Wednesday, 21 March 2018

ക്രിക്കറ്റ് തിരുവനന്തപൂരത്ത് തന്നെ തീരുമാനമായി. ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു.

ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം വിജയിച്ചു ഏറെ വിവാദമായ കൊച്ചിയിലെ
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍. കെസിഎ ഭാരവാഹികള്‍ കായിക മന്ത്രി എ സി മൊയ്തീനുമായ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് കെസിഎ അറിയിച്ചു.എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിർപ്പുണ്ടാകില്ല എന്നും സ൦സ്ഥാന സർക്കാരിന്റെ അഭ്യർത്ഥ മാനിച്ചാണ് ഈ തീരുമാനം എന്നും പറഞ്ഞു.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ആലോചനകള്‍ സജീവമായത്.

വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കായികമന്ത്രി എ സി മൊയ്തീന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സി എ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇന്ന് സ൦സ്ഥാന സർക്കാർ നിർദ്ധേശ൦ അനുസരിച്ചാണ് തീരുമാനം എടുത്തത്.

No comments:

Post a Comment