Wednesday 14 March 2018

ഫുട്ബോള്‍ ഒത്തുകളി . . ഇന്ത്യയുടെ ലീഗിന് കരിനിഴല്‍ . . സിബിഐ അന്വേഷണം തുടങ്ങുന്നു. . .

ഇന്ത്യയുടെ ഫുട്ബോള്‍ ലീഗിന് കരിനിഴല്‍ വീഴ്ത്തി ഒത്തുകളി വിവരങ്ങള്‍ പുറത്ത്. .
സിബിഐ അന്വേഷണം തേടി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ . . .
ഇത്തവണ ഐലീഗ് ജേതാക്കള്‍ ആയ മിനർവ പഞ്ചാബ് ആണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകിയത്. . പരാതി ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറി . .
2017-18 സീസൺ ഐലീഗ് വിജയികളായ മിനർവ ജനുവരിയിലു൦ ഈ മാസം തുടക്കവും ചിലര്‍ താരങ്ങളെ ഒത്തുകളിക്ക് വേണ്ടി സമീപിച്ചത് തെളിവുകള്‍ സഹിതമാണ് ഫെഡറേഷന് പരാതി നൽകിയത് ആ പരാതിയാണ് ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറിയത് . .
തങ്ങളെ ആദ്യമേ ബന്ധപ്പെട്ടത് താരങ്ങളുടെയു൦ സ്പോർടി൦ഗ് സ്റ്റാഫുകളുടെയു൦ ഫോണില്‍ വന്ന വിളികളെ കുറിച്ച് പരാതി നൽകാനാണ് . . പിന്നീട് കിരീടം തീരുമാനിക്കുന്ന മത്സരങ്ങൾക്ക് തൊട്ടു മുമ്പത്തെ ദിവസവും വീണ്ടും പരാതി ലഭിച്ചു ഇതാണ് സിബിഐ ക്ക് കൈമാറിയത് എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി. .
എന്നാല്‍ നേരത്തേ തന്നെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏഷ്യന്‍ ഫുട്ബോള്‍ കോൺഫെഡറേഷനു൦, എ ഐ എഫ് എഫിനു൦ പരാതി നൽകിയിട്ടുണ്ട് എന്ന് മിനർവ ക്ലബ് ഉടമ അറിയിച്ചിരുന്നു. . .

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് തുടക്കം . . ആദ്യ മത്സരം ഡൽഹി ഡയനാമോസു൦ ചർച്ചിൽ ബ്രദേഴ്സു൦ തമ്മില്‍ . . തത്സമയ സ൦പ്രേക്ഷണ൦. . . .

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് തുടക്കം കുറിക്കും . . ഭൂവനേശ്വറിലെ കലി൦ഗ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം തുടങ്ങുന്നത് isl ടീമായ ഡൽഹി ഡയനാമോസു൦ I League ടീമായ ചർച്ചിൽ ബ്രദേഴ്സ് തമ്മിലാണ് പോരാട്ടം . .
നിലവില്‍ isl ൽ എട്ടാം സ്ഥാനക്കാരാണ് ഡൽഹി എന്നാലും സീസണിലെ അവസാന മത്സരങ്ങളിലെ മികച്ച പ്രകടനം ജയത്തോടെ സൂപ്പര്‍ കപ്പ് കളിക്കാനുള്ള സാധ്യത കല്പിക്കുന്നു . . .
എന്നാല്‍ ചർച്ചിൽ ഐ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് തര൦ താഴ്ത്തൽ ഭീഷണി നേരിടുന്നതിനാൽ ജയത്തിന് വേണ്ടി പോരാടുമെന്ന് ഉറപ്പ്. .
ഈ മത്സരം ജയിച്ചു യോഗ്യത നേടുന്ന ടീം ഐ ലീഗിലെ തന്നെ വമ്പന്മാരായ മോഹന്‍ ബഗാനെ ഏപ്രില്‍ ഒന്നിനു നേരിടു൦. . . മത്സരം തത്സമയ സ൦പ്രേക്ഷണ൦. . സ്റ്റാര്‍ സ്പോർട്സ് 2/ എച്ച് ഡി, , , ഹോട് സ്റ്റാര്‍ എന്നിവയിൽ പ്രേക്ഷകരിൽ എത്തിക്കും . .

കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ ബ്ലാസ്റ്റേഴ്സിലേക്ക് തുറന്ന അവസരം . . .

കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ വികസിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് രണ്ടു മാസത്തെ ഫുട്ബോള്‍ പരിശീലനം നടത്തുന്നു... ഏപ്രില്‍ 2 മുതൽ മെയ് 31 വരെയാണ് ഫുട്ബോള്‍ പരിശീലന ക്യാമ്പ് . . കൂടുതല്‍ വിവരങ്ങള്‍ അറിയുവാനു൦, ആപ്ലിക്കേഷൻ ഫോമിനായു൦ www.keralablastersfc.in സന്ദര്‍ശിക്കുകയോ. . . 9745895555, , 9745592222, , 9745594444, , 9745593333, , 9745635999, , 9745643777 എന്നീ നമ്പറുകള്‍ മുഖേനയോ ബന്ധപെടുക. . .

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശമായി അവൻ വരുന്നു

സൂപ്പര്‍ കപ്പ്  . . . ബ്ലാസ്റ്റേഴ്സിന് ആശ്വാസ൦. . .
മധ്യനിര പിടിക്കാൻ കിസിറ്റോ ഇറങ്ങു൦.  . . .
ആരാധക൪ ആവേശത്തിൽ. .



ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പര്‍ കപ്പ് മത്സരം കളിക്കാൻ പരിക്കേറ്റ് പുറത്തു പോയ കിസിറ്റോ ഇറങ്ങു൦. . . താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാ൦ പേജിലൂടെ ഇക്കാര്യം അറിയിച്ചത് .  ജ൦ഷഡ്മപൂർ ആയുള്ള മത്സരം  .  ആണ് താരത്തിന് പരിക്കേറ്റത് തോളിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നു . . തുട൪ന്നുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായി . . അത് ബ്ലാസ്റ്റേഴ്സ് മധ്യനിരയെ ബാധിച്ചു . . എന്നാൽ താന്‍ പരിക്ക് ഭേദമായി ഇരിക്കുന്നു എന്നു൦ സൂപ്പര്‍ കപ്പ് താന്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയു൦ എന്നു൦ ഇൻസ്റ്റാഗ്രമിലൂടെ ലൈവ് വീഡിയോ വഴി അറിയിച്ചു . . ഇത് ബ്ലാസ്റ്റേഴ്സ് ടീമിന് ഏറെ ആശ്വാസകരമാണ് . . 

സൂപ്പര്‍ കപ്പ് വിജയികള്‍ക്കുളള സമ്മാനത്തുക പ്രഖ്യാപിച്ചു-വീണ്ടും പ്രതിസന്ധി

സൂപ്പര്‍ കപ്പ് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുളള സമ്മാനത്തുക പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് 25 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതെസമയം സൂപ്പര്‍ കപ്പിനുളള സമ്മാനത്തുക തീരെ കുറഞ്ഞ് പോയെന്ന് സംസാരമുണ്ട്. 25 ലക്ഷം രൂപ ലഭിക്കാന്‍ വേണ്ടി ടീമുകള്‍ വന്‍ സാമ്പത്തിക ഭാരം ചുമക്കേണ്ടി വരുന്നുവെന്നാണ് പറയുന്നത്.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കാണിച്ച് ഐലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ ചെലവും സൂപ്പര്‍ കപ്പ് സമ്മാനത്തുകയും തമ്മിലുളള അന്തരമാണ് ഐലീഗ് ക്ലബിനെ കൊണ്ട് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ലെന്നും സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുകയാണെങ്കില്‍ നടപടികളുണ്ടാവും എന്നുമാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നിലപാട്. ' മിനര്‍വ്വയില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു, സൂപ്പര്‍ കപ്പില്‍ കളിക്കുന്നതിന് ചില സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നും സാമ്പത്തികമായ സബസിഡി അനുവദിക്കാന്‍ കഴിയുമോയെന്നുമാണ് ആ കത്തില്‍ എഴുതിയിരുന്നത്, സൂപ്പര്‍ കപ്പ് കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തന്നെയാണ് അവര്‍ കത്തില്‍ വ്യക്തമാക്കിയത്,' എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി പറഞ്ഞു. 
എല്ലാവര്‍ഷവും ഐ ലീഗിലും മറ്റ് ടൂര്‍ണ്ണമെന്റുകളിലും കളിക്കുന്നതിന് എ ഐ എഫ് എഫ് ക്ലബുകള്‍ക്ക് 45 ലക്ഷം രൂപ അനുവദിച്ച് നല്‍കാറുണ്ട്. ഇത്തവണ അത് 70 ലക്ഷമായി ഉയര്‍ത്തിയിരുന്നു. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
മാത്രമല്ല, ഫിഫ റെഗുലേഷന്‍ അനുസരിച്ച് ടീമുകള്‍ താരങ്ങളുമായി മെയ് 31 വരെയാണ് കരാറിലേര്‍പ്പെടുന്നത്. പരസ്പര ധാരണയോടെ മാത്രമാണ് ഈ കരാര്‍ അവസാനിപ്പിക്കാറുള്ളത്. പിന്നെ എന്തു കൊണ്ടാണ് രണ്ടു മാസത്തേക്ക് വീണ്ടും കരാര്‍ വേണമെന്ന് ക്ലബ് പറയുന്നതെന്നാണ് ഫുട്ബോള്‍ ഫെഡറേഷന്റെ ചോദ്യം.
നിലവില്‍ മാര്‍ച്ച് 15, 16 തീയ്യതികളില്‍ യോഗ്യതാ മത്സരങ്ങളും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കുമെന്നാണ് ഫെഡറേഷന്‍ അറിയിച്ചിട്ടുള്ളത്.

സിക്‌സടിയില്‍ യുവരാജിനെ മറികടന്ന് രോഹിത് ശര്‍മ്മ


ബംഗ്ലാദേശിനെതിരെ നടന്ന നിദാഹാസ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ യുവരാജ് സിംഗിനെയാണ് രോഹിത് ശര്‍മ്മ മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ അഞ്ചു സിക്‌സറുകളാണ് രോഹിത് ശര്‍മ്മയെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്.
ആകെ 78 മത്സരങ്ങളില്‍ നിന്ന് 75 സിക്‌സറുകളാണ് രോഹിത് നേടിയത്. യുവരാജ് സിംഗ് 58 ടി20 മത്സരങ്ങളില്‍ നിന്ന് 74 സിക്‌സുകളാണ് പറത്തിയിട്ടുള്ളത്. ആകെ 1177 റണ്‍സും യുവരാജിന്റെ അക്കൗണ്ടിലുണ്ട്. സുരേഷ് റെയ്ന (54), ധോണി (46),  വിരാട് കോഹ്ലി (41) എന്നിവരാണ് ഇക്കാര്യത്തിൽ മുന്നിലുള്ള മറ്റ് താരങ്ങൾ. 55 മത്സരങ്ങളില്‍ നിന്ന് 103 തവണ പന്ത് ഗ്യാലറിയിലേക്ക് പറത്തിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ 75 മത്സരങ്ങളില്‍ നിന്ന് 103 സിക്‌സറുകള്‍ പറത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മ 61 പന്തില്‍ 89 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിതിന്റെ മികവില്‍ ഇന്ത്യ 176-3 എന്ന മികച്ച സ്‌കോറും നേടി. 47 റണ്‍സെടുത്ത സുരേഷ് റെയ്‌ന രോഹിതിന് മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 8 ഓവർ പിന്നിടുമ്പോൾ 57-3 എന്ന നിലയിലാണ്.

ഫ്ര​ഞ്ച് ലോകകപ്പ് ജേതാക്കൾ ഒന്നിക്കുന്നു Monday 12 March 2018 11:28 PM IST

മോസ്കോ ∙ 1998ൽ ഫ്രാൻസിനു ലോകകപ്പ് നേടിക്കൊടുത്ത താരങ്ങൾ റഷ്യൻ ലോകകപ്പിനു മുൻപ് ഒരുമിച്ചു കൂടുന്നു. ദിദിയെ ദെഷാംപ്സിന്റെ നേതൃത്വത്തിലുള്ള ടീം അന്ന് ടൂർണമെന്റിൽ കളിച്ച മറ്റു ടീമുകളിൽ നിന്നു തിരഞ്ഞെടുത്ത 11 പേരുമായി സൗഹൃദ ഫുട്ബോളിൽ മാറ്റുരയ്ക്കും. എന്നാൽ ഈ ലോകപ്പിൽ ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്ന ദെഷാംപ്സ് ടീമിലുണ്ടാകില്ല. സിനദിൻ സിദാൻ, തിയറി ഒന്റി, ലിലിയൻ തുറാം, മാഴ്സലോ ദെസെയ്‍ലി, ഫാബിയൻ ബാർത്തേസ് തുടങ്ങിയവരാണ് അന്ന് ഫ്രാൻസ് ടീമിലുണ്ടായിരുന്ന പ്രമുഖർ.

ഷമിക്ക് ഹസിന്റെ മകളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്, പപ്പ വളരെ സ്‌നേഹമുള്ളവന്‍, ഹസിന്റെ ആരോപണങ്ങള്‍ നുണയോ?

ദില്ലിഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് കൈാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹസിന്‍ സത്യവാങ്മൂലം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ഷമി ശരിക്കും പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.


ഇപ്പോഴിതാ ഹസിന്റെ മുന്‍ ഭര്‍ത്താവും അതിലുണ്ടായ കുട്ടികളും ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. വിഷയത്തില്‍ പുതിയൊരു ട്വിസ്റ്റാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം ദയവ് ചെയ്ത് ഈ വിവാദത്തില്‍ നിന്ന് തങ്ങളെ മാറ്റിനിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഹസിന്റെ മക്കള്‍

മുന്‍ ഭര്‍ത്താവ് ഷെയ്ഖ് സെയ്ഫുദ്ദീനുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടുമക്കളാണുള്ളത്. ഇവര്‍ നേരത്തെ സെയ്ഫുദ്ദീനുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ഹസിനൊപ്പമായിരുന്നു താമസം. രണ്ടുപേരും സ്‌കൂളില്‍ പഠിക്കുകയാണ്. ഹസിന്‍ ഷമിയെ വിവാഹം ചെയ്ത ശേഷം ഇവര്‍ സെയ്ഫുദ്ദീന്റെ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. എന്നാല്‍ ഹസിന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഇവര്‍ അടുത്ത ദിവസമാണ് അറിഞ്ഞത്. എന്നാല്‍ വിഷയത്തില്‍ നിശബ്ദരായിട്ട് ഇരിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഹസിന്റെ ആരോപണങ്ങള്‍ ഇവരുടെ വ്യക്തിജീവിതത്തെ കൂടി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷമി ഓഡിയോ ക്ലിപ്പിങ്ങില്‍ പറയുന്ന കാര്യം സത്യമാണോയെന്ന് ഇവരോടും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ചോദിക്കുന്നുണ്ട്

പപ്പ വളരെ നല്ലവനാണ്

സെയ്ഫുദ്ദീന്‍ കൊല്‍ക്കത്തയിലെ സുരിയില്‍ പലചരക്ക് നടത്തുകയാണ്. 2010ലാണ് താനുമായുള്ള ബന്ധം ഹസിന്‍ വേര്‍പിരിഞ്ഞതെന്ന് സെയ്ഫുദ്ദീന്‍ പറയുന്നു. ഷമിയുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും തന്റെ മക്കള്‍ ഹസിന്റെ വീട്ടില്‍ പോവാറുണ്ടായിരുന്നെന്ന് സെയ്ഫുദ്ദീന്‍ പറയുന്നു. ഷമി ഏറ്റവും നന്നായി സ്‌നേഹിക്കുന്ന ഒരാളാണെന്ന് ഹസിന്റെ മകള്‍ പറയുന്നു. ഇവര്‍ സ്‌നേഹത്തോടെ ഷമിയെ പപ്പാ എന്നാണ് വിളിച്ചിരുന്നത്. വളരെ നല്ലവനാണ് ഷമിയെന്നും ഇവര്‍ പറയുന്നു.അതേസമയം ഇപ്പോഴത്തെ പ്രശ്‌നം എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോഴത്തെ പ്രശ്‌നം ഏത്രയും പെട്ടെന്ന് പരിഹരിച്ച് അവര്‍ ഒന്നാകണമെന്നാണ് പ്രാര്‍ത്ഥനയെന്ന് ഹസിന്റെ മൂത്ത മകള്‍ പറയുന്നു.

  
ചോദ്യങ്ങള്‍ പ്രശ്‌നമാണ്....

വിവാദം ഉണ്ടായപ്പോള്‍ അക്കാര്യം ആരും തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് ഹസിന്റെ ഇളയ മകള്‍ പറയുന്നു. പിന്നീട് ഇത് വലിയ വിഷയമായപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇത് വലിയ ശല്യമായെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൂടിയായ മൂത്ത മകള്‍ പറയുന്നു. പലരും തന്നെ വിഷമത്തിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒന്നിനും ഉത്തരം പറയാന്‍ പോലും അറിയില്ലായിരുന്നു. എന്റെ സഹപാഠികള്‍ ഈ വിഷയത്തെ കുറിച്ച് പപ്പായോട് ചോദിച്ചോ, ഇനി ശരിക്കും പപ്പാ സ്ത്രീ ലമ്പടനാണോ എന്ന് വരെ ചോദിച്ചു. ഇതെല്ലാം ഞങ്ങള്‍ രണ്ടുപേരെയും മാനസികമായി വല്ലാതെ തളര്‍ത്തിയെന്ന് മൂത്ത മകള്‍ പറയുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുക മാത്രമാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക വഴിയെന്ന് കുട്ടികള്‍ പറയുന്നു.

ഇതൊക്കെ എന്ന് തീരും

ഈ പ്രശ്‌നങ്ങളൊക്കെ കുട്ടികളെ ബാധിച്ചതില്‍ വലിയ സങ്കടമുണ്ടെന്ന് ഹസിന്റെ പിതാവ് പറയുന്നു. ഓരോ ദിവസവും ഞങ്ങളെ തേടിയെത്തുന്ന ചോദ്യങ്ങള്‍ എന്ന് അവസാനിക്കുമെന്ന് പിതാവ് ഹസന്‍ ചോദിക്കുന്നു. അതേസമയം വിവാദങ്ങള്‍ തനിക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് സെയ്ഫുദ്ദീന്‍ പറയുന്നു. തന്റെ കടയിലെത്തുന്ന എല്ലാവര്‍ക്കും ഈ വിഷയത്തെ കുറിച്ചാണ് അറിയേണ്ടത്. ഒരാള്‍ പോലും ഈ വിഷയത്തെ അവഗണിക്കുന്നില്ല. ഇത് തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ഞാന്‍ ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ഷമി. എനിക്കയാളെ നേരിട്ട് അറിയുക പോലുമില്ല. പിന്നെങ്ങനെ അദ്ദേഹത്തെ പറ്റി എനിക്ക് പറയാന്‍ പറ്റും. അവര്‍ പരസ്പരമുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കട്ടെ. മാധ്യമങ്ങള്‍ക്ക് വെറുതെ വിവാദ വിഷയം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സെയ്ഫുദ്ദീന്‍ പറഞ്ഞു.

അഞ്ച് വിദേശ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിനായത് പ്രദാന താരങ്ങളുടെ പരുക്കാണ് . ബ്ലാസ്റ്റേഴ്സിന്റെ ഉഗാണ്ടൻ മിഡ്‌ഫീൽഡർ കെസീറോൺ കിസിറ്റോ പരുക്ക് മൂലം ഐ എസ്‌ എല്ലിൽ നിന്ന് നേരത്തെ പുറത്തായതാണ് , അത് കൊണ്ട് പരുക്ക് മാറാൻ ഇനിയും സമയം എടുക്കുമെന്നതിനാൽ ഈ താരത്തിന്റെ സേവനം സൂപ്പർ കപ്പിൽ ലഭിക്കില്ല . പക്ഷെ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യത ഉണ്ട് .പരുക്കിന്റെ പിടിയിൽ മറ്റൊരു താരം ഹ്യൂമേട്ടനാണ് .ഇയാൻ ഹ്യൂമും സൂപ്പർ കപ്പ് കളിക്കാനുള്ള സാധ്യതകൾ കുറവാണെങ്കിൽ പരുക്ക് മാറിയാൽ കളിച്ചേക്കും .

അയർലണ്ട് താരം ബാഡ്‌വിൻസെന്റെ കരാർ മാർച്ച് വരെയാണ് , അത് കൊണ്ട് തന്നെ ഈ താരവും സൂപ്പർ കപ്പിൽ ഉണ്ടാകില്ല .ബാഡ്‌വിൻസൺ ഏപ്രിലിൽ നടക്കുന്ന അയർലണ്ട് ടോപ് ഡിവിഷൻ ലീഗിൽ സ്ടജേർണൻ എഫ് സിക്ക് വേണ്ടി കളിക്കും .താരം ഈ ക്ലബ്ബിൽ നിന്ന് ലോണിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത് .നിലവിൽ കൊമ്പന്മാർക്ക് ബാക്കിയുള്ള അഞ്ചു വിദേശ താരങ്ങൾ - പോൾ രാഹുബ്ക്ക , നമഞ്ജ ലാകിക് പസിക്ക് , വിക്ടർ പുൾഗ ,കറേജ് പെകുസൺ പിന്നെ വെസ് ബ്രൗണും . ഈ താരങ്ങൾക്ക് പരുക്ക് ആയാൽ പകരക്കാരനായി മറ്റൊരു വിദേശ താരമില്ലാതെയാവും ബ്ലാസ്റ്റേർസ് .

സൂപ്പര്‍ കപ്പ് പങ്കെടുക്കാൻ കഴിയില്ല എന്ന വാദവുമായി മിനർവ പഞ്ചാബ് . . . .

സൂപ്പര്‍ കപ്പ് പങ്കെടുക്കാൻ കഴിയില്ല എന്ന വാദവുമായി മിനർവ പഞ്ചാബ് . . . .
സൂപ്പര്‍ കപ്പ് പ്രതിസന്ധി വിട്ടൊഴാതെ. . .
സ്റ്റീവ് കോപ്പൽ ഇതേ വാദവുമായി . . . .
ഹീറോ ഐ ലീഗ് ചാമ്പ്യന്മാരായ മിനിർവ പഞ്ചാബ് എഫ് സി സൂപ്പർ കപ്പ് കളിക്കാനുള്ള ചിലവ് വഹിക്കാൻ ആകില്ല എന്ന കാരണം പറഞ്ഞാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരുന്നത്  . തിങ്കളാഴ്ച്ച  നടന്ന ഡ്രായിൽ ജംഷഡ്‌പൂർ എഫ് സി ആയിരുന്നു സൂപ്പർ കപ്പിൽ മിനിർവയുടെ എതിരാളികളായി തെരെഞ്ഞെടുത്തത്  .
എന്നാൽ മിനിർവ സൂപ്പർ കപ്പിൽ നിന്ന് പൂർണമായി പിന്മാറിയിട്ടില്ല എന്നും , ഇതിനായി വഹിക്കേണ്ടി വരുന്ന ചിലവ് ചൂണ്ടി കാട്ടി ഫെഡറേഷന് കത്ത് അയച്ചതായാണ് അറിയാൻ കഴിയുന്നത് . അത് കൊണ്ട് സൂപ്പർ കപ്പിൽ കളിക്കാൻ പ്രേത്യേഗം സബ്സിഡി നൽകണമെന്നും മിനിർവ ആവശ്യപെടുന്നു .മിനിർവ യുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലങ്കിൽ പിന്മാറുമെന്ന ഭീഷണിയിലാണ് കത്ത് . പക്ഷെ ഫെഡറേഷന് പറയാനുള്ളത് ഇങ്ങനെ , ഐ ലീഗിനും ഫെഡറേഷൻ കപ്പിനായും എല്ലാ വർഷം 45 ലക്ഷം രൂപ അനുവദിക്കാറുണ്ട് . അത് ഈ സീസണിൽ ഐ ലീഗിനും സൂപ്പർ കപ്പിനായും 75 ലക്ഷമായി ഉയർത്തിയതാണ് , പിന്നെ എങ്ങനെ ചിലവ് വഹിക്കാൻ ആകില്ല എന്ന് പറയുന്നത് എന്നാണ് ഫെഡറേഷന്റെ ചോദ്യം .
മറ്റൊരു കാരണം മിനിർവ പിന്മാറാനായി ചൂണ്ടി കാണിക്കുന്നത് ഒരു നോക്ക് ഔട്ട് ടൂര്ണമെന്റിനായി താരങ്ങൾക്ക് രണ്ട് മാസത്തേക്ക് കൂടുതൽ വേദനം നൽകണം എന്നാണ് . എന്നാൽ ഫെഡറേഷന്റെ അഭിപ്രായത്തിൽ ഓരോ താരത്തിനെയും ഫിഫ നിയമ പ്രകാരം മെയ് വരെ ആയിരിക്കണം കരാർ , അങ്ങനെ വരുമ്പോൾ എങ്ങനെ അത് കൂടുതൽ വേദനം നൽകേണ്ടി വരുന്നത് . ഒരു താരത്തിനെ സൈൻ ചെയ്യുമ്പോൾ മെയ് വരെയുള്ള കരാറിന് ഇത്ര തുക എന്നായിരിക്കും നിശ്ചയിക്കുക . അപ്പോൾ എങ്ങനെ കൂടുതൽ നൽകേണ്ടി  വരുമെന്നാണ് ഫെഡറേഷൻ ഉന്നയിക്കുന്ന ചോദ്യം .
മിനിർവയുടെ ഇമൈലിന് മറുപടി ഫെഡറേഷൻ നൽകിയിട്ടുണ്ടെന്നും സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയാൽ ഡിസിപ്ലിനറി കമ്മിറ്റി നടപടി എടുക്കുമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി . കൂടാതെ സൂപ്പർ കപ്പ് വിജയികൾക്കായി 25 ലക്ഷം രൂപയും റണ്ണേഴ്‌സിന് 15 ലക്ഷം രൂപ സമ്മാന തുക ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .
SPOTRS INDIA LIVE
all Indian sports news

മലയാളി താരങ്ങളുടെ അവസരങ്ങള്‍ വർദ്ധിപ്പിച്ച് ഗോകുലം കേരള എഫ് സി. . . .

ഫറൂഖ് കോളേജ് താരങ്ങളായ ഷിബിലും സൗരവും ഇനി ഗോകുലം കേരള എഫ് സിയ്ക്കായി കളിക്കും. വരുന്ന സീസണിൽ കളിക്കാനായി ഇരുതാരങ്ങളും ഗോകുലം കേരള എഫ് സിയുമായി കരാർ ഒപ്പിട്ടു. കൂടുതൽ കേരള താരങ്ങൾക്ക് അവസരം നൽകിയാണ് വരുന്ന സീസണിനും ഗോകുലം കേരള തയാറെടുക്കുന്നത്. മലയാളി ഫുട്ബോൾ താരങ്ങൾക്ക് പ്രൊഫഷണൽ നേടികൊടുക്കുന്ന "കേരള ഫുട്ബോൾ ലൈവ് " എന്ന കൂട്ടായ്മ വഴിയാണ് ഷിബിലും സൗരവും ഗോകുലം കേരള എഫ് സിയിൽ എത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ കേരള താരങ്ങളെ ടീമിലെത്തിക്കാനാണ് ഗോകുലം മാനേജ്മെന്റ് ശ്രമിക്കുന്നത്

SPORTS INDIA LIVE

വീണ്ടും ഇന്ത്യ ഫുട്ബോള്‍ ലഹരിയിലേക്ക്

വീണ്ടും ഇന്ത്യ ഫുട്ബോള്‍ ലഹരിയിലേക്ക്. . . .
ഐലീഗ് സെക്കന്റ് ഡിവിഷന്‍ ലീഗിന് തുടക്ക൦! . . . .
ബ്ലാസ്റ്റേഴ്സ് , , എഫ് സി കേരള ടീമുകളും . . . .




ഐഎസ്എൽ തീരും മുമ്പെ സൂപ്പര്‍ കപ്പ് മുമ്പെ ഒരു ഫുട്ബോള്‍ മാമാങ്കം കൂടി അരങ്ങേറുകയാണ്. .
ഐലീഗ് സെക്കന്റ് ഡിവിഷന്‍ മത്സരം ഇന്ന് കൊൽക്കത്തയിലെ ഭരസാഥ് സ്റ്റേഡിയത്തിൽ അരങ്ങേറു൦ ആദ്യത്തെ മത്സരം isl റിസര്‍വ് ടീമായ ജ൦ഷഡ്പൂ൪ എഫ് സിയും മുഹ്മദൻ സ്പോട്ടി൦ഗ് ക്ലബ്ബ് തമ്മിലാണ് അത് കഴിഞ്ഞു ഇന്ന് തന്നെ ലാസിങ് എഫ് സി ചെന്നൈ റിസര്‍വ് ടീമിനെ നേരിടും . . 18 ടീമുകളാണ്  മാറ്റുരയ്ക്കുന്നത്. . ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരം മാ൪ച്ച് 16 നും എഫ് സി കേരള മത്സരം മാ൪ച്ച് 17 നും നടക്കു൦ . . ഹോം ആന്റ് എവേ രീതിയില്‍ ആണ് മത്സരം . . . ബ്ലാസ്റ്റേഴ്സ് മത്സരം കൊച്ചിയിലു൦ , എഫ് സി കേരള മത്സരം തൃശ്ശൂര്‍ ആയിരിക്കും . . ഓരോ ഗ്രൂപ്പുകളിലെ ആദ്യത്തെ രണ്ട് സ്ഥാനക്കാ൪ക്ക് ഫൈനല്‍ റൌണ്ട് യോഗ്യത ലഭിക്കു൦ . . അതില്‍ വിജയിക്കുന്നവർക്ക് മെയിന്‍ ലീഗ് യോഗ്യത ലഭിക്കും . . എന്നാൽ isl റിസര്‍വ് ടീമുകൾ ആദ്യ രണ്ട് സ്ഥാനത്ത് വന്നാൽ അവരെ മാറ്റി അടുത്ത ടീമിന് യോഗ്യത ലഭിക്കും . . .

SPORTS INDIA LIVE