Sunday 23 September 2018

ISL നു പൂർണത കൈവരണമെങ്കിൽ ഇവർ കൂടി വേണം, സുബ്രതോ പാൽ പറയുന്നു


​നിരവധി വിജയങ്ങളിൽ ഇന്ത്യയുടെ ഗോൾ വല കാത്ത ഇന്ത്യൻ സ്പൈഡർമാനെ ഇന്ത്യൻ ഫുട്ബോളിന്റെ രാവണൻ എന്നു വേണമെങ്കിൽ വിളിക്കാം. ഒരേ സമയം വില്ലനും നായകനും ആയ രാവണൻ ആണ് മുൻ ഇന്ത്യൻ നായകൻ കൂടി ആയ ഗോൾ കീപ്പർ സുബ്രതോ പാൽ.
കളിക്കളത്തിൽ വച്ചു തന്റെ ഇടികൊണ്ടു ക്രിസ്റ്റ്യാനോ ജൂനിയർ എന്ന താരം മരണത്തിന് കീഴടങ്ങിയത് എന്നും അദേഹത്തിനന്റെ കരിയറിൽ ഒരു കറുത്ത പാട് ആയി ശേഷിക്കും. എന്നാൽ അതിനു ശേഷം ആളാകെ മാറി. ശാന്തനായി, നെഹ്റു കപ്പിൽ കരുത്തൻമാരായ എതിരാളികളെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തന്റെ വ്യക്തിഗത മികവ് കൊണ്ട് തറ പറ്റിച്ചതോടെ ആ പഴയ വില്ലൻ പിന്നെ ദേശീയ ഹീറോ ആയി.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയുടെ കോട്ട കാത്ത പത്തു കൈകൾ ഉള്ള രാവണൻ ഇക്കുറിയും അവർക്ക് വേണ്ടി തന്നെയാണ് ഇറങ്ങുന്നത്. ഇപ്പോൾ താരം തന്റെ ഒരു ആഗ്രഹം മുന്നോട്ട് വച്ചിരിക്കുകയാണ്. ഇൻഡ്യൻ ഫുട്ബോളിന്റെ ആത്മാവ് അറിഞ്ഞ ആരും താരത്തെ പിന്തുണക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ഇൻഡ്യയിലെ ടോപ്പ് ലീഗ് ആണെങ്കിൽ ഇന്ത്യൻ ഫുട്ബോളിനെ പാലൂട്ടി വളർത്തിയ രണ്ടു ബംഗാൾ ക്ലബ്ബുകൾ കൂടി അതിൽ വേണമെന്നാണ് സുബ്രതോ ആവശ്യപ്പെടുന്നത്. സുബ്രതോയുടെ അവിശ്യത്തിനോട് അനുകൂലമായി ആണ് എല്ലാവരും പ്രതികരിക്കുന്നത്. മഹത്വപൂർണമായ ഭൂതകാലം പേറുന്ന ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.
പണക്കൊഴുപ്പിൽ വന്ന പുത്തൻ ക്ലബ്ബ്കൾക്കു ഒപ്പം പാരമ്പര്യമുള്ള ഇവർ കൂടി മത്സരിക്കുമ്പോൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിന് പൂർണത കൈവരുകയെന്നു തന്നെയാണ് ഇപ്പോൾ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്...