
Saturday, 31 March 2018
ടീം തന്ത്രങ്ങൾ സമാനം; സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളം– ബംഗാൾ ഫൈനൽ

വാർണറിന് പകരക്കാരൻ കുശാൽ പെരേരയല്ല. ഇത് കിടുക്കാച്ചി ഐറ്റം.....
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഹൈദരബാദ് ടീമില്‍ പുതിയ താരം. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സിനെയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണര്‍ക്ക് പകരം ടീമിലെത്തിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സണ്‍ റൈസേഴ്‌സ് ടീമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ണറിന് പകരക്കാരനായി ശ്രീലങ്കന്‍ താരം കുശാല്‍ പെരേര ടീമിലെത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്.
വെടിക്കെട്ട് ബാറ്റിംഗിന്റെ ഉസ്താദ് എന്നറിയപ്പെടുന്ന താരമാണ് അലക്‌സ് ഹെയില്‍സ്. അന്താരാഷ്ട്ര ടി20 യില്‍ ഇംഗ്ലണ്ടിന് വേണ്ടി 52 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയുള്‍പ്പെടെ 1456 റണ്‍സ് നേടിയിട്ടുണ്ട്. കരിയറില്‍ മൊത്തം 174 ടി20 മത്സരങ്ങളില്‍ 143.54 പ്രഹരശേഷിയില്‍ 4704 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുളളത്. വാര്‍ണറിന് പകരം ശിഖാര്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് ഹെയില്‍സ് എന്നതുകൊണ്ടു തന്നെ താരത്തെ ടീമിലെത്തിച്ചത് സണ്‍ റൈസേഴ്‌സിന്റെ മികച്ച ഒരു നീക്കമായാണ് ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്നു ബംഗാളിനെ നേരിടും......
പതിനാല് വർഷത്തിന് സന്തോഷ് ട്രോഫി പിടിക്കാൻ കേരളം ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ബംഗാളിനെതിരെ അവരുടെ തട്ടകത്തിൽ ബൂട്ട് കെട്ടുന്നത്. കിരീടം വീണ്ടെടുക്കാന്‍ കേരളം പൂര്‍ണ സജ്ജരാണെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ആറാം കിരീടത്തിനായി കേരളം ഇന്നിറങ്ങുന്നു.
എതിര്‍ പോസ്റ്റില്‍ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ് രാഹുല്‍ വി രാജും സംഘവും കലാശപ്പോരിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും വീഴ്ത്താനായത് കേരളത്തിന്റെ ആത്മവിശ്വാസംകൂട്ടുന്നു.
അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങുന്ന ബംഗാള്‍ നിരയ്‌ക്കൊപ്പമാണ് ചരിത്രം. സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാള്‍ കടമ്പ കടക്കാനായിട്ടില്ല. ഏറ്റവും ഒടുവില്‍ കൊമ്പുകോര്‍ത്ത 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. തീര്‍ന്നില്ല, ഇതിന് മുന്‍പ് ഒന്‍പത് തവണ സന്തോഷ് ട്രോഫി ബംഗാളില്‍ നടന്നു. ഒരിക്കല്‍പ്പോലും ബംഗാള്‍ കിരീടം കൈവിട്ടില്ല.
ചരിത്രത്തെ ഭയക്കാതെ കിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിൽ നിലനിർത്തിയ ഫോം തുടരാനായാൽ കിരീടം ഇത്തവണ കേരളത്തിനൊപ്പം പോരും.
SIL MEDIA
South India Live
ഫുട്ബോൾ ലഹരി മാറുന്നതിന് മുൻപ് ക്രിക്കറ്റ് ലഹരിയിലേക് ഇന്ത്യ
ട്വന്റി 20 ക്രിക്കറ്റിന്റെ പൂരക്കാലത്തിന് ഇനി ഒരാഴ്ചത്തെ കാത്തിരുപ്പ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഈ മാസം ഏഴിനു ‘ടോസ്’ ഉയർന്നുവീഴും. ഉദ്ഘാടന മൽസരം നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും വിലക്ക് മാറിയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ. വേദി മുംബൈ വാങ്കഡെ സ്റ്റേഡിയം. ഇതേ സ്റ്റേഡിയത്തിൽ മേയ് 27നു കലാശപ്പോരാട്ടം. മധ്യവേനലവധിക്കാലത്തെ 51 ദിനരാത്രങ്ങൾ ക്രിക്കറ്റിന്റെ ‘കോക്ക്ടെയ്ൽ’ പോരാട്ടങ്ങളുടേതാണ്. എട്ടു ടീമുകൾ, 60 മൽസരങ്ങൾ. പത്തു രാജ്യങ്ങളിൽ നിന്നായി 187 താരങ്ങളാണു ക്രിക്കറ്റ് ലോകത്തേറ്റവും തിളക്കമുള്ള ലീഗിന്റെ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
റോയൽസ് ആൻഡ് കിങ്സ്
പ്രീമിയർ ലീഗിലെ ‘വില’ പിടിപ്പുള്ള ടീമുകളായ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും രണ്ടുവർഷത്തെ വിലക്ക് മാറിത്തിരിച്ചെത്തുന്നതു തന്നെയാണ് ഈ സീസണിലെ ഹൈലൈറ്റ്. ഇടക്കാല സാന്നിധ്യങ്ങളായി പോയ വർഷങ്ങളിൽ ലീഗിൽ ഇടംനേടിയ പുണെ സൂപ്പർ ജയന്റ്സും ഗുജറാത്ത് ലയൺസും കളംവിട്ടു. പഴയ മുഖങ്ങളിൽ അശ്വിനൊഴികെയുള്ള പ്രമുഖരെ നിരത്തിയാണു ചെന്നൈയുടെ മടക്കം. നായകൻ ധോണി തന്നെ. ഒപ്പം റെയ്നയും ജഡേജയും ഡുപ്ലസിയും ബ്രാവോയും പോലുള്ളവരുമുണ്ട്. റോയൽസിനു തിരിച്ചുവരവിൽ മുൻപത്തേതിനേക്കാൾ പ്രതാപം. രഹാനെയും സഞ്ജുവും ബിന്നിയും കുൽക്കർണിയുമെല്ലാം തിരിച്ചെത്തുന്ന നീലപ്പടയിൽ ഇക്കുറി കുട്ടിക്രിക്കറ്റിലെ സെൻസേഷനൽ താരങ്ങളുടെ സാന്നിധ്യമുണ്ട്. സ്റ്റോക്സും ഷോർട്ടും ബട്‌ലറും ആർച്ചറുമെല്ലാമാണ് റോയൽസിലെ ‘അപ്രതീക്ഷിത’ ആയുധങ്ങൾ.
ഇന്ത്യൻ നായകരുടെ ലീഗ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുത്തൻ പതിപ്പ് ഇന്ത്യൻ ക്യാപ്റ്റൻമാരുടേതു കൂടിയാണ്. എട്ടു ടീമുകളിൽ ഏഴു ടീമിലും ഇന്ത്യൻ താരങ്ങളാണു തലപ്പത്ത്. പത്തു വർഷം മുൻപ് ഐക്കൺ പദവിയുള്ള ഇന്ത്യൻ താരങ്ങളുമായി ലീഗ് ആരംഭിക്കുമ്പോൾപോലും ഇത്രയേറെ‘നാടൻ’ നായകരെ പരീക്ഷിക്കാൻ ഫ്രാഞ്ചൈസികൾ തയാറായിട്ടില്ല. ഒൻപത് ലീഗുകളിൽ നായകനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണി മുതൽ നവാഗതനായ അജിൻക്യ രഹാനെ വരെയുള്ളവർ ഈ സീസണിൽ വിവിധ ടീമുകളുടെ ക്യാപ്റ്റനാകും. ഹൈദരാബാദ് സൺറൈസേഴ്സ് മാത്രമാണ് വിദേശ ക്യാപ്റ്റനു കീഴിലെത്തുക. പന്തിൽ കൃത്രിമം കാട്ടിയതിനു വിലക്ക് നേരിട്ട ഡേവിഡ് വാർണർക്കു പകരം കിവീസ് നായകൻ കെയ്ൻ വില്യംസൺ ഹൈദരാബാദിനെ നയിക്കും. ഇതേ കുറ്റത്തിനു സ്ഥാനം പോയ സ്റ്റീവ് സ്മിത്തിനു പകരമായാണ് റോയൽസ് തലപ്പത്തേയ്ക്കുള്ള രഹാനെയുടെ വരവും.
പരിഷ്കാരങ്ങളുടെ ലീഗ്
അംപയറിങ്ങിലും പുതിയ പരീക്ഷണങ്ങൾക്കു തുടക്കമിടുകയാണ് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ്. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഐപിഎല്ലിന്റെ ഭാഗമാകും. രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽ ഐസിസി അടുത്തിടെ ഡിആർസ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് ഐപിഎല്ലും ആ വഴിക്കു നീങ്ങുന്നത്. ഓരോ ഇന്നിങ്സിലും ഒരു റിവ്യൂ വീതമാണ് ടീമുകൾക്ക് അനുവദിക്കുക. തേഡ് അംപയറുടെ വിധിനിർണയത്തിനായി ബോൾ ട്രാക്കിങ്ങും അൾട്രാ എഡ്ജും പോലുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടി ഈ സീസൺ മുതൽ ഐപിഎല്ലിൽ പരീക്ഷിക്കപ്പെടും. ടിവി സംപ്രേഷണത്തിലും വന്നു മാറ്റം. സ്റ്റാർ സ്പോർട്സിലാണ് ഐപിഎൽ കാണാനാവുക.
കൂടും കൂറും മാറി
പുത്തൻ താരങ്ങളുടെ വരവിനെക്കാളേറെ ഇക്കുറി ലീഗിൽ ശ്രദ്ധിക്കപ്പെടുക കൂട് മാറിയെത്തിയ താരങ്ങളുടെ സാന്നിധ്യങ്ങളാകും. പല ടീമുകളുടെയും ‘മുഖം’ തന്നെയായി മാറിക്കഴിഞ്ഞ ചില വമ്പൻമാരെ ഇനി ഇതര ടീമുകളിൽ കാണാം. മുംബൈയുടെ മുന്നിൽ തന്നെയുണ്ടായിരുന്ന ഹർഭജൻ ഇക്കുറി ചെന്നൈയുടെ മഞ്ഞ ബ്ലേസറിലാണ്. ചെന്നൈ വിജയക്കൂട്ടിലെ അവിഭാജ്യഘടകമായിരുന്ന അശ്വിൻ ഈ വരവിൽ പഞ്ചാബിന്റെ നായകനും. റോയൽസിന്റെ സ്വന്തം വാട്സൺ തന്റെ ബദ്ധവൈരികളെന്നു വിശേഷിപ്പിച്ചിരുന്ന ചെന്നൈയുടെ ഭാഗമായപ്പോൾ ഗെയ്‌ലിന്റെ ചാലഞ്ച് ബെംഗളൂരു കടന്നു പഞ്ചാബിലെത്തി. കൊൽക്കത്തയിലെ സ്ഥിരക്കാരായ യൂസഫ് പഠാനും ഷാക്കിബ് ഹസനും ഹൈദരാബാദിനു വേണ്ടിയാണെത്തുക. ശ്രദ്ധേയമായ ചില തിരിച്ചുപോക്കുകളും ലീഗിലുണ്ട്. കൊൽക്കത്ത നായകസ്ഥാനം ഒഴിഞ്ഞു ഗൗതം ഗംഭീർ കരിയറിലെ ആദ്യ ഇടമായ ഡൽഹിയിലെത്തുന്നു. പഞ്ചാബിലെത്തിയ യുവ്‍രാജിനും ഇതാദ്യ ടീമിലേക്കുള്ള മടക്കം തന്നെ.
അഫ്ഗാൻ തരംഗം
ശ്രീലങ്കയിൽനിന്നും ബംഗ്ലദേശിൽ നിന്നുമുള്ളതിനെക്കാൾ കൂടുതൽ ക്രിക്കറ്റർമാർ ഇക്കുറി അഫ്ഗാനിസ്ഥാനിൽനിന്ന് ഐപിഎൽ കളിക്കാനെത്തും. പാക്കിസ്ഥാൻ താരങ്ങളെ അതിർത്തിക്കു പുറത്തു നിർത്തുന്ന ലീഗിൽ ഇത്തവണ നാല് അഫ്ഗാൻ താരങ്ങളാണുള്ളത്. റാഷിദ് ഖാനെയും മുഹമ്മദ് നബിയെയും സൺറൈസേഴ്സ് നിലനിർത്തിയപ്പോൾ യുവതാരം സാഹിർ ഖാനെ രാജസ്ഥാൻ ടീമിലെടുത്തു. കിങ്സ് ഇലവനിലുള്ള മുജീബ് സദ്രാനാണു നാലാമൻ. അടുത്തിടെ ഏകദിന പദവി ലഭിച്ച നേപ്പാളിൽ നിന്നൊരു താരവും ആദ്യമായി ഇന്ത്യൻ ലീഗ് കളിക്കാനെത്തുന്നുണ്ട്. ഡൽഹി ഡെയർ ഡെവിൾസിന്റെ സ്പിന്നർ സന്ദീപ് ലമിചാനെയാണ് ആ താരം.
LEADERS
മുംബൈ ഇന്ത്യൻസ്
ക്യാപ്റ്റൻ: രോഹിത് ശർമ
ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്
ക്യാപ്റ്റൻ: വിരാട് കോഹ്‌ലി
ഡൽഹി ഡെയർഡെവിൾസ്
ക്യാപ്റ്റൻ: ഗൗതം ഗംഭീർ
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
ക്യാപ്റ്റൻ: ദിനേഷ് കാർത്തിക്
രാജസ്ഥാൻ റോയൽസ്
ക്യാപ്റ്റൻ: അജിൻക്യ രഹാനെ
ചെന്നൈ സൂപ്പർ കിങ്സ്
ക്യാപ്റ്റൻ: എം.എസ്.ധോണി
കിങ്സ് ഇലവൻ പഞ്ചാബ്
ക്യാപ്റ്റൻ: രവിചന്ദ്ര അശ്വിൻ
സൺറൈസേഴ്സ് ഹൈദരാബാദ്
ക്യാപ്റ്റൻ: കെയ്ൻ വില്യംസൺ
KERALA @ IPL
സഞ്ജു സാംസൺ
ടീം: രാജസ്ഥാൻ റോയൽസ്
ബേസിൽ തമ്പി
ടീം: സൺറൈസേഴ്സ് ഹൈദരാബാദ്
സച്ചിൻ ബേബി
ടീം: സൺറൈസേഴ്സ് ഹൈദരാബാദ്
എം.ഡി.നിധീഷ്
ടീം: മുംബൈ ഇന്ത്യൻസ്
കെ.എം.ആസിഫ്
ടീം: ചെന്നൈ സൂപ്പർ കിങ്സ്
എസ്.മിഥുൻ
ടീം: രാജസ്ഥാൻ റോയൽസ്
സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു... ബ്ലാസ്റ്റേഴ്സ് ഗോളിയെ റാഞ്ചിയത് ജ൦ഷഡ്പൂർ.
സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു.. ബ്ലാസ്റ്റേഴ്സ് ഗോളിയെ റാഞ്ചിയത് ജ൦ഷഡ്പൂർ.
ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ ഗോളി എന്ന് പേരുകേട്ട സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു ജ൦ഷഡ്പൂരിൽ എത്തി. ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് വല കാത്ത റോയ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഒരുപാട് മികച്ച സേവുകൾ നടത്തി ബ്ലാസ്റ്റേഴ്സിനെ പല തവണ റോയ് രക്ഷിച്ചു . എന്നാല്‍ സുബ്രതാ പോളിനെ നിലനിർത്തിയ ജ൦ഷഡ്പൂർ ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
റോയ് ബ്ലാസ്റ്റേഴ്സ് വിടുന്നത് വലിയ തിരിച്ചടി ആകും എന്നാണ് കണക്ക് കൂട്ടൽ. ഇതുവരെ വേറൊരു ഗോളിയെ ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല. നിലവില്‍ പോൾ റച്ച്ബുക്ക ഉള്ളതിനാൽ വേറൊരു ഗോളിയെ സൂപ്പര്‍ കപ്പിന് മുമ്പ് എടുക്കാന്‍ സാധ്യത കുറവാണ് .
Friday, 30 March 2018
കുറ്റം ഏറ്റു പറഞ്ഞു..ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല!!!?
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വാര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചത്. 'നീതീകരിക്കാനാകാത്ത പ്രവര്‍ത്തി' എന്നായിരുന്നു സ്വന്തം തെറ്റിനെ വാര്‍ണര്‍ വിശേഷിപ്പിച്ചത്. എഴുതിക്കൊണ്ടു വന്ന പ്രസ്താവന കണ്ണീരോടും വിതുമ്പിയുമായിരുന്നു വാര്‍ണര്‍ വായിച്ചത്. രാജ്യത്തിന് വീണ്ടും കളിക്കാന്‍ നേരിയ പ്രതീക്ഷ ബാക്കിയുണ്ടെങ്കിലും മുമ്പ് സംഭവിച്ച തരം കാര്യങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ഓസ്‌ട്രേിയന്‍ ടീമില്‍ നിന്നും താന്‍ രാജി വെയ്ക്കുന്നതായി താരം പറഞ്ഞു. വരുന്ന ആഴ്ചകളും മാസങ്ങളും ഇത്തരത്തില്‍ ഒന്ന് എങ്ങിനെ സംഭവിച്ചെന്ന് പരിശോധിക്കും. കാര്യക്ഷമമായ ഒരു മാറ്റത്തിന് വേണ്ടി വിദഗ്‌ദ്ധോപദേശം തേടുമെന്നും താരം പറഞ്ഞു.
''ഒരു തെറ്റായ തീരുമാനമെടുത്ത് ഞങ്ങള്‍ രാജ്യത്തെ അപമാനപ്പെടുത്തി. അതില്‍ ഞാന്‍ എന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്തു. '' ദക്ഷിണാഫ്രിക്കയില്‍ ഞാന്‍ കൂടി പങ്കാളിയാകേണ്ട നാലാം ടെസ്റ്റ് മത്സരത്തില്‍ എന്റെ കൂട്ടുകാര്‍ കളിക്കുമ്പോള്‍ കൂട്ടുകാര്‍ കുടുംബാംഗങ്ങള്‍, അറിയാവുന്നവര്‍ എന്നിവരെയെല്ലാം നോക്കാന്‍ പോലും ബുദ്ധിമുട്ടി ഏറെ കഷ്ടപ്പെട്ടാണ് ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത് തന്നെയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തുടങ്ങിയിരിക്കുന്ന അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയേണ്ടത് പറയുശമന്നും സംഭവത്തിന്റെ തന്റെ പങ്കിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈകാരികമായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. വ്യാഴാഴ്ച പരിശീലക സ്ഥാനം ഒഴിയുന്നെന്ന് പ്രഖ്യാപിച്ചത് ഡാരന്‍ ലേമാനും കരഞ്ഞുകൊണ്ടായിരുന്നു. പദ്ധതിയുടെ സൂത്രധാരന്‍ വാര്‍ണറാണെന്നും സ്മിത്തിന്റെ പിന്തുണയോടെ ജൂനിയര്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടപ്പാക്കുക മാത്രമായിരുന്നെന്നും തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നായകന്‍ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റ ഓസ്‌ട്രേലിയ 12 മാസത്തെ വിലക്കും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് ഐപിഎല്‍ ടീം ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനവും നഷ്ടമായിരുന്നു.
വഞ്ചനയുടെ തലമണ്ട പ്രവര്‍ത്തിപ്പിച്ചത് വാര്‍ണറാണെന്ന വിവരം പുറത്തു വന്നപ്പോള്‍ തന്നെ താരത്തിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകള്‍ നഷ്ടമായിരുന്നു. ഇതോടെ തനിക്ക് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് നല്ലതെന്നും വാര്‍ണര്‍ പ്രതികരിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ ഇരുന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന വാര്‍ണറുടെ ഭാര്യ കാന്‍ഡിസിനും കരച്ചില്‍ അടക്കാന്‍ കഴിയുമായിരുന്നില്ല.
ഇത് മഞ്ഞയണിഞ്ഞ ഫുട്ബോൾ രാജാക്കന്മാർ കിരീടങ്ങൾ സ്വന്തമാക്കിയ കഥ........
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ബ്രസീലാണ്. 5 തവണയാണ് ബ്രസീല്‍ ജേതാക്കളായത്. ലോകകപ്പ് ചരിത്രത്തില്‍ എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ച ഒരേ ഒരു ടീമും മഞ്ഞപ്പട തന്നെ .ബ്രസിലിന്റെ കിരീടനാള്‍വഴികളിലൂടെ ഒരു യാത്ര
ലോകകപ്പ് തുടങ്ങികാലം മുതല്‍ എല്ലാ ടൂര്‍ണമെന്റുകളിലും ബൂട്ട് കെട്ടുന്ന ബ്രസീലിന് ഫിഫാ കപ്പില്‍ മുത്തമിടാന്‍ ആദ്യമായി അവസരം ലഭിച്ചത് 1958ലാണ് അന്ന് ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ ലോകവേദിയിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു സ്വീഡന്‍ ലോകകപ്പ്
കലഹങ്ങള്‍ നിറഞ്ഞ 1962ലെ ചിലെ ലോകകപ്പിലും ബ്രസീല്‍ കിരീടം നിലനിര്‍ത്തി. അന്ന് ചെകോസ്ലോവോക്യയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി.1970ലെ മെക്സിക്കോ ലോകകപ്പിലായിരുന്നു കാനറി പക്ഷികളുടെ അടുത്ത ഊഴം. വടക്കേ അമേരിക്കയില്‍ നടന്ന ചരിത്രത്തിലെ ആദ്യത്തെ ഫുട്ബോള്‍ ലോകകപ്പില്‍ അസൂറിപ്പടയെ 4–1ന് ബ്രസീല്‍ തകര്‍ത്തു.അടുത്തലോകകപ്പിനായി അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു ബ്രസീലിന്. ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ വിജയിയെ തീരമാനിച്ച ലോകകപ്പായിരുന്നു 1994ല്‍ അമേരിക്കയില്‍ നടന്നത് . കരുത്തരായ ഇറ്റലിയെ 3–2ന് ബ്രസീല്‍ പരാജയപ്പെടുത്തി.
എഷ്യന്‍ ഭൂകണ്ഡത്തില്‍ ആദ്യമായി ലോകകപ്പ് എത്തിയപ്പോഴും ബ്രസീല്‍ ഫിഫ കപ്പില്‍ മുത്തമിട്ടു. 2002ലെ ദക്ഷിണ കൊറിയ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ 2–0ത്തിന് പരാജയപ്പെടുത്തി. സാക്ഷാല്‍ റൊണാള്‍ഡോ നിറഞ്ഞാടിയ വര്‍ഷംഇക്കുറിയും മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരിക്കുകയാണ് സ്വപ്നകപ്പിനായി
SIL MEDIA
South India Live
