകളി വിവാദം അന്വേഷണം മുക്കി കളയുന്നെന്ന് ആരോപണം.. സിബിഐ അന്വേഷണം നടത്തു൦ എന്ന് പറഞ്ഞു എങ്കിലും ഒന്നും നടത്താതെ ഫെഡറേഷന്‍ വ്യാപക വിമർശന൦...
ഐ ലീഗില്‍ ഒത്തുകളിക്കാന്‍ ശ്രമം നടത്തിയെന്ന മിനര്‍വ്വ പഞ്ചാബിന്റെ പരാതിയിന്‍മേലുള്ള അന്വേഷണം ഒച്ചിഴയും വേഗത്തില്‍. നാലു മാസം മുമ്പാണ് ഐ ലീഗ് മത്സരത്തിന് മുമ്പ് ഒത്തുകളിക്കാന്‍ പണം വാഗ്ദാനം ചെയ്ത് കൊണ്ട് ചിലര്‍ മിനര്‍വ്വ താരങ്ങളെ ഫോണില്‍ സമീപിച്ചത്. സംഭവം ഐ ലീഗ് ചാമ്പ്യന്‍മാര്‍ കൂടിയായ മിനര്‍വ്വ എ ഐ എഫ് എഫിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.
അതിന് ശേഷം വീണ്ടും ഇത്തരത്തില്‍ ശ്രമം നടന്നതായി മിനര്‍വ്വ വ്യക്തമാക്കി. രണ്ടാംതവണ അഞ്ചു താരങ്ങള്‍ക്കും കോച്ചിനും പണം വാഗ്ദാനം ചെയ്ത് ഫോണ്‍വിളി ലഭിച്ചതായി മിനര്‍വ്വ പരാതി നല്‍കി. ശേഷം എ എഫ് സിക്ക് പരാതി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച വിവരമടക്കം മിനര്‍വ്വ ടീം ഉടമ രഞ്ജിത് ബജാജ് പുറത്തുവിട്ടു. ചെന്നൈ സിറ്റ് എഫ് സി മുന്‍ കോച്ച് സൗന്ദരരാജനും ഇത്തരത്തില്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് രംഗത്ത് വന്നു. മിനര്‍വ്വക്കെതിരെയുള്ള മത്സരത്തിന് മുമ്പായിരുന്നു ഇതും.
അന്വേഷണം സി ബി ഐയ്ക്ക് കൈമാറുകയാണെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ പെരേര മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കിയ ചിലരോട് കാര്യങ്ങള്‍ തിരക്കിയെന്നല്ലാതെ അന്വേഷണം എവിടെയുമെത്തിയില്ല. വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫിനെതിരെ ഉയര്‍ന്ന് വരുന്നത്. നാലു മാസമായി നല്‍കിയ പരാതിയുടെ മേലുള്ള അന്വേഷണമാണ് ഇപ്പോള്‍ എവിടെയുമെത്താതെ നില്‍ക്കുന്നത്.
Friday, 30 March 2018
സൂപ്പർ താരം ഗോകുലം വിടുന്നു. കനത്ത തിരിച്ചടി നേരിട്ട് ഗോകുലം എഫ് സി
തുടക്കകാരായ ഗോകുലം കേരളക്ക് ഐ ലീഗ് സീസണിന്റെ ആദ്യഘട്ടം അത്ര മികച്ചതായിരുന്നില്ല. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം കേരള ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചിരുന്നു. കാമോ ബായിക്കേറ്റ പരിക്കും ഒഡാഫോ ഒക്കിലിയുടെ ഫോമില്ലായ്മയും കേരളത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചിരുന്നു. ഒടുവില്‍ സീസണ്‍ പകുതിയായപ്പോഴാണ് വിയറ്റ്നാം ലീഗില്‍ നിന്നും അതിനൊരു പരിഹാരം പരിശീലകന്‍ ബിനോ ജോര്‍ജ് കണ്ടെത്തിയത്.
തന്റെ കരിയറിന്റെ ഭൂരിഭാഗവും വിയറ്റ്നാമീസ് ലീഗിലാണ് ഉഗാണ്ടന്‍ താരം ഹെന്റി കിസേക്ക ചിലവഴിച്ചത്. എന്നാല്‍ ഇന്ത്യയിലെ ആദ്യ സീസണ്‍ തന്നെ ഉജജ്വലമാക്കാന്‍ താരത്തിനു കഴിഞ്ഞു എന്നു നിസംശയം പറയാം. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ഗോകുലം കേരളയുടെ കരുത്ത് കിസേക്കയായിരുന്നു. കൊല്‍ക്കത്തന്‍ ശക്തികളായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഐ ലീഗ് ജേതാക്കള്‍ മിനര്‍വ്വ പഞ്ചാബിനെയും ഗോകുലം മുട്ടു കുത്തിച്ചു.
എന്നാല്‍ അടുത്ത സീസണില്‍ ടീമില്‍ തന്നെ തുടരുമെന്ന കാര്യത്തില്‍ ഒരുറപ്പും ഉഗാണ്ടന്‍ താരം നല്‍കിയില്ല. മറ്റു ക്ലബുകളില്‍ നിന്നുള്ള ഓഫാറുകളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഗോകുലം കേരളയുടെ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്കു മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്ന് കിസേക്ക പറഞ്ഞു. ഏപ്രില്‍ ഒന്നിന് ഐഎസ്എല്‍ റണ്ണര്‍ അപ്പ് ബംഗളൂരുവിനെതിരെയാണ് ഗോകുലത്തിന്റെ മത്സരം.
ഇന്ത്യ മികച്ച അനുഭവമാണ് നല്‍കിയതെന്നു പറഞ്ഞ താരം ഇന്ത്യയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നു വെളിപ്പെടുത്തി. ഗോകുലം കേരളയിലെത്തിയ ശേഷം നാലു മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളാണ് താരം നേടിയത്. അതില്‍ മൂന്നു ഗോളുകള്‍ കരുത്തരായ മോഹന്‍ ബഗാനും മീനര്‍വ്വ പഞ്ചാബിനുമെതിരെയായിരുന്നു. അടുത്ത സീസണില്‍ കിസേക്കയെ ടീമില്‍ നിന്നും നഷ്ടപ്പെടുകയാണെങ്കില്‍ ഗോകുലത്തിനത് കനത്ത തിരിച്ചടിയായിരിക്കും.
SIL MEDIA
South India Live
Sunday, 25 March 2018
ആറടിച്ച് മിന്നും വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം.. ഇനി കേരള പ്രീമിയര്‍ ലീഗിലും മത്സരിക്കു൦.
ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം ആറ് ഗോളിന് മധ്യ ഭാരത് ടീമിനെ തകര്‍ത്തു. കൂടാതെ വരുന്ന കേരള പ്രീമിയര്‍ ലീഗിന് കേരള ബ്ലാസ്റ്റേഴ്സ് ടീം കളിക്കു൦ എന്ന് ഉറപ്പായി.
ഇന്നലത്തെ മത്സരത്തിൽ അനന്തു മുരളിയിലൂടെ പന്ത്രണ്ടാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വേട്ട ആര൦ഭിച്ചു തുടര്‍ന്ന് 16* 38* 54* മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനായി ഷെയിബോർലങ് കാർപ്പൻ ഹാട്രിക് നേടി കൂടാതെ സഹൽ അബ്ദുല്‍ സമദ് 50* 81* മിനിറ്റുകളിൽ അവരുടെ വല ചലിപ്പിച്ചതോടെ മധ്യ ഭാരത് ടീം തകർന്നടിഞ്ഞു. വളരെ മികച്ച പ്രകടനം ആയിരുന്നു ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ കളിയില്‍ മുഴുനീള൦ ആദിപത്യ൦ പിടിച്ചു ഗോളുകളുടെ എണ്ണം കുറയ്ക്കാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു മധ്യ ഭാരത്. ഉറച്ച മൂന്ന് നാല് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടപ്പെടുത്തി ഇല്ലേൽ ഇതിലും ദയനീയമായിരുന്നേനെ മധ്യ ഭാരതിന്റെ തോൽവി.
കേരള പ്രീമിയര്‍ ലീഗ് മത്സരിക്കാൻ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമു൦ ഉണ്ടാവു൦ എന്നതാണ് പുതിയ തീരുമാനം. ഇതോടെ കേരള പ്രീമിയര്‍ ലീഗില് 12 ടീമുകള്‍ പങ്കെടുക്കു൦. ബാക്കി നിലവില്‍ ഉള്ള ഗോകുലം കേരള, എഫ് സി കേരള, സാറ്റ് തിരൂര്‍ തുടങ്ങിയ കഴിഞ്ഞ വർഷത്തെ 11 ടീമുകളും പങ്കെടുക്കു൦. ഏപ്രില്‍ മാസം തന്നെ ലീഗ് ആര൦ഭിക്കു൦ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. കെ എസ് ഇ ബി ആണ് നിലവിലെ ചാമ്പ്യന്മാർ. മത്സരക്രമ൦ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഔദ്യോഗികമായി പുറത്തു വിടും.


