Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

Wednesday, 8 August 2018

ഇനി കളി മാറു൦.. കായിക മേഖലയുടെ വളർച്ചയ്ക്ക് രണ്ടു൦ കല്പിച്ച് ഇന്ത്യ..

ഇനി കളി മാറും..! കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ഇന്ത്യ

സ്‌കൂളുകളില്‍ സ്പോർട്സ് പിരീയഡുകള്‍ നിര്‍ബന്ധമാക്കുമെന്നും അതിന് വേണ്ടി സിലബസുകളില്‍ 50 ശതമാനം കുറവ് വരുത്തുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രിയും മുന്‍ ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. കളിയെ പഠനത്തിന്റെ ഭാഗമായി കാണാതെ, കളിയെ തന്നെ പഠനമായി കാണാനാണുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് റാത്തോര്‍ വ്യക്തമാക്കി. ലോക റഗ്ബി സി ഇ ഒ ബ്രെറ്റ് ഗോസ്പര്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാത്തോര്‍.

‘ സ്‌പോര്‍ട്‌സിനെ വിദ്യഭ്യാസത്തിന്റെ ഒരു ഭാഗമായി കാണുന്ന രീതിയില്‍ നിന്ന് സ്‌പോര്‍ട്‌സിനെ തന്നെ വിദ്യഭ്യാസമായി കാണുന്ന രീതിയിലേക്ക് നമ്മള്‍ മാറണം. 2019ല്‍ സ്‌കൂള്‍ സിലബസില്‍ 50 ശതമാനം കുറവ് വരുത്താന്‍ വിദ്യഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ട്, സ്ഥിരമായി സ്‌പോര്‍ട്‌സ് പിരീയഡ് സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കും’ – റാത്തോര്‍ പറഞ്ഞു.

അതോടൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ വികസനത്തെ കുറിച്ചും റാത്തോര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 20 സ്‌പോര്‍ട്‌സ് സ്‌കൂളുകൾ ഈ വർഷം സ്ഥാപിക്കാനാണ് നീക്കം. ഓരോന്നിനും ഏഴു മുതല്‍ പത്തു വരെ കോടി രൂപ നിക്ഷേപിക്കു൦

Wednesday, 21 March 2018

അഞ്ജുവിനോടു൦, പിടി ഉഷയോടു൦ കായിക നിരീക്ഷക സമിതിയില്‍ നിന്ന് ഒഴിഞ്ഞു പോകുവാൻ കേന്ദ്ര കായിക മന്ത്രാലയം...


ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ്ജ് , പി ടി ഉഷ,അഭിനവ് ബിന്ദ്ര, കർണ൦ മല്ലേശ്വരി എന്നിവരോട്  ദേശീയ കായിക നിരീക്ഷക സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. ഭിന്നതാത്പര്യം സംരക്ഷിക്കുന്നു, സ്വന്തം അക്കാദമി നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് കായികമന്ത്രാലയത്തിന്റെ നിര്‍ദേശം. 

2022ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി 12 അംഗ നിരീക്ഷക സമിതിക്ക് കഴിഞ്ഞ  വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ പല ഉപദേശകര്‍ക്കും സ്വന്തം കായിക പരിശീലക സ്ഥാപനങ്ങളുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പുറമെ ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ കമ്മിറ്റിയിലും ഉപദേശകര്‍ ഇടപെടുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളൊഴിവാക്കാന്‍ കായികമന്ത്രാലയത്തിന്റെ നടപടി.