ഹോങ്കോങ്ങിൽ നടക്കുന്ന ജോക്കി ക്ലബ് ഇന്റർനാഷണൽ ഫുട്ബോൾ ടൂര്ണമെൻറ്റിൽ സിംഗപ്പൂരിനെയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ U16 ചുണക്കുട്ടികൾ .ഇന്നലെ നടന്ന മത്സരത്തിൽ ചൈനീസ് തായ്‌പേ യെ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു .24ആം മിനിറ്റിൽ റിക്കിയുടെ പാസിൽ രോഹിത് ധനു ഇന്ത്യക്ക് ഇന്ന് ആദ്യ ലീഡ് നേടി .ആക്രമണം തുടർന്ന ഇന്ത്യ ഭെകെ യുടെ അസ്സിസ്റ്റിൽ രോഹിത് ധനു 26ആം മിനിറ്റിൽ തന്റെ രണ്ടാമത്തെ ഗോളും ഇന്ത്യക്ക് വേണ്ടി നേടി .
ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു .71ആം മിനിറ്റിൽ മേൽവിന്റെ ഗോളിൽ ഇന്ത്യ ലീഡ് മൂന്നായി ഉയർത്തി .82ആം മിനിറ്റിൽ സിങ്കപ്പൂർ ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ 3-1 ആയി . നാളെ ഹോങ്കോങ് u17 മായാണ് ഇന്ത്യയുടെ അവസാന മത്സരം .
Friday, 23 March 2018
ചൈനയെ തകർത്തതിന് പിന്നാലെ സി൦ഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യന്‍ കുട്ടി പുലികളുടെ ജൈത്രയാത്ര..
Subscribe to:
Post Comments (Atom)
No comments:
Post a Comment