Tuesday 26 June 2018

ക്രൊയ്ഷ്യ ഗ്രൂപ്പ് ചാമ്പ്യൻ.. ഐസ്ലാന്റ് പൊരുതി വീണ് പുറത്തേക്ക്..

*ഗ്രൂപ്പ് ചാമ്ബ്യന്മാരായി ക്രൊയേഷ്യ, പൊരുതി തോറ്റ് ഐസ് ലാന്‍ഡ് ലോകകപ്പിന് പുറത്തേക്ക്*⚽🔥👈🏻

ക്രൊയേഷ്യക്കെതിരെ‌ ഐസ് ലാന്‍ഡിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐസ് ലാന്‍ഡിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ഡിയുടെ തലവര മാറ്റിയ മിനുട്ടിലാണ് ഐസ് ലാന്‍ഡിനെതിരെ ക്രൊയേഷ്യ ലീഡ് നേടിയത്. അന്‍പത്തിമൂന്നാം മിനുട്ടില്‍ ബാദെല്‍ജെയിലൂടെ ക്രൊയേഷ്യ ലീഡ് നേടി. പത്ത് യാര്‍ഡുകള്‍ക്കപ്പുറം നിന്നു ബാദെല്‍ജെ തൊടുത്ത് വിട്ട ഷോട്ട് ഐസ് ലാന്‍ഡ് ഗോളിയെ കടന്നു വലയിലേക്ക് കുതിച്ചു.

ലോവരെനിലൂടെ ലഭിച്ച പെനാല്‍റ്റി സിഗര്‍ഡസ്സന്‍ ലക്ഷ്യത്തിലെത്തിച്ചു. ക്രൊയേഷ്യയോട് സമനില പിടിക്കാന്‍ ഐസ് ലാന്‍ഡിനു സാധിച്ചു. ആക്രമണം മാത്രമാണ് ഇനി മുന്നില്‍ ഉള്ളതെന്ന് ഇരു ടീമുകളും മനസിലാക്കിയ നിമിഷങ്ങളായിരുന്നത്.

മെസ്സി അവതാരമെടുത്തു നൈജീരിയയെ തകർത്ത് അർജനറീനയുടെ ഉയർത്തെഴുന്നേല്പ്..

ജീരിയ വീണു, ജയത്തോടെ അര്‍ജന്റീനയും മെസ്സിയും പ്രീ ക്വാര്‍ട്ടറില്‍⚽🔥👈🏻

നാടകീയ ജയം സ്വന്തമാക്കി അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോ നേടിയ വിജയ ഗോളാണ് മെസ്സിയുടെ ടീമിന് ടീമിന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ മെസ്സി നേടിയ ഗോളിന്റെ കൂടെ പിന്‍ബലത്തില്‍ 2-1 നാണ് അര്‍ജന്റീന നൈജീരിയന്‍ ഹൃദയം തകര്‍ത്തത്. ക്രോയേഷ്യക്ക് പിന്നിലായി രണ്ടാം സ്ഥാനകാരായാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്.

4-4-2 ശൈലിയില്‍ മെസ്സിയെയും ഹിഗ്വയ്നെയും ആക്രമണത്തില്‍ ഇറക്കി കളിച്ച അര്‍ജന്റീന അവസാന കളിക്ക് വിഭിന്നമായി മികച്ച ആക്രമണമാണ് തുടക്കം മുതല്‍ നടത്തിയത്. മൂസയിലൂടെ മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തിയാണ് നൈജീരിയ തിരിച്ചടിച്ചത്.

14 ആം മിനുട്ടില്‍ ലോകം കാത്തിരുന്ന അര്‍ജന്റീനന്‍ ഗോളെത്തി. എവര്‍ ബനെഗ നല്‍കിയ മനോഹര പാസ്സ് നിയന്ത്രിച്ച മെസ്സിയുടെ കിടിലന്‍ ഷോട്ട് നൈജീരിയന്‍ വലയില്‍ പതിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോള്‍. ഗോള്‍ നേടിയതോടെ അര്‍ജന്റീന കളിയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അര്‍ജന്റീനയുടെ പാസിംഗ് ഗെയിമിന് മുന്‍പില്‍ നൈജീരിയക്ക് മറുപടി ഇല്ലാതെ പോയി.

രണ്ടാം പകുതിയില്‍ 49 ആം മിനുട്ടില്‍ പക്ഷെ അര്‍ജന്റീനന്‍ താരം മശരാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് പെനാല്‍റ്റി നല്‍കി. കിക്കെടുത്ത വിക്ടര്‍ മോസസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്കോര്‍ 1-1. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീനന്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടപെട്ടതോടെ നൈജീരിയ കളിയില്‍ തിരിച്ചെത്തി. മൂസയുടെ മികച്ച നീക്കങ്ങള്‍ പലപ്പോഴും അര്‍ജന്റീനന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു.

വിജയ ഗോളിനായി അര്‍ജന്റീന ശ്രമിക്കുന്നതിനിടെ നൈജീരിയന്‍ കൗണ്ടര്‍ അറ്റാക്കില്‍ പെനാല്‍റ്റി ബോക്സില്‍ റോഹോ പന്ത് കൈകൊണ്ട് തോറ്റെങ്കിലും VAR നോക്കിയ റഫറി നൈജീരിയക്ക് പെനാല്‍റ്റി അനുവദിച്ചില്ല. ആക്രമണ നിര വിജയ ഗോള്‍ നേടാന്‍ ശ്രമം നടത്തുമ്ബോള്‍ നൈജീരിയന്‍ ബോക്സില്‍ എത്തിയ അര്‍ജന്റീനന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ റോഹോ 86 ആം മിനുട്ടില്‍ നൈജീരിയന്‍ വല കുലുക്കി അര്‍ജന്റീനന്‍ ജയം ഉറപ്പിച്ചു. മെസ്സിയെ ഈ ലോകകപ്പില്‍ ഇനിയും കാണാം.