Showing posts with label ISL KBFC. Show all posts
Showing posts with label ISL KBFC. Show all posts

Monday, 19 November 2018

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

വീണ്ടും ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധക ഗ്രൂപ്പ് ആയ മഞ്ഞപ്പടയുടെ പൊള്ളത്തരങ്ങൾ ..നിരവധി ആരോപണങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു.. എന്നാൽ ഏറ്റവും പുതിയതായി കേരളത്തിൽ തന്നെ ഉള്ള മറ്റൊരു പ്രമുഖ ഫുട്‌ബോൾ ടീമിനെ തെറിയഭിഷേകം നടത്താൻ മഞ്ഞപ്പട തങ്ങളുടെ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിശീലിപ്പിക്കുന്ന തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.. കൂടാതെ ടീമിന്റെ ഇപ്പോൾ ഉള്ള പ്രകടനം മോശമാണെന്ന ആരാധകരുടെ മൊത്തമായ അഭിപ്രായം പറഞ്ഞതിനും മഞ്ഞപ്പട സ്വീകരിക്കുന്ന നിലപാടുകൾ ആരാധകർക്ക് വേണ്ടി അല്ല എന്ന് അഭിപ്രായം പറഞ്ഞതിനും ഒരു എക്സിക്യൂട്ടീവ് മെമ്പറെ പുറത്താക്കുകയും ചെയ്തിരിക്കുകകയാണ്...
ഇതിനോടകം തന്നെ ഒരുപാട് പേര് ഇതിൽ നിന്ന് പിരിഞ്ഞു പോയി പല വിങ്ങുകൾ തന്നെ തല്ലി പിരിഞ്ഞു അതിൽ പ്രധാനം ഗൾഫ് പ്രവാസികളുടെ വിങ്ങ് ആണ് അതും സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അവരുടെ പിരിഞ്ഞു പോക്ക് ..വൻ തോതിൽ പിരിവ് നടത്തി പ്രവാസികളെ പറ്റിച്ചു എന്ന് അതിൽ ഒരു വിഭാഗം പറയുന്നു അതിന്റെ കണക്ക് ചോദിച്ചതിന് അവരെയെല്ലാം പുറത്ത് ആക്കിയെന്നും ..ഈ അടുത്ത് ഒരു പ്രവാസി വിങ്ങ് കൂടി പിരിഞ്ഞു പോയി..ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല പറയുന്നത് അനുസരിച്ച് നിന്നോളണം ഇല്ലേ പുറത്ത് കളയും എന്ന മുതലാളിത്ത രീതിയാണ് നിലക്കുന്നത് എന്നും പറയുന്നു..സാമ്പത്തിക ക്രമക്കേട് മഞ്ഞപ്പടയെ ഗുരുതരമായി ബാധിക്കും നിയമപരമായും ബാധിക്കും ..ഇതൊക്കെ ആരോപണങ്ങളിൽ ചിലത് മാത്രം.. ഇങ്ങനെയാണോ ഒരു ആരാധക സംഘം നിലനിൽക്കേണ്ടത്...ഐഎസ്എൽ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സപ്പോർട്ട് ചെയ്യുന്ന സംഘടന എന്ന അവരുടെ വാദം കഴിഞ്ഞ ഇടയ്ക്ക് പൊളിഞ്ഞിരുന്നു..2015 ലെ പ്രണയം വിരഹം എന്ന ഒരു ലക്ഷം അടുത്ത് ലൈക്ക് ഉള്ള ഫേസ്ബുക്ക് പേജ് 2016 ൽ പേര് മാറ്റി മഞ്ഞപ്പട എന്നാക്കിയാണ് തുടക്കം...
എന്താണ് മഞ്ഞപ്പട..
ആദ്യ സീസണിലും രണ്ടാം സീസണിലും കൊച്ചി സ്റ്റേഡിയത്തിൽ ടീമിന്റെ മഞ്ഞ ജേഴ്സിയും അണിഞ്ഞ് നിറഞ്ഞ കാണികൾക്ക് മൊത്തമായി മാധ്യമങ്ങളും ,ജനങ്ങളും നൽകിയ പേരാണ് മഞ്ഞപ്പട ...ആ പേരിനു തന്നെ അപമാനമായി മാറുകയാണ് ഈ കൂട്ടർ അവരുടെ പ്രവർത്തികളിലൂടെ ഇപ്പോൾ..ആ പേര് ഉപയോഗിച്ച് ഒരു കൂട്ടം ചിലർ തുടങ്ങിയ ഗ്രൂപ്പ് ആണ് ഇപ്പോൾ കാണുന്ന മഞ്ഞപ്പട ഫാൻസ്‌..ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഫാൻസ്‌ ആണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വളർച്ച ഇപ്പോഴും സത്യാവസ്ഥ അറിയാത്ത പലരും അങ്ങനെ വിശ്വസിക്കുന്നു.. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം.. കൂടാതെ ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്തു മറ്റൊരു ഗ്രൂപ്പ് വളരാൻ ഇവർ സമ്മതിക്കില്ല ബ്ലാസ്റ്റേഴ്‌സിന് ഞങ്ങൾ ഒരു ഫാൻസ്‌ ക്ലബ്ബ് മതി എന്ന രീതിയിൽ അവരോടൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കൽ പതിവാണ്.. ഒരു ആരാധകനും ടീമിന്റെ മോശം പ്രകടനത്തിൽ അഭിപ്രായങ്ങൾ പറയാൻ പാടില്ല ഇക്കൂട്ടർ അവരെ കൂട്ടമായി വ്യക്തിപരമായ അല്ലാതെയും അധിക്ഷേപിച്ചും ചീത്തവിളി നടത്തിയും തുരത്തും ഇതിനൊക്കെ പ്രത്യേക വിങ്ങുകൾ വരെ ഉണ്ട്..മറ്റുള്ള ഐഎസ്എൽ ടീമുകളുടെ ഫാൻസിനെ അധിക്ഷേപിക്കുന്നതും അവരെ തെറിയഭിഷേകം നടത്തുന്നതും പതിവാണ് എന്നിട്ട് കുറ്റം അവരുടെ തലയിൽ കെട്ടിവച്ച് സാധാരണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ നേടുകയും സ്ഥിരം കാഴ്ചയാണ്.. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എല്ലാ വീഴ്ചകൾ, തെറ്റുകൾ തിരുത്താൻ ശ്രമിക്കാതെ മാനേജ്‌മെന്റ് ന് സപ്പോർട്ട് നിന്ന് അവർക്ക് പ്രതിരോധം തീർത്ത് അവരുടെ ഔദാര്യം പറ്റി ആരാധകരെ കബളിപ്പിച്ച് മുന്നേറുകയാണ് ഇവർ ..ഇന്ന് ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഗ്രൂപ്പുകളും ഇവർക്ക് എതിരാണ്..അത് ഐഎസ്എൽ ലെ സ്റ്റാർ സ്പോർട്സ് നടത്തിയ ബെസ്റ്റ് ഫാൻസ്‌ ആയതുകൊണ്ട് ഉള്ള അസൂയ ആണെന്നാണ് അവരുടെ വിശദീകരണം ഓൺലൈൻ വോട്ട് വഴി തിരഞ്ഞെടുപ്പ് നടത്തി തീരുമാനിച്ച ഈ അവാർഡിന് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വോട്ട് ചെയ്തു മാത്രം കിട്ടിയതാണ് കാരണം ബ്ലാസ്റ്റേഴ്‌സ് പേരിൽ ആയതിനാൽ മാത്രം ബ്ലാസ്റ്റേഴ്‌സ് പേരിൽ ഏത് ഓൺലൈൻ വോട്ട് മത്സരം നടത്തിയാലും വേറാർക്കും ഇന്നേവരെ കിട്ടിയട്ടില്ല എന്നത് ഉദാഹരണം മാത്രം.. ഇവരാണോ ശരിക്കുള്ള ബെസ്റ്റ് ഫാൻസ് ....

Thursday, 9 August 2018

ജിങ്കനെ വെല്ലുവിളിച്ച് അനസ് .. ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി...

ജിങ്കനെ വെല്ലുവിളിച്ച് അനസ് ...  ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി..

ഇന്ത്യൻ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തരായ കാവൽക്കരാണ്‌ മലയാളി താരം അനസ് ഇടത്തൊടികയും മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ സന്ദേശ് ജിങ്കനും. ഇരുവരും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിലും ഒന്നിക്കാനിരിക്കെ ജിങ്കനെ വെല്ലുവിളിച്ചുള്ള അനസിന്റെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ സ്വദേശമായ മുണ്ടപ്പലത്ത് ചെളിയിൽ ഫുട്ബോൾ കളിക്കാനാണ് അനസിന്റെ വെല്ലുവിളി. സഹതാരത്തിന്റെ വെല്ലുവിളി ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ജിങ്കൻ. ചണ്ഡിഗഡിൽ നിന്നും തന്റെ ഗ്യാങ്ങുമായി അനസിനെ നേരിടാനെത്തുമെന്നാണ് താരത്തിന്റെ മറുപടി.

തോൽക്കുന്നവർ തുണി കഴുകിത്തരണമെന്നും അനസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഡയനാമോസിൽ തന്റെ സഹകളിക്കാരനായിരുന്ന ഫ്രഞ്ച് സൂപ്പർ താരം ഫ്ലോറന്റ് മലൂദയെയും ടാഗ് ചെയ്തുകൊണ്ടാണ് അനസിന്റെ ട്വീറ്റ്. നേരത്തെ അനസിന്റെ നാട്ടിൽ ചെളിയിൽ കാൽപന്ത് തട്ടണമെന്ന ആഗ്രഹം മലൂദയും പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന ചോദിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പർ താരത്തെ അനസ് ടാഗ് ചെയ്തിരിക്കുന്നത്.

എന്തായാലും അനസിന്റെ വെല്ലുവിളി ജിങ്കൻ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ. അന്താരാഷ്ട്ര താരങ്ങൾ കേരളത്തിലെ പാടത്തും പറമ്പത്തും പന്ത് തട്ടുന്നത് സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു അവർ. ജിങ്കന്റെ വരവിനെ അനസും സ്വാഗതം ചെയ്തതോടെ ആരൊക്കെയാകും മലപ്പുറത്തേക്ക് എത്തുന്നതെന്നും കാത്തിരിക്കുകയാണ് ആരാധകർ.

Saturday, 28 April 2018

ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണവും, ബെംഗളൂരുവിന്റെ വിജയകാരണവും തുറന്നു പറഞ്ഞ് വെസ് ബ്രൗൺ


നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മാത്രം കഴിഞ്ഞ അവർ ഭാഗ്യത്തിനാണ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഐ എസ് എൽ അവസാനിച്ച് നാളുകൾ ഒത്തിരി ആയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചർച്ചകൾ നടക്കുന്നുണ്ട്. അവസാനമായി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടനായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രൗൺ മനസ് തുറന്നത്.

ഗോളുകൾ നേടുന്നവരാണ് ഫുട്ബോൾ മത്സരങ്ങളിൽ ജയിക്കുന്നതെന്നും ആവശ്യ സമയങ്ങളിൽ ഗോളുകൾ അടിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയ കാരണമെന്നും ബ്രൗൺ പറയുന്നു. ടൂർണമെന്റ് പാതി പിന്നിട്ട സമയത്ത് ഇയാൻ ഹ്യൂമിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. മികച്ച ഫിനിഷറായിരുന്ന അദ്ദേഹം പുറത്തായത് നമുക്ക് തലവേദനയായി. ബ്ലാസ്റ്റേഴ്സിന്റെ തോൽ വിക്ക് കാരണം ഇത് തന്നെയാണ്” ബ്രൗൺ പറഞ്ഞുനിർത്തി.

അതേ സമയം ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയെക്കുറിച്ച് പറയുമ്പോൾ ബ്രൗണിന് നൂറുനാവ്. ഈ സീസൺ ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ബെംഗളൂരു എഫ് സി യാണെന്നും, അവരുടെ ഫുട്ബോൾ വളരെ മനോഹരമാണെന്നും പറഞ്ഞ ബ്രൗൺ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയേയും പ്രകീർത്തിച്ചു. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി ആണെന്നാണ് ബ്രൗണിന്റെ പക്ഷം. അദ്ദേഹത്തിന്റെ സ്കില്ലുകളും പരിചയസമ്പത്തും ബെംഗളൂരുവിനെ മറ്റൊരു തലത്തിലെത്തിച്ചു. മുൻമാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞുനിർത്തി.

Sunday, 18 March 2018

റിനോ ആന്റോ ഇനി ബാംഗ്ലൂരിന് വേണ്ടി കളിക്കും.

കൊച്ചി : പ്രതിരോധ താരം റിനോ ആന്റോ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയിലേക്കാണ് താരം മടങ്ങിപോകുന്നത്. തൃശൂര്‍ക്കാരനായ പുള്‍ബാക്കും ബെംഗളൂരു എഫ്‌സിയും ഇതിനോടകം തന്നെ ധാരണയിലെത്തിയെന്നാണ് വിവരങ്ങള്‍.

ഈ സീസണില്‍ ഡ്രാഫ്റ്റ്‌ വഴി കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു റിനോ. എന്നാല്‍ പരുക്ക് കാരണം താരത്തിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരുക്ക് പറ്റാന്‍ സാധ്യതയുള്ള താരവുമായ് കരാര്‍ തുടരേണ്ടതില്ല എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നിലപാട്. അതേസമയം ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകലിലൊരാളായ റിനോയെ മടക്കിയെത്തിക്കാന്‍ മുന്‍ ക്ലബ് താത്പര്യപ്പെടുകയായിരുന്നു. ബെംഗളൂരുവുമായ് താരം കരാറില്‍ എത്തിക്കഴിഞ്ഞു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിന് ലഭിക്കുന്ന സൂചനകള്‍.

ഐഎസ്എല്ലിന് വേണ്ടി താരങ്ങളെ വിട്ടുകൊടുക്കേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ ബെംഗളൂരു റിനോയുമായ്‌ കരാര്‍ അവസാനിപ്പിക്കുന്നത്. ഒരു ടീമിന് രണ്ട് മുതിര്‍ന്ന താരങ്ങളെ നിലനിര്‍ത്താം എന്ന ധാരണപ്രകാരം സുനില്‍ ഛേത്രി, ഉദാന്താ സിങ് എന്നീ മുന്നേറ്റനിര താരങ്ങളെ ബെംഗളൂരു എഫ്‌സി നിലനിര്‍ത്തുകയായിരുന്നു. 2013 മുതല്‍ 2017 വരെ ബെംഗളൂരുവില്‍ ചെലവിട്ട റിനോ ടീമിന്റെ നായകസ്ഥാനംവരെ അലങ്കരിച്ചിട്ടുണ്ട്. സൂപ്പര്‍ കപ്പ്‌ മത്സരങ്ങള്‍ കഴിയുന്നതോടെ റിനോയും ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കും.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശപ്പെട്ട പ്രകടനം സൂപ്പര്‍ കപ്പിലൂടെ മറികടക്കാം എന്ന പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ് ഏതാനും സൈനിങ്ങുകള്‍ നടത്തിയിട്ടുണ്ട്. മുന്നേറ്റതാരങ്ങളായ ലെന്‍ ഡൗങ്കല്‍, ഹാളിചരണ്‍ നസാരി, മധ്യനിര താരം സേത്യസെന്‍ സിങ്, സകീര്‍ മുണ്ടംപാറ എന്നിവരുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരുന്നത്. എന്നാല്‍ എടുത്ത് പറയത്തക്ക റെക്കോഡ്‌ ഒന്നുമില്ലാത്ത താരങ്ങളുമായാണ് ടീം പുതുതായ് കരാറില്‍ എത്തിയിരിക്കുന്നത് എന്നുള്ള വിമര്‍ശനം ടീമിനകത്ത്‌ നിന്ന് തന്നെ ഉയരുന്നുണ്ട്. റിനോ ആന്റോയെ നിലനിര്‍ത്താത്തതും സികെ വിനീതിനോടുള്ള താത്പര്യക്കുറവും ടീമില്‍ വിമര്‍ശനമാകുന്നുണ്ട്.

ബെംഗളൂരുവിലേക്കുള്ള മടങ്ങിപ്പോക്ക് മുപ്പതുകാരനായ റിനോയ്ക്ക് ഗുണംചെയ്യും. മുന്‍ ക്ലബ്ബിലേക്കുള്ള മടങ്ങിപോക്ക് എന്നതിനോടൊപ്പം എഎഫ്‌സി കപ്പ്‌ കൂടി കളിക്കാനുള്ള വഴിഒരുങ്ങുന്നതാകും ഈ ക്ലബ് മാറ്റം. ബെംഗളൂരുവിന് വേണ്ടി അറുപതോളം കളികളില്‍ റിനോ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും SIL MEDIA

Thursday, 15 March 2018

വിശ്വസ്ത താരവും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു: ആശങ്കയോടെ ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്ഥന്‍ റിനോ ആന്റോ ക്ലബ്ബ് വിടാനൊരുങ്ങുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധ വൈരികളായ ബെംഗളൂരു എഫ്‌സയിലേക്ക് തന്നെ താരം തിരിച്ചു പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ അവസാനം വരെ മാത്രം ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരവുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ല.
ബെംഗളൂരു എഫ്‌സിയില്‍ നിര്‍ണായക താരമായിരുന്ന റിനോ പിന്നീട് ബ്ലാസ്റ്റേഴ്‌സിലെത്തുകയായിരുന്നു. ടീമിന്റെ പ്രതിരോധ നിരയില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കാര്യമായ നീക്കങ്ങളൊന്നും നടത്തുന്നില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെങ്കിലും റിനോയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബെംഗളൂരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്ക താരത്തിന്റെ പ്രകനടത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരുവിന് പുറമെ, പൂനെ സിറ്റി എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ക്ലബ്ബുകളും ടീം വിട്ടേക്കും.
ടീമിലെ മുന്നേറ്റ നിര താരം സികെ വിനീത് ക്ലബ്ബ് വിടുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് റിനോയും ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.