Saturday, 24 March 2018

സുനില്‍ ചേത്രി ഇല്ലാതെ ഇന്ത്യ ഏഷ്യന്‍ കപ്പിന്.. കിർഗിസ്ഥാനെതിരെ ഉള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു റോബിന്‍ സിങ് ടീമില്‍ ഇട൦ നേടിയില്ല.

ഏഷ്യാ കപ്പ് യോഗ്യത ഉറപ്പിച്ചെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. 27ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി കളിക്കില്ല.മുന്നേറ്റ താര൦ റോബിന്‍ സിങും ഇല്ല.  മ്യാന്‍മറിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സുനില്‍ ഛേത്രിക്ക് തിരിച്ചടിയായത്.

അന്ന് മത്സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. മ്യാന്‍മറിനെതിരെ തന്നെ ഇന്ത്യ 1-0ന് വിജയിച്ച ഗ്രൂപ്പിലെ ആദ്യ മത്സരത്തിലും ഛേത്രിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഛേത്രിയാണ്. 97 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് ഛേത്രി നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 6 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ ഛേത്രിയുടെ പ്രകടനമികവിലാണ് ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത കരസ്ഥമാക്കിയത്.

യോഗ്യത നേടിയെങ്കിലും അവസാന മത്സരം കൂടി വിജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഇന്ത്യ കിര്‍ഗിസ്ഥാനെതിരെ ഇറങ്ങുന്നത്. എന്നാല്‍ സുനില്‍ ഛേത്രിയില്ലാത്തത് മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്

 24 അംഗ ടീം : ഗോൾകീപ്പർസ് : ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കൈത്. പ്രിതിരോധം : സുഭാഷിഷ് ബോസ്, നിഷു കുമാർ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ , സലാം രഞ്ജൻ സിംഗ്, ലാൽരാതാര , ജെറി ലാൽരിൻസുല, നാരായൺ ദാസ്.
മിഡ്ഫീൽഡർമാർ: ഉധന്ത സിംഗ്, ധണപാൽ ഗണേഷ്, എം.ഡി. റഫീഖ്, അനിരുത് താപ്പ, റൌൾൻ ബോർഗ്സ്, ഹലിചരൻ നർസറി, ബിക്കാഷ് ജയ്രു. ഫോർവേഡുകൾ: ബൽവന്ത് സിംഗ്, ജെജെ ലാൽപെഖ്ലുവാ , സീമിൻലെൻ ഡൗങ്കൽ, അലൻ ഡിയോറി ,മൻവീർ സിങ് ,ഹിതേഷ്  ശർമ്മ .

No comments:

Post a Comment