Showing posts with label Argentina. Show all posts
Showing posts with label Argentina. Show all posts

Thursday, 9 August 2018

ഇന്ത്യന്‍ യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം... മുതിർന്ന ടീമുകളുമായി കളിക്കാൻ താത്പര്യവു൦...


ഇന്ത്യന് യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം...
അര്‍ജന്റീനാ അണ്ടര്‍ 20 ടീമിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ യുവനിരയെ പ്രശംസിച്ച് ഇതിഹാസതാരം പാബ്ലോ അയ്മര്‍. സ്‌പെയിനില്‍ നടന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയത്. ഇന്ത്യയോട് തോറ്റെങ്കിലും കോട്ടിഫ് കപ്പില്‍ അര്‍ജന്റീന കിരീടം നേടിയിരുന്നു. സ്‌പെയിനില്‍ അര്‍ജന്റീനാ അണ്ടര്‍ 20 ടീമിനൊപ്പം ടെക്ക്‌നിക്കല്‍ ഡയറക്ടറായി പാബ്ലോ അയ്മറും ഉണ്ടായിരുന്നു.
‘ ഇന്ത്യയുടെ മറ്റു ഏജ് ഗ്രൂപ്പ് ടീമുകളുമായി കളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്, ഞങ്ങള്‍ക്കെതിരെ ഇന്ത്യന്‍ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്, വിജയിക്കാനുള്ള ആവേശമുണ്ടായിരുന്നു അവരുടെ കളിയില്‍’ – അര്‍ജന്റീനക്ക് വേണ്ടി 52 മത്സരങ്ങള്‍ കളിച്ച് 8 ഗോളുകള്‍ നേടിയ അയ്മര്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയ ടീമിനെതിരെ സമീപഭാവിയില്‍ അര്‍ജന്റീനയിലോ ഇന്ത്യയിലോ വെച്ച് കളിക്കാന്‍ തയ്യാറാണെന്നും അയ്മര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടിഫ് കപ്പില്‍ അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിച്ച ലയണല്‍ സ്‌കലോനിയും ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നു. രണ്ടു താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് സ്‌കലോനി മത്സരത്തെ കുറിച്ച് സംസാരിച്ചത്. ‘ ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് ഞങ്ങള്‍ക്കെതിരെ മികച്ച രീതിയിലാണ് കളിച്ചത്, അതു പോലെ തന്നെ മൗര്‍ഷിയക്കെതിരെ ജീക്‌സണ്‍ സിംഗും നല്ല കളിയാണ് പുറത്തെടുത്തത്. നിലവില്‍ അര്‍ജന്റീനാ സീനിയര്‍ ടീമിന്റെ താല്‍ക്കാലിക പരിശീലക ചുമതല സ്‌കലോനിക്കും അയ്മറിനും നല്‍കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍

Tuesday, 26 June 2018

മെസ്സി അവതാരമെടുത്തു നൈജീരിയയെ തകർത്ത് അർജനറീനയുടെ ഉയർത്തെഴുന്നേല്പ്..

ജീരിയ വീണു, ജയത്തോടെ അര്‍ജന്റീനയും മെസ്സിയും പ്രീ ക്വാര്‍ട്ടറില്‍⚽🔥👈🏻

നാടകീയ ജയം സ്വന്തമാക്കി അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോ നേടിയ വിജയ ഗോളാണ് മെസ്സിയുടെ ടീമിന് ടീമിന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ മെസ്സി നേടിയ ഗോളിന്റെ കൂടെ പിന്‍ബലത്തില്‍ 2-1 നാണ് അര്‍ജന്റീന നൈജീരിയന്‍ ഹൃദയം തകര്‍ത്തത്. ക്രോയേഷ്യക്ക് പിന്നിലായി രണ്ടാം സ്ഥാനകാരായാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്.

4-4-2 ശൈലിയില്‍ മെസ്സിയെയും ഹിഗ്വയ്നെയും ആക്രമണത്തില്‍ ഇറക്കി കളിച്ച അര്‍ജന്റീന അവസാന കളിക്ക് വിഭിന്നമായി മികച്ച ആക്രമണമാണ് തുടക്കം മുതല്‍ നടത്തിയത്. മൂസയിലൂടെ മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തിയാണ് നൈജീരിയ തിരിച്ചടിച്ചത്.

14 ആം മിനുട്ടില്‍ ലോകം കാത്തിരുന്ന അര്‍ജന്റീനന്‍ ഗോളെത്തി. എവര്‍ ബനെഗ നല്‍കിയ മനോഹര പാസ്സ് നിയന്ത്രിച്ച മെസ്സിയുടെ കിടിലന്‍ ഷോട്ട് നൈജീരിയന്‍ വലയില്‍ പതിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോള്‍. ഗോള്‍ നേടിയതോടെ അര്‍ജന്റീന കളിയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അര്‍ജന്റീനയുടെ പാസിംഗ് ഗെയിമിന് മുന്‍പില്‍ നൈജീരിയക്ക് മറുപടി ഇല്ലാതെ പോയി.

രണ്ടാം പകുതിയില്‍ 49 ആം മിനുട്ടില്‍ പക്ഷെ അര്‍ജന്റീനന്‍ താരം മശരാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് പെനാല്‍റ്റി നല്‍കി. കിക്കെടുത്ത വിക്ടര്‍ മോസസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്കോര്‍ 1-1. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീനന്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടപെട്ടതോടെ നൈജീരിയ കളിയില്‍ തിരിച്ചെത്തി. മൂസയുടെ മികച്ച നീക്കങ്ങള്‍ പലപ്പോഴും അര്‍ജന്റീനന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു.

വിജയ ഗോളിനായി അര്‍ജന്റീന ശ്രമിക്കുന്നതിനിടെ നൈജീരിയന്‍ കൗണ്ടര്‍ അറ്റാക്കില്‍ പെനാല്‍റ്റി ബോക്സില്‍ റോഹോ പന്ത് കൈകൊണ്ട് തോറ്റെങ്കിലും VAR നോക്കിയ റഫറി നൈജീരിയക്ക് പെനാല്‍റ്റി അനുവദിച്ചില്ല. ആക്രമണ നിര വിജയ ഗോള്‍ നേടാന്‍ ശ്രമം നടത്തുമ്ബോള്‍ നൈജീരിയന്‍ ബോക്സില്‍ എത്തിയ അര്‍ജന്റീനന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ റോഹോ 86 ആം മിനുട്ടില്‍ നൈജീരിയന്‍ വല കുലുക്കി അര്‍ജന്റീനന്‍ ജയം ഉറപ്പിച്ചു. മെസ്സിയെ ഈ ലോകകപ്പില്‍ ഇനിയും കാണാം.