Wednesday 14 March 2018

ഫുട്ബോള്‍ ഒത്തുകളി . . ഇന്ത്യയുടെ ലീഗിന് കരിനിഴല്‍ . . സിബിഐ അന്വേഷണം തുടങ്ങുന്നു. . .

ഇന്ത്യയുടെ ഫുട്ബോള്‍ ലീഗിന് കരിനിഴല്‍ വീഴ്ത്തി ഒത്തുകളി വിവരങ്ങള്‍ പുറത്ത്. .
സിബിഐ അന്വേഷണം തേടി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ . . .
ഇത്തവണ ഐലീഗ് ജേതാക്കള്‍ ആയ മിനർവ പഞ്ചാബ് ആണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകിയത്. . പരാതി ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറി . .
2017-18 സീസൺ ഐലീഗ് വിജയികളായ മിനർവ ജനുവരിയിലു൦ ഈ മാസം തുടക്കവും ചിലര്‍ താരങ്ങളെ ഒത്തുകളിക്ക് വേണ്ടി സമീപിച്ചത് തെളിവുകള്‍ സഹിതമാണ് ഫെഡറേഷന് പരാതി നൽകിയത് ആ പരാതിയാണ് ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറിയത് . .
തങ്ങളെ ആദ്യമേ ബന്ധപ്പെട്ടത് താരങ്ങളുടെയു൦ സ്പോർടി൦ഗ് സ്റ്റാഫുകളുടെയു൦ ഫോണില്‍ വന്ന വിളികളെ കുറിച്ച് പരാതി നൽകാനാണ് . . പിന്നീട് കിരീടം തീരുമാനിക്കുന്ന മത്സരങ്ങൾക്ക് തൊട്ടു മുമ്പത്തെ ദിവസവും വീണ്ടും പരാതി ലഭിച്ചു ഇതാണ് സിബിഐ ക്ക് കൈമാറിയത് എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി. .
എന്നാല്‍ നേരത്തേ തന്നെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏഷ്യന്‍ ഫുട്ബോള്‍ കോൺഫെഡറേഷനു൦, എ ഐ എഫ് എഫിനു൦ പരാതി നൽകിയിട്ടുണ്ട് എന്ന് മിനർവ ക്ലബ് ഉടമ അറിയിച്ചിരുന്നു. . .

2 comments: