കേരളത്തില്‍ കനത്ത മഴയും കാറ്റും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുംബൈ സിറ്റി നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. സാധാരണ പ്രകൃതിക്ഷോഭങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മത്സരം നടന്നാല്‍ ഗ്യാലറികള്‍ ശുഷ്‌കമായിരിക്കും. എന്നാല്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മുംബൈ ടീം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കളിക്കിടെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരും ഫുട്‌ബോളിനെ പ്രണയിക്കുന്ന ഈ ജനത തങ്ങളെ ഞെട്ടിച്ചെന്ന് തുറന്നുപറഞ്ഞു.
Saturday, 6 October 2018
അത്ഭുതമാണ് ഈ മഞ്ഞകടൽ!! എതിരാളികള്‍ പോലും പറയുന്നു
കേരളത്തില്‍ കനത്ത മഴയും കാറ്റും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുംബൈ സിറ്റി നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. സാധാരണ പ്രകൃതിക്ഷോഭങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മത്സരം നടന്നാല്‍ ഗ്യാലറികള്‍ ശുഷ്‌കമായിരിക്കും. എന്നാല്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മുംബൈ ടീം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കളിക്കിടെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരും ഫുട്‌ബോളിനെ പ്രണയിക്കുന്ന ഈ ജനത തങ്ങളെ ഞെട്ടിച്ചെന്ന് തുറന്നുപറഞ്ഞു.
Saturday, 31 March 2018
സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു... ബ്ലാസ്റ്റേഴ്സ് ഗോളിയെ റാഞ്ചിയത് ജ൦ഷഡ്പൂർ.
സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു.. ബ്ലാസ്റ്റേഴ്സ് ഗോളിയെ റാഞ്ചിയത് ജ൦ഷഡ്പൂർ.
ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ ഗോളി എന്ന് പേരുകേട്ട സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു ജ൦ഷഡ്പൂരിൽ എത്തി. ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് വല കാത്ത റോയ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഒരുപാട് മികച്ച സേവുകൾ നടത്തി ബ്ലാസ്റ്റേഴ്സിനെ പല തവണ റോയ് രക്ഷിച്ചു . എന്നാല്‍ സുബ്രതാ പോളിനെ നിലനിർത്തിയ ജ൦ഷഡ്പൂർ ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
റോയ് ബ്ലാസ്റ്റേഴ്സ് വിടുന്നത് വലിയ തിരിച്ചടി ആകും എന്നാണ് കണക്ക് കൂട്ടൽ. ഇതുവരെ വേറൊരു ഗോളിയെ ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല. നിലവില്‍ പോൾ റച്ച്ബുക്ക ഉള്ളതിനാൽ വേറൊരു ഗോളിയെ സൂപ്പര്‍ കപ്പിന് മുമ്പ് എടുക്കാന്‍ സാധ്യത കുറവാണ് .
Tuesday, 20 March 2018
അനസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും
ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി സൂപ്പർ താരമായ അനസ് എടത്തൊടികയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മൂന്ന് ക്ലബ്ബുകൾ പിന്നാലെയെന്ന് റിപ്പോർട്ട്. വൻ തുകയാണ് മൂന്ന് ടീമുകളും അനസിനെ ടീമിലെത്തിക്കാൻ ഓഫർ ചെയ്തതെന്നാണ് സൂചന. പരിക്കിനെത്തുടർന്ന് ഈ സീസൺ ഐ എസ് എല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായെങ്കിലും അടുത്ത സീസണിലും വൻ തുക അനസിന് ലഭിക്കും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ എന്നീ ടീമുകൾ അനസുമായി പുതിയ കരാറിലേർപ്പെടാൻ ശ്രമിക്കുമ്പോൾ നിലവിൽ അനസിന്റെ ടീമായ ജംഷദ്പൂർ എഫ് സി താരവുമായുള്ള കരാർ നീട്ടാൻ താല്പര്യപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് അനസിനെ ടീമിലെത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നത്. അനസിന്റെ കളിയിൽ ആകൃഷ്ടനായ ജെയിംസ്, രണ്ട് വർഷത്തെ കരാറിൽ താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജിങ്കൻ – ലാൽ റുവാത്താര – അനസ് എന്നിവരുൾപ്പെടുന്ന പ്രതിരോധ സംഘമാണ് അടുത്ത സീസണിൽ ജെയിംസിന്റെ മനസിലുള്ളത്.
നിലവിൽ ഇന്ത്യൻ ദേശീയ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പ്രിയപ്പെട്ട പ്രതിരോധ ഭടനാണ് അനസ്. സെന്റർ ബാക്ക് പൊസിഷനിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായ അനസ് മുൻ സീസൺ ഐ എസ് എല്ലുകളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. 31 കാരനായ അനസ് ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടിയും മുൻപ് കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സിന് ആദ്യ ജയം
സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സിന് ആദ്യ ജയം. ഇന്ന് കലൂരില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫതേഹ് ഹൈദരാബാദിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.
തുടക്കം മുതല്‍ ഇന്ന് കേരളത്തിന്റെ ആധിപത്യമാണ് കൊച്ചിയില്‍ കണ്ടത്. 13ആം മിനുട്ടിക് റിസ്വാന്‍ അലിയാണ് ബ്ലാസ്റ്റേഴ്സിനെ തുടക്കത്തില്‍ മുന്നില്‍ എത്തിച്ചത്. ആദ്യ മത്സരത്തിലും റിസ്വാന്‍ ഗോള്‍ നേടിയിരുന്നു. അനന്ദു മുരളിയും സുരാജ് റവതുമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ മറ്റു സ്കോറേഴ്സ്.
25ആം തീയതി മധ്യഭാരത് എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
