Wednesday 21 March 2018

ക്രിക്കറ്റ് തിരുവനന്തപൂരത്ത് തന്നെ തീരുമാനമായി. ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു.

ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം വിജയിച്ചു ഏറെ വിവാദമായ കൊച്ചിയിലെ
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍. കെസിഎ ഭാരവാഹികള്‍ കായിക മന്ത്രി എ സി മൊയ്തീനുമായ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് കെസിഎ അറിയിച്ചു.എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിർപ്പുണ്ടാകില്ല എന്നും സ൦സ്ഥാന സർക്കാരിന്റെ അഭ്യർത്ഥ മാനിച്ചാണ് ഈ തീരുമാനം എന്നും പറഞ്ഞു.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ആലോചനകള്‍ സജീവമായത്.

വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കായികമന്ത്രി എ സി മൊയ്തീന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സി എ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇന്ന് സ൦സ്ഥാന സർക്കാർ നിർദ്ധേശ൦ അനുസരിച്ചാണ് തീരുമാനം എടുത്തത്.

കൊച്ചിയിലെ ക്രിക്കറ്റ് വിവാദം അന്തിമ തീരുമാനം തീരുമാനം ശനിയാഴ്ച

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന വേദിയുടെ കാര്യത്തില്‍ ശനിയാഴ്ചത്തെ ജനറല്‍ ബോഡിയില്‍ തീരുമാനം എടുക്കുമെന്ന് കെസിഎ. കൊച്ചിയോ തിരുവനന്തപുരമോ എന്ന മുന്‍വിധിയില്ലാതെയാകും കെസിഎ ചര്‍ച്ചകള്‍ നടത്തുക. ജില്ലാ അസോസിയേഷനുകളുടെ നിലപാട് ആകും നിര്‍ണായകം എന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു.
കുമരകത്ത് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കെസിഎ യോഗം ചേരുന്നത്. അതിനിടെ തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ശ്രമങ്ങള്‍ ശശി തരൂര്‍ എംപി ഊര്‍ജ്ജിതമാക്കി. മറ്റന്നാള്‍ വൈകിട്ട് ആറിന്  തിരുവനന്തപുരത്ത് ക്രിക്കറ്റ് ആരാധകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് തരൂര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഏകദിന വേദി സംബന്ധിച്ച തര്‍ക്കം ബിസിസിഐയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല പറഞ്ഞു. ബിസിസിഐ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെടും. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു


കായിക അവാർഡുകൾക്ക്‌ അപേക്ഷിക്കാം

തിരുവനന്തപുരം ∙ 2018ലെ അർജുന, ധ്യാൻചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡുകൾക്കായി കേന്ദ്ര യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന കാര്യാലയ മന്ത്രാലയത്തിലേക്കു ശുപാർശ ചെ‌യ്ത് അയയ്ക്കാൻ സെക്രട്ടറി, കേരള സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഈ 27ന് വൈകിട്ടു നാലിനു മുൻപു ലഭിക്കണം. അപേക്ഷയുടെ മാതൃകകൾ www.sportscouncil.kerala.gov.in എ​ന്ന വെബ്സൈ​റ്റിൽ. ഫോൺ: 0471–2330167.

വീണ്ടും പെയ്സ്– ബൊപ്പണ്ണ ടീം

ന്യൂഡൽഹി ∙ സിലക്‌ഷനിൽ താരങ്ങളുടെ കൈകടത്തൽ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നൽകി, റോഹൻ ബൊപ്പണ്ണയുടെ എതിർപ്പവഗണിച്ചു ലിയാൻഡർ പെയ്സിനെ ഡേവിസ് കപ്പ് ടീമിലുൾപ്പെടുത്താൻ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ തീരുമാനിച്ചു. യുകി ഭാംബ്രി, രാംകുമാർ രാമനാഥൻ, സുമിത് നാഗൽ, ബൊപ്പണ്ണ, പെയ്സ് എന്നിവരെയാണ് ചൈനയ്ക്കെതിരെ അടുത്ത മാസം ആറിന് തുടങ്ങുന്ന മൽസരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയത്. ലോകഗ്രൂപ്പ് പ്ലേ ഓഫിൽ കാനഡയ്ക്കെതിരെ മോശം പ്രകടനം നടത്തിയ പുരവ് രാജയെ ടീമിൽനിന്നൊഴിവാക്കി.

ലിയാൻഡർ പെയ്സിന് അവസരം നൽകാൻ ടീമിൽ നിന്നു മാറിനിൽക്കാൻ ബൊപ്പണ്ണ താൽപര്യം പ്രകടിപ്പിച്ചുവെന്നു കാട്ടി നോൺ പ്ലേയിങ് ക്യാപ്റ്റൻ മഹേഷ് ഭൂപതി സിലക്‌ഷൻ കമ്മിറ്റി ചെയർമാനു കത്ത് നൽകിയിരുന്നു.

പെയ്സിനൊപ്പം കളിക്കാൻ തയാറല്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയായിരുന്നു ബൊപ്പണ്ണ. എന്നാൽ പെയ്സിനെയും ബൊപ്പണ്ണയെയും ടീമിലുൾപ്പെടുത്തിയാണു സിലക്‌ഷൻ കമ്മിറ്റി മറുപടി നൽകിയത്. ഇതോടെ ടീമിൽ കളിക്കണോയെന്ന കാര്യത്തിൽ ബൊപ്പണ്ണ തീരുമാനമെടുക്കേണ്ട സ്ഥിതിയായി.

എന്നാൽ ആ തീരുമാനം ഏറെ എളുപ്പമാകില്ലെന്നാണു ടെന്നിസ് അസോസിയേഷൻ നൽകുന്ന സൂചന. സർക്കാരിൽനിന്നു ധനസഹായം സ്വീകരിക്കുന്ന ബൊപ്പണ്ണയ്ക്കു ബഹിഷ്കരണ തീരുമാനത്തിലെ ഭവിഷ്യത്തും ആലോചിക്കേണ്ടിവരുമെന്ന് അസോസിയേഷനിലെ ഉന്നതൻ വ്യക്തമാക്കി.

‘‘ വ്യക്തിപരമായ കാരണങ്ങൾകൊണ്ടു രാജ്യത്തിനു വേണ്ടി കളിക്കാൻ തയാറല്ലെങ്കിൽ, അത്തരം താരങ്ങളെ സർക്കാർ ഗ്രാന്റിനു വേണ്ടി പിന്തുണയ്ക്കാൻ അസോസിയേഷനു കഴിയില്ല. ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കേണ്ടിവരുന്നത്. വെറും രണ്ടാഴ്ച അവർക്ക് വ്യക്തിപരമായ അജൻഡകൾ മാറ്റിവയ്ക്കാൻ കഴിയില്ലേ ? ’’– അദ്ദേഹം ചോദിച്ചു.

ആറു വർഷം മുൻപു തുടങ്ങിയതാണു ബൊപ്പണ്ണ – പെയ്സ് പോര്. ലണ്ടൻ ഒളിംപിക്സിനു മുന്നോടിയായി പെയ്സ്–ബൊപ്പണ്ണ സഖ്യം എടിപി ടൂറിൽ കളിക്കണമെന്നായിരുന്നു ധാരണ. എന്നാൽ പെയ്സിനൊപ്പം കളിക്കാൻ ബൊപ്പണ്ണ വിസമ്മതിച്ചു.

അതോടെ ബൊപ്പണ്ണയ്ക്ക് മഹേഷ് ഭൂപതി പങ്കാളിയായി. പെയ്സും വിഷ്ണു വർധനും മറ്റൊരു ടീം. മിക്സ്ഡ് ഡബിൾസിൽ പെയ്സും സാനിയ മിർസയുമായിരുന്നു ടീം. പെയ്സിനൊപ്പം കളിക്കുന്നതിൽ സാനിയയും എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനെതിരായ മൽസരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നൊഴിവാക്കപ്പെട്ട പെയ്സ് സിലക്‌‌ഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചു. ബൊപ്പണ്ണയ്ക്കൊപ്പം കളിക്കാൻ മടിയില്ലെന്നും പെയ്സ് വ്യക്തമാക്കി.

‘‘ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിൽ സന്തോഷം. കഠിനാധ്വാനം നടത്തിയ ഞാൻ റാങ്കിങ്ങിലും മുന്നേറിയിട്ടുണ്ട്. റോഹനുമൊത്തു കളിക്കുന്നതിനായി കാത്തിരിക്കുന്നു.

നല്ലൊരു ടീമായി മാറാനാവുമെന്നുറപ്പുണ്ട്. റോഹന്റെ മികവിനെ ഞാൻ അംഗീകരിക്കുന്നു.’’– പെയ്സ് പറഞ്ഞു.

ഫെഡററെ അട്ടിമറിച്ച് ഡെൽപോട്രോ

വാഷിങ്ടൻ ∙ ഒന്നാം സീഡ് റോജർ ഫെഡററെ അട്ടിമറിച്ച് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ. ഈ വർഷം ഫെഡററുടെ ആദ്യ തോൽവി പിണഞ്ഞത് ഇന്ത്യൻ വെൽസിലെ ബിഎൻപി പാരിബാസ് ഓപ്പൺ ഫൈനലിൽ. 6–4,6–7, 7–6 നാണ് ഡെൽപോട്രോ തോൽപ്പിച്ചത്.  തുടർച്ചയായ 17 വിജയമെന്ന ഫെഡററുടെ നേട്ടത്തിനാണ് വിരാമമായത്.

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം.. വാർത്താ കുറിപ്പ് ഇറക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കി..


കൊച്ചി: നവംബറില്‍ കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്‌സ് എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്‌മെന്റ്.

ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്ക അപ്പോള്‍ത്തന്നെ അറിയിച്ചതാണ്. ടീമിന്റെ സഹഉടമ സച്ചിന്‍ തന്നെ ഇക്കാര്യത്തിലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ടീം മാനേജ്‌മെന്റ് പറഞ്ഞു.ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരത്തിന്റെ വേദി കൊച്ചിയിലാക്കാനുള്ള ആലോചന പുന:പരിശോധിയ്‌ക്കേണ്ടതാണെന്നും ടീം മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന്  ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. കലൂരില്‍ ക്രിക്കറ്റ് നടത്തുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അതിന് ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും കെസിഎയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജിസിഡിഎ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ജുവിനോടു൦, പിടി ഉഷയോടു൦ കായിക നിരീക്ഷക സമിതിയില്‍ നിന്ന് ഒഴിഞ്ഞു പോകുവാൻ കേന്ദ്ര കായിക മന്ത്രാലയം...


ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ്ജ് , പി ടി ഉഷ,അഭിനവ് ബിന്ദ്ര, കർണ൦ മല്ലേശ്വരി എന്നിവരോട്  ദേശീയ കായിക നിരീക്ഷക സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. ഭിന്നതാത്പര്യം സംരക്ഷിക്കുന്നു, സ്വന്തം അക്കാദമി നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് കായികമന്ത്രാലയത്തിന്റെ നിര്‍ദേശം. 

2022ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി 12 അംഗ നിരീക്ഷക സമിതിക്ക് കഴിഞ്ഞ  വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ പല ഉപദേശകര്‍ക്കും സ്വന്തം കായിക പരിശീലക സ്ഥാപനങ്ങളുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പുറമെ ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ കമ്മിറ്റിയിലും ഉപദേശകര്‍ ഇടപെടുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളൊഴിവാക്കാന്‍ കായികമന്ത്രാലയത്തിന്റെ നടപടി.

അങ്ങോട്ടും ഇങ്ങോട്ടും മലക്കം മറിഞ്ഞ് ജിസിഡിഎ യു൦ കെസിഎ യു൦.. ആശങ്കയില്‍ കേരള ഫുട്ബോള്‍ ആരാധകർ..വേണ്ടി വന്നാല്‍ പ്രക്ഷോഭങ്ങൾ നടത്താൻ തയ്യാർ..

ഇന്ന് നടന്ന ചർച്ചയിലു൦ അന്തിമ തീരുമാനം ആകെ കൊച്ചി ക്രിക്കറ്റ് വിവാദം...

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്തുന്നത് സമ്പന്ധിച്ചു ജിസിഡിഎ, കെസിഎ, കെഎഫ്എ, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവർ നടത്തിയ ചർച്ചയിലു൦ അന്തിമ തീരുമാനം ആയില്ല... എന്നാല്‍ ക്രിക്കറ്റ് നടത്താൻ ധാരണ ആയതായാണ് വിവരം.. എന്നാല്‍ വിദഗ്ധ പരിശോധന കൂടി നടത്തി മൂന്ന് ദിവസത്തിന് ശേഷം അന്തിമ തീരുമാനം അറിയിക്കും. .

ഏറെ വിവാദങ്ങൾക്കു൦ പ്രതിഷേധങ്ങൾക്കു൦ ഇടവരുത്തിയ തീരുമാനം ആയിരുന്നു ക്രിക്കറ്റ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചത്...എന്നാല്‍ അന്താരാഷ്ട്ര നിലവാരം ഉള്ള മൈതാന൦ നശിപ്പിക്കരുത് എന്ന ആരോപണവുമായി ഫുട്ബോള്‍ ആരാധകർ വ്യാപക പ്രതിഷേധവുമായി ര൦ഗത്ത് വന്നു അവർക്ക് പിന്തുണയും ആയി സച്ചിന്‍ , ഗാ൦ഗുലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളു൦ ഐഎ൦ വിജയൻ, സികെ വിനീത് , ഇയാൻ ഹ്യൂ൦ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളു൦ ശശി തരൂർ തുടങ്ങിയ ജനപ്രതിനിധികളു൦ ര൦ഗത്ത് വന്നു..

എന്നാല്‍ വിവാദങ്ങൾക്ക് വഴിവെച്ചു ക്രിക്കറ്റ് നടത്തേണ്ട എന്ന് ഇന്നലെ അറിയിച്ച ജിസിഡിഎ യു൦ കെസിഎ യു൦ ഇന്ന് മലക്കം മറിയുകയായിരുന്നു.. തങ്ങളെ കൊച്ചിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് കെസിഎ ആരോപിച്ചിരുന്നു.. അതിനിടെ ഇന്ന് നടന്ന ചർച്ചയിൽ രണ്ടും നടത്തുന്നതിന് സമ്മതം അറിയിച്ചാണ് ചർച്ച പിരിഞ്ഞത്.. എന്നാല്‍ നിലവിലുള്ള ഫുട്ബോള്‍ പിച്ചിന് കുഴപ്പം സ൦ഭവിക്കുമോ എന്ന് വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം അറിയിക്കും എന്ന് പ്രതിനിധികൾ പറഞ്ഞു ...

എന്നാല്‍ വലിയ പ്രക്ഷോഭങ്ങൾക്ക് ഇത് കാരണമാവാം എന്ന് അഭിപ്രായം ഉയരുന്നു.. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ സ൦ഘനകൾ വൻ പ്രതിഷേധ പരിപാടികൾ നടത്താൻ തയ്യാറെടുക്കുകയാണ്.. കേരള ഫുട്ബോള്‍ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഫുട്ബോള്‍ ആരാധകരുടെ വാദ൦.. ഒരു സ്റ്റേഡിയ൦ ഉണ്ടായിട്ടു൦ കൊച്ചി സ്റ്റേഡിയത്തിൽ ഫുട്ബോള്‍ പിച്ച് മാറ്റി ക്രിക്കറ്റ് അവിടെ തന്നെ നടത്തണം എന്ന് വാശി പിടിക്കുന്നത് അതിനാണ് എന്നാണ് ആരോപിക്കുന്നത് .. ഏതായാലും മൂന്ന് ദിവസം കാത്തിരിക്കണ൦ തീരുമാനം അറിയാൻ.