പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് പടിവാതിൽക്കലെത്തി നിൽക്കേ രാജസ്ഥാൻ റോയൽസിനും, സൺ റൈസേഴ്സ് ഹൈദരാബാദിനും കനത്ത തിരിച്ചടി. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനേയും, ഡേവിഡ് വാർണറേയും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കിയതിനാൽ ഇരു താരങ്ങളേയും ഐപിഎല്ലിലും കളിക്കാൻ അനുവദിക്കില്ലെന്ന് ഐപിഎൽ കമ്മീഷണർ രാജീവ് ശുക്ല വ്യക്തമാക്കി. ടീമിലെ നിർണായക താരങ്ങളെ നഷ്ടമാകുന്നത് വൻ തിരിച്ചടിയാണ് രാജസ്ഥാനും, ഹൈദരാബാദിനും നൽകുക. എന്നാൽ ഇവർക്ക് പകരക്കാരായി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള അനുവാദം ഇരു ടീമുകൾക്കും ബിസിസിഐ നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനും, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായിരുന്ന ഡേവിഡ് വാർണറിനും വിവാദ സംഭവങ്ങളെത്തുടർന്ന് നേരത്തെ ടീമുകളുടെ നായക സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്ക് ഐപിഎല്ലിൽ നിന്നും പുറത്ത് പോവേണ്ടി വന്നിരിക്കുന്നത്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി രാജസ്ഥാനും, ഹൈദരാബാദും തങ്ങളുടെ ടീമുകളിൽ നിലനിർത്തിയ താരങ്ങളാണ് സ്മിത്തും വാർണറും. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഇരുവർക്കും കളിക്കാനാവാതെ വരുന്നത് രാജസ്ഥാന്റെയും ഹൈദരാബാദിന്റെയും കിരീട പ്രതീക്ഷകളേയും പ്രതികൂലമായി ബാധിക്കും. 69 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 37.02 ശരാശരിയിൽ 1703 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. ഐപിഎല്ലിൽ 114 മത്സരങ്ങൾ കളിച്ചിട്ടുള്ള വാർണർ, 40.55 ശരാശരിയിൽ 4014 റണ്ണുകൾ നേടിയിട്ടുണ്ട്.
Wednesday, 28 March 2018
Monday, 26 March 2018
ലോക ക്രിക്കറ്റിനെ നാണം കെടുത്തി ഓസ്‌ട്രൈലിയ. ICCയുടെ നിലപാടിലെ വംശീയ താത്പര്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു ഭാജി.
"Sandpapergate is going to be monster"
കെവിൻ പീറ്റേഴ്സണിന്റെ ഈ ട്വീറ്റ് ഓസ്‌ട്രൈലിയയുടെ ഏറ്റവും വലിയ ദുഃസ്വപ്നം ആയി മാറുമെന്ന് ഒരുപക്ഷേ ആരും കരുതികാണുകില്ല.. കേയ്പ്ടൗണിൽ നടക്കുന്ന ദക്ഷിണാഫിക്ക ഓസ്‌ട്രൈലിയ മൂന്നാം ടെസ്റ്റിൽ ലോക ക്രിക്കറ്റിനെ ചൊടിപ്പിച്ച സംഭവ വികാസങ്ങൾ അരങ്ങേറിയത്. ക്രിക്കറ്റ് ബോളിൽ കൃത്രിമം ആസൂത്രണം ചെയ്തു നടപ്പാക്കിയത്തിന്റെ പേരിൽ ഓസ്‌ട്രൈലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് 100% മാച്ച് ഫിയും ഒരു മത്സരം വിലക്കും ആണ് നിലവിൽ ഐസിസി നിർകർശിച്ചിട്ടുള്ളത്.
പക്ഷെ ക്രിക്കറ്റ് ലോകത്തുനിന്നും ഓസ്‌ട്രൈലിയൻ ക്രിക്കറ്റ് മഹാർഥന്മാരില്നിന്നും വരെ പ്രധിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഡെപ്യൂട്ടി ഡേവിഡ് വാർണറിനും ആജീവനാന്ത വിലക്ക് ലഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ 100% മാച്ച് ഫീയും 1 മാച്ച് വിലക്കും നേരിടുന്ന സ്റ്റീവ് സ്മിത്ത് ഇതിനോടകം തന്നെ കുറ്റം ഏറ്റുപറയുകയും 2 ഡിമെറിറ്റ് പോയിന്റുകൾ ലഭിക്കുകയും ചെയ്തു. ഇതുൽപ്പടെ 4 ഡിമെറിറ്റ് പോയിന്റുകളുണ്ട് സ്മിത്തിന്റെ ക്രിക്കറ്റ് കരിയറിൽ. ലോക ക്രിക്കറ്റിന്റെ മഹത്തായ ടീമായ ഓസ്‌ട്രൈലിയ പോലൊരു രാജ്യത്തിന്റെ നായക പദവി ഇത്തരത്തിൽ അവഹേളിച്ചതിനു മാപ്പില്ലെന്നും ക്രിക്കറ്റ് നിർത്തി ഇറങ്ങിപ്പോകാനുമാണ് ഓസ്‌ട്രൈലിയൻ ക്രിക്കറ്റിൽ നിന്നും തന്നെയുള്ള മറുപടികൾ.
2014 മൈക്കിൾ ക്ലാർക്കിന് നിന്നും ക്യാപ്റ്റൻ സ്ഥാനം സ്വീകരിച്ച സ്റ്റീവ് സ്മിത്ത് വളരെ നല്ല റെക്കോർഡുകൾ നൽകിപ്പോന്നിരുന്ന ഒരു ക്യാപ്റ്റൻ ആയിരുന്നു. എന്നിരുന്നാലും ഇപ്പോൾ നടന്നത് "മാന്യന്മാരുടെ കളി"യുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്ന മുറിവാണെന്നും പ്രധികരണങ്ങൾ ശക്തം. ഇതിനെല്ലാം പുറമെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയ ഓസ്‌ട്രൈലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റിന് മാച്ച് ഫീയുടെ 75% പിഴയും 3 ഡീമെറിറ്റ് പോയിന്റും മാത്രം ശിക്ഷ വിധിച്ചത് മറ്റൊരു വിവാദത്തിനു കൂടി തുടക്കമിട്ടിരിക്കുകയാണ്.. എന്നാൽ ഏറ്റവും ശ്രെദ്ധേയമായത് ഓസ്‌ട്രൈലിയൻ പ്രൈം മിനിസ്റ്റർ മാൽകം ടേൺബിൽ അതിശക്തമായി സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്കെതിരെ രംഗത്തുവന്നതാണ്.
ഐസിസിയുടെ വംശീയത വളരെ പുച്ഛത്തോടെ കാണുന്നുവെന്നാണ് ഹർഭജൻ സിംഗിന്റെ ട്വീറ്റ്, കാരണം അമിതമായി അപ്പീൽ ചെയ്തു എന്ന കാരണത്താൽ താനുൽപ്പടെ ആറ് കളിക്കാർക്ക് എതിരെ മുൻപൊരിക്കൽ നടന്ന മത്സരത്തിൽ നൽകിയത് എത്ര മാച്ചിന്റെ സസ്പെന്ഷൻ ആണെന്നും ആളുകൾ മാറുമ്പോൾ ഐസിസിയുടെ നിയമങ്ങളും മാറുമോയെന്നും ആണ് ഭാജി പ്രതികരിച്ചത്. എന്നാൽ അറിഞ്ഞുകൊണ്ട് ഒരു തുടക്കക്കാരനായ ബാൻക്രോഫ്റ്റിനെ ഇതിൽ വലിച്ചിട്ട സീനിയർ താരങ്ങളെ വിമര്ശിച്ചാണ് ആർ പി സിങ് രംഗത്തു വന്നത്. ഈ നടന്നതെല്ലാം ഒരു ദുസ്വപ്നമായിരുന്നെന്ന് ആരെങ്കിലും പറയു എന്നു പറഞ്ഞാണ് മുൻ നായകൻ മൈക്കിൾ ക്ലാർക്ക് വാചാലനായത്.
കുറ്റസമ്മതം നടത്തിക്കഴിഞ്ഞും ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സ്മിത്ത് തയ്യാറല്ലായിരുന്നു.. എന്നാൽ സംഭവം കൂടുതൽ വഷളായതും പ്രമുഖർ തന്നെ രംഗത്തു വന്നതും രാജി വെയ്ക്കാൻ ക്യാപ്ടനെയും വൈസ് ക്യാപ്റ്റൻ വാർണരേയും നിർബന്ധിതനാക്കി. എന്നാൽ രാജികൊണ്ടു ഇത് തീരില്ല എന്നാണ് കാര്യങ്ങളുടെ അവസ്ഥ കാട്ടിത്തരുന്നത്..
അന്വേഷണം മുഴുവൻ ടീം സ്ക്വാഡിലോട്ടും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിനാൽ കൂടുതൽ പേർ ഇതിൽ ഇടപെട്ടിട്ടുണ്ടോ എന്ന് തെളിയും. അങ്ങനെ തെളിഞ്ഞാൽ വഴിവെക്കുക സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവരുടെ ആജീവനാന്ത ക്രിക്കറ്റ് വിലക്കിലേയ്ക്കവും.
Sunday, 25 March 2018
സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാർണർക്കും ആജീവനാന്ത വിലക്കിന് സാധ്യത തെളിയുന്നു ..
ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് മൽസരത്തിനിടെ പന്തിൽ കൃത്രിമം കാട്ടാൻ കൂട്ടുനിന്ന ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ആജീവനാന്ത വിലക്കു ലഭിക്കാൻ സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റ് മത്സരത്തിലെ സസ്പെൻഷനും മാർച്ച് ഫീയുടെ 100 ശതമാനം പിഴയുമാണു വിധിച്ചിരിക്കുന്നത്.
