Wednesday, 14 November 2018
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിച്ചു ആരാധക സംഘടന രംഗത്ത്.. ടീം മാനേജ്‌മെന്റിന് നൽകിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ നേടി തരംഗമാവുന്നു.. അനിവാര്യമായ മാറ്റത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്സ്
Thursday, 11 October 2018
അവന് കൂടുതൽ അവസരങ്ങൾ നൽകും ; മലയാളി താരത്തെ പുകഴ്ത്തി ജെയിംസ്
Thursday, 20 September 2018
എ ഐ എഫ് എഫ് ന് എതിരെ അഞ്ഞടിച്ച് അനസ്;ബ്ലാസ്റ്റേഴ്സിനായി ആദ്യ 3 മത്സരങ്ങൾ കളിക്കാനാവില്ല
Friday, 7 September 2018
ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം
തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ്‌ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.
Monday, 27 August 2018
കരുത്തുറ്റ മധ്യനിരയുമായി ബ്ലാസ്റ്റേഴ്സ് ;പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു
Sunday, 26 August 2018
കരുത്തുറ്റ യുവനിരയുമ്മായി ബ്ലാസ്റ്റേഴ്സ് , ഇൗ സീസണില്‍ മുന്നേറും ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു
ഈ സീസണ്‍ ഐ എസ് എല്ലില്‍ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത് കരുത്തുറ്റ യുവനിരയാണെന്നും സീസണില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനെ ഇത് സഹായിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്. കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്കോമിനോട് സംസാരിക്കവെ യായിരുന്നു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും, ടീമിലെ യുവനിരയെക്കുറിച്ചും പ്രദീപ് മനസ് തുറന്നത്.
Wednesday, 22 August 2018
സെര്‍ബിയയില്‍ നിന്ന് ഒരു താരം കൂടെ കേരള ബ്ലാസ്റ്റേഴ്സില്‍, ഏഴാം വിദേശ താരവുമായി
Sunday, 12 August 2018
ബ്ലാസ്റ്റേഴ്സിന്റെ കളി ഇനി തായ്‌ലാന്റിൽ
ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്.
സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.
Monday, 25 June 2018
സന്തോഷ് ടോഫി ഹീറോ , എഫ് സി കേരളയുടെ വജ്രായുധ൦ കേരള ബ്ലാസ്റ്റേഴ്സിലേക്ക്.. കേരള യുവ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ...
എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
Thursday, 29 March 2018
ബ്ലാസ്റ്റേഴ്സിൽ എന്ത്കൊണ്ട് മലയാളി താരങ്ങളുടെ അവസരം ലഭിക്കുന്നില്ല??.. കാരണം വെളിപ്പെടുത്തി ഗോകുലത്തിന്റെ താര൦ അർജുൻ ജയരാജ്..
ബ്ലാസ്‌റ്റേഴ്‌സില്‍ മലയാളി താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല; കാരണം വ്യക്തമാക്കി ഗോകുലത്തിന്റെ സൂപ്പര്‍ താരം
:-അർജുൻ ജയരാജ്
ഗോകുലത്തിന്റെ മാനേജ്‌മെന്റും പരിശീലകനുമെല്ലാം കേരളത്തില്‍ നിന്നുള്ളവരായത് കൊണ്ട് മലയാളി താരങ്ങള്‍ക്ക് മികച്ച അവസരം ലഭിച്ചുവെന്നും എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അര്‍ജുന്‍ പറയുന്നു. ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പരിശീലകനും ടീം മാനേജ്‌മെന്റ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും കേരളത്തിന് പുറത്തുള്ളവരാണ്. അത് കൊണ്ട് തന്നെ മലയാളി താരങ്ങള്‍ക്ക് അവസരം കുറയുകയാണ്’ – അർജുൻ ജയരാജ് (ഗോകുലം)
Tuesday, 20 March 2018
ഗോകുലം എഫ് സി യെ കണ്ടു പഠിക്കൂ...... ബ്ലാസ്റ്റേഴ്‌സിനോട് ആരാധകർ....
ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ റിസര്‍വ് ടീമിനെ ഇറക്കി കളിക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനും രക്ഷയില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട് തുടക്കം തന്നെ പിഴച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. എന്തിനും കൂടെ നില്‍ക്കുന്ന ആരാധക പട പക്ഷേ ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇങ്ങനെയാണേല്‍ ഞങ്ങള്‍ നിങ്ങളെ അങ്ങ് മറക്കും, എന്നിട്ട് ഗോകുലം എഫ്‌സിക്ക് ഒപ്പം കൂടുമെന്ന്.
നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയ ഗോകുലത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന് നേരെയുള്ള പരിഹാസം. റിസര്‍വ് ടീമിനേയും, മെയിന്‍ താരങ്ങളേയും തിരഞ്ഞെടുക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത നിന്നുമുണ്ടാകുന്ന പോരായ്മയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മുന്‍പുണ്ടായിരുന്ന മലയാളി താരത്തിന്റെ രണ്ട് ഗോളുകള്‍ തന്നെയാണ് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആദ്യ കളിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത്. സി.എസ്.സബിത്തിനെ തളയ്ക്കാന്‍ സഹലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക സാധിച്ചില്ല.
ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഓസോണ്‍ നാലു ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് അടിച്ചു കയറ്റിയത്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കാണികളുടെ പിന്തുണയുണ്ടായിരുന്നിട്ടും, രണ്ടാം പകുതിയില്‍ അത്ഭുതകരമായ തിരിച്ചു വരവ് നടത്താനുള്ള ശേഷി ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനുണ്ടായില്ല. എന്നാല്‍ ആദ്യ കളി മാത്രമാണിതെന്ന് ടീമിനും ആരാധകര്‍ക്കും അറിയാം. ടീം ഒത്തിണക്കത്തിലേക്ക് കൂടുതല്‍ കളി കഴിയുന്നതോടെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Thursday, 15 March 2018
കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചു ബ്ലാസ്റ്റേഴ്‌സ്
പുതിയ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് വരും സീസണുകളില്‍ മികച്ച ടീമിനെ പടുത്തുയര്‍ത്താനുള്ള നീക്കത്തിലാണ്. നേരത്തെ നോര്‍ത്ത് ഈസ്റ്റ് താരങ്ങളായ ഹോളിചരണ്‍ നര്‍സാരിയെയും സെമിന്‍ലന്‍ ഡംഗലിനെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ, സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച മണിപ്പൂര്‍ മധ്യനിര താരം സെയ്ത്യാസെന്‍ സിംഗുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരിക്കുകയാണ്. ഗോള്‍.കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വര്‍ഷത്തെ കരാറാണ് 26കാരനായ താരവുമായി ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 80 ലക്ഷം രൂപയുടെ വാര്‍ഷിക പ്രതിഫലമാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് നല്‍കാനിരിക്കുന്നത്. സീസണില്‍ ഡല്‍ഹിക്കായി 11 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും മൂന്നു അസിസ്റ്റുകളുമാണ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച സെയ്ത്യാസെന്‍ സിംഗ് ഇന്ത്യന്‍ ദേശീയ ടീം ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.
നേരത്തെ കോച്ച് ഡേവിഡ് ജെയിംസുമായും പ്രതിരോധതാരം ലാല്‍റുവാത്താരയുമായും ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയിരുന്നു. ഐ എസ് എല്ലില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും നടക്കാനിരിക്കുന്ന സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏപ്രില്‍ ഏഴിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ സുപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം.









