2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റിയോ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയ ആതിഥ്യമരുളുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ യോഗത്തിലാണ് പതാകവഹിക്കുന്നത് സംബന്ധിച്ച തീരുമാനമായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. നേരത്തെ 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.
ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍, ബാഡ്മിന്റണ്‍, ബോക്‌സിംഗ്, ഹോക്കി, ഷൂട്ടിംഗ് തുടങ്ങി 15 കായിക ഇനങ്ങളില്‍ നിന്ന് 222 അത്‌ലറ്റുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി പങ്കെടുക്കുന്നത്.
No comments:
Post a Comment