Monday, 10 September 2018

ജിംഗനെ പോലെ അവണം; ഇന്ത്യൻ യുവ താരം മനസ്സ് തുറക്കുന്നു


എതിർ നിരയെ ശക്തമായും, വിജയകരമായും പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഈ മിന്നും താരം ഗോളടിയുടെ കാര്യത്തിൽ മോശമൊന്നുമല്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെയും, ഇന്ത്യൻ നാഷണൽ ടീമിന്റെയും പ്രതിരോധത്തിലെ നെടും തൂണും, രാജ്യത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളുമാണ് സന്ദേശ് ജിങ്കൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം എഡിഷനിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച് എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരത്തിന് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്ത് വളർന്ന് വരുന്ന ഒരു പാട് ഫുട്ബോൾ താരങ്ങളുടെ റോൾ മോഡലും, ഇൻസ്പിറേഷനും ഒക്കെയാണ് ജിങ്കൻ ഇപ്പോൾ.
"സന്ദേശ് ജിങ്കനാണ് എന്റെ റോൾ മോഡൽ! ഞങ്ങളുടെ ടീമിലുള്ള ഒരുപാട് പേരുടെ റോൾ മോഡൽ അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തിൽ പ്രചോദിതനായത് അദ്ദേഹത്തിൻറെ കളിയുടെ ശൈലി കാരണമാണ് - ഭയമില്ലാത്ത - അത് പോലെയാണ് എനിക്കും കളിക്കേണ്ടത്. ഞാൻ വലുതായിട്ട് അദ്ദേഹത്തെ പോലെ കളിക്കാൻ കഴിഞ്ഞാൽ ഏറ്റവും സന്തോഷമുള്ളതാവും അത്" ഇന്ത്യൻ അണ്ടർ 16 താരം ഹർപ്രീത് സിംഗ് സ്പോർട്സ്സ്റ്റാർ ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എനിക്ക് എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ് വിജയിക്കണം. ഞങ്ങൾക്ക് ചരിത്രം കുറിക്കണം. അണ്ടർ 17 വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാവണം. ജേതാക്കളാവണം." താരം കൂട്ടിച്ചേർത്തു.
"അത് നേടൽ കുറച്ചു പ്രയാസമാണ്. പക്ഷെ ഞങ്ങൾ കഠിനമായി പരിശീലിക്കുന്നു. ഞങ്ങളുടെ സിസ്റ്റത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും, ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും വിചാരിക്കുന്നു." താരം കൂട്ടിച്ചേർത്തു.

Friday, 7 September 2018

ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം



തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ്‌ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ പകുതിയിൽ സിമിലെൻ ഡൗങ്ങൽ ആണ് ഗോളടി തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്.
അധികം താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വിദേശ തരാം സ്‌റ്റോഹനോവിച്ചിന്റെ ആദ്യ ഗോൾ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗോൾ ഖർപ്പൻ ആണ് നേടിയത്.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പുൻബൂഞ്ചു ബാങ്കോങ് എഫ് സിയുടെ ആശ്വാസ ഗോൾ നേടി.

Monday, 27 August 2018

കരുത്തുറ്റ മധ്യനിരയുമായി ബ്ലാസ്റ്റേഴ്സ് ;പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം സീസണിലേക്ക് എത്തുമ്ബോള്‍ ടീമുകള്‍ എല്ലാം തന്നെ കടുത്ത പരിശീലനത്തിലാണ്. ആരാധകരുടെ ഇഷ്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സാണ് ഒരുക്കങ്ങളില്‍ ഒരുപടി മുന്നില്‍. പ്രീ സീസണ്‍ മത്സരങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ടീം അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ക്യാമ്ബ് പൂര്‍ണമായി ഉണര്‍ന്നതിന്റെ തെളിവാണ് ട്വിറ്ററില്‍ വരുന്ന താരങ്ങളുടെ പോസ്റ്റുകള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മലയാളി താരം സി കെ വിനീതുമാണ് അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ച കാര്യം ആരാധകരെ അറിയിച്ചത്.  നേരത്തെ കൊച്ചിയില്‍ നടത്താനിരുന്ന പരിശീലന ക്യാമ്ബ് പ്രളയം കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.  സുരക്ഷയും സാങ്കേതിക കാര്യങ്ങളും മുന്‍ നിര്‍ത്തിയാണ് ക്യാമ്ബ് വേദി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. അഹമ്മദാബാദിലെ ട്രാന്‍സ്സ്റ്റേഡിയയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.  ബ്ലാസ്റ്റേഴ്‌സ് നിരയിലെ അവസാന വിദേശ താരവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. സെര്‍ബിയന്‍ താരം നിക്കോള ക്രമരാവിച്ചാണ് ഏറ്റവും ഒടുവില്‍ ടീമിലെത്തിയത്. ജിറോണ എഫ് സി, മെല്‍ബണ്‍ സിറ്റി എഫ് സി തുടങ്ങിയ ലോക ക്ലബ്ബുകളുമായി പ്രീ സീസണ്‍ മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഹമ്മദാബാദിലെ പരിശീലനത്തിന് ശേഷം കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ക്കായി തായ്ലന്‍ഡിലേക്ക് തിരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

Sunday, 26 August 2018

കരുത്തുറ്റ യുവനിരയുമ്മായി ബ്ലാസ്റ്റേഴ്സ് , ഇൗ സീസണില്‍ മുന്നേറും ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു


ഈ സീസണ്‍ ഐ എസ് എല്ലില്‍ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത് കരുത്തുറ്റ യുവനിരയാണെന്നും സീസണില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനെ ഇത് സഹായിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്. കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്കോമിനോട് സംസാരിക്കവെ യായിരുന്നു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും, ടീമിലെ യുവനിരയെക്കുറിച്ചും പ്രദീപ് മനസ് തുറന്നത്.
" ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന് പ്രധാന കാരണം അവരുടെ മികച്ച യുവനിര തന്നെയാണ്. ഫിന്‍ലാന്‍ഡില്‍ പരിശീലനത്തിന് അവസരം ലഭിച്ച പ്രശാന്തിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ സമയം കളിക്കാന്‍ അവസരം ലഭിക്കും.
ധാരാളം മികച്ച യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്, പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങള്‍. ടീമിന്റെ പ്രതിരോധവും ശക്തം". പ്രദീപ് പറഞ്ഞുനിര്‍ത്തി.
അതേ സമയം മുന്‍ സീസണുകളിലേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ യുവതാരങ്ങളും, കേരള താരങ്ങളുമടങ്ങുന്നതാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് ടീം. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന കെ. പ്രശാന്തിന് പുറമേ, കേരളാ സന്തോഷ് ട്രോഫി ടീമംഗങ്ങളായിരുന്ന അഫ്ദാലും, ജിതിന്‍ എം എസുമെല്ലാം ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തി‌യിട്ടുണ്ട്.

Wednesday, 22 August 2018

സെര്‍ബിയയില്‍ നിന്ന് ഒരു താരം കൂടെ കേരള ബ്ലാസ്റ്റേഴ്സില്‍, ഏഴാം വിദേശ താരവുമായി



കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എല്‍ സീസണായുള്ള തങ്ങളുടെ ഏഴാം വിദേശ സൈനിംഗും പൂര്‍ത്തിയാക്കുന്നു. സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡറായ നികോള ക്രാമറവിച് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടാന്‍ അടുത്തിരിക്കുന്നത്. താരം അഹമ്മദബാദില്‍ ഉള്ളതായും മെഡിക്കല്‍ പൂര്‍ത്തിയാക്കിയതായുന്‍ ദേശീയ മാധ്യമമായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീഡിഷ് ക്ലബായ സിറിയന്‍സ്കയില്‍ നിന്നാണ് നികോള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡറര്‍ റോളില്‍ കളിക്കുന്ന നികോളയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡിലെ പ്രശ്നങ്ങള്‍ക്ക് അവസാനമാക്കും എന്നാണ് കരുതുന്നത്. ഗ്രീക്ക് ക്ലബായ പനെലെഫ്ലിനാകോസ്, സെര്‍ബിയന്‍ ക്ലബായ രാഡ്നിക്ക് തുടങ്ങിയ ക്ലബുകള്‍ക്കും കളിച്ചിട്ടുണ്ട്.
സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. സെര്‍ബിയയില്‍ നിന്നുള്ള കേരളത്തിന്റെ മൂന്നാം താരമാണ് നികോള. ലാകിച് പെസിച്, സ്ലവിസ സ്റ്റൊഹാനൊവിച് എന്നിവരും സെര്‍ബിയയില്‍ നിന്നായി ഇപ്പോള്‍ കേരളത്തിനൊപ്പം ഉണ്ട്. കേരളം ഏഴു വിദേശ താരങ്ങള്‍ എന്ന ക്വാട്ടയും ഇതോടെ പൂര്‍ത്തിയാക്കി. നികോള, ലാകിച് പെസിച്, സ്ലവിസ, സിറില്‍, കിസിറ്റോ, പെകൂസണ്‍, പൊപ്ലാനിക് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങള്‍.

Tuesday, 14 August 2018

ഇന്ത്യൻ ഫുട്ബോൾ ഫാൻസിന് നിരാശ ; ലാലിഗ ഇനി ടിവിയിൽ ഇല്ല, പകരം


ലാലിഗ ഇനി മുതൽ ടെലിവഷനിൽ ഇന്ത്യക്കാർക്ക് കാണാൻ കഴിയില്ല. ലാലിഗയുടെ സംപ്രേഷണവകാശം സാമൂഹിക മാധ്യമത്തിലെ വമ്പന്മാരായ ഫേസ് ബുക്ക് കൈക്കലാക്കിയിരിക്കുകയാണ്‌. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ഫേസ് ബുക്ക് സ്വന്തമാക്കിയുരിക്കുന്നത്. 2014 മുതൽ 2018 വരെ‌ സോണി നെറ്റ്വർക്ക് ആയിരുന്നു ഇന്ത്യയിൽ ലാലിഗ എത്തിച്ചത്.
പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, മാൽഡീവ്സ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഫേസ്ബുക്കിലൂടെ മാത്രമെ ഇനി ലാലിഗ കാണാൻ കഴിയൂ. ഫേസ് ബുക്ക് വഴി മത്സരം സൗജന്യമായി കാണാൻ പറ്റുമെന്നും പരസ്യങ്ങൾ ഉണ്ടാകില്ല എന്നും എഫ് ബി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മത്സരങ്ങളും വീഡിയോകളും കാണാൻ വേണ്ടി പുതിതായി ഒരുക്കിയ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചർ വഴി ആകും മത്സരങ്ങൾ കാണാൻ കഴിയുക.
ടെലിവിഷനിൽ കളി ഇല്ലാത്തത് പല ഫുട്ബോൾ പ്രേമികളെയും സാരമായി ബാധിക്കും. *ഈ വർഷത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സ്റ്റാറിന്റെ കരാർ കാലാവധി അവസാനിക്കുന്നുണ്ട്. ഇ പി എല്ലിന്റെ അവകാശവും ഫേസ് ബുക്ക് സ്വന്തമാക്കിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്

നാണം കെട്ട തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിക്ക് തിരിച്ചടി


ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളും ആരാധകരും നടത്തുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ പുലികളായി നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിലാണ് വമ്പന്‍ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ടീമിനെതിരേ കനത്ത വിമര്‍ശനമുയര്‍ന്നത്.
നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഐസിസി ലോക റാങ്കിങ്ങില്‍ തിരിച്ചടിയേറ്റതാണ് കൂനിന്മേല്‍ കുരുവായിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ നേടിയ 200 റണ്‍സിന്റെ പിന്‍ബലത്തില്‍ ലോക ഒന്നാം നമ്പറായ വിരാട് കോലി രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പിന്നോക്കം പോവുകയായിരുന്നു. 19 പോയന്റ് താഴോട്ടിറങ്ങിയ കോലിക്ക് ഇപ്പോള്‍ 919 പോയന്റാണുള്ളത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ലോര്‍ഡ്സില്‍ 23, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്‌കോര്‍. അതേസമയം, അടുത്ത ടെസ്റ്റുകളില്‍ ഫോമിലെത്തിയാല്‍ കോഹ് ലിക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാകും. സ്മിത്തിനുള്ള വിലക്ക് കാരണം കോഹ്ലിക്ക് ഇത് എളുപ്പമാകുമെന്നാണ് വിലയിരുത്തലുകള്‍.
കരിയറില്‍ ആദ്യമായി 903 പോയന്റിലെത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ബൗളര്‍മാരിലെ ലോക ഒന്നാം നമ്പര്‍. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. മുരളി വിജയ് എട്ട് സ്ഥാനം നഷ്ടപ്പെട്ട് 33-ാം റാങ്കിലെത്തി. ദിനേഷ് കാര്‍ത്തിക് 18 സ്ഥാനം പിറകോട്ടുപോയി 195-ാം റാങ്കിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവ് എഴുപതാം റാങ്കിലെത്തി. 13 സ്ഥാനങ്ങളാണ് നഷ്ടമായത്. അതേസമയം ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടിയ ആര്‍ അശ്വിന്‍ ബാറ്റിങ്ങില്‍ അമ്പത്തിയേഴാമതാണ്. ഓള്‍ റൗണ്ടറില്‍ മൂന്നാം റാങ്കും അശ്വിനുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44 ലെത്തി. ബാറ്റിങ്ങില്‍ എഴുപത്തിനാലാമതാണ് ഇന്ത്യയുടെ ഈ യുവതാരം