ഐ ലീഗില്‍ ഒത്തുകളിക്കാന്‍ ശ്രമം നടത്തിയെന്ന മിനര്‍വ്വ പഞ്ചാബിന്റെ പരാതിയിന്‍മേലുള്ള അന്വേഷണം ഒച്ചിഴയും വേഗത്തില്‍. നാലു മാസം മുമ്പാണ് ഐ ലീഗ് മത്സരത്തിന് മുമ്പ് ഒത്തുകളിക്കാന്‍ പണം വാഗ്ദാനം ചെയ്ത് കൊണ്ട് ചിലര്‍ മിനര്‍വ്വ താരങ്ങളെ ഫോണില്‍ സമീപിച്ചത്. സംഭവം ഐ ലീഗ് ചാമ്പ്യന്‍മാര്‍ കൂടിയായ മിനര്‍വ്വ എ ഐ എഫ് എഫിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.
അതിന് ശേഷം വീണ്ടും ഇത്തരത്തില്‍ ശ്രമം നടന്നതായി മിനര്‍വ്വ വ്യക്തമാക്കി. രണ്ടാംതവണ അഞ്ചു താരങ്ങള്‍ക്കും കോച്ചിനും പണം വാഗ്ദാനം ചെയ്ത് ഫോണ്‍വിളി ലഭിച്ചതായി മിനര്‍വ്വ പരാതി നല്‍കി. ശേഷം എ എഫ് സിക്ക് പരാതി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച വിവരമടക്കം മിനര്‍വ്വ ടീം ഉടമ രഞ്ജിത് ബജാജ് പുറത്തുവിട്ടു. ചെന്നൈ സിറ്റ് എഫ് സി മുന്‍ കോച്ച് സൗന്ദരരാജനും ഇത്തരത്തില്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് രംഗത്ത് വന്നു. മിനര്‍വ്വക്കെതിരെയുള്ള മത്സരത്തിന് മുമ്പായിരുന്നു ഇതും.
അന്വേഷണം സി ബി ഐയ്ക്ക് കൈമാറുകയാണെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ പെരേര മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കിയ ചിലരോട് കാര്യങ്ങള്‍ തിരക്കിയെന്നല്ലാതെ അന്വേഷണം എവിടെയുമെത്തിയില്ല. വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫിനെതിരെ ഉയര്‍ന്ന് വരുന്നത്. നാലു മാസമായി നല്‍കിയ പരാതിയുടെ മേലുള്ള അന്വേഷണമാണ് ഇപ്പോള്‍ എവിടെയുമെത്താതെ നില്‍ക്കുന്നത്.
No comments:
Post a Comment