Monday 25 June 2018

സന്തോഷ് ടോഫി ഹീറോ , എഫ് സി കേരളയുടെ വജ്രായുധ൦ കേരള ബ്ലാസ്റ്റേഴ്സിലേക്ക്.. കേരള യുവ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ...

എഫ്‌സി കേരളയുടെയും കേരള സന്തോഷ് ട്രോഫി ഹീറോ ജിതിൻ എം എസ് കേരള ബ്ലാസ്റ്റേഴ്സിലെക്
എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

ഇന്ന് ഉച്ചയോടു കൂടി എറണാകുളം ഹയാത് ഹോട്ടലിൽ വെച്ച് കരാർ ഒപ്പിടും എന്നാണ് അവസാനം കിട്ടിയ വാർത്ത. ഈ വർഷത്തെ u-23 ഇന്ത്യൻ ടീമിലും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലും ജിതിൻ അംഗമാകും എന്ന വിശ്വാസത്തിലാണ് എഫ്‌സി കേരളയും റെഡ് വേരിയർസും .. ഐ എം വിജയനെ ഇന്ത്യൻ ഫുട്ബോളിലേക്കു തന്ന കേരളത്തിന്റെ സാംസ്കാരിക തൽസ്ഥാനത്തു നിന്ന് പുതിയ ഒരു വിജയൻ ആയി മാറട്ടെ ജിതിൻ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം ..
എതായാലു൦ ടീമുകളിൽ കൂടുതൽ കേരള താരങ്ങൾ എത്തുന്നത് കേരള ഫുട്ബോൾ വളർച്ചയുടെ മുഖമുദ്രയാണ്.

എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷൻ നടക്കുന്നതിനടിയിൽ കേരളത്തിലെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ ഇടപെടൽ .. ഞങ്ങളെ ഉപദ്രവിക്കരുത് എന്ന് അപേക്ഷയുമായി എഫ് സി കേരള..




എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷന്റെ ഇടയിൽ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ അവിഹിതമായ ഇടപെടൽ.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആണ് ടീമിന്റെ ഉടമസ്ഥരെ പോലും ലജ്ജിപ്പിക്കുന്ന ഈ മോശം പരിപാടി.
എഫ് സി കേരള SIL MEDIA ക്ക് നൽകിയ റിപ്പോർട്ട്..
ഒരു ടീമിന്റെ സെലക്ഷൻ നടക്കുമ്പോൾ അവിടെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ പോയി തിരഞ്ഞെടുത്ത് നിർത്തിയിരിക്കുന്ന കളിക്കാരോട് സംസാരിക്കുന്നതും അവരുടെ പ്രതീക്ഷിക്കുന്ന സാലറി എന്താണ് എന്ന് ചോദിക്കുന്നതും  തീരെ അന്തസ്സില്ലാത്ത പരിപാടിയാണ്. അതും ഒരു ഐ ലീഗ് ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ.
സ്വന്തമായി നടത്താനുള്ള എല്ലാ ശേഷിയും ഉണ്ടല്ലോ. പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്.
കുറച്ചു കൂടി മാന്യതയാകാം...
ഒരു പാട് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് പ്രതിനിധികൾ സെലക്ഷന്റെ ആദ്യ ദിവസമായ ഇന്നലെ വന്നിരുന്നു. എഫ് സി കേരളയുടെ ഇത്തരം സംരംഭങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്.   അതാണ് അന്തസ്സ്. ആ കാണിച്ച മാന്യതക്കും അന്തസ്സിനും ഒരായിരം നന്ദി കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
എഫ്‌സി കേരള ജനങ്ങളുടെ പിന്തണയോടെ ഒരു മിനിമം ബഡ്ജറ്റിൽ നടത്തുന്ന ഒരു ചെറിയ ക്ലബ്  ആണ് .. ഞങ്ങൾ ഇന്ത്യ ഒട്ടാകെ നടത്തുന്ന ഓപ്പൺ സെലെക്ഷൻ ട്രിയൽസ് നടത്തുന്നത് കഴിവുണ്ടായിട്ടും സെർട്ടിഫിക്കറ്റുകൾ ഇല്ലാ എന്ന പേരിൽ ഒരു കളിക്കാരന്റെയും അവസരം നഷ്ടപ്പെടരുത് എന്ന ഒറ്റ കാരണം കൊണ്ടാണ് .. ഞങ്ങളുടെ സെലെക്ഷൻ ട്രയൽസ് കഴിയുന്നതിനു മുന്നേ തന്നെ സെലക്ട് ചെയ്തു മാറ്റിയിരിത്തിയിരുക്കുന്ന പ്ലയേഴ്‌സിന്റെ അടുത്ത് പോയി അവരെ ചാക്കിടുന്ന കേരളത്തിലെ ഭീമൻ ക്ലബ് അധിക്രതർ സ്ഥലം വിട്ടു പോകുക .. സഹായിക്കുക സഹകരിക്കുക .. ഒരു അപേക്ഷയാണ് ..
ഇതാണ് എഫ് സി കേരളയുടെ ഔദ്യോഗിക അപേക്ഷ കുറിപ്പ്..