Wednesday, 21 March 2018

കൊച്ചിയിലെ ക്രിക്കറ്റ് വിവാദം അന്തിമ തീരുമാനം തീരുമാനം ശനിയാഴ്ച

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന വേദിയുടെ കാര്യത്തില്‍ ശനിയാഴ്ചത്തെ ജനറല്‍ ബോഡിയില്‍ തീരുമാനം എടുക്കുമെന്ന് കെസിഎ. കൊച്ചിയോ തിരുവനന്തപുരമോ എന്ന മുന്‍വിധിയില്ലാതെയാകും കെസിഎ ചര്‍ച്ചകള്‍ നടത്തുക. ജില്ലാ അസോസിയേഷനുകളുടെ നിലപാട് ആകും നിര്‍ണായകം എന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു.
കുമരകത്ത് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കെസിഎ യോഗം ചേരുന്നത്. അതിനിടെ തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ശ്രമങ്ങള്‍ ശശി തരൂര്‍ എംപി ഊര്‍ജ്ജിതമാക്കി. മറ്റന്നാള്‍ വൈകിട്ട് ആറിന്  തിരുവനന്തപുരത്ത് ക്രിക്കറ്റ് ആരാധകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് തരൂര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഏകദിന വേദി സംബന്ധിച്ച തര്‍ക്കം ബിസിസിഐയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല പറഞ്ഞു. ബിസിസിഐ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെടും. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു


No comments:

Post a Comment