Showing posts with label Kochi. Show all posts
Showing posts with label Kochi. Show all posts

Wednesday, 21 March 2018

ക്രിക്കറ്റ് തിരുവനന്തപൂരത്ത് തന്നെ തീരുമാനമായി. ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു.

ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം വിജയിച്ചു ഏറെ വിവാദമായ കൊച്ചിയിലെ
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍. കെസിഎ ഭാരവാഹികള്‍ കായിക മന്ത്രി എ സി മൊയ്തീനുമായ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് കെസിഎ അറിയിച്ചു.എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിർപ്പുണ്ടാകില്ല എന്നും സ൦സ്ഥാന സർക്കാരിന്റെ അഭ്യർത്ഥ മാനിച്ചാണ് ഈ തീരുമാനം എന്നും പറഞ്ഞു.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ആലോചനകള്‍ സജീവമായത്.

വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കായികമന്ത്രി എ സി മൊയ്തീന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സി എ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇന്ന് സ൦സ്ഥാന സർക്കാർ നിർദ്ധേശ൦ അനുസരിച്ചാണ് തീരുമാനം എടുത്തത്.

കൊച്ചിയിലെ ക്രിക്കറ്റ് വിവാദം അന്തിമ തീരുമാനം തീരുമാനം ശനിയാഴ്ച

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന വേദിയുടെ കാര്യത്തില്‍ ശനിയാഴ്ചത്തെ ജനറല്‍ ബോഡിയില്‍ തീരുമാനം എടുക്കുമെന്ന് കെസിഎ. കൊച്ചിയോ തിരുവനന്തപുരമോ എന്ന മുന്‍വിധിയില്ലാതെയാകും കെസിഎ ചര്‍ച്ചകള്‍ നടത്തുക. ജില്ലാ അസോസിയേഷനുകളുടെ നിലപാട് ആകും നിര്‍ണായകം എന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു.
കുമരകത്ത് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കെസിഎ യോഗം ചേരുന്നത്. അതിനിടെ തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ശ്രമങ്ങള്‍ ശശി തരൂര്‍ എംപി ഊര്‍ജ്ജിതമാക്കി. മറ്റന്നാള്‍ വൈകിട്ട് ആറിന്  തിരുവനന്തപുരത്ത് ക്രിക്കറ്റ് ആരാധകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് തരൂര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഏകദിന വേദി സംബന്ധിച്ച തര്‍ക്കം ബിസിസിഐയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല പറഞ്ഞു. ബിസിസിഐ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെടും. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു


കൊച്ചിയിലെ ക്രിക്കറ്റ് മത്സരം.. വാർത്താ കുറിപ്പ് ഇറക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കി..


കൊച്ചി: നവംബറില്‍ കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്‌സ് എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്‌മെന്റ്.

ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്ക അപ്പോള്‍ത്തന്നെ അറിയിച്ചതാണ്. ടീമിന്റെ സഹഉടമ സച്ചിന്‍ തന്നെ ഇക്കാര്യത്തിലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ടീം മാനേജ്‌മെന്റ് പറഞ്ഞു.ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരത്തിന്റെ വേദി കൊച്ചിയിലാക്കാനുള്ള ആലോചന പുന:പരിശോധിയ്‌ക്കേണ്ടതാണെന്നും ടീം മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന്  ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. കലൂരില്‍ ക്രിക്കറ്റ് നടത്തുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അതിന് ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും കെസിഎയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജിസിഡിഎ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങോട്ടും ഇങ്ങോട്ടും മലക്കം മറിഞ്ഞ് ജിസിഡിഎ യു൦ കെസിഎ യു൦.. ആശങ്കയില്‍ കേരള ഫുട്ബോള്‍ ആരാധകർ..വേണ്ടി വന്നാല്‍ പ്രക്ഷോഭങ്ങൾ നടത്താൻ തയ്യാർ..

ഇന്ന് നടന്ന ചർച്ചയിലു൦ അന്തിമ തീരുമാനം ആകെ കൊച്ചി ക്രിക്കറ്റ് വിവാദം...

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്തുന്നത് സമ്പന്ധിച്ചു ജിസിഡിഎ, കെസിഎ, കെഎഫ്എ, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവർ നടത്തിയ ചർച്ചയിലു൦ അന്തിമ തീരുമാനം ആയില്ല... എന്നാല്‍ ക്രിക്കറ്റ് നടത്താൻ ധാരണ ആയതായാണ് വിവരം.. എന്നാല്‍ വിദഗ്ധ പരിശോധന കൂടി നടത്തി മൂന്ന് ദിവസത്തിന് ശേഷം അന്തിമ തീരുമാനം അറിയിക്കും. .

ഏറെ വിവാദങ്ങൾക്കു൦ പ്രതിഷേധങ്ങൾക്കു൦ ഇടവരുത്തിയ തീരുമാനം ആയിരുന്നു ക്രിക്കറ്റ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചത്...എന്നാല്‍ അന്താരാഷ്ട്ര നിലവാരം ഉള്ള മൈതാന൦ നശിപ്പിക്കരുത് എന്ന ആരോപണവുമായി ഫുട്ബോള്‍ ആരാധകർ വ്യാപക പ്രതിഷേധവുമായി ര൦ഗത്ത് വന്നു അവർക്ക് പിന്തുണയും ആയി സച്ചിന്‍ , ഗാ൦ഗുലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളു൦ ഐഎ൦ വിജയൻ, സികെ വിനീത് , ഇയാൻ ഹ്യൂ൦ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളു൦ ശശി തരൂർ തുടങ്ങിയ ജനപ്രതിനിധികളു൦ ര൦ഗത്ത് വന്നു..

എന്നാല്‍ വിവാദങ്ങൾക്ക് വഴിവെച്ചു ക്രിക്കറ്റ് നടത്തേണ്ട എന്ന് ഇന്നലെ അറിയിച്ച ജിസിഡിഎ യു൦ കെസിഎ യു൦ ഇന്ന് മലക്കം മറിയുകയായിരുന്നു.. തങ്ങളെ കൊച്ചിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് കെസിഎ ആരോപിച്ചിരുന്നു.. അതിനിടെ ഇന്ന് നടന്ന ചർച്ചയിൽ രണ്ടും നടത്തുന്നതിന് സമ്മതം അറിയിച്ചാണ് ചർച്ച പിരിഞ്ഞത്.. എന്നാല്‍ നിലവിലുള്ള ഫുട്ബോള്‍ പിച്ചിന് കുഴപ്പം സ൦ഭവിക്കുമോ എന്ന് വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം അറിയിക്കും എന്ന് പ്രതിനിധികൾ പറഞ്ഞു ...

എന്നാല്‍ വലിയ പ്രക്ഷോഭങ്ങൾക്ക് ഇത് കാരണമാവാം എന്ന് അഭിപ്രായം ഉയരുന്നു.. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ സ൦ഘനകൾ വൻ പ്രതിഷേധ പരിപാടികൾ നടത്താൻ തയ്യാറെടുക്കുകയാണ്.. കേരള ഫുട്ബോള്‍ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഫുട്ബോള്‍ ആരാധകരുടെ വാദ൦.. ഒരു സ്റ്റേഡിയ൦ ഉണ്ടായിട്ടു൦ കൊച്ചി സ്റ്റേഡിയത്തിൽ ഫുട്ബോള്‍ പിച്ച് മാറ്റി ക്രിക്കറ്റ് അവിടെ തന്നെ നടത്തണം എന്ന് വാശി പിടിക്കുന്നത് അതിനാണ് എന്നാണ് ആരോപിക്കുന്നത് .. ഏതായാലും മൂന്ന് ദിവസം കാത്തിരിക്കണ൦ തീരുമാനം അറിയാൻ.

Tuesday, 20 March 2018

കലൂർ സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതിഷേധം. ക്രിക്കറ്റ്‌ മത്സരം ഗ്രീൻ ഫീൽഡിലേക്ക്.....

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് കെസിഎയുടെ തീരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കെസിഎ തീരുമാനം മാറ്റുന്നത്.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ കെസിഎ യോട് നിര്‍ദേശിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വേദി മാറ്റുന്നത് സംബന്ധിച്ച് ജിസിഡിഎ-കെസിഎ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍, ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ അതിശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേരളാ ഫുട്ബോള്‍ അസോസിയേഷനും താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

എതിര്‍പ്പുകള്‍ ശക്തമായതോടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ജിസിഡിഎ പുന:പരിശോധിക്കുകയായിരുന്നു. ഫുട്ബോളിന് തടസമാകുമെങ്കില്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നും വിവാദത്തിനില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു.

2017ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഉള്‍പെടെ നടന്ന വേദിയാണ് കലൂര്‍ സ്റ്റേഡിയം. ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. പൂര്‍ണമായും ഫുട്ബോള്‍ ഗ്രൗണ്ടായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ നിലപാട്.

Monday, 19 March 2018

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം..പ്രതിഷേധവുമായി ഫുട്ബോള്‍ ആരാധകരു൦, പ്രമുഖരും.. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മകൾ ശക്തമായി ര൦ഗത്ത്...

നവംബര്‍ മാസത്തില്‍ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്താൻ  ജിസിഡിഎ യു൦ കെസിഎ യു൦ കൂടി നടന്ന ചർച്ചയിൽ തീരുമാനം എടുത്തു എന്ന വാർത്ത വന്നതിന് തൊട്ടു പിന്നാലെ വിവാദവും പ്രതിഷേധവു൦ സോഷ്യല്‍ മീഡിയകള്‍ വഴി ആളി കത്തുകയാണ്... പല പ്രമുഖകരു൦ ഇതിനെ അനുകൂലിച്ചു൦ പ്രതികൂലിച്ചു൦ ര൦ഗത്ത് വന്നിട്ടുണ്ട്.. അവർ നിരത്തുന്ന വാദങ്ങളും ചിന്താ പ്രസക്തി ഉള്ളവയാണ്...

ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി ആദ്യമേ ര൦ഗത്ത് വന്നത് ബ്ലാസ്റ്റേഴ്സ് ആരാധകര സ൦ഘടനകളായ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സ് ആർമി എന്നിവരാണ്.. ഇവർക്ക് പിന്തുണയുമായി ഐഎ൦ വിജയൻ, ഇയാൻ ഹ്യൂ൦ തുടങ്ങിയ പ്രശസ്ത ഫുട്ബോള്‍ താരങ്ങളു൦ കേരളത്തിലെ ഒന്നടങ്കം ഫുട്ബോള്‍ ആരാധകരു൦ അണി നിരന്നു...

നിലവില്‍ കൊച്ചി സ്റ്റേഡിയത്തിൽ U17 വേൾഡ് കപ്പോട് കൂടി അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ മൈതാനമാണ് കോടികള്‍ ചിലവില്‍ സജ്ജീകരിച്ചിട്ടുള്ളത് അത് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരം നടത്താൻ വേണ്ടി മാറ്റി ക്രിക്കറ്റ് പിച്ച് ആക്കുന്നതിന് എതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.. കൂടാതെ തിരുവനന്തപൂരത്ത് ക്രിക്കറ്റിനായി അന്താരാഷ്ട്ര നിലവാരമുള്ള ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ഉള്ളതും, അവിടെ തീരുമാനിച്ച മത്സരം ഇങ്ങോട്ട് മാറ്റിയതും, നവംബര്‍ മാസത്തില്‍ തന്നെ ISL ഫുട്ബോള്‍ ലീഗ് തുടങ്ങുന്നതു൦ ആരോപണങ്ങൾക്ക് പ്രസക്തിയേറുന്നു... എന്നാല്‍ ISL തുടങ്ങുന്നതിന് മുമ്പ് മൈതാന൦ ഫുട്ബോളിന് വേണ്ടി സജ്ജീകരിക്കാൻ കഴിയും എന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത്..എന്നാല്‍ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും കോടികള്‍ മുടക്കി നിർമിച്ച അന്താരാഷ്ട്ര നിലവാരം ഉള്ള ഫുട്ബോള്‍ മൈതാന൦ ഇളക്കി മാറ്റി വീണ്ടും നിർമ്മിക്കാൻ ഒരുങ്ങുന്നത് എന്നാണ് മറുചോദ്യം...മാത്രമല്ല ISL തുടങ്ങുമ്പോൾ ആ നിലവാരമുള്ള ഗ്രൌണ്ട് ലഭിക്കുകയില്ലന്നു൦, പണി തീരാതെ വരുകയാണേൽ കേരള ടീമിന്റെ മത്സരം കൊച്ചിയിൽ നടക്കാതെ വരുമെന്നും ചൂണ്ടി കാണിക്കുന്നു ഗ്രൌണ്ട് നിലവാരം തങ്ങളുടെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നു൦ ആരാധക സ൦ഘടനകൾ ആരോപിക്കുന്നു...

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മകളാണ് സോഷ്യല്‍ മീഡിയകള്‍  വഴി പ്രതിഷേധവു൦, അപേക്ഷയുമായി ആദ്യം ര൦ഗത്ത് എത്തിയത്... അവരുടെ ജിസിഡിഎ ക്ക് ഫുട്ബോള്‍ ആരാധകരുടെ അപേക്ഷ എന്ന രീതിയില്‍ വന്ന പ്രതിഷേധ പോസ്റ്റുകൾ താഴെ ചേർക്കുന്നു...

മഞ്ഞപ്പട...

ഫുട്ബോൾമലയാളത്തിന്റെ അപേക്ഷ:
പത്ര മാധ്യമങ്ങളിൽ കൂടിയും ദൃശ്യ മാധ്യമങ്ങളിൽ കൂടിയും അറിയാൻ ഇടയായത് അനുസരിച്ചു വരുന്ന നവംബർ മാസത്തിൽ കൊച്ചി അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നടക്കുന്ന സാഹചര്യം ഒരു ഫുട്ബോൾ സ്നേഹിയെ സംബന്ധിച്ചിടത്തോളം വളരെ ഏറെ വിഷമം ഉണ്ടാകുന്നതാണ്,, ആ ഒരൊറ്റ മത്സരത്തിന് വേണ്ടി 6 മാസ കാലം കൊച്ചിയെയും കേരളത്തിലെ ഫുട്ബോൾ പ്രമികളെ ആകെയും ഫുട്ബോളിന്റെ ഉത്സവ ലഹരിയിൽ ആറാടികുന്ന ISL മത്സരങ്ങൾ നടക്കുന്ന,, ഫിഫ U17 വേൾഡ് കപ്പിന് വേണ്ടി കോടികൾ മുടക്കി നിർമിച്ച ലോകോത്തര നിലവാരം ഉള്ള ഫുട്ബോൾ മൈതാനം ഇളക്കി മറിക്കുന്നത് ഞങ്ങൾക് ഹൃദയബെധകം ആണ്,,, ഈ നടപടി ഉണ്ടാകാതെ ഫുട്ബാൾ മലയാളത്തിന് GCDA സംരക്ഷണം നൽകണം എന്ന് അപേക്ഷിക്കുന്നു

ഫുട്ബാൾ മലയാളത്തിന്റെ ആവശ്യം കണ്ടില്ല എന്ന് നടിക്കരുത്..

*#SaveKochiTurf*

https://www.facebook.com/manjappadaKBFCfans/posts/1842163489417477

കേരള ബ്ലാസ്റ്റേഴ്സ് ആർമി...

അപേക്ഷിക്കുന്നു ഞങ്ങള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകർ...

പ്രിയ GCDA അധികൃതരേ..
       ഞങ്ങള്‍ ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന കാൽപന്ത് കളിയുടെ കേരളത്തിലെ ആരാധകരാണ് മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വിവരം അനുസരിച്ച് വരുന്ന നവംബര്‍ ഒന്നാം തിയതി കൊച്ചി സ്റ്റേഡിയത്തിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നടത്താൻ തീരുമാനിച്ചതായി അറിഞ്ഞു ഹൃദയം തകരുന്ന വേദനയോടെ ആണ് ആ വാർത്ത ഞങ്ങള്‍ ഓരോരുത്തരു൦ കേട്ടത് നിലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള തിരുവനന്തപൂര൦ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ക്രിക്കറ്റിന് സജ്ജമായിരിക്കെ .. ഒരേയൊരു മത്സരം നടത്താൻ കേരളത്തിലെ ഫുട്ബോള്‍ ആവേശം തിരികെ കൊണ്ടുവന്ന ISL ഫുട്ബോള്‍ മാമാങ്കം നടക്കുന്ന, കഴിഞ്ഞിടക്ക് കോടികള്‍ മുതൽ മുടക്കിൽ U17 വേൾഡ് കപ്പിന് വേണ്ടി സജ്ജീകരിച്ച അന്താരാഷ്ട്ര നിലവാരമുള്ള മൈതാന൦ ഇളക്കി ഇല്ലാതാക്കുന്നത് കേരളത്തിലെ ഫുട്ബോളു൦ , ഫുട്ബോള്‍ ആരാധകരെയു൦ ഇല്ലാതാക്കുന്നതിന് തുല്യമാണ്... ഈ നടപടി കൈക്കൊള്ളാതെ GCDA കേരളത്തിലെ ഫുട്ബോളിനേയു൦, ആരാധകരേയു൦ സ൦രക്ഷിക്കണമെന്നു൦, രക്ഷിക്കണമെന്നു൦ ഹൃദയത്തീന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു...

ഈ അപേക്ഷ സ്വീകരിച്ച് ലോക ശ്രദ്ധ നേടിയ കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരുടെ ആവശ്യ൦ തള്ളിക്കളയരുത്.
Jawaharlal Nehru Stadium, Kochi
Kerala Cricket Association
Kerala Football AssociatiBon KFA
Kerala Blasters
#UnitedForKochiTurf
#SaveKochiTurf
Kerala Blasters Army®
https://m.facebook.com/story.php?story_fbid=1896752893732544&id=1326717000736139

എന്തായാലും ജിസിഡിഎ യു൦ കെസിഎ യു൦ അനുയോജ്യമായ തീരുമാനം എടുക്കും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകർ...

Sunday, 18 March 2018

ക്രിക്കറ്റ് മത്സരം കൊച്ചിയിൽ തന്നെ നവംബര്‍ ഒന്നിന്..ഐഎസ്എൽ മത്സരത്തിന് പാരയാകുമോ?? ..

ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിൽ തന്നെ നടത്താൻ കെസിഎ യു൦ ജിസിഡിഎ യു൦ തമ്മില്‍ ഇന്ന് നടന്ന ചർച്ചയിൽ തീരുമാനമായി.. നവംബര്‍ ഒന്നിനാണ് മത്സരം... മത്സരത്തിന് വേണ്ട എല്ലാ സൌകര്യങ്ങളു൦ ഒരുക്കി നൽകാമെന്ന് ജിസിഡിഎ ചെയർമാൻ കെസിഎ ക്ക് ഉറപ്പ് നൽകി...

എന്നാല്‍ നവംബര്‍ തന്നെയാണ് ഐഎസ്എൽ തുടങ്ങുന്നത്... അത് വളരെ ആശങ്ക പരത്തുകയു൦ സോഷ്യല്‍ മീഡിയ ചർച്ചകൾ ഏറ്റെടുക്കുകയു൦ ചെയ്തിരുന്നു.. എന്നാല്‍ ഒന്ന് മറ്റൊന്നിന് തടസ്സം ആകില്ല എങ്കില്‍ ഐഎസ്എല്ലു൦ ക്രിക്കറ്റു൦ കൊച്ചിയിൽ നടത്താമെന്ന് ജിസിഡിഎ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് നടന്ന ചർച്ച കെസിഎ അ൦ഗീകരിച്ചത്.. എന്നാല്‍ നിലവില്‍ ഫുട്ബോള്‍ മത്സരങ്ങൾക്ക് വേണ്ടി ക്രിക്കറ്റ് പിച്ച് മാറ്റിയത് നവംബര്‍ മുന്‍പ് പുനസ്ഥാപിക്കുക എന്നത് കെസിഎ ക്ക് കനത്ത വെല്ലുവിളി തന്നെയാണ്.

ഐഎസ്എൽ അടുത്ത സീസൺ കൊച്ചിക്ക് നഷ്ടമാവുമോ??.. അവകാശവാദം ഉന്നയിച്ചു കേരള ക്രീക്കറ്റ് അസോസേഷ്യൻ.

2018 ൽ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ വെസ്റ്റ് ഇന്റീസ് ഏകദിന മത്സരം നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ നീക്കം .. 2018 ൽ നടക്കുന്ന ഏകദിന പരമ്പരയിലെ ഒരു മത്സരം ബിസിസിഐ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന് അനുവദിച്ചിരുന്നു... തിരുവനന്തപൂര൦ കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്താനാണ് ആദ്യം തീരുമാനം എടുത്തത് കാണികളുടെ കാര്യത്തിൽ ആശങ്കയുണ്ട്.. എന്നാല്‍ കൊച്ചി സ്റ്റേഡിയത്തിൽ വരുന്ന കാണികളുടെ എണ്ണ കൂടുതല്‍ ആണ് കെസിഎ യെ ഇങ്ങനൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് മത്സരം നടത്തുന്ന വേദി മാറ്റാന്‍ കെസിഎ ക്ക് അധികാരം ഉണ്ട് എന്നതും കൊച്ചി സ്റ്റേഡിയത്തിന് പത്തു കോടി രുപ മുൻകൂർ നൽകിയിരിക്കുന്നതു൦ ജിസിഡിഎ ക്ക് മേൽ സമ്മർദ്ദ൦ ചെലുത്തുന്നതിന് കാരണ൦..

എന്നാല്‍ നിലവില്‍ ഫുട്ബോള്‍ വേണ്ടി സ്റ്റേഡിയ൦ നവീകരിച്ചിരിക്കുന്നതിനാലു൦ ഒക്ടോബര്‍ തന്നെ ഐഎസ്എൽ അടുത്ത സീസൺ ആര൦ഭിക്കുന്നതിനാലു൦ ജിസിഡിഎ യു൦ കേരള ഫുട്ബോള്‍ അസോസിയേഷനു൦ ഇത് അ൦ഗീകരിച്ച് കൊടുക്കാൻ സാധ്യത കുറവാണ് .