Friday 30 March 2018

കുറ്റം ഏറ്റു പറഞ്ഞു..ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല!!!?

 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടി വിവാദത്തിലായ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജഴ്‌സി അണിയുന്നത് അവസാനിപ്പിക്കുന്നു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ പെട്ടതിന് മാപ്പു പറഞ്ഞതിന് പിന്നാലെ 12 മാസ വിലക്ക് പൂര്‍ത്തിയായാലും താന്‍ ഇനി ഓസ്‌ട്രേലിയയ്ക്ക് കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയര്‍ താരം ബെന്‍ക്രോഫ്റ്റിനെ കൊണ്ട് പന്ത് ചുരണ്ടിപ്പിച്ചത് വാര്‍ണറാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിനെതിരേ സഹകളിക്കാര്‍ രംഗത്ത് വന്നിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വാര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചത്. 'നീതീകരിക്കാനാകാത്ത പ്രവര്‍ത്തി' എന്നായിരുന്നു സ്വന്തം തെറ്റിനെ വാര്‍ണര്‍ വിശേഷിപ്പിച്ചത്. എഴുതിക്കൊണ്ടു വന്ന പ്രസ്താവന കണ്ണീരോടും വിതുമ്പിയുമായിരുന്നു വാര്‍ണര്‍ വായിച്ചത്. രാജ്യത്തിന് വീണ്ടും കളിക്കാന്‍ നേരിയ പ്രതീക്ഷ ബാക്കിയുണ്ടെങ്കിലും മുമ്പ് സംഭവിച്ച തരം കാര്യങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ഓസ്‌ട്രേിയന്‍ ടീമില്‍ നിന്നും താന്‍ രാജി വെയ്ക്കുന്നതായി താരം പറഞ്ഞു. വരുന്ന ആഴ്ചകളും മാസങ്ങളും ഇത്തരത്തില്‍ ഒന്ന് എങ്ങിനെ സംഭവിച്ചെന്ന് പരിശോധിക്കും. കാര്യക്ഷമമായ ഒരു മാറ്റത്തിന് വേണ്ടി വിദഗ്‌ദ്ധോപദേശം തേടുമെന്നും താരം പറഞ്ഞു.
''ഒരു തെറ്റായ തീരുമാനമെടുത്ത് ഞങ്ങള്‍ രാജ്യത്തെ അപമാനപ്പെടുത്തി. അതില്‍ ഞാന്‍ എന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്തു. '' ദക്ഷിണാഫ്രിക്കയില്‍ ഞാന്‍ കൂടി പങ്കാളിയാകേണ്ട നാലാം ടെസ്റ്റ് മത്സരത്തില്‍ എന്റെ കൂട്ടുകാര്‍ കളിക്കുമ്പോള്‍ കൂട്ടുകാര്‍ കുടുംബാംഗങ്ങള്‍, അറിയാവുന്നവര്‍ എന്നിവരെയെല്ലാം നോക്കാന്‍ പോലും ബുദ്ധിമുട്ടി ഏറെ കഷ്ടപ്പെട്ടാണ് ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത് തന്നെയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തുടങ്ങിയിരിക്കുന്ന അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയേണ്ടത് പറയുശമന്നും സംഭവത്തിന്റെ തന്റെ പങ്കിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈകാരികമായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. വ്യാഴാഴ്ച പരിശീലക സ്ഥാനം ഒഴിയുന്നെന്ന് പ്രഖ്യാപിച്ചത് ഡാരന്‍ ലേമാനും കരഞ്ഞുകൊണ്ടായിരുന്നു. പദ്ധതിയുടെ സൂത്രധാരന്‍ വാര്‍ണറാണെന്നും സ്മിത്തിന്റെ പിന്തുണയോടെ ജൂനിയര്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടപ്പാക്കുക മാത്രമായിരുന്നെന്നും തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നായകന്‍ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റ ഓസ്‌ട്രേലിയ 12 മാസത്തെ വിലക്കും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് ഐപിഎല്‍ ടീം ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനവും നഷ്ടമായിരുന്നു.
വഞ്ചനയുടെ തലമണ്ട പ്രവര്‍ത്തിപ്പിച്ചത് വാര്‍ണറാണെന്ന വിവരം പുറത്തു വന്നപ്പോള്‍ തന്നെ താരത്തിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകള്‍ നഷ്ടമായിരുന്നു. ഇതോടെ തനിക്ക് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് നല്ലതെന്നും വാര്‍ണര്‍ പ്രതികരിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ ഇരുന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന വാര്‍ണറുടെ ഭാര്യ കാന്‍ഡിസിനും കരച്ചില്‍ അടക്കാന്‍ കഴിയുമായിരുന്നില്ല.

ഇത് മഞ്ഞയണിഞ്ഞ ഫുട്ബോൾ രാജാക്കന്മാർ കിരീടങ്ങൾ സ്വന്തമാക്കിയ കഥ........

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ബ്രസീലാണ്. 5 തവണയാണ് ബ്രസീല്‍ ജേതാക്കളായത്. ലോകകപ്പ് ചരിത്രത്തില്‍ എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ച ഒരേ ഒരു ടീമും മഞ്ഞപ്പട തന്നെ .ബ്രസിലിന്റെ കിരീടനാള്‍വഴികളിലൂടെ ഒരു യാത്ര

ലോകകപ്പ് തുടങ്ങികാലം മുതല്‍ എല്ലാ ടൂര്‍ണമെന്റുകളിലും ബൂട്ട് കെട്ടുന്ന ബ്രസീലിന് ഫിഫാ കപ്പില്‍ മുത്തമിടാന്‍‌ ആദ്യമായി അവസരം ലഭിച്ചത് 1958ലാണ് അന്ന് ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ ലോകവേദിയിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു സ്വീഡന്‍ ലോകകപ്പ്

കലഹങ്ങള്‍ നിറഞ്ഞ 1962ലെ ചിലെ ലോകകപ്പിലും  ബ്രസീല്‍ കിരീടം നിലനിര്‍ത്തി. അന്ന് ചെകോസ്ലോവോക്യയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി.1970ലെ മെക്സിക്കോ ലോകകപ്പിലായിരുന്നു കാനറി പക്ഷികളുടെ അടുത്ത ഊഴം. ‌വടക്കേ അമേരിക്കയില്‍ നടന്ന ചരിത്രത്തിലെ ആദ്യത്തെ ഫുട്ബോള്‍ ലോകകപ്പില്‍ അസൂറിപ്പടയെ 4–1ന് ബ്രസീല്‍ തകര്‍ത്തു.അടുത്തലോകകപ്പിനായി അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു ബ്രസീലിന്. ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ വിജയിയെ തീരമാനിച്ച ലോകകപ്പായിരുന്നു 1994ല്‍ അമേരിക്കയില്‍ നടന്നത് . കരുത്തരായ ഇറ്റലിയെ 3–2ന് ബ്രസീല്‍ പരാജയപ്പെടുത്തി.

എഷ്യന്‍ ഭൂകണ്ഡത്തില്‍ ആദ്യമായി ലോകകപ്പ് എത്തിയപ്പോഴും  ബ്രസീല്‍ ഫിഫ കപ്പില്‍ മുത്തമിട്ടു. 2002ലെ ദക്ഷിണ കൊറിയ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ 2–0ത്തിന് പരാജയപ്പെടുത്തി. സാക്ഷാല്‍ റൊണാള്‍ഡോ നിറഞ്ഞാടിയ വര്‍ഷംഇക്കുറിയും മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരിക്കുകയാണ് സ്വപ്നകപ്പിനായി

SIL MEDIA
South India Live

സൂപ്പർ താരം ഗോകുലം വിടുന്നു. കനത്ത തിരിച്ചടി നേരിട്ട് ഗോകുലം എഫ് സി

തുടക്കകാരായ ഗോകുലം കേരളക്ക് ഐ ലീഗ് സീസണിന്റെ ആദ്യഘട്ടം അത്ര മികച്ചതായിരുന്നില്ല. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം കേരള ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചിരുന്നു. കാമോ ബായിക്കേറ്റ പരിക്കും ഒഡാഫോ ഒക്കിലിയുടെ ഫോമില്ലായ്മയും കേരളത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചിരുന്നു. ഒടുവില്‍ സീസണ്‍ പകുതിയായപ്പോഴാണ് വിയറ്റ്നാം ലീഗില്‍ നിന്നും അതിനൊരു പരിഹാരം പരിശീലകന്‍ ബിനോ ജോര്‍ജ് കണ്ടെത്തിയത്.

തന്റെ കരിയറിന്റെ ഭൂരിഭാഗവും വിയറ്റ്നാമീസ് ലീഗിലാണ് ഉഗാണ്ടന്‍ താരം ഹെന്റി കിസേക്ക ചിലവഴിച്ചത്. എന്നാല്‍ ഇന്ത്യയിലെ ആദ്യ സീസണ്‍ തന്നെ ഉജജ്വലമാക്കാന്‍ താരത്തിനു കഴിഞ്ഞു എന്നു നിസംശയം പറയാം. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ഗോകുലം കേരളയുടെ കരുത്ത് കിസേക്കയായിരുന്നു. കൊല്‍ക്കത്തന്‍ ശക്തികളായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഐ ലീഗ് ജേതാക്കള്‍ മിനര്‍വ്വ പഞ്ചാബിനെയും ഗോകുലം മുട്ടു കുത്തിച്ചു.

എന്നാല്‍ അടുത്ത സീസണില്‍ ടീമില്‍ തന്നെ തുടരുമെന്ന കാര്യത്തില്‍ ഒരുറപ്പും ഉഗാണ്ടന്‍ താരം നല്‍കിയില്ല. മറ്റു ക്ലബുകളില്‍ നിന്നുള്ള ഓഫാറുകളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഗോകുലം കേരളയുടെ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്കു മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്ന് കിസേക്ക പറഞ്ഞു. ഏപ്രില്‍ ഒന്നിന് ഐഎസ്എല്‍ റണ്ണര്‍ അപ്പ് ബംഗളൂരുവിനെതിരെയാണ് ഗോകുലത്തിന്റെ മത്സരം.

ഇന്ത്യ മികച്ച അനുഭവമാണ് നല്‍കിയതെന്നു പറഞ്ഞ താരം ഇന്ത്യയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നു വെളിപ്പെടുത്തി. ഗോകുലം കേരളയിലെത്തിയ ശേഷം നാലു മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളാണ് താരം നേടിയത്. അതില്‍ മൂന്നു ഗോളുകള്‍ കരുത്തരായ മോഹന്‍ ബഗാനും മീനര്‍വ്വ പഞ്ചാബിനുമെതിരെയായിരുന്നു. അടുത്ത സീസണില്‍ കിസേക്കയെ ടീമില്‍ നിന്നും നഷ്ടപ്പെടുകയാണെങ്കില്‍ ഗോകുലത്തിനത് കനത്ത തിരിച്ചടിയായിരിക്കും.

SIL MEDIA
South India Live

സൂപ്പര്‍ കപ്പ് ഇന്ന് തുടക്കം . . നിലവിലെ ഐഎസ്എൽ ചാമ്പ്യനായ ചെന്നൈയു൦ മുന്‍ ഐലീഗ് ചാമ്പ്യനായ ഐസ്വാൾ എഫ് സിയും തമ്മില്‍ ഉദ്ഘാടന പോരാട്ടം .

സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം .. നിലവിലെ ഐഎസ്എൽ ചാമ്പ്യനായ ചെന്നൈയു മുന്‍ ഐലീഗ് ചാമ്പ്യനായ ഐസ്വാൾ എഫ് സിയും തമ്മിലാണ് ഇന്ന് ഉദ്ഘാടന മത്സരം..

ഭുവനേശ്വർ കലി൦ഗ സ്റ്റേഡിയത്തിൽ വൈകിട്ട് 8 മണിക്ക് കിക്കോഫ്. ഇന്ത്യയിലെ മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കമാവുകയാണ്. ഐഎസ്എൽ കിരീട നേട്ടത്തിന്റെ ആത്മ വിശ്വാസവുമായാണ് ചെന്നൈ കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ ഐലീഗ് ഈ സീസണിലെ അത്രയ്ക്ക് മികച്ച പ്രകടനം അല്ല മുന്‍ ചാമ്പ്യനായ ഐസ്വാളിന്റേത്.

ഐഎസ്എൽ, ഐലീഗ് എന്നിവയിലെ ആദ്യ ആറ് സ്ഥാനക്കാരു൦ യോഗ്യതാ മത്സരം ജയിച്ചു വന്ന നാല് ടീമുകളും ആണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്. കേരളത്തിൽ നിന്നും ബ്ലാസ്റ്റേഴ്സ് , ഗോകുലം എന്നീ ടീമുകളും പോരിനിറങ്ങുന്നു. നാളെ ബ൦ഗ്ലുരു ആയിട്ടാണ് ഗോകുലത്തിന്റെ മത്സരം . വരുന്ന ആറാം തിയതി നെരോക്ക എഫ് സിയും ആയിട്ടാണ് ബ്ലാസ്റ്റേഴ്സ് പോരാട്ടം .

അങ്ങനെ അനസു൦ ബ്ലാസ്റ്റേഴ്സിൽ.. അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സ് ടീമിനായി ബൂട്ടണിയു൦.

ഐഎസ്എൽ: ഇന്ത്യയുടെ കരുത്തുറ്റ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സിയില്‍ കളിക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ കരാര്‍ തുക പറുത്തുവന്നിട്ടില്ല.

നിലവില്‍ സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലാണ് അനസുള്ളത്. സൂപ്പര്‍ കപ്പിന് ശേഷമാകും താരം ബ്ലാസ്റ്റേഴ്‌സില്‍ ചേരുക. ഐ.എസ്.എല്ലില്‍ ആദ്യ രണ്ടു സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടിയാണ് അനസ് ബൂട്ടുകെട്ടിയത്. കഴിഞ്ഞ സീസണില്‍ റെക്കോഡ് തുകയ്ക്ക് ഡ്രാഫ്റ്റിലൂടെയാണ് ജെംഷദ്പുര്‍ എഫ്.സി അനസിനെ സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളിലും പ്രതിരോധതാരത്തിന് പുറത്തിരിക്കേണ്ടി വന്നു.

അനസ് കൂടി എത്തുന്നതോടെ സന്ദേശ് ജിങ്കനടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയുടെ ശക്തി കൂടും. അുത്ത സീസണിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

കേരളം ഫൈനലില്‍.. കരുത്തരായ മിസോറാമിനെ തകര്‍ത്തു കേരള൦ സന്തോഷ് ട്രോഫി ഫൈനലില്‍.

കരുത്തരായ മിസോറാമിനെ സെമിയിൽ ഒരു ഗോളിന് തോല്പിച്ചു കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചു.

ഇന്ന് നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം മിസോറാമിനെതോല്പിച്ചുത്.. 54ാം മിനിറ്റ് വി കെ അഫ്ദാലാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത് .. പകരക്കാരനായി ഇറങ്ങിയാണ് അഫ്ദാൽ വിജയ ശില്പി ആയത്.

ഇതോടെ തോൽവി അറിയാതെയാണ് കേരളം ഫൈനലില്‍ ആധികാരികമായി പ്രവേശിച്ചത്.. കരുത്തരായ മിസോറാമിനെ അതിലും കരുത്തുറ്റ കേരള പ്രതിരോധം പൂട്ടി.. വളരെ മികച്ച പ്രകടനം ആയിരുന്നു കേരള പ്രതിരോധ നിര കാഴ്ച വച്ചത്‌ .