Friday, 16 March 2018

ലക്ഷ്യം ഐലീഗ്, എഫ്‌സി കേരള കളത്തിലേക്ക്

തൃശൂരില്‍ നിന്നുള്ള പ്രെഫഷണല്‍ ഫുട്‌ബോള്‍ ക്ലബായ എഫ്‌സി കേരള ഐലീഗ് സ്വപ്നങ്ങളുമായി ഇന്ന് കളത്തില്‍. രണ്ടാംഡിവിഷന്‍ ഐലീഗിലെ ആദ്യ മത്സരത്തില്‍ ഫത്തേ ഹൈദരാബാദാണ് എതിരാളികള്‍. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
എഫ്‌സി കേരളയുടെ അഞ്ച് ഹോംമത്സരങ്ങളും കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഭോപ്പാല്‍ ടീമായ മധ്യഭാരത് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഓസോണ്‍ ബംഗളുരു, എഫ്‌സി ഗോവ എന്നീ ടീമുകളുമായാണ് എഫ്‌സി കേരളയുടെ മത്സരങ്ങള്‍. ഏപ്രില്‍ 12നാണു കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം. പ്രീസീസണില്‍ രണ്ട് അഖിലേന്ത്യാ ട്രോഫികള്‍ നേടി എഫ്‌സി കേരള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
മുന്‍ ഇന്ത്യന്‍ കോച്ചും എഫ്‌സി കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടറുമായ നാരായണ മേനോന്‍, ചീഫ് കോച്ച് ടി.ജി. പുരുഷോത്തമന്‍, മാനേജര്‍ നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. തയാറെടുപ്പുകള്‍. രണ്ടു വിദേശികളും ഇതര സംസ്ഥാന കളിക്കാരുമടക്കം മികച്ച സീനിയര്‍ ടീമിനെ തിരഞ്ഞെടുത്തിരുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ക്കാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക. ആദ്യ മത്സരത്തില്‍ ഓസോണ്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനെ തോല്പിച്ചിരുന്നു.

No comments:

Post a Comment