Wednesday 8 August 2018

സ്പാനിഷ് മധ്യനിര താര൦ എഫ് സി പൂനെ വിട്ടു...


സ്പാനിഷ് മധ്യനിര താരം എഫ് സി പൂനെ സിറ്റി വിട്ടു..
കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ എഫ് സി പൂനെ സിറ്റിയുടെ താരമായിരുന്ന സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാര്‍കോസ് തെബാര്‍ ക്ലബ് വിട്ടു. പൂനെയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് താരം ട്വിറ്ററിലൂടെയാണ് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. നാലാം സീസണില്‍ പൂനെയ്ക്ക് വേണ്ടി 17 തവണ കളത്തിലിറങ്ങിയ തെബാര്‍ ഒരു ഗോളും നേടിയിട്ടുണ്ട്.
2016ലെ ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു 32 കാരനായ തെബാര്‍. ഡൈനാമോസിന് വേണ്ടി 12 തവണയും താരം ഐ എസ് എല്ലില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. എന്നാല്‍  ഏത് ക്ലബിലേക്കാണ് തെബാർ ഇനി പോവുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ലാ ലിഗ വമ്പന്‍ ക്ലബ് റയല്‍ മഡ്രിഡിന്റെ അണ്ടര്‍ 19 ടീമില്‍ കളി തുടങ്ങിയ താരമാണ് തെബാര്‍. റയല്‍ മഡ്രിഡ് സി, റയല്‍ കസ്റ്റില്ല (റയല്‍ ബി ടീം), റയോ വയ്യെക്കോനോ, ജിറോണാ എഫ് സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും തെബാര്‍ പന്തുതട്ടിയിട്ടുണ്ട്.

ഏഷ്യൻ കപ്പിന് ഇനി വെറു൦ 150 ദിവസ൦ മാത്ര൦ ബാക്കി... ഇന്ത്യ ആതിഥേർക്കൊപ്പ൦ ഗ്രൂപ്പിൽ..

ഏഷ്യാ കപ്പ്, ഇനി 150 ദിവസം മാത്രം

ഇന്ത്യ ഏഷ്യൻ ശക്തികളുമായി ഏറ്റുമുട്ടാൻ പോകുന്ന ഏഷ്യാ കപ്പ് തുടങ്ങാൻ ഇനി 150 ദിവസം മാത്രം. 2019 ജനുവരിയിൽ യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്‌. ആതിഥേയർക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ പോരാടുക. ആതിഥേയരായ യു എ ഇക്കൊപ്പം കരുത്തരായ ബഹ്റൈൻ, തായ്‌ലാന്റ് എന്നീ ടീമുകളുമാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്.

2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. 2011ൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബഹ്റൈൻ എന്നീ ടീമുകളായിരുന്നു ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ. അന്ന് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ പ്രതീക്ഷയീടെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി ചൈന, സൗദി അറേബ്യ, സിറിയ എന്നീ ടീമുകൾക്ക് എതിരെ സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും.

എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

അർജന്റീന അണ്ടർ 20 ടീമിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുൻപ് ഇന്ത്യൻ അണ്ടർ 20 ടീമിന്റെ അടുത്ത ടൂർണമെന്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ക്രൊയേഷ്യയിൽ നടക്കുന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്കും ക്രൊയേഷ്യ യ്ക്കും പുറമേ, ഫ്രാൻസ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടേയും അണ്ടർ 20 ടീമുകളാണ് പങ്കെടുക്കുക. അടുത്ത മാസം നാലാം തീയതിയാണ് ടൂർണമെന്റ് തുടങ്ങുക.

ഇന്ത്യൻ ഫുട്ബോൾ ടീം ഇത് വരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ പരീക്ഷണമാകും ക്രൊയേഷ്യയിൽ നടക്കാനിരിക്കുന്ന ഈ ചതുർ രാഷ്ട്ര ടൂർണമെന്റ്. ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ ഫ്രാൻസിന്റേയും, ക്രൊയേഷ്യയുടേയും ജൂനിയർ ടീമുകളോട് മത്സരിക്കാൻ പറ്റുന്നത് ഇന്ത്യൻ ഫുട്ബോളിന് ഏറെ ഗുണം ചെയ്യും. അതേ സമയം ടൂർണമെന്റിലെ മറ്റൊരു ടീമായ സ്ലൊവേനിയയുടെ സീനിയർ ടീം ഫിഫ റാങ്കിംഗിൽ അൻപത്തിയാറാം സ്ഥാനത്താണ്.

അർജന്റീനയ്ക്കെതിരെ കഴിഞ്ഞ ദിവസം 2-1 ന്റെ ജയം നേടിയ ആത്മവിശ്വാസത്തിലാകും ഇന്ത്യൻ യുവനിര ഈ ടൂർണമെന്റിനിറങ്ങുക. കരുത്തരായ എതിരാളികൾക്കെതിരെ മത്സരിക്കാൻ കഴിയുന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ വകയുള്ള കാര്യമാണ്.

അർജന്റീനയ്ക്കെതിരെ കാഴ്ച വെച്ചത് പോലൊരു അട്ടിമറി പ്രകടനം ക്രൊയേഷ്യയിലും കാഴ്ച വെക്കാൻ ഇന്ത്യൻ യുവ ടീമിന് കഴിഞ്ഞാൽ ലോക ഫുട്ബോളിന്റെ ശ്രദ്ധ ആകർഷിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോളിന് സാധിക്കും. അത് കൊണ്ടു തന്നെ വലിയ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ഈ ടൂർണമെന്റിനിറങ്ങുക. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റ് ഒൻപതാം തീയതി അവസാനിക്കും.

ഇനി കളി മാറു൦.. കായിക മേഖലയുടെ വളർച്ചയ്ക്ക് രണ്ടു൦ കല്പിച്ച് ഇന്ത്യ..

ഇനി കളി മാറും..! കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ഇന്ത്യ

സ്‌കൂളുകളില്‍ സ്പോർട്സ് പിരീയഡുകള്‍ നിര്‍ബന്ധമാക്കുമെന്നും അതിന് വേണ്ടി സിലബസുകളില്‍ 50 ശതമാനം കുറവ് വരുത്തുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രിയും മുന്‍ ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. കളിയെ പഠനത്തിന്റെ ഭാഗമായി കാണാതെ, കളിയെ തന്നെ പഠനമായി കാണാനാണുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് റാത്തോര്‍ വ്യക്തമാക്കി. ലോക റഗ്ബി സി ഇ ഒ ബ്രെറ്റ് ഗോസ്പര്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാത്തോര്‍.

‘ സ്‌പോര്‍ട്‌സിനെ വിദ്യഭ്യാസത്തിന്റെ ഒരു ഭാഗമായി കാണുന്ന രീതിയില്‍ നിന്ന് സ്‌പോര്‍ട്‌സിനെ തന്നെ വിദ്യഭ്യാസമായി കാണുന്ന രീതിയിലേക്ക് നമ്മള്‍ മാറണം. 2019ല്‍ സ്‌കൂള്‍ സിലബസില്‍ 50 ശതമാനം കുറവ് വരുത്താന്‍ വിദ്യഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ട്, സ്ഥിരമായി സ്‌പോര്‍ട്‌സ് പിരീയഡ് സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കും’ – റാത്തോര്‍ പറഞ്ഞു.

അതോടൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ വികസനത്തെ കുറിച്ചും റാത്തോര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 20 സ്‌പോര്‍ട്‌സ് സ്‌കൂളുകൾ ഈ വർഷം സ്ഥാപിക്കാനാണ് നീക്കം. ഓരോന്നിനും ഏഴു മുതല്‍ പത്തു വരെ കോടി രൂപ നിക്ഷേപിക്കു൦