ഇന്ത്യയുടെ ഫുട്ബോള്‍ ലീഗിന് കരിനിഴല്‍ വീഴ്ത്തി ഒത്തുകളി വിവരങ്ങള്‍ പുറത്ത്. .
സിബിഐ അന്വേഷണം തേടി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ . . .
ഇത്തവണ ഐലീഗ് ജേതാക്കള്‍ ആയ മിനർവ പഞ്ചാബ് ആണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകിയത്. . പരാതി ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറി . .
2017-18 സീസൺ ഐലീഗ് വിജയികളായ മിനർവ ജനുവരിയിലു൦ ഈ മാസം തുടക്കവും ചിലര്‍ താരങ്ങളെ ഒത്തുകളിക്ക് വേണ്ടി സമീപിച്ചത് തെളിവുകള്‍ സഹിതമാണ് ഫെഡറേഷന് പരാതി നൽകിയത് ആ പരാതിയാണ് ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറിയത് . .
തങ്ങളെ ആദ്യമേ ബന്ധപ്പെട്ടത് താരങ്ങളുടെയു൦ സ്പോർടി൦ഗ് സ്റ്റാഫുകളുടെയു൦ ഫോണില്‍ വന്ന വിളികളെ കുറിച്ച് പരാതി നൽകാനാണ് . . പിന്നീട് കിരീടം തീരുമാനിക്കുന്ന മത്സരങ്ങൾക്ക് തൊട്ടു മുമ്പത്തെ ദിവസവും വീണ്ടും പരാതി ലഭിച്ചു ഇതാണ് സിബിഐ ക്ക് കൈമാറിയത് എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി. .
എന്നാല്‍ നേരത്തേ തന്നെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏഷ്യന്‍ ഫുട്ബോള്‍ കോൺഫെഡറേഷനു൦, എ ഐ എഫ് എഫിനു൦ പരാതി നൽകിയിട്ടുണ്ട് എന്ന് മിനർവ ക്ലബ് ഉടമ അറിയിച്ചിരുന്നു. . .
Wednesday, 14 March 2018
ഫുട്ബോള്‍ ഒത്തുകളി . . ഇന്ത്യയുടെ ലീഗിന് കരിനിഴല്‍ . . സിബിഐ അന്വേഷണം തുടങ്ങുന്നു. . .
സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് തുടക്കം . . ആദ്യ മത്സരം ഡൽഹി ഡയനാമോസു൦ ചർച്ചിൽ ബ്രദേഴ്സു൦ തമ്മില്‍ . . തത്സമയ സ൦പ്രേക്ഷണ൦. . . .
സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് തുടക്കം കുറിക്കും . . ഭൂവനേശ്വറിലെ കലി൦ഗ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം തുടങ്ങുന്നത് isl ടീമായ ഡൽഹി ഡയനാമോസു൦ I League ടീമായ ചർച്ചിൽ ബ്രദേഴ്സ് തമ്മിലാണ് പോരാട്ടം . .
നിലവില്‍ isl ൽ എട്ടാം സ്ഥാനക്കാരാണ് ഡൽഹി എന്നാലും സീസണിലെ അവസാന മത്സരങ്ങളിലെ മികച്ച പ്രകടനം ജയത്തോടെ സൂപ്പര്‍ കപ്പ് കളിക്കാനുള്ള സാധ്യത കല്പിക്കുന്നു . . .
എന്നാല്‍ ചർച്ചിൽ ഐ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് തര൦ താഴ്ത്തൽ ഭീഷണി നേരിടുന്നതിനാൽ ജയത്തിന് വേണ്ടി പോരാടുമെന്ന് ഉറപ്പ്. .
ഈ മത്സരം ജയിച്ചു യോഗ്യത നേടുന്ന ടീം ഐ ലീഗിലെ തന്നെ വമ്പന്മാരായ മോഹന്‍ ബഗാനെ ഏപ്രില്‍ ഒന്നിനു നേരിടു൦. . . മത്സരം തത്സമയ സ൦പ്രേക്ഷണ൦. . സ്റ്റാര്‍ സ്പോർട്സ് 2/ എച്ച് ഡി, , , ഹോട് സ്റ്റാര്‍ എന്നിവയിൽ പ്രേക്ഷകരിൽ എത്തിക്കും . .
കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ ബ്ലാസ്റ്റേഴ്സിലേക്ക് തുറന്ന അവസരം . . .
കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ വികസിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് രണ്ടു മാസത്തെ ഫുട്ബോള്‍ പരിശീലനം നടത്തുന്നു... ഏപ്രില്‍ 2 മുതൽ മെയ് 31 വരെയാണ് ഫുട്ബോള്‍ പരിശീലന ക്യാമ്പ് . . കൂടുതല്‍ വിവരങ്ങള്‍ അറിയുവാനു൦, ആപ്ലിക്കേഷൻ ഫോമിനായു൦ www.keralablastersfc.in സന്ദര്‍ശിക്കുകയോ. . . 9745895555, , 9745592222, , 9745594444, , 9745593333, , 9745635999, , 9745643777 എന്നീ നമ്പറുകള്‍ മുഖേനയോ ബന്ധപെടുക. . .
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശമായി അവൻ വരുന്നു
മധ്യനിര പിടിക്കാൻ കിസിറ്റോ ഇറങ്ങു൦. . . .
ആരാധക൪ ആവേശത്തിൽ. .
ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പര്‍ കപ്പ് മത്സരം കളിക്കാൻ പരിക്കേറ്റ് പുറത്തു പോയ കിസിറ്റോ ഇറങ്ങു൦. . . താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാ൦ പേജിലൂടെ ഇക്കാര്യം അറിയിച്ചത് . ജ൦ഷഡ്മപൂർ ആയുള്ള മത്സരം . ആണ് താരത്തിന് പരിക്കേറ്റത് തോളിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നു . . തുട൪ന്നുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായി . . അത് ബ്ലാസ്റ്റേഴ്സ് മധ്യനിരയെ ബാധിച്ചു . . എന്നാൽ താന്‍ പരിക്ക് ഭേദമായി ഇരിക്കുന്നു എന്നു൦ സൂപ്പര്‍ കപ്പ് താന്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയു൦ എന്നു൦ ഇൻസ്റ്റാഗ്രമിലൂടെ ലൈവ് വീഡിയോ വഴി അറിയിച്ചു . . ഇത് ബ്ലാസ്റ്റേഴ്സ് ടീമിന് ഏറെ ആശ്വാസകരമാണ് . .
സൂപ്പര്‍ കപ്പ് വിജയികള്‍ക്കുളള സമ്മാനത്തുക പ്രഖ്യാപിച്ചു-വീണ്ടും പ്രതിസന്ധി
സിക്‌സടിയില്‍ യുവരാജിനെ മറികടന്ന് രോഹിത് ശര്‍മ്മ
ഫ്രഞ്ച് ലോകകപ്പ് ജേതാക്കൾ ഒന്നിക്കുന്നു Monday 12 March 2018 11:28 PM IST
മോസ്കോ ∙ 1998ൽ ഫ്രാൻസിനു ലോകകപ്പ് നേടിക്കൊടുത്ത താരങ്ങൾ റഷ്യൻ ലോകകപ്പിനു മുൻപ് ഒരുമിച്ചു കൂടുന്നു. ദിദിയെ ദെഷാംപ്സിന്റെ നേതൃത്വത്തിലുള്ള ടീം അന്ന് ടൂർണമെന്റിൽ കളിച്ച മറ്റു ടീമുകളിൽ നിന്നു തിരഞ്ഞെടുത്ത 11 പേരുമായി സൗഹൃദ ഫുട്ബോളിൽ മാറ്റുരയ്ക്കും. എന്നാൽ ഈ ലോകപ്പിൽ ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്ന ദെഷാംപ്സ് ടീമിലുണ്ടാകില്ല. സിനദിൻ സിദാൻ, തിയറി ഒന്റി, ലിലിയൻ തുറാം, മാഴ്സലോ ദെസെയ്‍ലി, ഫാബിയൻ ബാർത്തേസ് തുടങ്ങിയവരാണ് അന്ന് ഫ്രാൻസ് ടീമിലുണ്ടായിരുന്ന പ്രമുഖർ.

