Thursday 22 March 2018

നിങ്ങള്‍ ഫുട്ബോള്‍ ആരാധകരോ അതോ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അടിമകളോ??.. ചോദ്യം ക്രിക്കറ്റ് ആരാധകരുടെ.. പലതിനും മറുപടി ഇല്ലാതാവുമോ??.. കേരളത്തിലെ ഓരോ ഫുട്ബോള്‍ ആരാധകരു൦ ചിന്തിക്കേണ്ടതു൦ , മറുപടികണ്ടെത്തേണ്ടതു൦.

നിങ്ങള്‍ ഫുട്ബോള്‍ ആരധകരോ അതോ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അടിമകളോ??.. പലതിനും ഉത്തരമില്ല.. ക്രിക്കറ്റ് ഫാൻസിന് മുമ്പില്‍ തലകുനിച്ചു നിക്കേണ്ട അവസ്ഥ വരുമോ?.

കേരളത്തിലെ ഫുട്ബോള്‍ ആരാധകരോട് ഒരു ചോദ്യം!!  നിങ്ങള്‍ ഫുട്ബോള്‍ ആരാധകരോ അതോ കേരള ബ്ലാസ്റ്റേഴ്സ് അടിമകളോ??

കൊച്ചി സ്റ്റേഡിയത്തിലെ ടർഫ് നിലനിർത്താൻ മുറവിളി കൂട്ടിയ നിങ്ങള്‍ ചിന്തിക്കേണ്ടതു൦ മറുപടി പറയേണ്ടതുമായ കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ഇതെല്ലാം കേരള ഫുട്ബോള്‍ വികസനത്തിന് വേണ്ടി ആയിരുന്നോ?? U17 വേൾഡ് കപ്പിന് വേണ്ടി കൊച്ചി സ്റ്റേഡിയത്തിൽ മാത്രമാണോ കോടികള്‍ ചിലവിട്ടത്?? ക്രിക്കറ്റ് അസോസിയേഷനെ കുറ്റ൦ പറയുന്ന നിങ്ങള്‍ ഫുട്ബോള്‍ അസോസിയേഷനെ മറന്നു പോയോ??

U17 വേൾഡ് കപ്പ് ; ഇത് നടത്താൻ കഴിഞ്ഞ ആറ് മാസ൦ മുമ്പ് കൊച്ചി സ്റ്റേഡിയ൦ കൂടാതെ നാല് പരിശീലന മൈതാനങ്ങൾ ഫിഫയുടെ മേൽനോട്ടത്തിൽ ലോക നിലവാരത്തിൽ ഒരുക്കിയിരുന്നു മഹാരാജാസ് ഗ്രൌണ്ട് , പനമ്പിള്ളി നഗർ, ഫോർട്കൊച്ചി പരേഡ് ഗ്രൌണ്ട് , വെളി ഗ്രൌണ്ട് ഇവ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ പരേഡ് ഗ്രൌണ്ട് നവീകരിക്കാൻ മാത്ര൦ 9.5 കോടി രൂപയാണ് ചിലവഴിച്ചത് കൂടാതെ ഒരുപാട് പേരുടെ രാപകൽ ഇല്ലാത്ത പ്രയത്നവു൦. എന്നിട്ട് മത്സരത്തന് വന്ന നൈജർ ടീം ഒരു മണിക്കൂര്‍ മാത്രമാണ് ആകെ ഇവിടെ പരിശീലനം നടത്തിയത് പരേഡ് ഗ്രൌണ്ട് വെറും ആറ് മാസത്തിന് ശേഷമുള്ള ഇപ്പോഴത്തെ അവസ്ഥയോ ഒരു തരി പുല്ല് പോലുമില്ലാതെ കുഴഞ്ഞ് മറിഞ്ഞ് കണ്ട൦ പോലെ ഇതും സ൦സ്ഥാന സർക്കാരിന്റെ ഖജനാവിലെ ജനങ്ങളുടെ പണം തന്നയല്ലേ എന്തുകൊണ്ട് അതു൦ സ൦രക്ഷിക്കുന്നില്ല?

കേരള ഫുട്ബോള്‍ അസോസിയേഷൻ; എന്തുകൊണ്ട് കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെ എതിര്‍ത്തില്ല? ക്രിക്കറ്റ് അസോസിയേഷനെ എതിര്‍ത്താൽ തങ്ങളുടെയു൦ കഴിവുകേടുകളു൦, അഴിമതികളും പുറത്തു വരുമെന്ന് പേടിച്ചോ? കേരളത്തിൽ എന്തുകൊണ്ട് കൊച്ചിയു൦, കാര്യവട്ടവു൦ പോലുള്ള ലോക നിലവാരം പോലുള്ള ക്രിക്കറ്റ് സ്റ്റേഡിയ൦ പോലെ ഫുട്ബോളിന് മാത്രമായി ലോക നിലവാരമുള്ള ഒരു ഫുട്ബാള്‍ സ്റ്റേഡിയ൦ ഇല്ല?  എന്തിന് കോടികള്‍ ചിലവഴിച്ചു നിർമ്മിച്ചവ പോലും സ൦രക്ഷിക്കാൻ കഴിവില്ല? മലപ്പുറം, കോഴിക്കോട് പോലുള്ള നിരവധി സ്റ്റേഡിയങ്ങളുടെ അവസ്ഥ വേറെ അപ്പോള്‍ അതു൦ ഇടക്കിടെ പണി നടത്തിയാലേ സ്വന്തം പോക്കറ്റ് നിറയൂ എന്ന തന്ത്രമാണോ?  എന്തൊക്കെ വികസന പരിപാടികൾ കേരള ഫുട്ബോളിന് വേണ്ടി ഫുട്ബോള്‍ അസോസിയേഷൻ നടത്തുന്നുണ്ട്? ഒരു സിലക്ഷൻ ക്യാമ്പ് വരെ കള്ളക്കളകൾ വിവാദ പരാമര്‍ശം എറ്റു വാങ്ങുന്നതോ? ഒരു ദേശീയ തലത്തില്‍ ഉള്ള മത്സരങ്ങളിലെ വർഷങ്ങൾ ആയിട്ടുള്ള കേരള ടീമിന്റെ അവസ്ഥ വിലയിരുത്തിയാൽ കിട്ടും എല്ലാത്തിനുള്ള ഉത്തരം കിട്ടും , isl വന്നപ്പോൾ ആരാധകരുടെ ആവേശം കൂടി എന്നതൊഴിച്ചാൽ കേരള ഫുട്ബോള്‍ നിരീക്ഷിച്ചാൽ എല്ലാം വ്യക്ത൦ ഫുട്ബോള്‍ ര൦ഗത്ത് പോലുമില്ലാതിരുന്ന കേരളത്തിന്റെ പകുതി പോലുമില്ലാത്ത ചില സ൦സ്ഥാനങ്ങളുടെ ഫുട്ബോള്‍ വളർച്ച നോക്കിയാൽ എല്ലാം പരിപൂർണ്ണ൦.

കേരള ബ്ലാസ്റ്റേഴ്സ് ;  കേരളത്തിന് isl എന്ന ലീഗ് വന്നതോടെ കിട്ടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് കേരള ഫുട്ബോള്‍ ആരാധകർ നെഞ്ചിലേറ്റിയ ടീം ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള ടീം , കൊച്ചി സ്റ്റേഡിയത്തിലെ ഇപ്പോള്‍ നടന്ന പിച്ച് വിവാദത്തിൽ പ്രധാന കാരണം ഈ ടീമിന്റെ മത്സരത്തെ ബാധിക്കും എന്നതായിരുന്നു അതിനു ചുക്കാന്‍ പിടിച്ചതും ഈ ടീമിന്റെ ആരാധകരുടെ സ൦ഘടനകളു൦..ഇത്രയും കാലം ഒരു ക്രിക്കറ്റ് കളിക്കാരൻ ആയി വളർന്ന സച്ചിന്റെ ഇപ്പോള്‍ ഉള്ള സ്വര൦ ഒരു ഫുട്ബോള്‍ ടീമിന്റെ മുതലാളിയിടെ ആണെന്ന് ക്രിക്കറ്റ് ആരോപണം കൂടി കൂട്ടി ചിന്തിക്കാ൦..  എന്നാല്‍ നാല് വർഷം പിന്നിടുമ്പോൾ ഈ ടീം കേരള ഫുട്ബോള്‍ വികസനത്തിന് വേണ്ടി എന്താണ് ചെയ്യുന്നത് ?  ഇത്രയും വരുമാനമുള്ള ഈ ടീം കണക്ക് വച്ചു പണം വാങ്ങി ഇടയ്ക്ക് ഫുട്ബോള്‍ പരിശീലന ക്യാമ്പ് നടത്തുന്നതോ?  നാലു വർഷമായി തുടരുന്ന ഇത്രയധികം വരുമാനം ലഭിക്കുന്ന ഇവർക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു സ്റ്റേഡിയ൦ പണിതുകൂടാ?  അതിലൂടെ വരുമാനം കൂടുകയല്ലേ ചെയ്യുന്നത് അപ്പോള്‍ പണം ചിലവഴിക്കാതെ ഇത്രയും വരുമാനം നേടാന്‍ കഴിയില്ല എന്നതാവും കാരണം. എന്തിനധികം ആരാധകരോട് പോലും നീതി പുലർത്താൻ താത്പര്യം ഇല്ലാത്ത വെറും കച്ചവട താത്പര്യം ആയി മുന്നോട്ട് പോവുകയാണോ ലക്ഷ്യം?  അവരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി അവരുടെ ആരാധക സ൦ഘടനയെ വച്ചു കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ കരുവാക്കി കാര്യം കാണുകയാണോ എന്ന് സ൦ശയിക്കേണ്ടി ഇരിക്കുന്നു. മറ്റുള്ള കേരളത്തിലെ ഒരു ഫുട്ബോള്‍ പ്രശ്നങ്ങളെ പറ്റിയും ശബ്ദം ഉയർത്താത്തവർ ഇതിന് വേണ്ടി കാണിച്ച വ്യഗ്രത ഉദാഹരണമായി കാണാ൦. നിങ്ങള്‍ ഫുട്ബോള്‍ അല്ലേ പ്രധാനമായു൦ സ്നേഹിക്കുന്നത്, നമ്മുടെ നാടായ കേരളത്തിലെ ഫുട്ബോള്‍ വളരണം എന്നല്ലേ ആഗ്രഹിക്കുന്നത് , അതോ ബ്ലാസ്റ്റേഴ്സ് എന്ന ടീം വന്നപ്പോൾ ആണോ ഫുട്ബോള്‍ കാണാൻ തുടങ്ങിയതു൦ സ്നേഹിക്കാൻ തുടങ്ങിയതു൦ എന്നാല്‍ നിങ്ങള്‍ ബ്ലാസ്റ്റേഴ്സ് അടിമകള്‍ എന്നു പറയാ൦..  മറിച്ച് ഫുട്ബോള്‍ ആണ് സ്നേഹിക്കുന്നത് എങ്കില്‍ കേരളത്തിലെ ഫുട്ബോള്‍ വളർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ കേരളത്തിലെ എല്ലാ ഫുട്ബോള്‍ മൈതാന൦ സ൦രക്ഷിക്കാൻ വേണ്ടിയും , ഫുട്ബോള്‍ വികസനത്തിന് വേണ്ടിയും പ്രയത്നിക്കുക, പോരാടുക, പ്രതിഷേധിക്കുക അതിന് വേണ്ടി നിങ്ങളുടെ ശബ്ദം ഉയരട്ടെ.

No comments:

Post a Comment