Showing posts with label FC PUNE CITY. Show all posts
Showing posts with label FC PUNE CITY. Show all posts

Wednesday, 8 August 2018

സ്പാനിഷ് മധ്യനിര താര൦ എഫ് സി പൂനെ വിട്ടു...


സ്പാനിഷ് മധ്യനിര താരം എഫ് സി പൂനെ സിറ്റി വിട്ടു..
കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ എഫ് സി പൂനെ സിറ്റിയുടെ താരമായിരുന്ന സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാര്‍കോസ് തെബാര്‍ ക്ലബ് വിട്ടു. പൂനെയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് താരം ട്വിറ്ററിലൂടെയാണ് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. നാലാം സീസണില്‍ പൂനെയ്ക്ക് വേണ്ടി 17 തവണ കളത്തിലിറങ്ങിയ തെബാര്‍ ഒരു ഗോളും നേടിയിട്ടുണ്ട്.
2016ലെ ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു 32 കാരനായ തെബാര്‍. ഡൈനാമോസിന് വേണ്ടി 12 തവണയും താരം ഐ എസ് എല്ലില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. എന്നാല്‍  ഏത് ക്ലബിലേക്കാണ് തെബാർ ഇനി പോവുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ലാ ലിഗ വമ്പന്‍ ക്ലബ് റയല്‍ മഡ്രിഡിന്റെ അണ്ടര്‍ 19 ടീമില്‍ കളി തുടങ്ങിയ താരമാണ് തെബാര്‍. റയല്‍ മഡ്രിഡ് സി, റയല്‍ കസ്റ്റില്ല (റയല്‍ ബി ടീം), റയോ വയ്യെക്കോനോ, ജിറോണാ എഫ് സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും തെബാര്‍ പന്തുതട്ടിയിട്ടുണ്ട്.