എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.






