Tuesday 14 August 2018

നാണം കെട്ട തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിക്ക് തിരിച്ചടി


ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളും ആരാധകരും നടത്തുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ പുലികളായി നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിലാണ് വമ്പന്‍ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ടീമിനെതിരേ കനത്ത വിമര്‍ശനമുയര്‍ന്നത്.
നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഐസിസി ലോക റാങ്കിങ്ങില്‍ തിരിച്ചടിയേറ്റതാണ് കൂനിന്മേല്‍ കുരുവായിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ നേടിയ 200 റണ്‍സിന്റെ പിന്‍ബലത്തില്‍ ലോക ഒന്നാം നമ്പറായ വിരാട് കോലി രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പിന്നോക്കം പോവുകയായിരുന്നു. 19 പോയന്റ് താഴോട്ടിറങ്ങിയ കോലിക്ക് ഇപ്പോള്‍ 919 പോയന്റാണുള്ളത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ലോര്‍ഡ്സില്‍ 23, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്‌കോര്‍. അതേസമയം, അടുത്ത ടെസ്റ്റുകളില്‍ ഫോമിലെത്തിയാല്‍ കോഹ് ലിക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാകും. സ്മിത്തിനുള്ള വിലക്ക് കാരണം കോഹ്ലിക്ക് ഇത് എളുപ്പമാകുമെന്നാണ് വിലയിരുത്തലുകള്‍.
കരിയറില്‍ ആദ്യമായി 903 പോയന്റിലെത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ബൗളര്‍മാരിലെ ലോക ഒന്നാം നമ്പര്‍. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. മുരളി വിജയ് എട്ട് സ്ഥാനം നഷ്ടപ്പെട്ട് 33-ാം റാങ്കിലെത്തി. ദിനേഷ് കാര്‍ത്തിക് 18 സ്ഥാനം പിറകോട്ടുപോയി 195-ാം റാങ്കിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവ് എഴുപതാം റാങ്കിലെത്തി. 13 സ്ഥാനങ്ങളാണ് നഷ്ടമായത്. അതേസമയം ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടിയ ആര്‍ അശ്വിന്‍ ബാറ്റിങ്ങില്‍ അമ്പത്തിയേഴാമതാണ്. ഓള്‍ റൗണ്ടറില്‍ മൂന്നാം റാങ്കും അശ്വിനുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44 ലെത്തി. ബാറ്റിങ്ങില്‍ എഴുപത്തിനാലാമതാണ് ഇന്ത്യയുടെ ഈ യുവതാരം

No comments:

Post a Comment