Saturday 17 March 2018

ഇന്ത്യൻ യുവ ബൌളർ സിറാജിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് മുഹമ്മദ് സിറാജെന്ന ഹൈദരാബാദ് താരം ടീം ഇന്ത്യയില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ രാജ്യന്തര ക്രിക്കറ്റില്‍ നിഴലായി മാത്രം ഒതുങ്ങാനാണ് മുഹമ്മദ് സിറാജിന്റെ വിധി.

നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോഴും സിറാജ് റണ്‍സ് വിട്ട് കൊടുത്തതില്‍ പിശുക്ക് കാട്ടിയില്ല. നാല് ഓവറുകളില്‍ 50 റണ്‍സാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനെതിരെയും റണ്‍ വഴങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡും യുവതാരത്തെ തേടിയെത്തി.

അന്താരാഷ്ട്ര ടി-20യില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമായി സിറാജ്. കരിയറിലെ ആദ്യ മൂന്നു ടി20 മത്സരങ്ങളില്‍ നിന്ന് ആകെ 148 റണ്‍സാണ് സിറാജ് വഴങ്ങിയത്. 130 റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയന്‍ താരം ആദം മില്‍നെയായിരുന്നു ഇതുവരെ ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നത്. മുഹമ്മദ് അഷ്‌റഫുള്‍ (129), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (128), നഥാന്‍ കോള്‍ട്ടര്‍നൈല്‍ (127), ജോഷ് ഹേസല്‍വുഡ് (125) എന്നിവരാണ് നാണക്കേടിന്റെ ഈ റെക്കോര്‍ഡ് പട്ടികയിലുള്ളത്.

ന്യൂസിലാന്‍ഡിനെതിരെ 2017ല്‍ അരങ്ങേറിയ സിറാജ് ആ മത്സരത്തില്‍ വഴങ്ങിയത് 53 റണ്‍സാണ്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച രണ്ടാം മത്സരത്തില്‍ 45 റണ്‍സും വഴങ്ങി. മൂന്നു മത്സരങ്ങളിലും താരം ഓരോ വിക്കറ്റുകളും.

അവസരങ്ങള്‍ ലഭിച്ചിട്ടും മോശം ഫോം കാഴ്ചവെയ്ക്കുന്ന ഈ യുവതാരത്തെ ഇനിയും നിലനിര്‍ത്തണമോയെന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്.

No comments:

Post a Comment