Saturday 11 August 2018

ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി.. ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..

ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി..  ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..

ഇന്ത്യൻ ഫുട്ബോളിന് ഇത് വസന്തകാലമാണ്. കൗമാര നിരയും യുവനിരയുമെല്ലാം ലോകഫുട്ബോളിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ഇന്ത്യക്ക് അഭിമാനമായി മറ്റൊരു നേട്ടംകൂടി. ജോർദാനിൽ നടന്ന വാഫ് അണ്ടർ 16 ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിക്രം പ്രതാപ് സിങിനെയാണ്. ടൂർണ്ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഒരുക്കമായി നടത്തിയ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനും, ശക്തരായ ജപ്പാനും പുറമെ ജോർദാൻ, യെമൻ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ നേരിട്ടത്. ജപ്പാനെതിരെ വഴങ്ങിയ 2-1 ന്റെ തോൽവി ഒഴിച്ചുനിർത്തിയാൽ മികച്ച മൂന്ന് വിജയങ്ങളാണ് ഇന്ത്യൻ കുട്ടിപ്പട നേടിയത്.

ജോർദാനെതിരെ നേടിയ ഹാട്രിക്കും ജപ്പാനെതിരെ പെനാൽറ്റിയിലൂടെയും സ്കോർ ചെയ്ത വിക്രം ഓരോ ഇന്ത്യൻ വിജയത്തിലും നിർണ്ണായക പങ്ക് വഹിച്ചു. ഇന്ത്യൻ മുന്നേറ്റ നിരയിൽ തുടർച്ചയായി സാധ്യതകൾ സൃഷ്ടിച്ചു നൽകിയിരിന്നു താരം. ഒരു മാസത്തിനുള്ളിൽ താരത്തെ തേടിയെത്തുന്ന രണ്ടാമത്തെ പുരസ്കാര൦ ആണിത് .. ഇന്ത്യൻ ഫുട്ബോളിന് ഒരു താരോദയ൦ ആയി വിക്രമിനെ നമ്മുക്ക് കരുതാ൦.

1 comment: